Published: 14 Jul 2017

ദൈനംദിന ജീവിതത്തിൽ സ്വർണം

Gold in Everyday Life

ടെക്സ്റ്റ്: നമുക്കെല്ലാവർക്കും അറിയാം, സ്വർണം വലിയൊരു നിക്ഷേപമാർഗമാണ്. പക്ഷേ, നിങ്ങൾക്കറിയാമോ ഇത് എല്ലാവരും ഇഷ്ടപ്പെടുന്ന ഈ ലോഹം ഇന്ന് ധാരാളമായി നിത്യോപയോഗ സാധനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നത്?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. സ്മാർട്ട്ഫോണുകളും മറ്റു സാങ്കേതിക ഉല്പന്നങ്ങളും
    എന്ത്: സ്മാർട്ട്ഫോണുകളിൽനിന്ന് ടിവി സ്ക്രീനുകളിലേയ്ക്കും അവിടെനിന്ന് ഉപഗ്രഹങ്ങളിലേയ്ക്കുമുള്ള സാങ്കേതിക ഉല്പന്നങ്ങളും ഇലക്ട്രോണിക് ഉല്പന്നങ്ങളും സ്വർണത്തെ ചിപ്പുകളിലും സർക്യൂട്ട് ബോർഡുകളിലും ഉപയോഗിക്കുന്നു.

    എന്തുകൊണ്ട്: സ്വർണം മികച്ച വൈദ്യുതി ചാലകമായി പ്രവർത്തിക്കുന്നതോടൊപ്പംതന്നെ തേയ്മാനത്തെ ചെറുക്കുകയും ചെയ്യുന്നു. കുറഞ്ഞ വോൾട്ടേജുള്ള വൈദ്യുതിയാണെങ്കിൽപോലും ഇത് കൃത്യമായി സിഗ്നലുകൾ പ്രസരിപ്പിക്കുന്നു.

    ഗോൾഡ് ലൈൻ: 40 സ്മാർട്ട്ഫോണുകളെടുത്താൽ അതിൽനിന്ന് കഷ്ടിച്ച് ഒരു ഗ്രാം സ്വർണം ലഭിക്കും.

  2. സൌന്ദര്യ-സൌഖ്യ ഉല്പന്നങ്ങൾ
    എന്ത്: ആയുർവേദ മരുന്നുകൾ മുതൽ സൌന്ദര്യ ചികിത്സയ്ക്കുള്ള ഗോൾഡ് ഫേഷ്യൽ, ക്രീമുകൾ എന്നിവയിൽ വരെ ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് സ്വർണം.

    എന്തുകൊണ്ട്: ആയുർവേദ ചികിത്സയിൽ സ്വർണം കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും അവരുടെ ഓർമശക്തി മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു. സ്വർണം ആൻറി ഓക്സിഡൻറ് ആയും എരിച്ചിലിനെതിരെയും പ്രവർത്തിക്കുന്നു.

    Stay Beautiful With Gold Facial

  3. ദന്തചികിത്സ
    എന്ത്: ഡെൻറിസ്റ്റിൻറെ ചികിത്സയും പല്ലുമായി ബന്ധപ്പെട്ട ജോലികളും പലപ്പോഴും പല്ലുകളുടെ ദ്വാരങ്ങൾ അടയ്ക്കുന്നതിലും അതിലെ ആവരണങ്ങൾ ഉപയോഗിക്കുന്നതിലും സ്വർണത്തിൻറെ ഉപയോഗത്തെ കാണിക്കുന്നു.

    എന്തുകൊണ്ട്: മറ്റു പുറംലോഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം അലർജി രഹിതവും മനുഷ്യശരീരത്തിന് യോജിച്ചതും അതേസമയം തീർത്തും സുസ്ഥിരവുമാണ്.

  4. ആധുനിക വൈദ്യശാസ്ത്രം
    എന്ത്: റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളിൽ സ്വർണത്തിൻറെ നാനോ തരികൾ സുപ്രധാനമായ പങ്കു വഹിക്കുന്നു. എയ്ഡ്സ്, കാൻസർ തുടങ്ങിയ ആധുനിക ചികിത്സാ സാങ്കേതിക വിദ്യകളിൽ ഇത് ഉപയോഗിക്കുന്നതിനുള്ള ഗവേഷണം നടക്കുകയാണ്.

    ഗോൾഡ് ലൈൻ: ഈ കാൻസർ പ്രതിരോധമരുന്നുകളിലൂടെ സ്വർണത്തിൻറെ നാനോ തരികൾ രോഗബാധിത കോശങ്ങളിൽ നേരിട്ട് കുത്തിവയ്ക്കുന്നു.

  5. അലംകൃതസാരികളിലും തുണിത്തരങ്ങളിലും
    എന്ത്: സ്വർണത്തിലുള്ള ‘സറി’ – സ്വർണം പൊതിഞ്ഞ വെള്ളി നൂലുകൾ ഉപയോഗിച്ച് ചെയ്യുന്നത്- ഉപയോഗിക്കുന്ന പരമ്പരാഗത രീതി മുഗൾ ഭരണകാലം മുതലുള്ളതാണ്. രാജകുടുംബങ്ങളും പ്രമുഖ കുടുംബങ്ങളുമാണ് ഇത് താല്പര്യപ്പെട്ടിരുന്നത്. അന്നുമുതലിങ്ങോട്ട് ഈ രീതി പല നെയ്ത്തു സമ്പ്രദായങ്ങളിലും ഉപയോഗിച്ചുവരുന്നു. കാഞ്ചീപുരം, ബനാറസ് സാരികളിലുപയോഗിക്കുന്ന ഈ നെയ്ത്തുരീതി എന്നും ഏവരും ഇഷ്ടപ്പെടുന്നു.

    എന്തിന്: ഒരു ആഗോള കറൻസി എന്നതിനപ്പുറം ഇതിൻറെ ശാശ്വതമായ തിളക്കവും പ്രഭാപൂരവും സ്വർണത്തോടുള്ള അഭിനിവേശത്തിനുള്ള മറ്റു കാരണങ്ങളാണ്.

    Gold Leaf Work On Delectable Edible

  6. മനോരഞ്ജകമായ ഭക്ഷ്യവസ്തുക്കൾ
    എന്ത്: പുരാതന-മധ്യകാലം മുതൽ നിലനിൽക്കുന്ന ആചാരമെന്ന നിലയിൽ സ്വർണ ഷീറ്റുകൾ ഉപയോഗിച്ച് മധുര പലഹാരങ്ങൾ, ആരോഗ്യദായകമായ ഭക്ഷണം, പീറ്റ്സ, ബർജറുകൾ എന്നിങ്ങനെ പ്രത്യേകതരം ഭക്ഷ്യവസ്തുക്കൾ പൊതിയാറുണ്ട്.

    എന്തിന്: പാചകസംബന്ധമായ അനുവർത്തനം, ആഡംബരപൂർണമായ ഭക്ഷണരീതി എന്നിവയെ പ്രത്യേകതയുള്ളതും അനന്യവും എന്നും ഓർക്കത്തക്കതുമാക്കുന്നു.


     

    Olympic Gold Medal- A Proud Achievement

  7. വിമാന സാങ്കേതികവിദ്യ
    എന്ത്: എംഡിഎസ് കോട്ടിംഗ് ടെക്നോളജി കോർപ് എന്ന സ്ഥാപനം വികസിപ്പിച്ച, തേയ്മാനം സംഭവിക്കാത്ത നാനോകോട്ടിംഗ് പദാർഥമായ ബ്ലാക്ക് ഗോൾഡ് വിമാനങ്ങളുടെ ഗ്യാസ് ടർബൈൻ എൻജിനുകളുടെ സംരക്ഷണത്തിനു സഹായിക്കുന്നു. തേയ്മാനമുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്നത് എൻജിൻ ഭാഗങ്ങളെ ദോഷകരമായി ബാധിക്കും.

    എന്തിന്: ഒരു ഗവേഷണ റിപ്പോർട്ടു പ്രകാരം, പൂർവസ്ഥിതി പ്രാപിക്കാൻ കഴിയുന്ന സ്വർണത്തിന് ഇന്ധനോപയോഗം സാധാരണ എൻജിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി അര ശതമാനം കണ്ടു കുറയ്ക്കാൻ കഴിയും.


     
  8. സ്വർണം പൊതിഞ്ഞ ശേഖരണ വസ്തുക്കൾ
    എന്ത്: മെഡലുകൾ, ട്രോഫികൾ, വിളമ്പുപാത്രങ്ങൾ, വിളമ്പുതാലങ്ങൾ എന്നിവ ഏറ്റവും പ്രിയങ്കരവും അന്തസ്സോടെ പ്രദർശിപ്പിക്കപ്പെടുന്നവയുമാണ്.

    എന്തിന്: പൊതിയാനുപയോഗിക്കുന്ന സ്വർണത്തിൻറെ ഗുണനിലവാരം 24 കാരറ്റ് അല്ലെങ്കിൽ 18 കാരറ്റ് അല്ലെങ്കിൽ അതിൽ താഴെയാണെങ്കിലും സ്വർണം നൽകുന്ന ആധികാരികതയാണ് അതിന് പ്രത്യേക പദവി നൽകുന്നത്. മാത്രമല്ല, പ്രതിഭയുടെ അംഗീകാരമായോ പ്രത്യേകമായി ഓർമിക്കത്തക്കതോ ആയാണ് ഇവ കരുതപ്പെടുന്നത്.

    ഗോൾഡ് ലൈൻ:: ഓരോ ഒളിമ്പിക് മെഡലിനും 24 കാരറ്റിൻറെ ഏകദേശം ആറു ഗ്രാം സ്വർണമുണ്ടായിരിക്കും.

  9.  

സ്വർണത്തിൻറെ പങ്ക് ഈ മേഖലകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിനൊപ്പംതന്നെ സ്വർണത്തിൻറെ രാസസ്വഭാവങ്ങളും സാംസ്കാരിക പ്രധാന്യവും ഈ ലോഹത്തെ ആധുനിക ജീവിതത്തിൽ സുപ്രധാനമാക്കി മറ്റുന്നു. ചരിത്രത്തിനും പാരമ്പര്യത്തിനും ശാസ്ത്രത്തിനും നൂതനത്വത്തിനും സമാനമാണ് സ്വർണമെന്നതാണ് മനോഹരമായ വിരോധാഭാസം. പ്രയോജനപ്രദവും അതേസമയം സൌന്ദര്യ സംബന്ധിയുമായ ഈ ഗുണങ്ങളാകാം ഒരുപക്ഷേ സ്വർണത്തെ ഒഴിച്ചുകൂടാനാവാത്തതും അതേസമയം ഏറെ ഡിമാൻഡുള്ളതുമാക്കുന്നത്.