Published: 18 May 2018
മോഹൻജോദാരോ നാഗരികതയിൽ നിന്നുള്ള സ്വർണാഭരണ ഡിസൈനുകൾ
പുരാതന സിന്ധുനദീതട സംസ്ക്കാരത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായിരുന്ന മോഹൻജോദാരോ ഒരു ഹാരപ്പൻ നഗരമായിരുന്നു, ക്രിസ്തുവിന് മുമ്പ് 2600-നും 1900-നും ഇടയിലാണ് ഈ ജനവാസ കേന്ദ്രം ഉണ്ടായിരുന്നത്. ഒരുപാട് ആർക്കിയോളജിസ്റ്റുകളൊന്നും ഇവിടെ ഉൽഖനനം നടത്തിയിട്ടില്ലെങ്കിലും, കണ്ടെത്തിയതിനെ അടിസ്ഥാനമാക്കി, ഹാരപ്പൻ ജനതയ്ക്ക് സമ്പന്നമായ സ്വർണാഭരണ പൈതൃകം ഉണ്ടായിരുന്നുവെന്ന് നമുക്ക് തറപ്പിച്ച് പണിയാൻ കഴിയും.
മോഹൻജോദാരോ നാഗരികതയിൽ നിന്നുള്ളതും കാലത്തെ അതിജീവിച്ചതുമായ സ്വർണാഭരണ ഡിസൈനുകളിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം.
- നെക്ലേസുകൾ:
മോഹൻജോദാരോ നാഗരികതയുടെ സമയത്ത് ആളുകൾ പൊതുവെ അണിഞ്ഞിരുന്ന ആഭരണമാണ് പലതരം കല്ലുകൾ കൊണ്ട് അലങ്കരിച്ചിട്ടുള്ള സ്വർണ നെക്ലേസുകൾ. ചുരുങ്ങിയത് 5000 വർഷത്തെയെങ്കിലും പഴക്കമുണ്ട് ഈ ഡിസൈനുകൾക്ക്. സ്വർണം കൊണ്ടുള്ള മുത്തുമണികളിലൂടെ സ്വർണ നൂൽ കടത്തുന്ന ഡിസൈനായിരുന്നു നെക്ലേസുകളുടെ ജനപ്രിയ രൂപം. രസകരമായ കാര്യം എന്താണെന്ന് വച്ചാൽ, ഈ ഡിസൈനുകളിലുള്ള നെക്ലേസുകൾ ആധുനിക ജ്വല്ലറി കടകളിൽ ഇന്നും കാണാം എന്നുള്ളതാണ്.
- മുത്തുമണികൾ:
ചെമ്പോ ചെമ്പ് സങ്കരമോ കൊണ്ട് നിർമ്മിച്ചിട്ടുള്ള ട്യൂബുകളെ സ്വർണത്തകിട് കൊണ്ട് പൊതിഞ്ഞാണ് ഇക്കാലത്ത് സ്വർണ മുത്തുമണികൾ (ബീഡുകൾ) ഉണ്ടാക്കിയിരുന്നത്. സാങ്കേതികവിദ്യയിൽ വന്നിരിക്കുന്ന പുരോഗതി കാരണം, സ്വർണത്തകിട് കൊണ്ട് പൊതിയുന്നതിന് പകരം ആധുനിക കാലത്ത് ഇലക്ട്രോപ്ലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
- ഹെഡ് ബാൻഡ്:
ഇക്കാലത്ത് ഹെഡ് ബാൻഡുകൾ (ഹെയർ ബാൻഡ് എന്നും തലക്കച്ച എന്നും പറയുന്നു) തുണി കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ നിർമ്മിക്കുന്നു, തലമുടിക്ക് അലങ്കാരമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ മോഹൻജോദാരോയിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള തലക്കച്ചകൾ ഉണ്ടാക്കിയിരിക്കുന്നത് സ്വർണ കഷണങ്ങളെ അടിച്ച് പരത്തിയാണ്. ആഭരണമായാണ് ഈ ഹെഡ് ബാൻഡുകൾ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് കരുതപ്പെടുന്നു. ഹെഡ് ബാൻഡുകൾ ഇപ്പോൾ പുതിയതും സമകാലികവുമായ ഡിസൈനുകളിലേക്ക് മാറിയിട്ടുണ്ടെങ്കിലും, ഇന്നും ഈ ആഭരണം സ്ത്രീകളെ അലങ്കരിക്കുന്നു. 'മാതാ പട്ടി' എന്നാണ് ഹെഡ് ബാൻഡുകൾ അറിയപ്പെടുന്നത്.
അക്കാലത്ത് അണിഞ്ഞിരുന്ന മറ്റൊരു സ്വർണാഭരണമാണ് സ്വർണ ഡിസ്ക്ക്. ഈ സ്വർണ ഡിസ്ക്കിനെ സ്റ്റിയാറ്റൈറ്റ് ഇൻലേ ബീഡുകൾ ഉപയോഗിച്ച് അലങ്കരിച്ച് മനോഹരങ്ങളായ ആഭരണങ്ങളാക്കി മാറ്റുന്നു. അത്തരം ആഭരണങ്ങളിൽ ഒന്നാണ് ‘ഐ ബീഡ്’. നെറ്റിയുടെ ഒത്ത നടുക്കായാണ് ഈ ആഭരണം അണിയുന്നത്. മോഹൻജോദാരോ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത പുരോഹിത രാജാവിന്റെ ശിൽപ്പം ഈ ആശയത്തിന് തെളിവ് നൽകുന്നുണ്ട്. താഴെ ആ ശിൽപ്പത്തിന്റെ ചിത്രം കാണാം.
മോഹൻജോദാരോ നാഗരികതയിൽ, 30000 ബിസിക്ക് ശേഷം വിവിധ തരത്തിലുള്ള ആഭരണങ്ങൾക്ക് സ്വർണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.