Published: 09 Feb 2018
സ്വർണ്ണം - ലോഹങ്ങളുടെ ദൈവം!
ഒമ്പത് ഗ്രഹങ്ങളെ കണ്ടെത്തുന്നത് വരെ, സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ഏഴ് ഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു. ഈ ഗ്രഹങ്ങളെ ഏതെങ്കിലും ലോഹമോ രത്നമോ ആയി നമ്മുടെ പൂർവികർ ബന്ധപ്പെടുത്തി, ഈ ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രഭാവം സൂചിപ്പിക്കുന്നതിനാണ് ലോഹങ്ങളോ രത്നങ്ങളോ ആയി ഇവയെ നമ്മുടെ പൂർവികർ ബന്ധിപ്പിച്ചത്. ഈ ഏഴ് ഗ്രഹങ്ങളാകട്ടെ ആഴ്ചയിലെ ഏഴ് ദിവസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
സൂര്യന്റെ മഞ്ഞ നിറവും തീക്ഷ്ണമായ ചൂടും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഒരു ലോഹവുമായാണ് നമ്മുടെ പൂർവികർ സൂര്യനെ ബന്ധപ്പെടുത്തിയത് - ഈ ലോഹം സ്വർണ്ണമായിരുന്നു. സൂര്യൻ ഒരു ഗ്രഹമല്ലെന്നും, പകരമൊരു നക്ഷത്രമാണെന്നും നമുക്ക് ഇന്നറിയാം.
സ്വർണ്ണത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും ചൂണ്ടിക്കാട്ടുന്ന കഥകളിൽ ഒന്നാണിത്. ഇതിനോടൊപ്പം ഇനിപ്പറയുന്ന വിശ്വാസങ്ങളും നമ്മുടെ പൂർവികർക്ക് ഉണ്ടായിരുന്നു:
- സൂര്യനുമായി സ്വർണ്ണത്തെ ബന്ധപ്പെടുത്താനുണ്ടായ പ്രധാന കാരണങ്ങൾ അതിന്റെ തിളക്കവും പ്രകാശവും മഞ്ഞ നിറവും ആയിരുന്നു.
- മറ്റൊരു പ്രധാനപ്പെട്ട കാരണം, ഏതൊരു തീപിടുത്തത്തെയും അതിജീവിക്കുന്ന ഒരേയൊരു ലോഹമാണിതെന്നാണ്, കൂടാതെ മറ്റ് ലോഹങ്ങളെ പോലെ സ്വർണ്ണം ക്ലാവ് പിടിക്കുകയോ തുരുമ്പെടുക്കുകയോ ചെയ്യുന്നില്ല. സൂര്യന്റെ പ്രകാശവും ചൂടായാലും തണുപ്പായാലും അതിജീവിക്കാനുള്ള കഴിവും സ്വർണ്ണത്തിനുണ്ട്.
- ജ്യോതിഷത്തിൽ, സൂര്യനാണ് അറിവും സമ്പത്തും കൊണ്ടുവരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യനുമായി സ്വർണ്ണം ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ, സ്വർണ്ണത്തിന്റെ ഉടമയുടെ വീട്ടിൽ അറിവും സമ്പത്തും വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
- ഹിന്ദു സംസ്ക്കാരത്തിൽ പെട്ടവർ മാത്രമല്ല, എല്ലാ സംസ്ക്കാരങ്ങളിലും പെട്ടവർ സ്വർണ്ണം ധനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
- ഈജിപ്തുകാരുടെ വിശ്വാസമനുസരിച്ച്, അനശ്വര ജീവിതത്തിന്റെ അടയാളമായാണ് സ്വർണ്ണ നെക്‌ലേസ് വിശേഷിപ്പിക്കപ്പെടുന്നത്, പ്രമുഖ വ്യക്തികളെ അടക്കം ചെയ്തിരുന്നത് സ്വർണ്ണം കൊണ്ട് നിർമ്മിച്ച പേടകത്തിലാണ്.
- ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർ, വിവാഹബന്ധത്തിന്റെ പവിത്രതയെ അടയാളപ്പെടുത്താൻ സ്വർണ്ണ മോതിരം അണിയുന്നു. വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നതിന് ഈ മതസമൂഹം സ്വർണ്ണമാണ് ഉപയോഗിക്കുന്നത്.
അങ്ങിനെ, നമുക്കൊപ്പം ലോകത്തിലെ മറ്റ് മതവിഭാഗങ്ങളും സ്വർണ്ണത്തെ വിലപ്പെട്ടതും ശുഭകരവുമായ ഒരു ലോഹമായി കണക്കാക്കുന്നു.