Published: 04 Sep 2017
ഫലപ്രദമായ ചികിത്സക്ക് സ്വർണ്ണം!
ഒരു മൃഗത്തിന്റെ രക്തധമനികിളിലേക്ക് നീലച്ചായം കുത്തിക്കയറ്റിയപ്പോൾ തലച്ചോറും സുഷ്മ്നാകാണ്ഡവുമൊഴികെ ശരീരത്തിലെ മുഴുവൻ രക്തപ്രഹാഹത്തിനും നീല നിറം കൈവരിച്ചതായി കണ്ടെത്തിയത് നൂറിലേറെ വർഷങ്ങൾക്ക് മുമ്പാണ്. നേരെ തിരിച്ചും ഇതു ശരിയായിരുന്നു. നീലച്ചായം തലച്ചോറിലേക്കും സുഷ്മ്നാകാണ്ഡത്തിലേക്കും പ്രവഹിപ്പിച്ചപ്പോൾ അത് ശരീരത്തിലെ മറ്റു രക്തധമനികളിലേക്ക് പടരാതെ തങ്ങിനിൽക്കുന്നതായും കണ്ടെത്തി. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി (UW) നടത്തിയ പഠനത്തിലുള്ളതാണ് ഈ വിവരങ്ങൾ.
ഇങ്ങനെയാണ് തലച്ചോറിന്റെ സൂക്ഷമസ്ഥലികളെ സംരക്ഷിച്ച്, രക്തത്തിൽ കലരുന്ന വസ്തുക്കൾ തലച്ചോറിൽ എത്തുന്നത് നിയന്ത്രിക്കുന്ന ‘ബ്ലഡ്-ബ്രെയിൻ-ബേരിയർ’ (BBB) എന്ന പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർ അറിയാനിടയായത്. ജേർണൽ ഓഫ് നാനോബയോടെക്നോളജിയുടെ അഭിപ്രായത്തിൽ ഇത് പല ചികിത്സാക്രമങ്ങൾക്കും രോഗനിർണ്ണയങ്ങൾക്കും തടസ്സമാകുന്നുണ്ട്.
വൈദ്യശാസ്ത്രരംഗത്ത് ഇത്രയേറെ നൂതന സാങ്കേതികവിദ്യയും കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടും സമീപകാലത്ത് ഗവേഷകരെ കുഴക്കുന്ന പ്രശ്നവും ഇതു തന്നെയാണ്. എങ്ങനെയാണ് BBB-യെ മറികടന്ന് പ്രധാനപ്പെട്ട മരുന്നുകളെ, പലപ്പോഴും ജീവൻ രക്ഷാമരുന്നുകളെ, നേരെ തലച്ചോറിലെത്തിച്ച് ഫലപ്രദമായ ചികിത്സ സാധ്യമാക്കുക?
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു വഴി കണ്ടുപിടിച്ചിരിക്കുന്നു എന്നുതന്നെ പറയാം - അത് സ്വർണ്ണവുമായി ബന്ധപ്പെട്ടതാണ്.
മനുഷ്യർക്ക് സമാനമായ BBB ഉണ്ടെന്ന് കണ്ടെത്തിയ ജീവികളായ വെട്ടുകിളികളിലാണ് ഇതുവരെയും ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടുള്ളത്. പ്രത്യേക വലുപ്പത്തിലും രൂപത്തിലുമുള്ള സ്വർണ്ണത്തിന്റെ നാനോകണങ്ങൾ സൃഷ്ടിച്ച് അവയിൽ വൈദ്യുതിയും തിളങ്ങുന്ന തൊങ്ങലുകളും ഘടിപ്പിച്ചായിരുന്നു ഈ പരീക്ഷണം.
സ്വർണ്ണത്തിന്റെ നാനോകണങ്ങളെ വെട്ടുകിളികളുടെ തലയിലെ സ്പർശനികളിൽ തൂവി ഗവേഷകർ സ്വർണ്ണകണങ്ങൾ ധമിനികളിലൂടെ BBB-യെ മറികടന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുന്നത് തിളങ്ങുന്ന തൊങ്ങലുകളുടെ സഹായത്തോടെ നിരീക്ഷിച്ചു. ഈ കണ്ടുപിടുത്തത്തിന്റെ ഭാവി സൂചകങ്ങളെന്തെന്ന് അനുമാനിക്കാൻ ഗവേഷകർക്ക് അവസരം നൽകുന്ന ഒരു സുപ്രധാന മുന്നേറ്റമായിരുന്നു അത്.
UW ഗവേഷകരുടെ അടുത്തപടി എങ്ങിനെ ഇനി ക്യാൻസർ ചികിത്സയ്ക്കും മറ്റുമുള്ള ജീവൻ രക്ഷാമരുന്നുകളെ ഈ സ്വർണ്ണകണങ്ങളുമായി ബന്ധിപ്പിക്കാം എന്ന് ആരായുകയാണ്. അതിൽ വിജയിച്ചാൽ, താമസിയാതെ തലച്ചോറിൽ പ്രവർത്തിക്കുന്ന ചില ക്യാൻസർ മരുന്നുകളെ മൂക്കിലൂടെയുള്ള സ്പ്രേകൾ വഴി നൽകാനാകും.