Published: 11 Aug 2017

ഇന്ത്യയിലെ ഗോൾഡ് പാനിംഗ്

Gold Sifting Pan

സ്വർണ്ണ മൊരു സ്വാഭാവിക ലോഹമാണ്, എല്ലായിടത്തും - അരുവികളിലും നദികളിലും സമുദ്രങ്ങളിലും പാറകളിലും ഭൂമിയുടെ ഉപരിതരത്തിലും - കാണപ്പെടുന്നു. ഈ ഉറവിടങ്ങളിൽ നിന്ന് സ്വർണ്ണം വേർതിരിച്ച് എടുത്തുകൊണ്ട് ഉപജീവനം നടത്തുന്ന ആളുകൾ ഉണ്ട് എന്നറിയാമോ?


ഗോൾഡ് പാനിംഗ്

നദികളിൽ കാണുന്ന പ്ലേസർ മട്ടിൽ (ഡിപ്പോസിറ്റ്) നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് 'സ്വർണ്ണ പാനിംഗ്' അല്ലെങ്കിൽ സ്വർണ്ണം അരിച്ചെടുക്കൽ (ഇതിൽ ചെയ്യുന്നത്, ഇടതൂർന്ന (ഡെൻസ്) സ്വർണ്ണത്തെ, അതിന് ചുറ്റുമുള്ള മെറ്റീരിയലുകളിൽ നിന്ന് വേർതിരിക്കുന്നതിന് ഭൂഗുരുത്വാകർഷണവും വെള്ളവും ഉപയോഗിക്കുകയാണ്).

എങ്ങനെയാണ് സ്വർണ്ണം നദികളിൽ എത്തുന്നത്?

നദീതടത്തിലെ പാറകളെ പൊടിക്കുന്ന തരത്തിലുള്ള മണ്ണൊലിപ്പ് ഉണ്ടാകുമ്പോഴാണ് അരുവികളിൽ സ്വർണ്ണം കലരുന്നതെന്ന് പറയപ്പെടുന്നു. ചെറിയ തോതിൽ സ്വർണ്ണ നിക്ഷേപമുള്ള ഇടങ്ങളിലൂടെ നദി ഒഴുകുമ്പോൾ, നദി സ്വർണ്ണവും വഹിക്കുന്നു. നദി തിരിയുന്നിടത്തോ നദിയുടെ അടിത്തട്ടിലോ ഈ സ്വർണ്ണ നിക്ഷേപം അടിയുന്നു. നദികളുടെ തീരത്ത് കാണപ്പെടുന്ന എക്കൽ മണ്ണിലും സ്വർണ്ണ നിക്ഷേപം ഉണ്ടാകാം. വാസ്തവത്തിൽ 'പ്ലേസർ' ഒരു സ്പാനിഷ് വാക്കാണ്, സ്പാനിഷ് ഭാഷയിൽ placer എന്ന പദത്തിന്റെ അർത്ഥം "എക്കൽ മണൽ" എന്നാണ്.

എങ്ങനെയാണ് ഗോൾഡ് പാനിംഗ് ചെയ്യുന്നത്?

ആദ്യം ചളിയും മണലും വെള്ളവും ഒരുമിച്ച് എടുക്കുകയാണ് വേണ്ടത്. പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള മരത്തിന്റെ ട്രേകളിൽ ഈ മിശ്രതം ഒഴിക്കുന്നു. ഈ ട്രേകൾ ചളിയെ അലിയിക്കുന്നു, അങ്ങനെ മണൽ വേർതിരിച്ചെടുക്കുന്നു. സ്വർണ്ണ തരികൾ ഇവയിലുണ്ടാകും. ഇത്തരം തരികൾ എല്ലാം ഉരുക്കുകയാണ് ഇനി ചെയ്യേണ്ടത്. ഉരുക്കിയാൽ 'ക്വാറി ഗോൾഡ്' രൂപപ്പെടും, പൊതുവെ ശുദ്ധമായ സ്വർണ്ണമായിട്ടാണ് ക്വാറി ഗോൾഡ് കണക്കാക്കപ്പെടുന്നത്. നിങ്ങൾക്ക് ഈ സ്വർണ്ണം സ്വർണ്ണാഭരണക്കടകളിൽ കൊടുത്ത് പണം സമ്പാദിക്കാം.

ബന്ധപ്പെട്ടവ:  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ആരുടെ കൈവശമാനുള്ളത്?
ഇന്ത്യയിൽ ഗോൾഡ് പാനിംഗ് ആരാണ് ചെയ്യുന്നത്?

ഇന്ത്യയിൽ വിവിധ സമൂഹങ്ങൾ ഗോൾഡ് പാനിംഗ് ചെയ്തുവരുന്നുണ്ട്, സ്വർണ്ണ വേട്ടക്കാർ എന്നാണ് ഇവരെ പൊതുവെ വിളിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു സമൂഹമാണ് ഛത്തീസ്ഗഢിലെ സോണാജാർ സമൂഹം. മധ്യ ഇന്ത്യൻ സംസ്താനങ്ങളായ ഛത്തീസ്ഗഢിലൂടെയും ഒഡിഷയിലൂടെയും ഒഴുകുന്ന നദിയായ മഹാനദിയിൽ നിന്നാണ് ഈ സമൂഹം സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. ദശകങ്ങളായി, സോണാജർ സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും നനഞ്ഞ മണ്ണിൽ നിന്ന് സ്വർണ്ണം ശേഖരിക്കുകയും പ്രാദേശിക സ്വർണ്ണപ്പണിക്കാർക്ക് വിൽക്കുകയും ചെയ്യുന്നു.

ഇത്തരം ആളുകളുടെ സ്വധാന വരുമാനം മാർഗ്ഗം സ്വർണ്ണം വേർതിരിച്ചെടുക്കലാണ്. ഒരു ദിവസത്തെ കഠിന പ്രയത്നം കഴിഞ്ഞാൽ, ഓരോരുത്തരും 4-5 നെൽമണികളുടെ വലുപ്പമുള്ള സ്വർണ്ണ തരികൾ സ്വന്തമാക്കുന്നു, ഒരു ദിവസം 400 രൂപയാണ് ഇങ്ങനെ അവർക്ക് ലഭിക്കുന്നത്.

ഗോണ്ടിൽ നിന്നുള്ള ആളുകളും പഹാഡി കോർവ ഗോത്രവും സ്വർണ്ണം വേർതിരിച്ചെടുക്കുന്നുണ്ട്. നദിക്കരെ ഇത്തരക്കാരെ കാണാവുന്നതാണ്. ഛത്തീസ്‌ഗഢിലെ ബിലാസ്പൂരിലൂടെ ഒഴുകുന്ന ഒരു കൊച്ചരുവിയാണ് സീർ ഖുദ്, ദാവോല എന്ന് അറിയപ്പെടുന്ന ഒരു ഹിമാചൽ ഗോത്രത്തിന്റെ ഉപജീവന മാർഗ്ഗമാണിത്. ഗോവയിലെ അഗ്ലോത്തെയിലെ രഗദ എന്ന് അറിയപ്പെടുന്ന നദിയിൽ സെക്കൻഡറി ഗോൾഡ്17 സമൃദ്ധമായി കാണപ്പെടുന്നു. അതുപോലെ, കേരളത്തിലെ മലപ്പുറത്തെ ചാലിയാർ നദിയിൽ സ്വർണ്ണം കണ്ടെത്തിയത് വാർത്തായിരുന്നു.

ഈ പ്രക്രിയ നിയമപരമാണോ?

സ്വർണ്ണം വേർതിരിച്ചെടുക്കൽ നിയമവിരുദ്ധമാക്കുന്ന നിയമങ്ങൾ ഒന്നും തന്നെയില്ല. എന്നിരുന്നാലും, ഗോൾഡ് പാനർമാർ സ്വർണ്ണം തേടുന്നതിന്റെ ആവേശം മൂത്ത്, നിയമത്തിന്റെ അതിർവരമ്പ് ലംഘിക്കാറുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനത്തിന്റെ ഒരുദാഹരണം, മറ്റുള്ളവർക്ക് സ്വന്തമായ സ്ഥലത്ത് സ്വർണ്ണാന്വേഷണം നടത്തുന്നതാണ്. അന്യന്റെ വസ്തുവകകളിൽ അനുമതിയില്ലാതെ കയറുന്നത് കുറ്റമണ്. കൂടാതെ, ഇത്തരത്തിൽ ലഭിക്കുന്ന സ്വർണ്ണത്തിന്റെ 'ഉടമസ്ഥതയുമായി' ബന്ധപ്പെട്ടും നിയമപരമായ പ്രശ്നങ്ങളുണ്ടാകാം.

ബന്ധപ്പെട്ടവ: ഉടമസ്ഥാവകാശമില്ലാത്ത സ്വർണ്ണത്തിന്റെ ഉടമയാകുന്നതിന് നിങ്ങളെ സഹായിക്കുന്ന ഗൈഡ്

സ്വർണ്ണം പോലെ വിലപിടിപ്പുള്ള ലോഹം അന്വേഷിക്കുമ്പോൾ വളരെ പ്രാവീണ്യവും പാടവും ആവശ്യമാണെന്ന കാര്യം അവഗണിക്കാൻ പാടില്ല.

Sources:
Source1Source2Source3Source4Source5Source6