Published: 05 Oct 2017

സ്വർണ്ണ വിലയിൽ, വരുന്ന വർദ്ധനവ് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതനാക്കും

ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ സ്വർണ്ണത്തിന്റെ വില കുത്തനെ ഉയർന്ന് വരുന്നതായി കാണാം. 2000-ത്തിൽ 2000 രൂപയ്ക്ക് വാങ്ങിയ 10 ഗ്രാം സ്വർണ്ണത്തിന് ഇന്ന് ഏകദേശം 29,000 രൂപാ വിലയുണ്ടാകും.

എന്നിരുന്നാലും, എന്നാൽ കയ്യിലുള്ള സ്വർണ്ണം വിൽക്കാതെ നിങ്ങൾക്ക് ഈ വില വർദ്ധനവ് പ്രയോജനപ്പെടുത്താൻ കഴിയില്ല, രസകരമെന്ന് പറയട്ടെ, സ്വർണ്ണം വാങ്ങിയവരിൽ ഭൂരിഭാഗം പേരും വിൽക്കാൻ തയ്യാറല്ല. അപ്പോൾ, നിങ്ങൾക്ക് സ്വന്തമായ സ്വർണ്ണം, വിൽക്കാതെ തന്നെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കുക

ബാറുകൾ, നാണയങ്ങൾ അല്ലെങ്കിൽ സ്വർണ്ണാഭരണങ്ങൾ എന്നിങ്ങനെയുള്ള ഭൗതിക സ്വർണ്ണം, ഒരു ഗോൾഡ് സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് നിങ്ങളെ അനുവദിച്ചുകൊണ്ട്, കൈവശമുള്ള സ്വർണ്ണത്തെ ആദായം ലഭിക്കുന്നൊരു അസറ്റാക്കി മാറ്റുന്നതിന് 2015-ൽ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം. ഇങ്ങനെ നിക്ഷേപിക്കുകയാണെങ്കിൽ, സ്വർണ്ണത്തിന്റെ ഭാരം അനുസരിച്ചും സ്വർണ്ണ വിലയിൽ വരുന്ന വർദ്ധനവിന് അനുസരിച്ചും നിങ്ങൾക്ക് പലിശ വാങ്ങാവുന്നതാണ്. നിലവിൽ, നിങ്ങളുടെ സ്വർണ്ണം നിഷ്ക്രിയ ആസ്തിയായി ബാങ്ക് ലോക്കറിൽ വിശ്രമിക്കുന്നതിനാണ് സാധ്യത. ലോക്കറിന് വേണ്ടി വാർഷികാടിസ്ഥാനത്തിൽ നിങ്ങൾ ബാങ്കിന് പണം നൽകുന്നുമുണ്ടാകാം. സുരക്ഷിതവും ഭദ്രവും ആയ രീതിയിലാണ് നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നതെങ്കിൽ, സ്വർണ്ണത്തിന്റെ മൂല്യത്തിൽ പല മടങ്ങിൽ വർദ്ധനവ് ഉണ്ടായേക്കാം.

ബന്ധപ്പെട്ടവ: കടലാസ് സ്വർണ്ണം ഉപയോഗിക്കുമ്പോഴത്തെ നികുതി ആനുകൂല്യങ്ങൾ

എങ്ങനെയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം പ്രവർത്തിക്കുന്നത്?

  1. a. ബാങ്ക് ലോക്കറിൽ നിങ്ങളുടെ പേരിൽ 100 ഗ്രാം സ്വർണ്ണം നിഷ്ക്രിയ ആസ്തിയായി കിടക്കുന്നുണ്ടെന്ന് കരുതുക. അതെടുത്ത്, നിങ്ങളുടെ ബാങ്കിൽ തന്നെ 12-15 വർഷത്തേക്ക് ആ സ്വർണ്ണം നിങ്ങൾക്ക് സ്വർണ്ണ നിക്ഷേപമായി ഇടാവുന്നതാണ്

    • ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിന് നീഴിൽ ചുരുങ്ങിയത് 30 ഗ്രാം സ്വർണ്ണമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. 1 മുതൽ 3 വർഷം, 5 മുതൽ 7 വർഷം അല്ലെങ്കിൽ 12 മുതൽ 15 വർഷം എന്നിങ്ങനെയായിരിക്കും നിക്ഷേപ കാലാവധി

  2. നിക്ഷേപിക്കുന്ന സമയത്ത് 10 ഗ്രാം സ്വർണ്ണത്തിന് 30,000 രൂപയാണെന്ന് അല്ലെങ്കിൽ ഗ്രാമിന് 3,000 കരുതുക. അങ്ങനെയെങ്കിൽ 100 ഗ്രാം x 3,000 രൂപ എന്ന നിലയിൽ കണക്കുകൂട്ടുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം 3 ലക്ഷം രൂപാ ആണെന്ന് കാണാം.

  3. നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ വാർഷിക പലിശ നിരക്ക് 2.5% എന്ന നിരക്കിൽ 7500 രൂപയാണ്

    • ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 0.50% മുതൽ 2.25% വരെയായിരിക്കും.

    • ഇതിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് ക്യാപിറ്റൽ ഗെയിൻസ് ടാക്സോ വെൽത്ത് ടാക്സോ ഇൻകം ടാക്സോ കെട്ടേണ്ടതില്ല. , ഇതിനർത്ഥം, നികുതി രഹിത വരുമാനമായി 1,12,500 രൂപാ നിങ്ങൾക്ക് ലഭിക്കുമെന്നാണ്, അതായത് 7500 രൂപ x 15 വർഷം

  4. അടുത്ത 15 വർഷത്തിൽ സ്വർണ്ണ വില ഇരട്ടിയാകും എന്നിരിക്കട്ടെ, നിങ്ങളുടെ 100 ഗ്രാം സ്വർണ്ണത്തിന്റെ മൂല്യം 6 ലക്ഷമായി ഉയരും, അധികമായി ലഭിക്കുന്ന 3 ലക്ഷം രൂപയ്ക്ക് നിങ്ങൾ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് നൽകേണ്ടതുമില്ല

  5. മെച്യുരിറ്റി സമയത്ത്, നിങ്ങൾക്ക് പണമോ 995 ഫൈൻനസ് സ്വർണ്ണമോ ലഭിക്കുന്നു; സ്വർണ്ണം വിൽക്കാതെ ആദായമുണ്ടാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു മികച്ച മാർഗ്ഗമാണ്.

 

മോണിറ്റൈസേഷന്റെ പ്രയോജനങ്ങൾ

എന്തൊക്കെയാണ് ആനുകൂല്യങ്ങളെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു വർഷം ലോക്കർ നിരക്കായി നിങ്ങൾ നൽകുന്നത് 3,000 രൂപാ ആണെന്നിരിക്കട്ടെ, ലോക്കർ നിരക്ക് കൊടുക്കേണ്ട കാര്യമില്ലാത്തതിനാൽ, 15 വർഷം കൊണ്ട് നിങ്ങൾ 45,000 രൂപ ലാഭമുണ്ടാക്കുന്നു. കൂടാതെ നിങ്ങൾക്ക് ലഭിക്കുന്ന 1.12 ലക്ഷം രൂപയ്ക്ക് ഇൻകം ടാക്സ് അടക്കേണ്ടതില്ല. ക്യാപിറ്റൽ ഗെയിൻസ് ടാക്സും അടയ്ക്കേണ്ടതില്ല. കൂടാതെ വിലവർദ്ധനവ് കാരണം നിങ്ങൾക്ക് 3 ലക്ഷം രൂപ അധികമായും ലഭിക്കുന്നു.

ഇവ മാത്രമല്ല പ്രയോജനങ്ങൾ. സ്വർണ്ണം നഷ്ടപ്പെടുമോ എന്ന അർത്ഥശങ്കയ്ക്കേ ഇവിടെ ഇടമില്ല. ലഭിക്കുന്ന സ്വർണ്ണത്തെ ശുദ്ധത സംശയരഹിതമായിരിക്കും. മെച്യുരിറ്റിയുടെ അവസാനം നിങ്ങൾക്ക് സ്വർണ്ണം തിരികെ വാങ്ങാനോ പണം കൈപ്പറ്റാനോ കഴിയും.

നിങ്ങളുടെ ഒരു സംരംഭത്തിന് ഫണ്ട് സ്വരുക്കൂട്ടുന്നതിനോ ഒരു ലോക പര്യടനം നടത്തുന്നതിനോ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതിനോ, സമ്പത്തിന്റെ അധികമാരും കൈവയ്ക്കാത്ത ഒരു മാർഗ്ഗമാണ് നിങ്ങൾ ആരായുന്നതെങ്കിൽ, സ്വർണ്ണം നിങ്ങൾക്ക് നല്ലൊരു ഉപാധിയായിരിക്കും.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിനെ കുറിച്ച് കൂടുതൽ അറിയുന്നതിന്, ഇവിടെ ക്ലിക്കുചെയ്യുക.