Published: 17 Aug 2017
പരമ്പരാഗത ഇന്ത്യൻ സാരികളിലെ സ്വർണ്ണം
2800 ബിസി മുതൽ സാരികൾ നിലവിലുണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ1?
ഇന്ന്, പല ഇന്ത്യൻ സംസ്ഥാനങ്ങൾക്കും സംസ്കാരങ്ങൾക്കും തനതായ സാരികളുണ്ട്, 84 തരത്തിൽ സാരിയുടുക്കാമെന്നതിന് പുരാവസ്തു ശാസ്ത്രപരമായ തെളിവുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ!2. പരുത്തി, പട്ട്, ഷിഫോൺ എന്നിവ ഉൾപ്പെടെയുള്ള വിവിധ മെറ്റീരിയലുകൾ കൊണ്ടാണ് സാരികൾ നിർമ്മിക്കപ്പെടുന്നത്.
എന്നാൽ, സാരികൾ സ്വർണ്ണം ഉപയോഗിച്ചും നിർമ്മിക്കുന്നുണ്ടെന്നതാണ് രസകരമായ വസ്തുത.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ, വിലപിടിപ്പുള്ള സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെടുന്ന പലതരത്തിലുള്ള സാരികളെ കുറിച്ച് നമുക്കിനി കാണാം.
-
ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ് പട്ട് സാരികൾ
വാരണാസിയിലാണ് ഈ സാരികൾ നിർമ്മിക്കപ്പെടുന്നത് (പണ്ട് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് ബെനാറസ് അല്ലെങ്കിൽ ബനാറസ് എന്നായിരുന്നു). സ്വർണ്ണ സാരിക്കും (zari) ആകർഷകമായ എംബ്രോയിഡറിക്കും ഈ അനുപമ സൗന്ദര്യമുള്ള സാരികൾ പ്രശസ്തമാണ്. പൊതുവെ ഇത്തരം സാരികൾ പട്ടിൽ നിന്നാണ് നിർമ്മിക്കുന്നത്, സങ്കീർണ്ണമായ ഡിസൈനുകളാണ് ഇവയിലുണ്ടാവുക. അതിനാൽ വധുവിനുള്ള സാരികളിൽ ഈ സാരിക്കാണ് ഏറെ പ്രിയം. ഇവയിൽ.
വിപുലമായ തരത്തിലുള്ള സ്വർണ്ണത്തിന്റെ വർക്കും മെറ്റാലിക്ക് ഇഫക്റ്റുകളും നെറ്റ് പാറ്ററുകളും മാനകരി വർക്കും ഉണ്ട്.
പൂക്കൾ പ്രതിപാദിക്കുന്ന മോട്ടിഫുകൾ, കുത്തനെ നിൽക്കുന്ന ഇലകൾ, ചെറുതും സൂക്ഷ്മ വിശദാംശങ്ങൾ ആലേഖനം ചെയ്തിരിക്കുന്നതുമായ രൂപങ്ങൾ എന്നിങ്ങനെ, മുഗളന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് ബനാറസ് സാരികളുടെ പൊതുവായ ഡിസൈൻ
-
തമിഴ്നാട്ടിൽ നിന്നുള്ള കാഞ്ചീപുരം പട്ട് സാരി
കാഞ്ചീവരം സാരികൾ എന്നുകൂടി അറിയപ്പെടുന്ന ഇത്തരം സാരികൾ കാഞ്ചി അല്ലെങ്കിൽ കാഞ്ചീപുരം എന്ന നഗരത്തിലാണ് നിർമ്മിക്കുന്നത്. ശുദ്ധമായ ബൾബറി പട്ടുനൂൽ കൊണ്ടാണ് ഈ സാരികൾ നിർമ്മിക്കുന്നത്. എന്നാൽ, ഈ സാരിയിലെ സാരി (zari) നിർമ്മിക്കുന്നത് സ്വർണ്ണനൂൽ ഉപയോഗിച്ചാണ്, ഇതുതന്നെയാണ് കാഞ്ചീവരം സാരികളുടെ പ്രധാന പ്രത്യേകതയും. പൊതുവെ ഇത്തരം സാരികൾക്ക് വീതിയുള്ള കോൺട്രാസ്റ്റ് ബോർഡറുകൾ ഉണ്ടായിരിക്കും. കള്ളികളും സ്ട്രൈപ്പുകളും പൂക്കൾ പ്രമേയമായുള്ള മോട്ടിഫുകളും പക്ഷികളും മൃഗങ്ങളും ക്ഷേത്രങ്ങളും കൊണ്ടുള്ള ബോർഡറുകളും ഇവയുടെ സവിശേഷതയാണ്. ഈ സാരികളിൽ ദക്ഷിനേന്ത്യൻ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും രാമായണമോ മഹാഭാരതോ പോലുള്ള ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പെയിന്റിംഗുകളും രാജാ രവി വർമ്മയുടെ ചിത്രങ്ങളും കാണാം. ചിലപ്പോഴൊക്കെ, ഈ മോട്ടിഫുകൾ സ്വർണ്ണനൂൽ ഉപയോഗിച്ചാണ് നെയ്യുന്നത്.
രസകരമായ വസ്തുത:ഗിന്നസ് ബുക്ക് പ്രകാരം, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാഞ്ചീപുരം സാരി അണിയുന്നത് മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിയാണ്. ഇതിന് 8 കിലോഗ്രാം തൂക്കമുണ്ട്. രാജാ രവി വർമ്മയുടെ പ്രശസ്തമായ 11 പെയിന്റിംഗുകളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. ചിത്രീകരിച്ചിരിക്കുന്നത്. ഈ സാരിയുടെ മൂല്യം 40 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു.
-
കേരളത്തിൽ നിന്നുള്ള കസവ് സാരി
മുണ്ടും നേരിയതും എന്ന് അറിയപ്പെടുന്ന ഈ സാരിയാണ് ഏറ്റവും പുരാതനമായ സാരി രൂപം ആയി കണക്കാക്കപ്പെടുന്നത്. മഹാഭാരതത്തിൽ, 'നിവി' ശൈലിയിൽ ശകുന്തള ഈ സാരി ഉടുത്തിരുന്നതായി പറയപ്പെടുന്നു! ഇത്തരം.
സാരികളിൽ രാജാ രവി വർമ്മയുടെ പെയിന്റിംഗുകൾ ചിത്രീകരിക്കുന്നതും സാധാരണമാണ്.
പരുത്തിത്തുണിയിൽ നിന്നാണ് കസവ് സാരി നിർമ്മിക്കുന്നത്. കൈകൾ കൊണ്ടാണിത് നെയ്യുന്നത്. ഇതിന്റെ വീതിയുള്ള സാരി (zari) ബോർഡർ നിർമ്മിക്കുന്നത് ശുദ്ധസ്വർണ്ണം കൊണ്ടാണ്. പൊതുവെ ഇത്തരം സാരികളിൽ ഉണ്ടാവുക ജ്യോമട്രിക്കൽ ഡിസൈനുകളാണ്, എന്നാൽ ചിലപ്പോഴൊക്കെ മയിലിന്റെയോ ക്ഷേത്രത്തിന്റെയോ രൂപകൽപ്പനകളും ഇതിലുണ്ടാകാം.
-
മഹാരാഷ്ട്രയിൽ നിന്നുള്ള പൈതാനി
ഔറംഗാബാദിലെ പൈതാനിൽ, വളരെ മൃദുവായ പട്ടിൽ നിന്നും സ്വർണ്ണ സാരിയിൽ (zari) നിന്നും നിർമ്മിക്കുന്ന സാരിയാണിത്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സാരിയാണ് ഇതെന്ന് പറയപ്പെടുന്നു. ഇതിന് ചതുരങ്ങളുള്ളതോ പുള്ളികളുള്ളതോ പ്ലെയിനോ ആയ ബോർഡർ ഉണ്ടാകും. ഇതിന്റെ പല്ലുവിൽ മയിലിന്റെയോ തത്തയുടെയോ ഡിസൈനും ഉണ്ടായിരിക്കും. സാരിയുടെ നീണ്ട അറ്റം ചുമലിന് മുകളിലൂടെ പിന്നിലേക്കിടാനുള്ളതാണ്.
ബുദ്ധിസ്റ്റ് പെയിന്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സാരിയാണിത്, ബുദ്ധ സംസ്കാരത്തിൽ ജനപ്രിയമായ ചിഹ്നങ്ങളാണ് ഇതിൽ ചിത്രീകരിക്കുക. ചിലപ്പോഴൊക്കെ, ചട്ടിയിൽ പുഷ്പിച്ചുനിൽക്കുന്ന ചെടിയോ ഫ്ലോറൽ മോട്ടിഫുകളോ കോവണികളോ ജ്യോമട്രിക്കൽ ഡിസൈനുകളോ സാരിയുടെ മുന്താണിയിൽ ചിത്രീകരിച്ചിട്ടുണ്ടാകാം.
രസകരമായ വസ്തുത:ഇത്തരം സാരികളിൽ ഉപയോഗിക്കുന്ന സ്വർണ്ണ നൂലുകൾ ഏറ്റവും മികച്ച ഗുണനിലവാരം ഉള്ളവയാണ്. പ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം, അതിനാൽ പലപ്പോഴും ഒരു കണ്ണാടി പോലെ ഇത് തോന്നിപ്പിക്കും!
-
ആസ്സാമിൽ നിന്നുള്ള മുഗ
'സ്വർണ്ണ ഫൈബർ' എന്നറിയപ്പെടുന്ന മുഗയിൽ നിന്നാണ് ഈ സാരി നിർമ്മിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം സാരികൾ പ്ലെയിൻ ആയിരിക്കും, എന്നാൽ ചില സമയങ്ങളിൽ ഇതളുകളുടെ പാറ്റേണുകളും ഇവയിൽ കാണാം. പുഷ്പങ്ങൾ, ഇലകൾ, തളിരിലകൾ, ജ്യോമട്രിക്കൽ പാറ്റേണുകൾ, ആനയുടെ.
ഡിസൈനുകൾ എന്നിവ നൈസർഗ്ഗികമോ അതിശയകരമോ ആയ തരത്തിൽ ഇത്തരം സാരികളിൽ എംബ്രോയിഡറി ചെയ്ത് പിടിപ്പിച്ചിരിക്കും. ഈ മിന്നുന്ന സാരിക്ക് തിളങ്ങുന്ന ടെക്സ്ച്വർ ആണ് ഉള്ളത്, ഓരോ തവണ കഴുകുമ്പോഴും ഇതിന്റെ തിളക്കം കൂടുന്നു
രസകരമായ വസ്തുത:പഴയ കാലത്തെ രാജകീയതയെയാണ് മുഗാ സാരികൾ ഓർമ്മിപ്പിക്കുന്നത്.
-
ബംഗാളിൽ നിന്നുള്ള ബാലുചാരി
പട്ടിൽ നിന്നാണ് ബാലുചാരി സാരികൾ നിർമ്മിക്കുന്നത്, സാരിയുടെ മുന്താണിയിൽ ഐതിഹ്യങ്ങളിൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നു. മഹാഭാരതത്തിൽ നിന്നും രാമായണത്തിൽ നിന്നുമുള്ള രംഗങ്ങളും ഇത്തരം സാരികളിൽ ചിത്രീകരിക്കാറുണ്ട്. മുഗൾ ഭരണക്കാലത്ത്, ഇത്തരം സാരികളിൽ ഉണ്ടായിരുന്നത് ചതുര ഡിസനുകളും ഇതളുകളുടെ രൂപത്തിലുള്ള മോട്ടിഫുകളും ആയിരുന്നു. ബംഗാൾ നവാബിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളും അവയിൽ ചിത്രീകരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണക്കാലത്താവട്ടെ, ഈസ്റ്റിന്ത്യാ കമ്പനിയിലെ മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്ഥരുടെ രൂപങ്ങളും ഇത്തരം സാരികളിൽ തുന്നിപ്പിടിപ്പിച്ചിരുന്നു!
ചരിത്രപരമായി, ജമീന്ദാർ വീടുകളിലെ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇവയണിഞ്ഞിരുന്നത്. ബാലുചാരി സാരികൾക്ക് സ്വർണ്ണചാരി എന്ന് അറിയപ്പെടുന്ന ഒരു വിഭാഗവുമുണ്ട്, സ്വർണ്ണനൂലുകൾ കൊണ്ടാണ് ഇത്തരം സാരികൾ നെയ്യുന്നത്. സാരിയുടെ പാറ്റേണുകളെ സ്വർണ്ണം പ്രകാശിപ്പിക്കുന്നു, ഇത് സാരിയുടെ അഴക് വർദ്ധിപ്പിക്കുന്നു.
രസകരമായ വസ്തുത:ഇത്തരം സാരികൾ നെയ്യുന്നതിന്, 2009-ലും 2010-ലും ഇന്ത്യൻ രാഷ്ട്രപതി ദേശീയ പുരസ്കാരങ്ങൾ നൽകുകയുണ്ടായി.