Published: 20 Feb 2018
സ്വർണ്ണത്താൽ ബന്ധിപ്പിക്കപ്പെടുന്ന ബന്ധങ്ങൾ
ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും സ്വർണ്ണവും വെള്ളിയും ശുദ്ധി ചെയ്തെടുക്കുന്നതിനെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. വിഷമകരമായ പരീക്ഷണങ്ങളിലൂടെ മനുഷ്യരെ ഈശ്വരൻ നയിക്കുന്നത് അവനെ ശുദ്ധീകരിക്കാനാണെന്ന് മത പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഹിന്ദു ഐതിഹ്യങ്ങൾ അനുസരിച്ചും വിശ്വാസം വിഭിന്നമല്ല. അഗ്നിയുടെ വിത്താണ് സ്വർണ്ണമെന്നാണ് (അഗ്നിയുടെ ഈശ്വരൻ) ഹിന്ദുമതം പറയുന്നത്.
ഭൂരിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നത് എല്ലാ ആചാരങ്ങളുടെയും ഒഴിവാക്കാനാവാത്ത ഘടകമാണ് അഗ്നി. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അലങ്കാരങ്ങളും. പാരമ്പര്യ ബന്ധത്തിൽ നിന്നാവണം ഇന്ത്യൻ വിവാഹങ്ങളുടെ അവിഭാജ്യ ഘടകമാണ് സ്വർണ്ണം. വിവാഹങ്ങളിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം ദൈവത്തിന്റെ സാന്നിധ്യം പോലെയാണ് കരുതുന്നത്.
ഇന്ത്യൻ കുടുംബങ്ങൾ ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങുന്ന അവസരവും വിവാഹം തന്നെ. വധുവും വരനും അണിയുന്ന ആഭരണങ്ങൾ, ഉറ്റ ബന്ധുക്കൾക്ക് ആവശ്യ്യമായ ആഭരണങ്ങൾ, കുടുംബത്തിലെ മുതിർന്നവർക്ക് നൽകുന്ന സ്വർണ്ണ നാണയങ്ങൾ, ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ എന്നിങ്ങനെ വിവാഹാവസരത്തിൽ സ്വർണ്ണത്തിന് ഏറെ പ്രാധാന്യമുണ്ട്.
വിവാഹത്തിന് സ്വർണ്ണം സമ്മാനിക്കുന്നതോ സമ്മാനമായി നൽകുന്നതോ ഇന്ത്യയിൽ എല്ലായിടത്തും കാണാൻ കഴിയുന്നതാണ്. എന്നാൽ അതൊരു നിക്ഷേപം കൂടിയാണെന്ന് എത്ര പേർക്കറിയാം? വധു - ഗൃഹലക്ഷ്മി - ഭർതൃ ഗൃഹത്തിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നു. ഇത് ശുഭസൂചകമായാണ് കരുതപ്പെടുന്നത്. ആഭരണങ്ങളായി മാത്രമല്ല വിവാഹത്തിന് സ്വർണ്ണം ഉപയോഗിക്കുന്നത്. സ്വർണ്ണം കൊണ്ട് എംബ്രോയിഡറി ചെയ്തിട്ടുള്ള പട്ട് സാരികളും വിവാഹാവസരങ്ങൾക്ക് വാങ്ങുന്നു.
സ്വർണ്ണവർണ്ണം ശുഭദായകമായി കരുതപ്പെടുന്നതിനാൽ, വധുവിനെ അലങ്കരിക്കുന്ന വസ്ത്രങ്ങൾക്ക് മേലും സ്വർണ്ണച്ചാർത്ത് ഉണ്ടാകാറുണ്ട്. സ്വർണ്ണം കൊണ്ടുള്ള അലങ്കാരങ്ങൾ ചേർത്തിട്ടുള്ള ലെഹംഗകളും സാരികളും വിവാഹാവസരത്തിൽ വധു അണിയുന്നു.
നിങ്ങൾക്ക് സമ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും, ചുരുങ്ങിയത് ചെറിയൊരു അളവ് സ്വർണ്ണം വീട്ടിൽ ഉണ്ടായിരിക്കും. ഇന്ത്യൻ പാരമ്പര്യമാണത്. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വർണ്ണത്തിന്റെ അളവിൽ ഏറ്റക്കുറവ് ഉണ്ടായിരിക്കും എന്ന് മാത്രം. സമൃദ്ധിയും സമ്പത്തും പ്രദർശിപ്പിക്കുന്നതിന് കുടുംബത്തിന് ലഭിക്കുന്ന വിശേഷാവസരമാണ് വിവാഹം. ഇന്ത്യക്കാർ വിവാഹം ആഘോഷിക്കുന്നു. അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് സ്വർണ്ണത്തിന് തന്നെ.
പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ അവസരങ്ങൾക്കും അണിയാൻ ഉചിതമായ നിറം കറുപ്പാണ്. ഇന്ത്യിലാകട്ടെ, എല്ലാ അവസരങ്ങളിലും അണിയാൻ ഉചിതമായ ഒന്നേയുള്ളൂ - സ്വർണ്ണമാണത്.