Published: 01 Sep 2017
സ്വർണ്ണമണിഞ്ഞ ആനകൾ
മൃഗങ്ങൾ ഭാരതീയ പുരാണങ്ങളുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. ഇന്ത്യയിൽ എല്ലാ മൃഗങ്ങളിലും വെച്ച് കാക്കകൾ, കാളകൾ, ആനകൾ, കുതിരകൾ എന്നിവയെ ശുഭ സൂചകമായി കാണുന്നു, ഹൈന്ദവ ക്ഷേത്രങ്ങളിലും മറ്റു പരിപാവനമായ സ്ഥലങ്ങളിലും ഇവയുടെ ചിത്രങ്ങളും കാണപ്പെടുന്നുണ്ട്. ദേവീ ദേവന്മാർ ഈ മൃഗങ്ങളുടെ പുറത്താണ് യാത്ര ചെയ്യുന്നത് എന്നാണ് വിശ്വാസം, ഇവയെ അവരുടെ ‘വാഹനങ്ങൾ‘ എന്നാണ് വിളിക്കുന്നത്.
ഭാരതീയ ക്ഷേത്രങ്ങളിലും മറ്റു പരിപാവനമായ സ്ഥലങ്ങളിലും ഇവയെ ആരാധിക്കുന്നുമുണ്ട്, ഇവയെ മതപരമായ ആഘോഷങ്ങളിൽ സ്വർണ്ണാഭരണങ്ങളിഞ്ഞ് എഴുന്നള്ളിക്കാറുണ്ട്. പ്രത്യേകിച്ചും ആനകളെ, ഇവയെ സ്വർണ്ണവും മറ്റ് നിറങ്ങളിലുമുള്ള ആഭരണങ്ങളണിയിച്ച് ക്ഷേത്ര കർമ്മങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്, പ്രത്യേകിച്ചും തെക്കേ ഇന്ത്യയിൽ. സത്യം പറഞ്ഞാൽ കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആനകൾ സ്വന്തമായുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്ഷേത്രങ്ങളിലും അവിടെ നടക്കുന്ന ഒരുവിധം പ്രാദേശിക ഉത്സവങ്ങളിലും ആനകളെ എഴുന്നള്ളിക്കാറുണ്ട്, പലപ്പോഴും സ്വർണ്ണാഭരണങ്ങളണിഞ്ഞാണ് അവയെ എഴുന്നള്ളിക്കാറ്. ഇതിലെ ഏറ്റവും ഗംഭീരമായ ഉത്സവം തൃശ്ശൂർ പൂരമാണ്. ഇവിടെ ആഭരണങ്ങളണിഞ്ഞ ആനകളെ അവയുടെ ഏറ്റവും നല്ല സൗന്ദര്യത്തിൽ കാണപ്പെടുന്നു.
ഇതാ ആനകളുടെ ചില ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും-
നെറ്റിപ്പട്ടം: സ്വർണ്ണം കൊണ്ടുള്ള ഈ നെറ്റിപ്പട്ടം, ആനകളുടെ വലിയ നെറ്റി മൂടുന്ന രീതിയിലാണ് ഉള്ളത്. പരിപാവന സസ്തനിക്ക് രാജകീയ പ്രൗഢിയേകുവാനായി നെറ്റിപ്പട്ടത്തിൽ ചിത്രപണികളും ശ്രേണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നെറ്റിപ്പട്ടത്തിന്റെ തുമ്പത്ത് പല നിറങ്ങളിലുള്ള തൊങ്ങൽ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
നെറ്റിപ്പട്ടത്തിന്റെ ചെറിയ രൂപത്തെ ചുമരുകളിൽ ഒരു അലങ്കാര വസ്തുവായി തൂക്കിയിടാറുണ്ട്.
മണികൾ: നിറങ്ങളുള്ള ഒരു കയറിനാൽ ചുറ്റിയിരിക്കുന്ന ഈ മണികൾ സ്വർണ്ണം കൊണ്ടുള്ളവയാണ്. ഈ കയറിനെ ആനയുടെ കഴുത്തിനു ചുറ്റും ധരിപ്പിക്കുന്നു.
മാല: ആനകളെ സ്വർണ്ണത്താൽ പൊതിഞ്ഞ ചങ്ങല-മാലകൾ കൊണ്ട് അലങ്കരിക്കാറുണ്ട്.
കുടകൾ: സ്വർണ്ണ നൂലുകൊണ്ട് അലങ്കരിച്ച വെൽവെറ്റ് കുടകൾ ആനകളുടെ രാജകീയ പ്രൗഢിയെ ഉയർത്തുന്നു.
ഇത്തരത്തിലുള്ള ആഭരണങ്ങളിലെ വലിയ വിൽപ്പനക്കാരിലൊരാൾ വെങ്കിടാദ്രി കുടുംബക്കാരാണ്, ഈ കുടുംബത്തിലെ കഴിഞ്ഞ മൂന്ന് തലമുറകൾ പരിശുദ്ധ സസ്തനികൾക്കായുള്ള ആഭരണമുണ്ടാക്കുന്നതിൽ ഏർപ്പെട്ടിരുന്നവരാണ്, അവരുടെ രൂപകൽപ്പനകളെല്ലാം തന്നെ തൃശൂർ പൂരത്തിൽ കാഴ്ചക്കായി വെയ്ക്കാറുണ്ട്, ഇവ കൊണ്ടാണ് അവിടുത്തെ 150-ആനകളെയും അലങ്കരിക്കാറുഉള്ളത്. നെന്മാറയിലെ വല്ലങ്കി വേല ആഘോഷങ്ങൾക്കും ‘വെങ്കിടാദ്രി’കളുടെ ആഭരണങ്ങൾ കാണാറുണ്ട്. വെങ്കിടാദ്രികളെ കൂടാതെ, പാറമേക്കാവ് ദേവോത്സവത്തിന് ആനകളെ അലങ്കരിക്കുന്ന മറമിറ്റത്തു ബാലചന്ദ്രൻ ( ബാലൻ മാഷ് ) ആണ് മറ്റൊരു പ്രധാന ചമയക്കാരൻ.