Published: 27 Sep 2017
മുഗളന്മാരുടെ സുവർണ്ണ കാലഘട്ടം
പൊയ്പ്പോയ യുഗങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ആ കാലഘട്ടങ്ങളുടെ പ്രതാപവും രാജകീയതയുമാണ് പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. അക്കാലത്തെ രാജാക്കന്മാരും രാജ്ഞിമാരും ജീവിച്ച ജീവിതത്തെ ഓർമ്മിപ്പിക്കുന്നതാണ് നമ്മുടെ കൊട്ടാരങ്ങൾ. അങ്ങനെയുള്ള, ആരേയും മോഹിപ്പിക്കുന്ന ഒരു കാലഘട്ടമാണ് മുഗളന്മാരുടേത്.
തങ്ങളെ ആഭരണങ്ങൾകൊണ്ട് അലങ്കരിക്കാൻ മുഗളന്മാർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അടിമുടി പൊന്നിൽ കുളിച്ചായിരുന്നു രാജാക്കന്മാരും രാജ്ഞികളും രാജകുടുംബാംഗങ്ങളും ജീവിച്ചിരുന്നത്. എന്നാൽ, ഏതുതരം സ്വർണ്ണാഭരണങ്ങളായിരുന്നു അവർ ഉപയോഗിച്ചിരുന്നത്? തങ്ങൾക്ക് മുന്നേ കടന്നുപോയ ഭരണാധികാരികളാണ് മുഗളന്മാരുടെ പ്രചോദനം. അതിനാൽ അവരുടെ ആഭരണകല ഹിന്ദുശൈലിയുടെയും ഇസ്ലാമിക ശൈലിയുടെയും ഒരു സംയോഗമായിരുന്നു.
അമൂല്യങ്ങളായ ആഭരണങ്ങൾ മെനഞ്ഞെടുത്ത ആ ശൈലി എന്തായിരുന്നുവെന്ന് നമുക്ക് നോക്കാം:
രൂപകല്പനകളും സമ്പ്രദായങ്ങളും:
-
പൂക്കളുടെയും ജന്തുക്കളുടെയും ഡിസൈനുകൾ
ജ്യാമിതീയരൂപങ്ങളും, പൂക്കളുടെയും ജന്തുക്കളുടെയും മാതൃകകളുമാണ് ഇത്തരം ഡിസൈനുകളിൽ അടങ്ങിയിരുന്നത്. മനുഷ്യരൂപങ്ങൾ ചിത്രീകരിക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമായിരുന്നു.
-
കുന്ദൻ സമ്പ്രദായം
കുന്ദൻ സമ്പ്രദായത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് മുഗൾകാലഘട്ടത്തിലെ സ്വർണ്ണപ്പണിക്കാരാണ്. ഈ രീതിയനുസരിച്ച് ആഭരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണം വിളക്കിയിരുന്നത് സാധാരണ താപനിലയിലായിരുന്നു.
-
കല്ലുപതിക്കുന്ന രീതി
കല്ലിൽ സ്വർണ്ണം കൊണ്ടുളള കൊത്തുവേലകൾ ചെയ്യുന്ന രീതിയും മുഗൾകാലഘട്ടത്തിൽ സ്ഥാപിതമായതാണ്. ഈ രീതി ഉപയോഗിച്ച് സൃഷ്ടിച്ച സങ്കീർണ്ണ ഡിസൈനുകളിലുള്ള ആഭരണങ്ങൾക്ക് ഇന്നും ആരാധകരുണ്ട്.
കല്ലുപതിക്കുന്ന രീതി കല്ലിൽ സ്വർണ്ണം കൊണ്ടുളള കൊത്തുവേലകൾ ചെയ്യുന്ന രീതിയും മുഗൾകാലഘട്ടത്തിൽ സ്ഥാപിതമായതാണ്. ഈ രീതി ഉപയോഗിച്ച് സൃഷ്ടിച്ച സങ്കീർണ്ണ ഡിസൈനുകളിലുള്ള ആഭരണങ്ങൾക്ക് ഇന്നും ആരാധകരുണ്ട് :
-
കർണ്ണാഭരണങ്ങൾ
ചന്ദ്രക്കലയ്ക്ക് മുകളിൽ ചെറിയ തണ്ട് ഘടിപ്പിച്ച ശൈലി മുഗൾകാലത്തെ കർണ്ണാഭരണങ്ങളുടെ ഒരു സവിശേഷതയായിരുന്നു. ചന്ദ്രക്കലയിൽ നിന്ന് ഒരു മത്സ്യത്തിന്റെ രൂപവും ഒരുകുല മുത്തുകളും തൂക്കിയിട്ടിരുന്നു.
-
പാദരക്ഷകൾ
രാജകുടുംബാംഗങ്ങൾ ധരിച്ചിരുന്ന പാദരക്ഷകൾ സ്വർണ്ണനൂലുകൾ തുന്നിപ്പിടിപ്പിച്ചവയായിരുന്നു. ഈ പാദരക്ഷകളെ ‘മോജ്ഡി’ എന്നാണ് വിളിച്ചിരുന്നത്
-
മൂക്കുത്തികൾ
മുഗൾ വനിതകളാണ് ആദ്യമായി മൂക്കുത്തി ഉപയോഗിക്കാൻ തുടങ്ങിയത്. ആ പ്രവണത ആധുനിക ഇന്ത്യയിലും തുടരുന്നു. വളരെ ചെറിയ പിന്നുകൾ മുതൽ വലിയ വളയങ്ങൾ വരെയുള്ള വ്യത്യസ്ത വലിപ്പങ്ങളിലും നിറങ്ങളിലുമാണ് ഇവ നിർമ്മിച്ചിരുന്നത്. ഈ മൂക്കുത്തികൾ പലപ്പോഴും നീളമുള്ള ചരടുകളും ചെറിയ കൊളുത്തുകളും ഉപയോഗിച്ച് ധരിക്കുന്നവരുടെ തലമുടിയുമായി ബന്ധിച്ചിരിന്നു.
-
മോതിരങ്ങളും കൈയ്യാഭരണങ്ങളും
മുഗൾ സാമ്രാജ്യത്തിലെ ചക്രവർത്തിമാർ വലിയ ആഡംബരപൂർണ്ണമായ മോതിരങ്ങൾ ധരിച്ചിരുന്നു. പരിശുദ്ധ സ്വർണ്ണത്തിൽ നിർമ്മിച്ചതോ സ്വർണ്ണം പൂശിയതോ ആയ ആ മോതിരങ്ങളുടെ മദ്ധ്യഭാഗം വട്ടത്തിലുള്ളതോ സമചതുരത്തിലുള്ളതോ ആയിരുന്നു. ചില ഭീമൻ മോതിരങ്ങൾ രണ്ടോ മൂന്നോ വിരലുകളെ ആവരണം ചെയ്യുന്നവയായിരുന്നു. സ്ത്രീകൾ ധരിച്ചിരുന്ന ചില മോതിരങ്ങളിൽ മുഖം നോക്കാനായി ചെറിയ കണ്ണാടികൾ ഘടിപ്പിച്ചിരുന്നു. സ്ത്രീകൾ ധരിച്ചിരുന്ന മറ്റ് കൈയ്യാഭരണങ്ങൾ കൈ മുഴുവൻ പടർന്നവയായിരുന്നു. മോതിരങ്ങളിൽ നിന്ന് വളകളിലേക്ക് നീളുന്ന സ്വർണ്ണച്ചരടുകളോടു കൂടിയ ആ ആഭരണങ്ങളെ ‘ഹാത് ഫൂൽ’ അഥവാ കൈപുഷ്പങ്ങൾ എന്നാണ് വിളിച്ചിരുന്നത്.
-
നെക്ലസുകളും മാലകളും
സ്ത്രീകളും പുരുഷന്മാരും കണ്ഠാഭരണങ്ങൾ ധരിച്ചിരുന്നു. അവയിൽ പല നീളത്തിലുള്ള വലിയ നെക്ലസുകളും കനംകുറഞ്ഞ മാലകളും പെടും. വലിപ്പമേതായാലും ധരിക്കുന്നവർക്ക് അവ അഴകും രാജകീയ പ്രൗഢിയും നൽകിയിരുന്നു.
-
വളകളും കൈച്ചെയിനുകളും
മുഗൾന്മാരുടെ സ്വർണ്ണവളകളിൽ കല്ലുകൾ ഉപയോഗിച്ച രീതി അവയ്ക്ക് അതുല്യമായ ആകർഷണീയത നൽകിയിരുന്നു. ഈ വളകളുടെയും കൈച്ചെയുനുകളുടെയും രണ്ടറ്റത്തും കൊളുത്തുകളുണ്ടായിരുന്നു. ഇവ നിർമ്മിച്ചിരുന്നത് സ്വർണ്ണംപൂശിയ ലോഹങ്ങൾ കൊണ്ടായിരുന്നു. സങ്കീർണ്ണമായ പുഷ്പാലങ്കാരങ്ങൾ ഇവയുടെ മോടികൂട്ടിയിരുന്നു.
ആഭരണങ്ങൾക്കു പുറമെ സ്വർണ്ണം മറ്റുപല അലങ്കാരങ്ങളിലും ചമയങ്ങളിലും ഉപയോഗിച്ചിരുന്നു. അവയിൽ ചിലത്:
- കിരീടങ്ങൾ
- അരപ്പട്ടകൾ, അരഞ്ഞാണങ്ങൾ
- തലപ്പാവുകൾ, ശിരസ്സിൽ ധരിക്കുന്ന മറ്റ് ആഭരണങ്ങൾ
- തോൾവളകൾ
ഈ രാജകീയ ആഭരണങ്ങളെല്ലാം ഇന്ത്യയുടെ രാജഭരണകാലത്തെ ശീലങ്ങളിലേക്കും അഭിരുചികളിലേക്കും വിരൽ ചൂണ്ടുന്നു, ഒപ്പം അതിൽ സ്വർണ്ണം വഹിച്ച മുഖ്യ പങ്കിലേക്കും