Published: 10 Aug 2017

രാമായണത്തിലെ സുവർണ മുഹൂർത്തങ്ങൾ

Gold Ramayana

ഹിന്ദുമതത്തിൽ സ്വർണ്ണം എല്ലായ്പ്പോഴും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, സമ്പത്തിന് ഒരു ദേവനും ദേവതയും ഉണ്ട്. ദിവസവും ഉരുവിടുകയാണെങ്കിൽ വീട്ടിൽ സ്വർണ്ണമഴ പെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു ശ്ലോകവും ഉണ്ട്. പുരാതന ഹിന്ദു ഐതിഹ്യമായ രാമായണത്തിൽ സ്വർണ്ണത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാവുന്നതാണ്.

ഭഗവാൻ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനെ കുറിച്ചും ഭാര്യയായ സീതയെ കുറിച്ചും സഹോദരനായ ലക്ഷ്മണനെ കുറിച്ചുമാണ് രാമായണം വിവരിക്കുന്നത്. ഈ കഥയിലും ഇന്ത്യയുടെ പ്രിയപ്പെട്ടതും വിലപിടിപ്പുള്ളതുമായ സ്വർണ്ണമെന്ന ലോഹം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പതിനാല് വർഷത്തെ വനവാസക്കാലത്തെ അവരുടെ യാത്രകൾ, സീതയെ രാക്ഷസരാജാവായ രാവണൻ തട്ടിക്കൊണ്ട് പോകുന്നത്, അതിനെ തുടർന്നുണ്ടാവുന്ന യുദ്ധം എന്നിവയൊക്കെയാണ് ഈ മഹാകാവ്യം വിവരിക്കുന്നത്.


വെല്ലുവിളി

രാവണനുമായുള്ള യുദ്ധം ജയിച്ചുവന്ന ശ്രീരാമനെ, രാജ്യത്തേക്കാൾ രാജാവിന് പ്രധാനം സ്വന്തം ബന്ധങ്ങളാണെന്ന് പ്രജകളിലൊരാൾ കുറ്റപ്പെടുത്തുന്നുണ്ട്. ഈ കുറ്റപ്പെടുത്തൽ ശ്രീരാമനെ വേട്ടയാടുന്നു. പ്രജയുടെ കുറ്റപ്പെടുത്തൽ തെറ്റാണെന്ന് സ്ഥാപിക്കാൻ സീതയെ വനത്തിൽ ഉപേക്ഷിക്കാൻ സഹോദരനായ ലക്ഷ്മണനോട് ശ്രീരാമൻ ആവശ്യപ്പെടുകയാണ്. എന്നാൽ അദ്ദേഹത്തിന് യജ്ഞങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു, എന്നാൽ ഭാര്യയില്ലാതെ യജ്ഞം നടത്താനും കഴിയില്ല. സീതയെ തിരികെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാനും വീണ്ടും വിവാഹം ചെയ്യാനുമാണ് ശ്രീരാമനെ ആത്മീയഗുരു ഉപദേശിച്ചത്. എന്നാൽ ശ്രീരാമൻ അത് നിരസിച്ചു. അവസാനം, ഈ പ്രതിസന്ധി മറികടക്കുന്നതിന്, ശുദ്ധസ്വർണ്ണത്തിൽ സീതയുടെ ഒരു പ്രതിമയുണ്ടാക്കാമെന്നും യജ്ഞം നടത്താമെന്നും രാജഗുരു നിർദ്ദേശിച്ചു. അങ്ങനെ, ഓരോ യജ്ഞം നടത്തുമ്പോഴും, ശ്രീരാമൻ സീതയുടെ പുതിയ സ്വർണ്ണപ്രതിമകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.


തട്ടിക്കൊണ്ടുപോകൽ

സീതയെ തട്ടിക്കൊണ്ട് പോകുന്നതിന് രാവണന്റെ അമ്മാവനായ മാരീചൻ ഒരു സ്വർണ്ണമാനിന്റെ രൂപമാണ് കൈക്കൊണ്ടത്.

രാക്ഷസരാജാവായ രാവണന് ഒരു പുഷ്പക വിമാനം ഉണ്ടായിരുന്നു. സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു പറക്കും രഥമായിരുന്നു അത്. മനസ്സ് ഉപയോഗിച്ചാണ് രാവണൻ ഈ രഥം നിയന്ത്രിച്ചിരുന്നത്.

രാവണൻ സീതയെ തട്ടിക്കൊണ്ട് പോയതിന് ശേഷം, സീതയെ സന്ദർശിക്കുന്നതിന് ഹനുമാൻ ലങ്കയിൽ പോവുകയുണ്ടായി. ശ്രീരാമനെ കാണിക്കുന്നതിന് സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു ഇലയിൽ പതിച്ച പവിഴമാണ് ഹനുമാന് സീത നൽകിയത്

ആഭരണ അലങ്കാരം

രാജ്യത്തിൽ നിന്ന് നിഷ്കാസിതരാക്കപ്പെടുന്നതിന് മുമ്പ്, ശ്രീരാമനും സീതയും ധരിച്ചിരുന്നത് രാജകീയ വസ്ത്രങ്ങളും സ്വർണ്ണക്കിരീടങ്ങളുമായിരുന്നു.7 രാവണനുമായി യുദ്ധം ചെയ്യുമ്പോൾ കഴുകരാജാവായ ജഡായു പറഞ്ഞത് ഭഗവാൻ വിഷ്ണുവിനെയും ശിവ ഭഗവാനെയും സീതയുടെ കയ്യിലെ സ്വർണ്ണ മോതിരത്തെയും ഒഴികെ തനിക്ക് ആരെയും ഭയമില്ലെന്നാണ്.

ലങ്കയെന്ന സ്വർണ്ണനഗരി

രാവണൻ ഭരിച്ചിരുന്ന ലങ്ക മുഴുവനായും സ്വർണ്ണം കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. സ്വർണ്ണനഗരിയായ ലങ്കയിൽ എല്ലാ വശങ്ങളിലും സ്വർണ്ണച്ചുവരുകളുള്ള വലിയൊരു കൊട്ടാരവും കൊട്ടാരത്തിന് സ്വർണ്ണ വാതിലുകളും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ സമ്പത്തിന്റെ ദേവനായ കുബേരന്റെ ഉടമസ്ഥതയിലുള്ള നഗരമായിരുന്നു ലങ്ക എന്നാണ് ഐതിഹ്യം.

Sources:
Source1Source2Source3Source4Source5Source6