Published: 01 Sep 2017
സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നതിനൊരു വഴികാട്ടി
എന്തെങ്കിലും വാങ്ങുന്നത് പരമമായ ആനന്ദത്തെ തരുമെന്ന് പറയപ്പെടുന്നു. നിങ്ങൾ എന്തെങ്കിലും വാങ്ങുന്ന സമയത്ത് നിങ്ങൾക്ക് സന്തോഷം കൊണ്ടുവരുന്നത് ഡോപാമൈൻ ആണ്, തലച്ചോറിന്റെ ആനന്ദകേന്ദ്രത്തെ ഉദ്ദീപിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണിത്. എന്നാൽ ശരിയായ വാങ്ങൽ തീരുമാനം എടുക്കുന്ന നിങ്ങളുടെ ശേഷിയെ ഈ രാസവസ്തു ബാധിക്കാൻ അനുവദിക്കരുത്, പ്രത്യേകിച്ചും സ്വർണ്ണ നാണയങ്ങൾ പോലെയുള്ള വിലപ്പെട്ടത് എന്തെങ്കിലുമാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ.
എന്തുകൊണ്ടാണ് നിങ്ങൾ സ്വർണ്ണ നാണയങ്ങൾ വാങ്ങണമെന്ന് പറയുന്നത്?
- സ്വർണ്ണ നാണയങ്ങൾ നല്ലൊരു നിക്ഷേപമാണ്. നിങ്ങളുടെ നിക്ഷേപ പോർട്ടിഫോളിയോയിൽ സ്വർണ്ണവും ഉണ്ടായിരിക്കണം എന്നാണ് നിക്ഷേപ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
- സ്വർണ്ണം ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട്, വിവാഹം പോലെയുള്ള ഇന്ത്യൻ അവസരങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും ഏറ്റവും ഉത്തമമായ സമ്മാനമാണ് സ്വർണ്ണനാണയങ്ങൾ.
- അക്ഷയ തൃതീയ, ദാന്തെരാസ്, ദീപാവലി എന്നിങ്ങനെ പോലെയുള്ള ഇന്ത്യൻ ഉത്സവങ്ങൾ പരിപൂർണ്ണമാക്കാൻ സ്വർണ്ണനാണയങ്ങൾക്ക് സഹായിക്കാൻ കഴിയും. മതപരമായ വിശ്വാസങ്ങൾ അനുസരിച്ച്, അത്തരം അവസരങ്ങളിൽ സ്വർണ്ണം വാങ്ങുന്നത് ഒരു സമ്പ്രദായമായി കണക്കാക്കുന്നു.
- സങ്കീർണ്ണമായി രൂപകൽപ്പന ചെയ്തിട്ടുള്ളതോ പരിമിത എഡിഷനുകളിൽ ലഭ്യമായതോ ചരിത്രപ്രാധാന്യമുള്ളതോ ആയ സ്വർണ്ണ നാണയങ്ങൾ വിലപിടിപ്പുള്ള കണക്റ്റിബിളുകൾ കൂടിയാണ്.
ബന്ധപ്പെട്ടവ: സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള മികച്ച ദിവസങ്ങൾ
കോർപ്പറേറ്റ് ലോകവും സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ഉത്തമമായ റിട്ടയർമെന്റ് സമ്മാനമായും സ്വർണ്ണ നാണയങ്ങൾ പരിഗണിക്കപ്പെടുന്നു. അഭിനന്ദനത്തിന്റെ സൂചകമായും സ്വർണ്ണ നാണയങ്ങൾ പരിഗണിക്കപ്പെടുന്നു. ദേശീയ അഭിമാനത്തിന്റെ അടയാളമായ ഇന്ത്യൻ ഗോൾഡ് കോയിനും (IGC) നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയുടെ ആദ്യത്തെ ദേശീയ സ്വർണ്ണ നാണയമാണിത്. IGC വാങ്ങുന്നതിന് ഏറ്റവുമടുത്തുള്ള റീട്ടെയിലറെ കണ്ടത്താൻ ഇവിടെ ക്ലിക്കുചെയ്യുക.
എങ്ങനെയാണ് സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നത്?
ഒരു ബാങ്കിൽ നിന്നോ ജ്വല്ലറിൽ നിന്നോ നിങ്ങൾക്ക് സ്വർണ്ണ നാണയം വാങ്ങാവുന്നതാണ്. ഇതരമാർഗ്ഗമെന്ന നിലയിൽ, നിങ്ങൾക്ക് ഡിജിറ്റൽ രീതിയും പ്രയോജനപ്പെടുത്താവുന്നതാണ്.
സ്വർണ്ണം വാങ്ങുന്നതിന് മുമ്പായി നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്:
ബാങ്കുകളിൽ നിന്ന് വാങ്ങുമ്പോൾ
-
സുരക്ഷ
ഏറ്റവും സുരക്ഷിതരായ സ്വർണ്ണ നാണയ വിൽപ്പന സ്ഥാപനങ്ങൾ, ബാങ്കുകൾ ആണെന്ന് കരുതപ്പെടുന്നു. നിങ്ങൾക്ക് ബാങ്കുകളിൽ നിന്ന് ഇന്ത്യൻ ഗോൾഡ് കോയിൻ വാങ്ങാവുന്നതാണ്. BIS മാനദണ്ഡങ്ങൾ അനുസരിച്ച് ഹാൾമാർക്ക് ചെയ്തിട്ടുള്ളവയാണ് ഈ സ്വർണ്ണ നാണയങ്ങൾ. വാങ്ങുന്നയാൾക്ക് മാത്രം തുറക്കാവുന്ന തരത്തിലുള്ള പാക്കേജിംഗാണ് അതിനുള്ളത്. വ്യാജ നാണയങ്ങൾ ഇറങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. 24 കാരറ്റ് ശുദ്ധിയും 999 ഫൈൻനസും ഉള്ള ഈ സ്വർണ്ണ നാണയങ്ങൾ 5 ഗ്രാമിലും 10 ഗ്രാമിലുമാണ് ഇറക്കിയിരിക്കുന്നത്.
-
ചെലവ്
ബാങ്കുകളിൽ നിന്ന് 10 ഗ്രാം സ്വർണ്ണ നാണയം വാങ്ങുമ്പോൾ നിങ്ങൾ ഏകദേശം 31,359 നൽകേണ്ടി വരും*. ഇന്ത്യൻ ഗോൾഡ് കോയിന്റെ തത്സമയ വില നിങ്ങൾക്ക് ഇവിടെപരിശോധിക്കാവുന്നതാണ്.
*4 ആഗസ്റ്റ്, 2017 എന്ന തീയതിയിലെ ഡാറ്റ പ്രകാരം
-
സ്വർണ്ണ നാണയങ്ങളുടെ വിൽപ്പന
സ്വർണ്ണ നാണയങ്ങൾ തിരികെ വാങ്ങുന്നതിൽ നിന്ന് ബാങ്കുകളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയിരിക്കുന്നു. അതുകൊണ്ട്, ബാങ്കിൽ നിന്ന് വാങ്ങിയ സ്വർണ്ണ നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളൊരു ജ്വല്ലറി സ്ഥാപനത്തെ സമീപിക്കേണ്ടി വരും. എന്നാൽ, നിങ്ങൾ വാങ്ങിയ വില കിട്ടാതിരിക്കാനും സാധ്യതയുണ്ട്
-
സുരക്ഷ
നിങ്ങൾക്ക് പല തരത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ജ്വല്ലർമാരിൽ നിന്ന് വാങ്ങാവുന്നതാണ്. എന്നാൽ, മൗലികതയും ശുദ്ധിയും സൂചിപ്പിക്കുന്ന ഹാൾമാർക്ക് അടയാളമുള്ള സ്വർണ്ണ നാണയങ്ങൾ മാത്രം വാങ്ങുക. ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണത്തിൽ മൗലികതയുടെ BIS മുദ്ര, കാണാം, ഇതിനർത്ഥം ഈ സ്വർണ്ണത്തിന് 958 ശുദ്ധി ഉണ്ടെന്നാണ്. ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണം വിൽക്കുന്ന ജ്വല്ലറി സ്ഥാപനങ്ങൾ, BIS അംഗീകൃത ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ അവരുറ്റെ സ്വർണ്ണം ടെസ്റ്റ് ചെയ്യുന്നു, സ്വർണ്ണത്തിന്റെ ശുദ്ധി സ്ഥിരീകരിക്കുന്ന ലൈസൻസ് ലഭിക്കുന്നതിന് സർട്ടിഫിക്കേഷന്റെ BIS അംഗീകൃത പദ്ധതി പാലിക്കുന്നു.
-
ചെലവ്
ജ്വല്ലറി സ്ഥാപനങ്ങൾ വിൽക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് 31,000 രൂപാ മുതൽ 35,000 രൂപാ വരെ വിലയുണ്ടാകും, നിലവിലെ സ്വർണ്ണവില അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാം.* നിങ്ങൾക്ക് പണം റൊക്കമായി നൽകിയോ, ജ്വല്ലറി സ്ഥാപനം സമ്മതിക്കുമെങ്കിൽ തവണ വ്യവസ്ഥയിലോ (EMI) സ്വർണ്ണ നാണയങ്ങൾ വാങ്ങാവുന്നതാണ്. എന്നിരുന്നാലും, തവണ വ്യവസ്ഥ അനുവദിക്കുന്നതിന് ജ്വല്ലറി സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന നിബന്ധനകൾ വ്യത്യസ്തമാകാം.
* 4 ആഗസ്റ്റ്, 2017 എന്ന തീയതിയിലെ ഡാറ്റ പ്രകാരം
-
സ്വർണ്ണ നാണയങ്ങളുടെ വിൽപ്പന
എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് സ്വർണ്ണ നാണയങ്ങൾ തിരികെ ജ്വല്ലറി സ്ഥാപനത്തിന് തന്നെ വിൽക്കാവുന്നതാണ്. ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ്ണ നാണയങ്ങളും ജ്വല്ലറി സ്ഥാപനങ്ങൾ വാങ്ങും. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് സ്വർണ്ണ നാണയങ്ങൾ പണമാക്കി മാറ്റാവുന്നതാണ്. എന്നാൽ 10,000 രൂപാ വരെ മാത്രമേ ഒരു ദിവസം പണമാക്കി മാറ്റാൻ കഴിയൂ. സ്വർണ്ണ നാണയം എവിടെ നിന്ന് വാങ്ങിയതായാലും നിങ്ങൾക്ക് പണമാക്കി മാറ്റാം. എന്നാൽ, തിരികെ വാങ്ങുന്ന വിലയും നിങ്ങൾ വാങ്ങിയ വിലയും തമ്മിൽ പൊതുവെ വ്യത്യാസം ഉണ്ടായിരിക്കും. വിൽക്കുന്നതിന് മുമ്പ്, നിങ്ങളുടെ സ്വർണ്ണ നാണയത്തിന് എന്ത് വില കിട്ടുമെന്ന് ജ്വല്ലറി സ്ഥാപനത്തിൽ ചോദിക്കുക.
ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെയും നിങ്ങൾക്ക് സ്വർണ്ണ നാണയങ്ങൾ വാങ്ങാവുന്നതാണ്. വാങ്ങുന്നതിന് മുമ്പായി, ഓൺലൈനിൽ സ്വർണ്ണം വാങ്ങുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഈ ഗൈഡ് വായിക്കുക.
അടിസ്ഥാന വിവരം
സ്വർണ്ണ നാണയങ്ങൾ വിലപ്പെട്ട സ്വത്താണ്, നിങ്ങളുടെ നിക്ഷേപ പോർട്ടിഫോളിയോയിലേക്കൊരു മുതൽക്കൂട്ടുമാണ്. സ്വർണ്ണത്തിന്റെ അന്തസ്സ്, സുരക്ഷ, ആധുനിക സാങ്കേതികവിദ്യയുടെ നൂതനത്വം എന്നിവ ഒത്തിണങ്ങിയതാണ് ഇന്ത്യൻ ഗോൾഡ് കോയിൻ. ഈ സ്വർണ്ണ നാണയങ്ങൾ, സാമ്പത്തികവും വൈകാരികവുമായ മൂല്യം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.