Published: 28 Aug 2017
സ്വർണ്ണത്തിന് ആ പേര് കിട്ടിയത് എങ്ങനെ?
പതിനേഴാം നൂറ്റാണ്ടിൽ, അസെറ്റിക് സാമ്രാജ്യത്തെ തകർത്ത് സ്പെയിന് വേണ്ടി മെക്സിക്കോ കീഴടക്കിയ സ്പെയിൻകാരനായ ഹെർമൻ കോർട്ടെസ് ഒരിക്കൽ പറയുകയുണ്ടായി, "ഞങ്ങൾ സ്പെയിൻകാർക്ക് ഹൃദയത്തിന്റെ ഒരു രോഗമുണ്ട്, സ്വർണ്ണത്തിന് മാത്രമേ അത് ഭേദമാക്കാൻ കഴിയൂ." വിശ്വവ്യഖ്യാത സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിക്ക് സ്വർണ്ണത്തെ കുറിച്ച് വേറൊരു വീക്ഷണമാണുള്ളത്. "സത്യം എന്ന് പറയുന്നത് സ്വർണ്ണം പോലെയാണ്, കൂട്ടിവച്ചുകൊണ്ടല്ല അതുണ്ടാക്കേണ്ടത്. സ്വർണ്ണമല്ലാത്തതെല്ലാം കഴുകിക്കളഞ്ഞ് ശുദ്ധസ്വർണ്ണം സമ്പാദിക്കുന്നത് പോലെയാണ് സത്യവും," അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രഞ്ച് വിപ്ലവകാലത്തെ പ്രശസ്ത എഴുത്തുകാരനായ ആറ്റോണി ഡെ റിവറോൾ പറഞ്ഞു, "സ്വർണ്ണം, സൂര്യനെ പോലെ, മെഴുകിനെ ഉരുക്കിക്കളയുന്നു എന്നാൽ കളിമണ്ണിനെ ദൃഢമാക്കുന്നു, മഹത്തായ മനസ്സുകളെ വിപുലീകരിക്കുന്നു." സ്വർണ്ണം ഒരു വിലപിടിപ്പുള്ള ലോഹം മാത്രമല്ല, ജീവിതത്തിന്റെ ഒരു രൂപകം കൂടിയാണത്.
അപ്പോൾ പ്രധാനപ്പെട്ട ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉയരുന്നു. വിലപിടിപ്പുള്ള ഒരു ലോഹത്തിനേക്കാൾ മറ്റെന്തോ മൂല്യമുള്ള സ്വർണ്ണത്തിന് ഈ പേര് കിട്ടിയതെങ്ങനെ? ഏതാണ്ടെല്ലാ സംസ്ക്കാരങ്ങൾക്കും സ്വർണ്ണവുമായി ബന്ധപ്പെട്ട് ഒരു അനുഭവം തന്നെയാണ് ഉള്ളത്. പല സംസ്ക്കാരങ്ങളിലും സ്വർണ്ണം പല പേരുകളിൽ അറിയപ്പെടുന്നു. എന്നാൽ ഇന്ന് നാമറിയുന്ന "ഗോൾഡ്" എന്ന പദം യഥാർത്ഥത്തിൽ ഉത്ഭവിച്ചത് പഴയ ഇംഗ്ലീഷിൽ നിന്നും ജർമ്മൻ ഭാഷയിൽ നിന്നുമാണ്.
ജർമ്മൻ ഗോഥിക്ക് ഭാഷ സംസാരിച്ചിരുന്നവർ 'ഗുൾഫ' എന്ന വാക്കാണ് സ്വർണ്ണത്തിന് ഉപയോഗിച്ചിരുന്നത്. പഴയ ഇംഗ്ലീഷ് ഭാഷ അത് ഏറ്റെടുത്തപ്പോൾ ഈ പദം 'ജിയോളു' എന്നായി മാറി. ജിയോളു എന്ന പദത്തിന്റെ ശരിക്കുമുള്ള അർത്ഥം 'മഞ്ഞ' എന്നാണ്. സ്വർണ്ണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് ഈ പദം കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്, അതായത് സുവർണ്ണ മഞ്ഞനിറം. മധ്യകാലഘട്ടത്തിലെ ഇംഗ്ലീഷ് ഭാഷ ഈ പദത്തെ ഒന്നുകൂടി പുതുക്കി, അങ്ങനെയാണ് നമ്മളിന്ന് ഉച്ചരിക്കുന്ന 'ഗോൾഡ്' എന്ന പദമുണ്ടായത്.
പിരിയോഡിക് ടേബിളിൽ സ്വർണ്ണത്തെ സൂചിപ്പിക്കുന്നതിന് ‘Au’ എന്നാണ് ഉപയോഗിക്കുന്നത്. 'ഔറം' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇതുണ്ടായത്. ഈ ലാറ്റിൻ പദത്തിന്റെ അർത്ഥം 'തിളങ്ങുന്ന പ്രഭാതം' എന്നാണ്. പുരാതന റോമിൽ സ്വർണ്ണത്തെ സൂചിപ്പിക്കുന്നതിന് 'തിളങ്ങുന്ന പ്രഭാതം' എന്നാണ് ഉപയോഗിച്ചിരുന്നത്. പുരാതന റോമൻ സംസ്ക്കാരം മാത്രമല്ല സ്വർണ്ണത്തെ അറിഞ്ഞത്. ലോകത്തിലെ എല്ലാ സംസ്ക്കാരങ്ങളിലും സ്വർണ്ണത്തിന് മുഖ്യസ്ഥാനം ഉണ്ടായിരുന്നു. എന്നാൽ, സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നതിനും വേർതിരിച്ചെടുക്കുന്നതിനും നൂതന മാർഗ്ഗങ്ങൾ കണ്ടുപിടിച്ചത് പുരാതന റോമക്കാർ ആയിരുന്നു. റോമൻ സാമ്രാജ്യത്തിൽ സ്വർണ്ണത്തിന്റെ അളവ് കൂട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. പുരാതന റോമാക്കാർ കണ്ടെത്തിയ നൂതന മാർഗ്ഗങ്ങൾ മറ്റ് പല സംസ്ക്കാരങ്ങളും പരിഷ്ക്കരിച്ചു. ഈ മാർഗ്ഗങ്ങളാണ് ലോകത്തിലെ എല്ലാ ഖനികളിലും ഇന്ന് പ്രയോജനപ്പെടുത്തുന്നത്.
സ്വർണ്ണത്തിന് പല പേരുകൾ ഉണ്ടെങ്കിലും, എല്ലാത്തിലും വച്ച് ഏറ്റവും മികച്ച പേര് 'ഗോൾഡ്' എന്ന് തന്നെയാണ്.