Published: 03 Jan 2019
ദുർഗാപൂജ ആഘോഷ വേളയിൽ സ്വർണം തിളങ്ങുന്നത് എങ്ങനെ?
കിഴക്കൻ ഇന്ത്യയിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും തെരുവുകളിൽ ഏറ്റവുമധികം ഘോഷയാത്രൾ നടക്കുന്ന സമയമാണ് ദുർഗാപൂജ. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ഘോഷയാത്രകളിൽ പങ്കെടുക്കുക. ഹൃദയങ്ങളുടെയും തപ്പുവാദ്യങ്ങളുടെയും തുടിതാളം സമന്വയിപ്പിക്കപ്പെടുന്ന സമയമാണിത്.
ഈ ഒൻപത് ദിവസത്തെ ആഘോഷ വേളയിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും, നൂതനമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പന്തലുകൾ ഉയർത്തുന്നു. വർഷങ്ങളായി, ദുർഗാദേവിയുടെ വിഗ്രഹങ്ങളെ അലങ്കരിക്കുന്ന വസ്തുക്കളിൽ പ്രഥമ സ്ഥാനം ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നായ സ്വർണത്തിന് തന്നെ. മിക്ക പന്തലുകളിലും ദുർഗാദേവിയുടെ വിഗ്രഹങ്ങളെ അലങ്കരിക്കാൻ സ്വർണം ഉപയോഗിക്കുന്നുണ്ടെങ്കിലും, ചില പന്തലുകൾ മാധ്യമവാർത്തകളിൽ ഇടം തേടാറുണ്ട്.
കഴിഞ്ഞ കാലത്തെ ദുർഗാപൂജകളുടെ വേളകളിൽ സ്വർണം എങ്ങനെയാണ് തിളങ്ങിയതെന്ന് നമുക്ക് കാണാം:
-
സന്തോഷ് മിത്ര സ്ക്വയർ പന്തൽ - 2017, കൊൽക്കൊത്ത
കഴിഞ്ഞ വർഷം, വടക്കൻ കൊൽക്കൊത്തയിൽ സന്തോഷ് മിത്ര സ്ക്വയർ കമ്മറ്റി ഉയർത്തിയത് ലണ്ടൻ എന്ന തീമിനെ അടിസ്ഥാനമാക്കിയ പന്തലായിരുന്നു. ഈ പന്തലിൽ പ്രതിഷ്ഠിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്നത് 22 കാരറ്റ് സ്വർണം കൊണ്ട് ഉണ്ടാക്കിയ 22 കിലോഗ്രാം വരുന്ന സാരിയായിരുന്നു. 6.5 കോടിയിലധികം വിലമതിക്കുന്ന ഈ സാരി ഡിസൈൻ ചെയ്തത് പ്രശസ്ത ഫാഷൻ ഡിസൈനറായ അമൃത പോൾ ആണ്. അമൃതയുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ഏകദേശം രണ്ടര മാസമെടുത്തു, 50 വിദഗ്ധരുടെ ഒരു സംഘമാണ് ഈ യത്നത്തിൽ അമൃതയെ സഹായിച്ചത്.
സാരിയിൽ പൂക്കളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ എംബ്രോയിഡറി ചെയ്തെടുക്കുന്നതിന് സങ്കീർണ്ണമായ ഗോൾഡ് സാരി വർക്കാണ് ഉപയോഗിച്ചത്. ഈ സാരിയാണ് ദുർഗാദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്നത്.
-
ശ്രീഭൂമി സ്പോർട്ടിംഗ് ക്ലബ് പന്തൽ - 2017, കൊൽക്കൊത്ത
ഇതേ വർഷം തന്നെ, ശ്രീഭൂമി സ്പോർട്ടിംഗ് ക്ലബ് പന്തൽ കമ്മറ്റി, ദുർഗാദേവിയുടെ വിഗ്രഹത്തിൽ സ്വർണം കൊണ്ടുള്ള കിരീടങ്ങളും സ്വർണാഭരണങ്ങളും ചാർത്തി വാർത്തകളിൽ ഇടം നേടി. ഫിലിഗ്രി മാതൃകയിൽ തീർത്ത കിരീടങ്ങളും ആഭരണങ്ങളും പടയാളികളെ പോലെ തോന്നിപ്പിച്ചു. ഈ ആശയം പന്തലിന്റെ തീമുമായി യോജിച്ച് പോകുന്നതായിരുന്നു - പ്രശസ്ത സിനിമയായ ബാഹുബലിയായിരുന്നു അക്കൊല്ലത്തെ പന്തലിന്റെ തീം. അതീവ സുന്ദരങ്ങളായ ഈ കിരീടങ്ങളും ആഭരണങ്ങളും തീർക്കാൻ സ്വർണപ്പണിക്കാൻ രണ്ട് മാസത്തിലധികം എടുത്തു.
-
ചത്ര ബന്ധു ക്ലബ് പന്തൽ - 2016, അഗർത്തല
ഈ വർഷം, സ്വർണം കൊണ്ട് ഉണ്ടാക്കിയ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ദുർഗാദേവിയുടെ വിഗ്രഹമാണ് കമ്മറ്റി പന്തലിൽ പ്രതിഷ്ഠിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള കലാകാരനായ ഇന്ദ്രജിത്ത് പൊദ്ദാറാണ് ഈ വിഗ്രഹം തീർത്തത്. യഥാർത്ഥ സ്വർണം കൊണ്ട് അലങ്കരിച്ചിട്ടുള്ളതും ഗ്ലാസ് ഫൈബർ കൊണ്ട് നിർമ്മിച്ചിട്ടുള്ളതുമായ ഈ ദുർഗാദേവിയുടെ വിഗ്രഹത്തിന് 10.5 അടി ഉയരമുണ്ട്.
ഇത്തവണത്തെ ദുർഗാപൂജാ ഉത്സവത്തിന് പന്തലുകൾ തയ്യാറാക്കുമ്പോൾ, ഏറ്റവും നൂതനമായ പന്തൽ തീമുകൾ കൊണ്ടുവരാനും ദുർഗാദേവിയുടെ വിഗ്രഹങ്ങളിൽ സ്വർണത്തിന്റെ തിളക്കം കൂടുതൽ സമർത്ഥമായി ഉപയോഗിക്കാനും ഈ കമ്മറ്റികളെല്ലാം ശ്രമിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
So, here’s looking forward to witnessing the golden magic at Durga Puja celebrations this year!