Published: 22 Apr 2019
എങ്ങനെയാണ് റീട്ടെയിലർമാർ സ്വർണ്ണത്തെ പരിഗണിക്കേണ്ടത്?
ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും സ്വർണ്ണത്തിന് ഒഴിച്ചുകൂടാനാവാത്തൊരു സ്ഥാനമുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പോർട്ടിഫോളിയോയിൽ സ്വർണ്ണത്തിന് കാഴ്ചവയ്ക്കാൻ കഴിയുന്ന പ്രകടനത്തെ കുറിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ, നിക്ഷേപ ഗുരുവായ ഹാൻസി മൽഹോത്രയ്ക്ക് എന്താണ് പറയാനുള്ളതെന്ന് വായിക്കുക. ആധുനികകാലത്തെ റീട്ടെയിലർ നിക്ഷേപകരുടെ പോർട്ടിഫോളോയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് സ്വർണ്ണമെന്ന് ഹാൻസി മൽഹോത്ര വിശ്വസിക്കുന്നു.
വൈവിധ്യവൽക്കരണം – നിങ്ങൾ പോർട്ടിഫോളിയോ വൈവിധ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് സ്വർണ്ണം. ഇക്വിറ്റുകളും ബോണ്ടുകളും പോലെയുള്ള മിക്ക സാമ്പത്തിക അസറ്റുകളുമായും സ്വർണ്ണത്തിന് താഴ്ന്ന ബന്ധമാണുള്ളത്. ഫലമായി, സ്വർണ്ണം ഒരു മികച്ച വൈവിധ്യവൽക്കരണമായി മാറുന്നു, ഓഹരി വിപണി കൂപ്പുകുത്തിയാലും നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. പോർട്ടിഫോളിയോ വൈവിധ്യവൽക്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETF-കൾ), ഗോൾഡ് ഫണ്ടുകൾ അല്ലെങ്കിൽ ഭൗതിക സ്വർണ്ണം എന്നിവ ഉൾപ്പെടെ വിവിധ രൂപങ്ങളിലുള്ള സ്വർണ്ണത്തിൽ നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.
പോർട്ടിഫോളിയോ ഇൻഷൂറൻസ് – മുൻകൂട്ടിക്കാണാനാവാത്ത പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കും എതിരെ, നിങ്ങളുടെ ജീവിതമോ ആരോഗ്യമോ കാറോ പരിരക്ഷിക്കുന്നതിന് നിങ്ങളൊരു ഇൻഷൂറൻസ് പോളിസി എടുക്കുന്നത് പോലെ, നിങ്ങളുടെ പോർട്ടിഫോളിയോ ഇൻഷൂർ ചെയ്യുന്നതും പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപത്തിനൊരു ഇൻഷൂറൻസ് എന്ന നിലയിൽ സ്വർണ്ണം വർത്തിക്കും. പരമ്പരാഗതമായി, വിപണി നിയന്ത്രിക്കുന്ന നിക്ഷേപ മാർഗ്ഗങ്ങളിലും ഭൂരിഭാഗത്തിനോടും സ്വർണ്ണത്തിന് വിപരീത ബന്ധമാണുള്ളത്. അതിനാൽ, നിങ്ങളുടെ സാമ്പത്തിക അസറ്റുകളിൽ ഭൂരിഭാഗത്തിന്റെയും മൂല്യം പരാജയപ്പെടുമ്പോൾ, സ്വർണ്ണത്തിന്റെ മൂല്യം ഉയരാനാണ് സാധ്യത.
അതായത്, മാന്ദ്യത്തിന് മുമ്പ് നിങ്ങൾ ഓഹരികൾക്കൊപ്പം സ്വർണ്ണത്തിലും നിക്ഷേപിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ, മാന്ദ്യത്തെ തുടർന്ന് നിങ്ങളുടെ ഇക്വിറ്റി പോർട്ടിഫോളിയോയ്ക്ക് ഏൽക്കേണ്ടി വന്ന നഷ്ടം നികത്താൻ സ്വർണ്ണത്തിന് കഴിയുമായിരുന്നു.
ബന്ധപ്പെട്ട ലേഖനം: ഓഹരി വിപണി താഴുമ്പോൾ സ്വർണ്ണം പ്രതികരിക്കുന്നത് എങ്ങനെ
ലിക്വിഡിറ്റി – ഒരു നിക്ഷേപ അസറ്റ് എന്ന നിലയിൽ, വേഗത്തിൽ ലഭ്യമാകുന്നതും പണമാക്കാവുന്നതും പൊതുജനത്തിന് വാങ്ങാവുന്നതും സുതാര്യവുമായ ഒന്നാണ് സ്വർണ്ണം. ഇതെല്ലാം ഉള്ളതിനാൽ, സമ്പത്ത് നിലനിർത്തുന്നതിനുള്ളൊരു വിശ്വസനീയ ഉപകരണമായി സ്വർണ്ണം മാറുന്നു. ദീർഘകാലത്തിൽ സ്വർണ്ണം അതിന്റെ മൂല്യം നിലനിർത്തുന്നു, സാമ്പത്തികരംഗത്തെയോ കമ്പനിയുടെ പ്രകടനത്തെയോ ആശ്രയിക്കുന്ന ഒരു ബ്ലൂ-ചിപ്പ് കമ്പനിയുടെ ഓഹരികൾ പോലെയല്ല സ്വർണ്ണം. സ്വർണ്ണത്തിന് ഭൗതികമായ ഈടുണ്ട്, ദീർഘകാല നിക്ഷേപ തന്ത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സ്വർണ്ണം വർത്തിക്കുന്നു. ഈ സ്വഭാവവിശേഷതകൾ ഉണ്ടെന്നിരിക്കിലും, സ്വർണ്ണം എളുപ്പത്തിൽ പണമാക്കി മാറ്റാം - വളരെ എളുപ്പത്തിൽ നിങ്ങൾക്കത് പണയം വയ്ക്കാം അല്ലെങ്കിൽ സ്വർണ്ണം ബാങ്കിലേൽപ്പിച്ച് വായ്പയെടുക്കാം.
തൊട്ടുനോക്കാവുന്ന അസറ്റ് – പലർക്കും തൊട്ടുനോക്കിയാലേ തൃപ്തിയാവൂ, ഇത്തരക്കാർക്കിടയിൽ സ്വർണ്ണമൊരു അഭിലഷണീയ നിക്ഷേപ രൂപമാണ്. ഭൗതിക സ്വർണ്ണം, അതിന്റെ ഉടമസ്ഥർക്ക് സുരക്ഷയും സുരക്ഷിതത്വവും നൽകുന്നു. ഭൂമിയും വീടും പോലുള്ള, തൊട്ടുനോക്കാവുന്ന മറ്റ് അസറ്റുകൾ പോലെയല്ല സ്വർണ്ണം, കാരണം സ്വർണ്ണം എളുപ്പത്തിലും സൗകര്യപ്രദമായും വാങ്ങാനും വിൽക്കാനും കഴിയും.
ഇവിടെയാണ് സമ്പത്ത് നിലനിർത്തുന്നതിനുള്ള സ്വർണ്ണത്തിന്റെ ഗുണവിശേഷതയുടെ പ്രാധാന്യം കടന്നുവരുന്നത്. പ്രാദേശിക കറൻസിയുടെ വാങ്ങൽ ശേഷി കുറയുമ്പോൾ, പൊതുവെ സ്വർണ്ണത്തിന്റെ മൂല്യം വർദ്ധിക്കുന്നു. തൽഫലമായി, തങ്ങളുടെ സ്വത്ത് സ്വർണ്ണമാക്കി നിലനിർത്താൻ ആളുകൾ ഇഷ്ടപ്പെടുന്നു. പണപ്പെരുപ്പത്തിൽ ഒരു വർദ്ധനവ് ഉണ്ടാവുമ്പോൾ, പ്രത്യേകിച്ചും പണപ്പെരുപ്പം രണ്ടക്കത്തിൽ എത്തുമ്പോൾ, പണപ്പെരുപ്പത്തിന് എതിരെയുള്ള ഒരു ദീർഘകാല പരിരക്ഷയായി സ്വർണ്ണം പ്രവർത്തിക്കുന്നു.
ബന്ധപ്പെട്ട ലേഖനം: പണപ്പെരുപ്പത്തിന് എതിരായ പരിരക്ഷയാണ് സ്വർണ്ണം എന്ന് പറയുന്നത് എന്തുകൊണ്ട്?
ജിയോപൊളിറ്റിക്കൽ ഘടകങ്ങൾ – ആഗോള ജിയോപൊളിറ്റിക്കൽ ക്രമക്കേടുകളുടെ വേളയിൽ, സ്വർണ്ണം അനുകൂലമായാണ് പ്രതികരിക്കുക. സമീപകാലത്ത്, കൊറിയയുടെ ആണവായുധങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ ആശങ്ക ഓഹരി വിപണിയെ പിടിച്ച് കുലുക്കിയിരുന്നു, എന്നാൽ സ്വർണ്ണത്തിന്റെ വില മെച്ചപ്പെടുകയാണ് ഉണ്ടായത്. ഇതിനുള്ള കാരണം എന്താണെന്നോ? ഇത്തരത്തിലുള്ള അനിശ്ചിതത്വ സാഹചര്യങ്ങളിൽ, സാമ്പത്തികമാന്ദ്യം ഉണ്ടാവുമെന്നും തങ്ങളുടെ സമ്പത്ത് ചുരുങ്ങുമെന്നും ആളുകൾ ഭയപ്പെടുന്നു. അതിനാൽ ആളുകൾ വൻതോതിൽ സ്വർൺനത്തിൽ നിക്ഷേപിക്കുന്നു, കാരണം കാര്യക്ഷമമായി സമ്പത്ത് നിലനിർത്താൻ സ്വർണ്ണത്തിന് കഴിയുമെന്ന് കഴിയുമെന്ന് ആളുകൾക്ക് അറിയാം.
പരമ്പരാഗതമായി, ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്നത് സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്, എന്നാൽ സ്വർണ്ണം വാങ്ങുന്നതിനെ മേൽപ്പറഞ്ഞ ഘടകങ്ങളും പിന്തുണയ്ക്കുന്നു. അതിനാൽ, നിങ്ങൾ ഇനിയും പോർട്ടിഫോളിയോയിലേക്ക് സ്വർണ്ണം ചേർത്തിട്ടില്ലെങ്കിൽ, ഇതൊരുപക്ഷേ, സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള ശരിയായ സമയമായേക്കാം.