Published: 13 Feb 2020
പാശ്ചാത്യർ എങ്ങനെയാണ് സ്വർണ ETF-കളിൽ നിക്ഷേപിക്കുന്നത്, അത് നമുക്ക് എങ്ങനെ പ്രസക്തമാകുന്നു?
നിങ്ങൾക്ക് ഇതിനകം തന്നെ അറിയാവുന്നത് പോലെ, നിക്ഷേപ പോർട്ട്ഫോളിയോകളെ മികച്ച രീതിയിൽ വൈവിധ്യവൽക്കരിക്കുന്നതാണ് സ്വർണം. പണപെരുപ്പത്തെയും കറൻസിയുടെ ചാഞ്ചാട്ടങ്ങളെയും പ്രതിരോധിക്കുന്ന കവചമായി ഇത് വർത്തിക്കുന്നു. പാശ്ചാത്യ നാടുകളിൽ എല്ലാ തരത്തിലും ഉള്ള ETF-കളും വളരെ ജനകീയമാണ്, അവർ അതിൽ എങ്ങനെ നിക്ഷേപിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളവും പ്രസക്തമായ കാര്യമായേക്കാം.
സ്വർണത്തെ അടിസ്ഥാമാക്കിയുള്ള ETF-കളുടെ യൂണിറ്റുകൾ എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നത് ഒരു കമ്പനിയുടെ ഓഹരികൾ ട്രേഡ് ചെയ്യപ്പെടുന്നത് പോലെത്തന്നെയാണ്, ഒരു സ്വർണ ETF-ൽ സ്വർണത്തിന്റെ വ്യുൽപ്പന്ന കരാറുകൾ ഉൾക്കൊള്ളുന്നു. സ്വർണ ETF-ൽ നിക്ഷേപിക്കുന്നതായി നിങ്ങളുടെ കയ്യിൽ ഭൗതിക സ്വർണം വേണമെന്നില്ല, അപ്രകാരം തന്നെ അത് വിൽക്കുമ്പോഴും നിങ്ങൾക്ക് ഭൗതിക സ്വർണം ലഭിക്കില്ല. സ്വർണം കയ്യിൽ സൂക്ഷിക്കുന്നതിന്റെ ആശങ്കകൾ ഒഴിവാക്കിക്കൊണ്ട്, അതിന്റെ വളർച്ചയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ, സ്വർണ ETF-കൾ നിങ്ങളെ അനുവദിക്കുന്നു.
സ്വർണം വാങ്ങുന്നതിന് നിങ്ങൾക്ക് ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ സ്വർണ ETF-കൾ വാങ്ങുമ്പോൾ നിങ്ങൾ നിരവധി കാര്യങ്ങൾ ഓർക്കേണ്ടതായിട്ടുണ്ട്.
ചെലവിന്റെ അനുപാതം –സൂചികയിലെ ഉയർച്ചയും താഴ്ചയുമാണ് ETF-കളെ നിയന്ത്രിക്കുന്നത്, സ്വർണ ETF-കളുടെ കാര്യത്തിൽ, തത്സമയ സ്വർണ വിലയുമായി അവ ബന്ധിക്കപ്പെട്ടിരിക്കുന്നു. നേരിട്ടുള്ള ട്രേഡിംഗുമായി താരതമ്യം ചെയ്യുമ്പോൾ ETF-കളെ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാണ്. ഇക്കാരണത്താൽ, പാശ്ചാത്യരായ നിക്ഷേപർക്ക് തങ്ങളുടെ ETF അക്കൗണ്ടുമായി ബന്ധപ്പെട്ട് അധിക നിരക്കുകൾ നൽകേണ്ടി വരുന്നില്ല. വർഷത്തിലൊരിക്കൽ നിങ്ങൾ നൽകേണ്ട, “ചെലവിന്റെ അനുപാതം” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന നിരക്കുകൾ എത്ര തന്നെയായാലും, സ്വർണത്തിന്റെ തത്സമയ നിരക്കിനെ മാത്രമാണ് ETF ആശ്രയിക്കുക. അതുകൊണ്ട് നിങ്ങൾക്ക് ചെലവിന്റെ കുറഞ്ഞ അനുപാതത്തിലുള്ള നിരക്കുകൾ അടയ്ക്കാനും സ്വർണം കൈവരിക്കുന്ന വളർച്ചയുടെ നേട്ടത്തെ പ്രയോജനപ്പെടുത്തുന്നത് തുടരാനും തിരഞ്ഞെടുക്കാവുന്നതാണ്.
ഇടപാടുകളിലെ സ്പ്രെഡ് –നിങ്ങൾ ETF-കൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ETF ഫണ്ട് മാനേജിംഗ് കമ്പനി ഈടാക്കുന്ന തീരെ ചെറിയ ഒരു ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ. എന്നിരുന്നാലും, നിങ്ങൾ നടത്തുന്ന ഓരോ ETF ഇടപാടിനും ഇത് അടയ്ക്കേണ്ടി വരും. അതിനാൽ, ETF നിക്ഷേപകർ പൊതുവെ ETF ഇടപാടുകളിൽ, കുറഞ്ഞ സ്പ്രെഡോ കുറഞ്ഞ ഇടപാട് നിരക്കോ ഈടാക്കുന്ന ഫണ്ടുകൾക്കായി തിരയുന്ന പ്രവണത കാണിക്കാറുണ്ട്. ചെലവിന്റെ കുറഞ്ഞ അനുപാതത്തിലുള്ള ഒരു ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ, ഇടപാടുകളുടെ പരിധി വളരെ ഉയർന്നതല്ലെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചെലവിന്റെ അനുപാതത്തിൽ നിന്ന് നിങ്ങൾ ലാഭിച്ചതെല്ലാം സ്പ്രെഡ് ചെലവുകൾക്കായി ചെലവിടേണ്ട ഗതി വരും.
സെക്യൂരിറ്റി ലെൻഡിംഗ് ഫീസ് – ലെൻഡിംഗിൽ നിന്നുള്ള ലാഭം ETF ഉടമകൾക്ക് കൈമാറുകയാണെങ്കിൽ സെക്യൂരിറ്റി ലെൻഡിംഗ് അവർക്ക് ഗുണകരമാകും. മറ്റ് നിക്ഷേപകർക്ക്, നിങ്ങളുടെ ETF-ഓ അതിന്റെ ഒരു ഭാഗമോ, ETF ഇഷ്യൂവർക്ക് ഒരു ഫീസ് നൽകിക്കൊണ്ട്, കടമെടുക്കാൻ കഴിയുന്ന ഒരു നയമാണിത്. ETF ഇഷ്യൂവർ ആ ഫീസ് നിങ്ങൾക്ക് കൈമാറുകയാണെങ്കിൽ, നിങ്ങൾക്ക് ETF-ൽ നിന്ന് ആദായം ലഭിക്കും. നിങ്ങളുടെ ETF ഇഷ്യൂവർ ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് കൈമാറുന്നുണ്ടോയെന്ന്, നിർദ്ദിഷ്ട ETF-ൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമാണ്.
ട്രേഡിംഗ് വോളിയം – നിങ്ങളുടെ ETF-കൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ പരിഗണിക്കാൻ തീരുമാനിക്കുന്ന ETF-കളുടെ ട്രേഡിംഗ് വോളിയം പരിശോധിക്കേണ്ടതുണ്ട്. കുറഞ്ഞ ട്രേഡിംഗ് വോളിയം ഉള്ള ETF- കൾക്ക് വിൽപ്പനക്കാരൻ പറയുന്ന വിലയും വാങ്ങുന്ന ആൾക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന വിലയും തമ്മിൽ വലിയ അന്തരം ഉണ്ടാവാം. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ആവശ്യപ്പെടുന്ന/ബിഡ് ചെയ്യുന്ന സ്പ്രെഡ് അതായത് ആവശ്യപ്പെടുന്ന വിലയും ബിഡ് ചെയ്യുന്ന വിലയും തമ്മിലുള്ള വ്യത്യാസം വളരെ ഉയർന്നതായിരിക്കും. അതുകൊണ്ട്, ഉയർന്ന ട്രേഡിംഗ് വോളിയമുള്ള സ്വർണ ETF തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം.
ട്രാക്കിംഗ് പിശക് – സ്വർണത്തിന്റെ തത്സമയ നിരക്കും നിങ്ങൾ പരിഗണിക്കുന്ന ETF-ന്റെ അപ്രീസിയേഷൻ നിരക്കും തമ്മിലുള്ള അപ്രീസിയേഷന്റെ നിരക്കിലെ വ്യത്യാസം പരിശോധിക്കുക. ഈ വ്യത്യാസമാണ് ട്രാക്കിംഗ് പിശക് എന്ന് വിളിക്കപ്പെടുന്നത്. വ്യത്യാസം താഴ്ന്നതാണെങ്കിൽ, നിശ്ചിത കാലയളവ് വേളയിൽ ETF നിക്ഷേപകർക്ക് ലഭിച്ചിട്ടുള്ള ആദായവും ഉയർന്നതായിരിക്കും.
മാനേജ്മെന്റിന് കീഴിലുള്ള അസറ്റ് – ഏതൊരു മ്യൂച്ചൽ ഫണ്ടിന്റെയും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെയും കാര്യത്തിൽ എന്ന പോലെ, മാനേജ്മെന്റിന് കീഴിലുള്ള മൊത്തം അസറ്റും ഈ സ്വർണ ETF-കൾക്കുള്ള ഫണ്ടുകളും താരതമ്യം ചെയ്യുക. കരുത്തുറ്റ ഒരു ഫണ്ട്, നിക്ഷേപകന് എപ്പോഴും ധൈര്യം പകരുന്ന ഒന്നാണ്.
സ്വർണ ETF-കൾ നൽകുന്ന സൗകര്യവും സുരക്ഷയും വളർച്ചയും, ഏതൊരു നിക്ഷേപകനും പോർട്ട്ഓളിയോ വൈവധ്യവൽക്കരിക്കാനും പരമ്പരാഗതമായ സ്വർണ നിക്ഷേപ രീതികൾക്ക് പുറത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരാനുമുള്ള സൗകര്യം ഒരുക്കുന്നു. ഈ പരിശോധനാ പോയിന്റുകൾ ഉപയോഗിച്ചും ലഭ്യമായ സ്വർണ ETF-കളുടെ പ്രകടനങ്ങളെ താരതമ്യം ചെയ്തും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ കഴിയും.