Published: 14 Jul 2017
ഈ വിവാഹസീസണിലെ ആഭരണ പ്രവണതകള്‍
വരനാകട്ടെ, വധുവാകട്ടെ ഇന്ത്യയിലെ വിവാഹങ്ങള്‍ക്കുവേണ്ടിവരുന്ന ചെലവുകളില്‍ മൂന്നിലൊന്ന് സ്വര്‍ണത്തിനാണ് മാറ്റിവയ്ക്കേണ്ടിവരുന്നത്. ആഗോളാടിസ്ഥാനത്തില്‍ എല്ലാ വിഭാഗത്തിനുമുണ്ടാകുന്നതുപോലെയുള്ള മാറ്റങ്ങള്‍ സ്വര്‍ണത്തിന്‍റെ കാര്യത്തിലുമുണ്ട്. അതുകൊണ്ട് വരാന്‍പോകുന്ന വിവാഹ സീസണിലെ സ്വര്‍ണാഭരണ പ്രവണതകളിലേയ്ക്ക് ഇവിടെ പെട്ടെന്ന് കണ്ണോടിക്കാം.
ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം
✔ • ലക്ഷ്മീദേവി അനുഗ്രഹം ചൊരിയുന്നതുപോലെയാണ് നിങ്ങളുടെ കുട്ടികളുടെ വിവാഹങ്ങളില്‍ സ്വര്‍ണം ലഭിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
✔ • ഇന്ത്യയില്‍ സ്വര്‍ണത്തെ സ്ത്രീധനമായിട്ടാണ് കാണുന്നത്‘Streedhan’
✔ വിവാഹത്തിന് സ്വര്‍ണം നല്‍കുന്നത് ദമ്പതികളുടെ ഭാവി സുരക്ഷിതമാക്കും.
അടുത്ത സീസണിലെ പ്രധാന പ്രവണതകള്‍:
ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം
✔ • ലക്ഷ്മീദേവി അനുഗ്രഹം ചൊരിയുന്നതുപോലെയാണ് നിങ്ങളുടെ കുട്ടികളുടെ വിവാഹങ്ങളില്‍ സ്വര്‍ണം ലഭിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
✔ • ഇന്ത്യയില്‍ സ്വര്‍ണത്തെ സ്ത്രീധനമായിട്ടാണ് കാണുന്നത്‘Streedhan’
✔ വിവാഹത്തിന് സ്വര്‍ണം നല്‍കുന്നത് ദമ്പതികളുടെ ഭാവി സുരക്ഷിതമാക്കും.
അടുത്ത സീസണിലെ പ്രധാന പ്രവണതകള്‍:
- കിരീട സദൃശമായ മാംഗ് ടിക്കാസ് :
ആധുനികതയെ ഇന്ത്യന്‍ ശൈലിയുമായി സംയോജിപ്പിക്കണം. അതുകൊണ്ട് നിങ്ങള്‍ കാണുന്ന മാംഗ് ടിക്കാസ് ഈ സീസണില്‍ രാജകുമാരിയുടേതുപോലിരിക്കും. - തട്ടുകളിട്ട നെക്പീസുകള്‍:
ആധുനികവനിതകള്‍ ബ്രൈഡല്‍സെറ്റുകൾ എന്ന നിയന്ത്രണത്തില്‍നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരേ ശൈലിയില്‍നിന്നുമാറി വേര്‍തിരിക്കപ്പെട്ട കൂടുതല്‍ ഇനങ്ങളും പ്രത്യേക ഇനങ്ങളും പല തരത്തില്‍ അണിയാനാവും. അങ്ങനെ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നീണ്ട നെക്ലേസുകളും റാണിഹാരങ്ങളും തട്ടുകളായി ചേര്‍ത്തിട്ടുള്ള സ്വര്‍ണ ചോക്കറുകള്‍ ലഭ്യമാണ്. - ടെമ്പിള്‍ ജ്വല്ലറി:
ദേവീ മുദ്രകളുള്ള ദക്ഷിണേന്ത്യന്‍ ഇനങ്ങള്‍ ഇപ്പോള്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. നല്ല പെന്‍ഡന്‍റുകളുള്ള പല നാടകളടങ്ങുന്ന നെക്പീസുകളും, അളവിനപ്പുറമുള്ള ഝുംകകളും കൈയറ്റങ്ങളുമുള്ള പുരാതന ശൈലിയിലുള്ള ടെമ്പിള്‍ ജ്വല്ലറിയാണ് അണിയാന്‍ ലഭിക്കുന്നത്. ഇതിലെ സ്വര്‍ണപ്പണി കൂടുതല്‍ ഇരുണ്ടതും അഗാധവും കൂടുതല്‍ പഴക്കം തോന്നിക്കുന്നതുമാണ്. - ഹാത്ത് പഞ്ജ:
മറ്റൊരു രൂപത്തിലാണെങ്കിലും പരമ്പരാഗത ഹാത്ത്ഫൂല്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പുരാതന മോട്ടിഫുകള്‍, നേര്‍ത്ത ചിത്രത്തുന്നലുള്ള സ്വര്‍ണപ്പണി, മുത്തുകള്‍ പതിപ്പിച്ച സ്വര്‍ണം എന്നിവ ഈ സീസണിലെ കൗതുകമുണര്‍ത്തുന്ന സങ്കലനങ്ങളാണ്. - വ്യത്യസ്തതയുള്ള വിരല്‍മോതിരങ്ങൾ:
വളകള്‍ക്കുപകരം ഹാത്ത്ഫൂലുകളും കൈയറ്റങ്ങളുമെത്തിയപ്പോള്‍ പരമ്പരാഗത വിവാഹമോതിരങ്ങളില്‍ അലങ്കാരപ്പണികളും അര്‍ധമോതിരങ്ങളും വന്നു. പ്രകൃതിയാല്‍ സ്വാധീനിക്കപ്പെട്ട് താമര, ആന, മയില്‍ തുടങ്ങിയ മോട്ടിഫുകള്‍ വധുവിന്‍റെ സൗന്ദര്യബോധത്തിന് ചേരുന്ന സാധ്യതകളാണ്. - നാധ്:
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മൂക്കുത്തികള്‍ വധുക്കള്‍ക്ക് പ്രിയപ്പെട്ടതല്ലാതായിരുന്നു. എന്നാല്‍ കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പറ്റില്‍ ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സോനം കപൂറും ഇവ അണിഞ്ഞെത്തിയതോടെ നാധ് വീണ്ടും തിരിച്ചുവന്നു. വലിപ്പമുള്ളതും എടുത്തുകാണിക്കുന്നതുമായ ഈ നാസികാഭരണങ്ങള്‍ വിവാഹദിവസം വര്‍ധിതമായ കൗതുകമാണ് നല്‍കുന്നത്.