Published: 10 Aug 2017

സ്വർണ്ണപ്രഭ വിരിയിച്ചുകൊണ്ട് ഷഷ്ഠിപൂർത്തി സവിശേഷ മുഹൂർത്തമാക്കൂ

പുരുഷന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുന്നതിന് ദക്ഷിണേന്ത്യയിൽ ആചരിച്ചുവരുന്ന ഒരു പരമ്പരാഗത ചടങ്ങാണ് ഷഷ്ഠിപൂർത്തി. ഷഷ്ഠ്യബ്ദപൂർത്തി എന്നും ഈ ചടങ്ങിനെ വിളിക്കുന്നു, സംസ്കൃതത്തിൽ ഷഷ്ഠി എന്നാൽ 60 എന്നും അബ്ദ എന്നാൽ വർഷമെന്നും പൂർത്തി എന്നാൽ പൂർത്തിയാവൽ എന്നുമാണ് അർത്ഥം. ഒരു പുരുഷന്റെ ജീവിതത്തിലെ ഒരു ഘട്ടം അവസാനിച്ച് മറ്റൊരു ഘട്ടം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണ് ഷഷ്ഠിപൂർത്തി. ജീവിതത്തിലെ കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞ അയാൾ, ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു.

 

വിവാഹ സമയത്ത് ഈ വ്യക്തിയും ഭാര്യയും എടുത്ത വിവാഹ പ്രതിജ്ഞയുടെ പുതുക്കലും ചടങ്ങിൽ ഉൾപ്പെടുന്നു.

 

ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന വ്യക്തിക്കും ഭാര്യയ്ക്കും നൽകാവുന്നതിൽ ഏറ്റവും ശുഭോദർക്കവും ചിന്തോദ്ദീപകവുമായ സമ്മാനമാണ് സ്വർണ്ണമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങൾക്ക് പരിഗണിക്കാവുന്ന കുറച്ച് സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങളിതാ:

 
  1. സ്വർണ്ണ നാണയങ്ങൾ

    ലക്ഷ്മിദേവിയുടെയോ ഗണപതിയുടെയോ ചിത്രം കൊത്തിയിട്ടുള്ള സ്വർണ്ണ നാണയങ്ങൾ, അത്തരമൊരു അവസരത്തിന് ഏറ്റവും യോജിച്ച സമ്മാനമായിരിക്കും. ദമ്പതികളുടെ സിൽവർ ജൂബിലി ആഘോഷം പോലെ പ്രധാനമാണ് ഈ ചടങ്ങും, അവരുടെ പേരെഴുതിയ സ്വർണ്ണ നാണയങ്ങളും നിങ്ങൾക്ക് സമ്മാനമായി നൽകാവുന്നതാണ്. ഇന്ത്യൻ ഗോൾഡ് കോയിന് 24 കാരറ്റ് ശുദ്ധിയും 999 ഫൈൻനസ്സും ഉള്ളതിനാൽ, ഇത്തരം ചടങ്ങുകൾക്ക് സമ്മാനമായി ഒട്ടേറെപ്പേർ ഇത്തരം നാണയങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ ഗോൾഡ് കോയിന്റെ ഒരു ഭാഗത്ത് അശോകചക്രവും മറുഭാഗത്ത് മഹാത്മാഗാന്ധിയെയും ആലേഖനം ചെയ്തിരിക്കുന്നു, അതുകൊണ്ടുതന്നെ സ്വീകർത്താക്കൾക്ക് ഇതൊരു അഭിമാന ചിഹ്നമായി മാറുന്നു.

    Gold Coin

  2. സ്വർണ്ണ വിഗ്രഹങ്ങൾ

    അവസരത്തിന്റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് രാധാകൃഷ്ണന്റെയും ഗണപതിയുടെയും ലക്ഷ്മീദേവിയുടെയും സ്വർണ്ണ വിഗ്രഹങ്ങളും സമ്മാനമായി നൽകാം.

    Ganeesha Idol

  3. അവൾക്കുള്ള സ്വർണ്ണാഭരണം

    Old Woman

    സ്ത്രീകൾക്ക്, ഏതുതരത്തിലുള്ള ആഭരണവും വിലപ്പെട്ട സമ്മാനമാണ്, അവൾക്കത് താൻ ശ്രദ്ധാപൂർവ്വം പരിപാലിക്കുന്ന ആഭരണ ശേഖരത്തിലേക്ക് ചേർക്കാം. സമ്മാനിക്കുമ്പോൾ ഉദ്ദേശിക്കുന്ന ഭാവം കൈവരുന്നതിന് ഇത്തരം ആഭരണങ്ങളിൽ സ്വീകർത്താവിന്റെ ഇനീഷ്യലുകളോ പേരോ പ്രിയപ്പെട്ടൊരു മോട്ടിഫോ കൊത്താവുന്നതാണ്. അത്തരത്തിലുള്ള ആഭരണങ്ങൾ സവിശേഷ അവസരങ്ങളിലും ദൈനംദിനാടിസ്ഥാനത്തിലും അണിയാവുന്നതാണ്, ആഭരണങ്ങൾ അങ്ങനെ ഭംഗിയുള്ളതും പ്രയോജനപ്രദവും ആയി മാറുന്നു. സ്വർണ്ണ നെക്ലേസ്, സ്വർണ്ണ ബ്രേസ്ലെറ്റ്, സ്വർണ്ണക്കമ്മലുകൾ എന്നിങ്ങനെയുള്ള പരമ്പരാഗത രീതികളും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് അല്ലെങ്കിൽ മിഞ്ചിയോ മൂക്കുത്തിയോ പോലുള്ള, അത്ര സാധാരണമല്ലാത്ത ആഭരണങ്ങളുമാകാം.

    Ring

  4. അവനുള്ള സ്വർണ്ണ ആക്സസറികൾ

    സ്വർണ്ണത്തെ രാജകീയമാക്കുന്നതാണ് സിഗ്നേച്വർ കഫ് ലിങ്കുകൾ. പുരുഷന്റെ കണങ്കയ്യിനെ അവ സഗൗരവത്തോടെ അലങ്കരിക്കുന്നു, ഔപചാരിക ചടങ്ങുകൾക്കും വിവാഹങ്ങൾക്കും സാമൂഹികവും മതപരവുമായ അവസരങ്ങളിലും അവയണിയാം, ഒരു റിട്ടയർമെന്റ് പാർട്ടിക്ക് അവിസ്മരണീയമായ സ്പർശം നൽകാനും അവയ്ക്ക് കഴിയും.

    Tie Pin

    സവിശേഷമായൊരു സ്വർണ്ണ ടൈ പിന്നിന് ശാശ്വതമായ ആകർഷകത്വമുണ്ട്, അതൊരിക്കലും ഫാഷനിൽ നിന്ന് പിന്തള്ളപ്പെടുകയില്ല. ഒരാളുടെ സ്റ്റൈൽ എടുത്തുകാട്ടാതെ തന്നെ കാണിക്കുന്നതിനുള്ള മാർഗ്ഗമായ സ്വർണ്ണ ടൈ പിൻ തലമുറകളായി ഉപയോഗിച്ച് വരുന്നു, നിരവധി അവസരങ്ങളിൽ അഭിമാനപൂർവ്വം അണിഞ്ഞും വരുന്നു. യാത്ര, വായന അല്ലെങ്കിൽ നിങ്ങൾ ഇരുവരും പങ്കിടുന്ന മറ്റെന്തെങ്കിലും ഓർമ്മ എന്നിവ പോലെ, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി ഏറെ ഇഷ്ടപ്പെടുന്ന എന്തെങ്കിലും പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷ ആകൃതിയും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

    Keychain

    ഷഷ്ഠിപൂർത്തി സമയത്ത് പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തെ സമ്പൂർണ്ണമാക്കാൻ ശുദ്ധമായ സ്വർണ്ണം കൊണ്ടുണ്ടാക്കിയിട്ടുള്ള ഷർട്ട് ബട്ടണുകൾക്കോ കുർത്ത ബട്ടണുകൾക്കോ കഴിയും. ബ്ലോക്കുകൾ മുതൽ ഫ്ലോറൽ വരെയുള്ള സങ്കീർണ്ണമായ രൂപകൽപ്പനകളിൽ ഈ ബട്ടണുകൾ ലഭ്യമാണ്. പിങ്ക്, പച്ച, മഞ്ഞ, വെള്ള എന്നിങ്ങനെ സ്വർണ്ണത്തിന്റെ എല്ലാ നിറങ്ങളിലും ഇവ വാങ്ങാവുന്നതാണ്.

    Traditional Button

  5. ഗോൾഡ് കളക്റ്റിബിളുകൾ

    സ്വർണ്ണം പ്ലേറ്റുചെയ്തിട്ടുള്ള പേനകൾ, സ്വർണ്ണ നിബുകളുള്ള പേനകൾ, സ്വർണ്ണ-ഫിലിഗ്രീഡ് വേസുകൾ, ഫോട്ടോ ഫ്രെയിമുകൾ, തഞ്ചാവൂർ പെയിന്റിംഗുകൾ എന്നിവയും മറ്റും സമ്മാനമായി നൽകുന്നത് ദമ്പതികളുടെ വിശ്രമ ജീവിതത്തെ (സുവർണ വർഷങ്ങളെ) വരവേൽക്കുന്നതിനുള്ള മികച്ച വഴിയാണ്.

    Golden Pen

    സ്വർണ്ണ വാച്ചുകൾക്ക് പുരാവസ്തുവിന്റെ ആകർഷകത്വമുണ്ട്. വയസ്സായ ഒരാൾക്ക് ഇത്തരമൊരെണ്ണം സമ്മാനിക്കുന്നത് ബ്രാൻഡഡ് സ്വർണ്ണ വാച്ചുകൾക്ക് പകരം പരിഗണിക്കാവുന്ന മോഹിപ്പിക്കുന്നൊരു ഇതരമാർഗ്ഗമാണ്.

    Golden Watch

    മിന്നുന്നതെല്ലാം പൊന്നല്ല, എന്നാൽ സ്വർണ്ണ പ്രഭയോട് താരതമ്യം ചെയ്യുമ്പോൾ മറ്റുള്ളവയൊക്കെ നിഷ്പ്രഭമാകുന്നു എന്നതാണ് സത്യം. ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഷഷ്ഠിപൂർത്തി പോലുള്ള സവിശേഷ മുഹൂർത്തങ്ങൾ വരികയുള്ളൂ, ആ ദിവസത്തെ ശരിക്കും വിലപ്പെട്ടതാക്കുന്നതിന് സ്വർണ്ണം തന്നെയാണ് ഏറ്റവും അഭിലഷണീയമായ ഉപഹാരം.