Published: 26 Oct 2018
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് പുതിയൊരു പിതാവിനായുള്ള ഗൈഡ്
നിങ്ങളൊരു പിതാവാകുമ്പോൾ, നിങ്ങളുടെ സാമ്പത്തിക മുൻഗണനകളും നിക്ഷേപ ചക്രവാളവും മാറാൻ തുടങ്ങുന്നു.
നിങ്ങളുടെ കുട്ടിയെ വളർത്താൻ സാമ്പത്തികമായി നിങ്ങൾക്ക് സംവിധാനങ്ങളുണ്ട് എന്ന് ഉറപ്പാക്കുക മാത്രമല്ല, അവരുടെ ഭാവിക്കായി സംഗതികൾ ആസൂത്രണം ചെയ്ത് തുടങ്ങേണ്ടതുമുണ്ട്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും കരിയറും യാത്രകളും മറ്റും പരിഗണിച്ചുകൊണ്ട്, അവരുടെ നല്ല ജീവിതത്തിനായി കഴിവാവുന്നതെല്ലാം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
തലമുറകൾക്കായി ഒരു വിശ്വസനീയ നിക്ഷേപം
തലമുറകളായി ഇന്ത്യൻ കുടുംബങ്ങൾ സ്വർണ്ണത്തിൽ ആശ്രയിച്ച് വരുന്നുണ്ട്. ഈ വൈവിധ്യവൽക്കൃത നിക്ഷേപം പല വഴികളിലും നടക്കുന്നു, വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ചരിത്രപരമായി നോക്കുകയാണെങ്കിൽ, പണപ്പെരുപ്പത്തിന് എതിരെയുള്ള മറയായി സ്വർണ്ണം പ്രവർത്തിക്കുമെന്നതിന് തെളിവുകളുണ്ട്. കഴിഞ്ഞ 50 വർഷത്തിൽ, പണപ്പെരുപ്പ സമയത്ത് സ്വർണ്ണ വില ഉയരുന്നതും ഓഹരി വിപണി കൂപ്പ് കുത്തുന്നതും നിക്ഷേപകർ കണ്ടിട്ടുണ്ട്. ചിലർ സ്വർണ്ണ ബാറുകളിലോ നാണയങ്ങളിലോ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുമ്പോൾ, പലരും സ്വർണ്ണാഭരണം വാങ്ങാനാണ് താൽപ്പര്യപ്പെടുന്നത്. കാലം കടന്ന് പോയതോടെ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളോ (ETF-കളോ) ഡിജിറ്റൽ ഗോൾഡോ പോലുള്ള വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകൾ പല കുടുംബങ്ങളും പ്രയോജനപ്പെടുത്താൻ തുടങ്ങി.
ഭൗതിക സ്വർണ്ണം
ഇന്ത്യയിൽ, സമ്പത്ത് സംരക്ഷിക്കാനും ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് അത് കൈമാറാനുമുള്ള ഒരു മാർഗ്ഗമായി സ്വർണ്ണം പരിഗണിക്കപ്പെടുന്നു. അതിനാൽ, ഒരു പിതാവെന്ന നിലയിൽ, നിങ്ങളുടെ കുട്ടികൾക്കായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വിശ്വസനീയ നിക്ഷേപങ്ങളിലൊന്നായി ഭൗതിക സ്വർണ്ണം മാറുന്നു. മാറ്റി വയ്ക്കാൻ ഒരൽപ്പം പണമുള്ളപ്പോഴൊക്കെ സ്വർണ്ണ നാണയങ്ങളിൽ നിക്ഷേപിക്കുന്ന കാര്യം നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. 1 ഗ്രാം, 2 ഗ്രാം അല്ലെങ്കിൽ 5 ഗ്രാം എന്നിങ്ങനെയുള്ള ചെറിയ ഡിനോമിനേഷനുകളിൽ പോലും, ഇപ്പോൾ, ഹാൾമാർക്ക് ചെയ്ത സ്വർണ്ണം ലഭ്യമാണ്, അതുകൊണ്ട് വലിയൊരു തുക കയ്യിലുണ്ടെങ്കിലേ സ്വർണ്ണം വാങ്ങിക്കാൻ കഴിയൂ എന്നില്ല. പകരമായി, ചെറിയ ഡിനോമിനേഷനുകളിലുള്ള സ്വർണ്ണ നാണയങ്ങളിൽ ചെറിയ തുക ഉപയോഗിച്ച് നിങ്ങൾക്ക് നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. ഈ നിക്ഷേപം, പിന്നീട്, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ മറ്റേതെങ്കിലും പ്രധാനപ്പെട്ട കാര്യത്തിനോ ഉപയോഗിക്കാവുന്നതാണ്.
സ്വർണ്ണ നിക്ഷേപത്തിന്റെ പുതിയ രൂപങ്ങൾ
പുതിയൊരു കുട്ടി പിറന്നു എന്നുവച്ചാൽ, നിങ്ങൾക്ക് പുതിയ ചെലവുകൾ വരികയായി എന്നാണർത്ഥം, പുതിയ ചെലവുകൾ പരിഗണിക്കുമ്പോൾ, നിങ്ങൾക്ക് ചെലവിടാൻ എല്ലായ്പ്പോഴും പണം കയ്യിലുണ്ടാകണം എന്നില്ല. പതിവായ ഇടവേളകളിൽ ചെറിയ തുകകൾ നൽകിക്കൊണ്ട് സ്വർണ്ണനത്തിൽ നിക്ഷേപിക്കുന്നതിനുള്ള മാർഗ്ഗമാണ് നിങ്ങൾക്കാവശ്യം. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഫോൺപേയും പേടിഎമ്മും നൽകുന്ന ഡിജിറ്റൽ സ്വർണ്ണം വാങ്ങൽ ഓപ്ഷനുകളും ചെറിയ തുകകളിൽ സ്വർണ്ണം വാങ്ങിത്തുടങ്ങാനുള്ള ലളിതമായ മാർഗ്ഗങ്ങളാണ്.
ഗോൾഡ് ഇടിഎഫ് എന്നത്, മറ്റ് മ്യൂച്ചൽ ഫണ്ടുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ എൻഡഡ് നിക്ഷേപ പദ്ധതിയാണ്, ഇവിടെ അന്തർലീനമായിരിക്കുന്ന അസറ്റ് സ്വർണ്ണമാണെന്ന് മാത്രം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ്: ഒരു ജോയിന്റ് ഡീമാറ്റ് അക്കൗണ്ട് തുറക്കുക, നിക്ഷേപിച്ച് തുടങ്ങുക. ഗോൾഡ് ഇടിഎഫുകൾക്ക് കുറച്ച് പ്രയോജങ്ങളുണ്ട്. ഭൗതികമല്ലാത്ത രൂപത്തിലുള്ളതാണ് നിക്ഷേപത്തിന്റെ എല്ലാ യൂണിറ്റുകളും, അതിനാൽ ഭൗതിക സ്വർണ്ണം കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളില്ല, പണിക്കൂലി വേണ്ട, സംഭരിക്കുന്നതിന് ഇടവും വേണ്ട. ഒരു ഇടിഎഫ് യൂണിറ്റ് പ്രതിനിധീകരിക്കുന്നത് ഒരു ഗ്രാം സ്വർണ്ണമാണ്, അതിനാൽ നിങ്ങൾക്ക് ഒരു ഗ്രാമിന്റെ ചെറിയ നിക്ഷേപത്തിൽ തുടങ്ങാം. നിങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനായിരു സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (സിപ്പ്) സജ്ജമാക്കാവുന്നതാണ്, വാങ്ങൽ വിലയുടെ ശരാശരി നിശ്ചയിക്കുകയുമാകാം.
ഇതിന് പുറമെ, നിങ്ങൾക്ക് വേണമെങ്കിൽ ഡിജിറ്റൽ ഗോൾഡ് പരീക്ഷിക്കുകയുമാകാം. മൊബൈൽ ആപ്പിനെ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ദാതാക്കളും മൊബൈൽ വാലറ്റ് സേവന ദാതാക്കളും ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന രീതി കൂടുതൽ ജനപ്രിയമാക്കിയിട്ടുണ്ട്. ഇതിന് കാരണം:
- നിങ്ങളുടെ വിരൽത്തുമ്പുകളിലേക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്റെ ലാളിത്യവും സൗകര്യവും ഇത് കൊണ്ടുവരുന്നു. പുതിയൊരു പിതാവ് എന്ന നിലയിൽ, നിങ്ങളുടെ കൈകൾ (അക്ഷരാർത്ഥത്തിൽ) നിറഞ്ഞതാകും. ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നത്, ഈ സാഹചര്യത്തിൽ, സൗകര്യപ്രദമായ നിക്ഷേപ മാർഗ്ഗമാകും.
- ഇതോടൊപ്പം തന്നെ, 1 രൂപായുടെ അല്ലെങ്കിൽ 0.001 ഗ്രാം സ്വർണ്ണത്തിന്റെ വരെ നിക്ഷേപം നടത്താൻ കഴിയുമെന്നതും കാരണമാണ്. ഈ സ്വർണ്ണം നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടിൽ സംഭരിക്കപ്പെടുന്നു. ഈ താഴ്ന്ന എൻട്രി പോയിന്റ്, നിങ്ങളുടെ നിക്ഷേപ പ്ലാനിനെ അങ്ങേയറ്റം ഫ്ലെക്സിബിൾ ആക്കുന്നു.
- വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുന്നതിന് വിലകൾ ഒരു തത്സമയ ഫീഡിൽ ദൃശ്യമാക്കിയിരിക്കുന്നു, മറ്റ് സുതാര്യതയും ഉറപ്പ് നൽകുന്നു.
- മറ്റ് നിക്ഷേപങ്ങൾ പോലെത്തന്നെ നിങ്ങൾക്കിത് സ്വരൂപിക്കുകയും ട്രേഡ് ചെയ്യുകയുമാകാം അല്ലെങ്കിൽ 99.9% ശുദ്ധ സ്വർണ്ണം കൈപ്പറ്റാവുന്നതുമാണ്.
സ്വർണ്ണ നാണയങ്ങളും ബാറുകളും സ്വർണ്ണാഭരണങ്ങളും പോലുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ മുതൽ, ഗോൾഡ് ഇടിഎഫുകളും ഗോൾഡ് ഫണ്ടുകളും ഡിജിറ്റൽ ഗോൾഡും പോലുള്ള ആധുനിക നിക്ഷേപ മാർഗ്ഗങ്ങൾ വരെയുള്ള സ്വർണ്ണ നിക്ഷേപങ്ങൾക്ക്, ഒരു പിതാവെന്ന നിലയിലുള്ള നിങ്ങളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യകതകൾ നിറവേറ്റാനാകും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട, നിങ്ങൾ സ്വപ്നം കണ്ട ഭാവി നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടാവുകയും ചെയ്യും. ഒരു പിതാവെന്ന നിലയിൽ, ഭാവി സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന നിലയ്ക്ക് നിങ്ങൾ സ്വയം നൽകേണ്ട സമ്മാനം തീർച്ചയായും സ്വർണ്ണം തന്നെയാണ്.