Published: 10 Sep 2018

ഇന്ത്യയിൽ സ്വർണ്ണത്തോടുള്ള പോസിറ്റീവ് നിലപാട്

Positive attitude towards gold trend in Indian hearts

ഇന്ത്യക്കാരുടെ ഹൃദയങ്ങളിലും മനസ്സുകളിലും ആഭരണപ്പെട്ടികളിലും നിക്ഷേപ സഞ്ചികളിലും സ്വർണ്ണത്തിനുള്ള സ്ഥാനം ശാശ്വതമാണ്. പക്ഷേ ഏറ്റവും അമൂല്യമായ ഈ മൂലകത്തോടുള്ള നമ്മുടെ ബന്ധം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. സ്വർണ്ണം എന്നും വിശ്വാസയോഗ്യമായ ഒരു മൂല്യശേഖരമായിരുന്നിട്ടുണ്ട്. പണപ്പെരുപ്പത്തിനെതിരായുള്ള ഒരു സുരക്ഷാവേലിയായി പ്രവർത്തിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കിയിട്ടുണ്ട്. സ്വർണ്ണമിന്ന് ഡിജിറ്റലായിരിക്കുന്നു. സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, ആഭരണങ്ങൾ പോലുള്ള മൂർത്തരൂപങ്ങൾക്കപ്പുറത്തേയ്ക്ക് നിക്ഷേപത്തിന്റെ പുത്തൻ മേഖലകൾ തുറന്നുകൊണ്ട്. എന്നിരുന്നാലും, സ്വർണ്ണത്തിന്റെ ഉടമയാകുകയെന്നത് ആദരവർഹിക്കുന്ന ഒന്നാണെന്ന് ഇന്ത്യക്കാർ വിശ്വസിക്കുന്നു. അതിനാൽ വിശേഷാവസരങ്ങളിൽ അവർ സ്വർണ്ണാഭരണങ്ങളും സ്വർണ്ണക്കട്ടികളും നാണയങ്ങളും വാങ്ങുകയും സമ്മാനിക്കുകയും ചെയ്യുന്നു.

പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും സ്വർണ്ണത്തോടുള്ള അസന്ദിഗ്ദ്ധ നിലപാട് ഇവിടെ അവലോകനം ചെയ്യുന്നു.

ഇന്ത്യൻ കുടംബംങ്ങൾ സ്വർണ്ണത്തെ എങ്ങനെ കാണുന്നു?

  • തങ്ങൾ വളർന്നുവരുമ്പോൾ തങ്ങളുടെ മുത്തച്ഛന്മാരും മുത്തശ്ശികളും മാതാപിതാക്കളും സ്വർണ്ണനാണയങ്ങൾ സമാഹരിക്കുന്നത് ഇന്ത്യക്കാർ കണ്ടിട്ടുണ്ട്. സ്വർണ്ണം കൈവശമുള്ളത് അവരിൽ എന്നും ഭാവിസുരക്ഷയെക്കുറിച്ചും ഭദ്രതയെക്കുറിച്ചുമുള്ള ബോധം ഉളവാക്കിയിരുന്ന എന്നതിനാലാണ് അവർ അത് ചെയ്തത്. സ്വാഭാവികമായി യുവ ഇന്ത്യക്കാർക്കും ഇത് പ്രചോദനമാകുന്നു. അവരും സുരക്ഷിതഭാവിയ്ക്കുവേണ്ടി മിച്ചവെയ്ക്കാനും നിക്ഷേപിക്കാനുള്ള സ്വാഭാവിക വഴിയായി സ്വർണ്ണത്തെ കാണുന്നു.
  • ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണം സൗഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ഒന്നായിക്കൂടി കാണുന്നു. അതിനാൽ ജീവിതത്തിലെ എല്ലാ പ്രധാന സന്ദർഭങ്ങളിലും ഇന്ത്യക്കാൽ സ്വർണ്ണം വാങ്ങുന്നു.

സ്വർണ്ണം വിശ്വാസയോഗ്യമായ ഒരു പ്രധാന നിക്ഷേപവസ്തുവാകുന്നത് എങ്ങനെ?

  • സമ്പത്ത് സംരക്ഷിക്കാൻ ഉറപ്പും സുസ്ഥിരതയുമുള്ള ഒരു മാർഗ്ഗമായി സ്വർണ്ണം അറിയപ്പെടുന്നു. കാരണം, അത് ആളുകളെ അവരുടെ ജീവിതാഭിലാഷങ്ങളും ലക്ഷ്യങ്ങളും നേടാൻ സഹായിക്കുന്നു.
  • സ്വർണ്ണത്തിന്റെ സുവ്യക്തത ഉടമയ്ക്ക് സുരക്ഷിതബോധവും വിശ്വാസ്യതയും നൽകുന്നു.
  • സ്വർണ്ണം സ്വന്തമാക്കുകയെന്നതിനോട് ആളുകൾക്ക് വ്യക്തമായ നിലപാടാണുള്ളത്.
  • സ്വർണ്ണത്തിന് ഒരിക്കലും അതിന്റെ മൂല്യം നഷ്ടപ്പെടില്ലെന്ന് 72% ഇന്ത്യക്കാരും വിശ്വസിക്കുന്നു.
  • 63% ഇന്ത്യക്കാരും സ്വർണ്ണത്തെ ഇന്ത്യൻ കറൻസിയെക്കാൾ കൂടുതൽ വിശ്വസിക്കുന്നു. കാരണം, അതവർക്ക് പണപ്പെരുപ്പത്തിൽ നിന്നും സാമ്പത്തിക പ്രക്ഷുബ്ധതകളിൽ നിന്നും സുരക്ഷയേകുന്നു.
  • സ്വർണ്ണം സ്വന്തമായുള്ളത് സുരക്ഷിതബോധം നൽകിയതായി 72% ഇന്ത്യക്കാരും പറയുന്നു.
  • സ്വർണ്ണവിലകളുടെ ഭാവിയെക്കുറിച്ച് ഇന്ത്യക്കാർ ശുഭാപ്തിവിശ്വാസമുള്ളവരാണ്. അതിനാൽ അവരതിനെ വിശ്വാസയോഗ്യമായ ഒരു നിക്ഷേപമാർഗ്ഗമായി കാണുന്നു.

സ്വർണ്ണനിക്ഷേപവുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന പ്രവണതകൾ

  • സ്വർണ്ണം വാഗ്ദാനം ചെയ്യുന്ന ഉറപ്പും, ദീർഘകാലം മൂല്യം നിലനിർത്താനുള്ള ശേഷിയും നിക്ഷേപകർ അംഗീകരിക്കുന്നു.
  • തങ്ങളുടെ വരുമാനം എന്തുമാകട്ടെ, ഇന്ത്യക്കാർ സ്വർണ്ണത്തിൽ കൂടുതൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു.
  • ശരാശരി 3.8 ഉൽപ്പന്നങ്ങളിൽ തങ്ങളുടെ 24%-30% വരുമാനം നിക്ഷേപിച്ചുകൊണ്ട് പരിഷ്കൃത ഇന്ത്യക്കാർ തങ്ങളുടെ യൗവ്വനവും ആവേശവും വിചാരശീലവും വിളിച്ചോതുന്നു.

സ്വർണ്ണത്തോട് ഇന്ത്യക്കാർക്കുള്ള പോസിറ്റീവ് നിലപാട് വലിയ നിക്ഷേപസാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്, പ്രത്യേകിച്ചും സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള നിരവധി നൂതന മാർഗ്ഗങ്ങളുള്ളപ്പോൾ – ഇ.ടി.എഫുകൾ, സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള സ്കീമുകൾ, പിന്നെ ഫോൺപേയും പേടിഎമ്മും പോലുള്ള മൊബൈൽ ആപ്പുകളും മൊബൈൽ വാലറ്റ് സേവനങ്ങളും വഴിയുള്ള സ്വർണ്ണ വിൽപ്പനയും.

ഉറവിടം