Published: 17 Aug 2017
ഭാവിവധുവിനായൊരു സ്വർണ്ണ മോതിരം വാങ്ങുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ
എത്ര കാരറ്റ് സ്വർണ്ണമാണ് നിങ്ങൾക്ക് യോജിക്കുക?
സ്വർണ്ണത്തിന്റെ ഫൈൻനസ്സും ശുദ്ധതയും നിർവചിക്കുന്നതിന് ഉപയോഗിക്കപ്പെടുന്ന ആഗോള യൂണിറ്റാണ് കാരറ്റ്. ഭൂരിഭാഗവും സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു ഉൽപ്പന്നത്തിൽ സ്വർണ്ണ ലോഹത്തിന്റെ ശതമാനം എത്രയുണ്ടെന്നാണ് കാരറ്റ് സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന്, 24 കാരറ്റാണ് സ്വർണ്ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം, കാരണം അതിന്റെ 24 ഭാഗങ്ങളും സ്വർണ്ണമാണ്. ഇത് വളരെ മൃദുവായിരിക്കും, വളയ്ക്കുകയും ചെയ്യാം, സ്വർണ്ണ ബാറുകളും നാണയങ്ങളും നിർമ്മിക്കുന്നത് ഇങ്ങനെയുള്ള സ്വർണ്ണമാണ് ഉപയോഗിക്കുന്നത്.
എന്നിരുന്നാലും, 22 കാരറ്റ് സ്വർണ്ണത്തിൽ 22 ഭാഗം സ്വർണ്ണവും 2 ഭാഗം വെള്ളിയും അല്ലെങ്കിൽ സിങ്കും അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹസങ്കരവും ആണ് ഉണ്ടായിരിക്കുക. ഈ സംയോജനം സ്വർണ്ണത്തെ ഒരൽപ്പം ദൃഢമാക്കുന്നു, കൂടുതൽ ഈടുള്ളതാക്കുന്നു. ആഭരണങ്ങൾ ഉണ്ടാക്കുന്നതിന് ഈ ഗുണം അത്യാവശ്യമാണ്, കാരണം നിങ്ങളത് എല്ലാ ദിവസവും അണിയുന്നുണ്ടെങ്കിലും വർഷങ്ങളോളം ഈട് നിൽക്കേണ്ടതുണ്ട്.
ബന്ധപ്പെട്ടവ: സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട അടിസ്ഥാന വ്യവസ്ഥകൾഏത് നിറത്തിലുള്ള സ്വർണ്ണമാണ് ഞാൻ വാങ്ങേണ്ടത്?
സ്വർണ്ണം മറ്റ് ലോഹങ്ങളുമായി സംയോജിപ്പിക്കുമ്പോൾ നിങ്ങൾക്ക് വ്യത്യസ്ത നിറങ്ങളിലുള്ള മോതിരങ്ങൾ ലഭിക്കുന്നു. ശുദ്ധ സ്വർണ്ണത്തിന്റെ നിറം മഞ്ഞയാണ്, എന്നാൽ വെള്ളിയോ പല്ലാഡിയമോ സ്വർണ്ണത്തിനൊപ്പം ചേർക്കുമ്പോൾ വെള്ള സ്വർണ്ണം ലഭിക്കുന്നു, സ്വർണ്ണവും ചെമ്പും സംയോജിപ്പിക്കുമ്പോഴാണ് റോസ് നിറമോ പിങ്ക് നിറമോ ഉള്ള സ്വർണ്ണം ലഭിക്കുന്നു. ഒരു നിറം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ, നിങ്ങൾക്ക് രണ്ടുനിറങ്ങളുള്ള മോതിരവും തിരഞ്ഞെടുക്കാവുന്നതാണ്.
എന്തായിരിക്കണം മോതിരത്തിന്റെ ആകൃതി?സ്വർണ്ണത്തിന്റെ മൃദുസ്വഭാവം മനസ്സിൽ വച്ചുകൊണ്ടും എന്തെങ്കിലും തരത്തിലുള്ള തേയ്മാനം ഒഴിവാക്കുന്നതിനും, കട്ടിയുള്ള മോതിരം തിരഞ്ഞടുക്കുക. കട്ടിയുള്ള മോതിരം ദീർഘകാലം നീണ്ടുനിൽക്കും.
ങ്ങൾക്ക് മോതിരം വ്യക്തിഗതമാക്കണോ?
ലോഹം, കല്ലുകൾ, കൊത്തുപണി എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് വ്യക്തിഗതമാക്കിയ സ്വർണ്ണ മോതിരത്തിനെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ല. നിങ്ങളുടെ വിവാഹ തീയതിയോ ഇനീഷ്യലുകളോ അർത്ഥപൂർണ്ണമായ വാക്കുകളോ കൊത്തിയിട്ടുള്ള മോതിരവും നിങ്ങൾക്ക് വാങ്ങാവുന്നതാണ്. പ്രത്യേക ഒരു വ്യക്തിക്കായോ അവസരത്തിനായോ സ്വർണ്ണം ഇഷ്ടാനുസൃതമാക്കുന്നതിനുള്ള ചില മാർഗ്ഗങ്ങളാണിവ.
അടുത്തുതന്നെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുന്നതിനുള്ള അവസരം നിങ്ങൾക്ക് ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു!