Published: 17 Aug 2017

ലങ്കയുടെ സ്വർണ്ണ നഗരത്തിന് പിന്നിൽ

Lanka City of Gold

കുട്ടികളെന്ന നിലയ്ക്ക് രാമലീല കാണാൻ പോയതാവട്ടെ, ദസറയുടെ സമയത്ത് രാവണന്റെ കോലം കത്തിക്കുന്നതാകട്ടെ, രാമായണമെന്ന ഇതിഹാസവുമായി ബന്ധപ്പെട്ട പല ഓർമ്മകളും നമുക്കുണ്ട്. എന്നാൽ, ലങ്കയുടെ കഥയിൽ, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ലോഹമായ സ്വർണ്ണം ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? രാവണൻ താമസിച്ചിരുന്ന ലങ്കാനഗരം മുഴുവനായും സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്, അതുകൊണ്ടാണ് 'സുവർണ നഗരമായ ലങ്ക' എന്ന് അതിന് പേര് ലഭിച്ചത്.

രാക്ഷസരാജാവായ രാവണൻ എങ്ങനെയാണ് ലങ്ക കൈവശപ്പെടുത്തിയത് എന്നതിനെ കുറിച്ച് രണ്ട് കഥകളുണ്ട്.

ഹിന്ദു പുരാണം അനുസരിച്ച്, ലങ്കയെന്ന സ്വർണ്ണനഗരം പണികഴിച്ചത്, "പ്രപഞ്ചത്തിന്റെ ശിൽപ്പി" എന്നറിയപ്പെടുന്ന വിശ്വകർമ്മാവാണ് , വിവാഹശേഷം തനിക്കും പത്നിയായ പാർവതിക്കും താമസിക്കാൻ ഭംഗിയുള്ളൊരു ഇടം വേണമെന്ന് ശിവ ഭഗവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിശ്വകർമ്മാവ് ഈ നഗരം പണിഞ്ഞത്. ലങ്കയിൽ സ്വർണ്ണം കൊണ്ടൊരു ഭംഗിയുള്ള കൊട്ടാരമാണ് വിശ്വകർമ്മാവ് രൂപകൽപ്പന ചെയ്തത്.

Lord Vishwakarma On Golden Throne
Image Source: Source

കൊട്ടാരം തയ്യാറായിക്കഴിഞ്ഞപ്പോൾ, 'ഗൃഹപ്രവേശ' ചടങ്ങ് നടത്തുന്നതിന് ഒരു പുരോഹിതനെ വിളിച്ചിരുന്നു. രാവണനല്ലാതെ മറ്റാരുമായിരുന്നില്ല ഈ പുരോഹിതൻ ! രാക്ഷസരാജാവ് ആകുന്നതിന് മുമ്പ്, പണ്ഡിതനായ ഒരു ബ്രാഹ്ഹ്മണനായിരുന്നു ഈ രാവണൻ. ലങ്ക കണ്ടപ്പോൾ, അതിന്റെ ഭംഗി ആസ്വദിച്ചപ്പോൾ രാവണന്റെ മനമിളകി. എന്തിനേറെ പറയുന്നു, ചടങ്ങ് കഴിഞ്ഞപ്പോൾ ദക്ഷിണയായി രാവണൻ ആവശ്യപ്പെട്ടത് ഈ കൊട്ടാരം തന്നെയായിരുന്നു, ശിവ ഭഗവാൻ അത് നൽകുകയും ചെയ്തു!

രാവണൻ ലങ്ക സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുമുണ്ട്, തന്റെ അർദ്ധ സഹോദരനായ കുബേരനോട് യുദ്ധം ചെയ്ത് വിജയിച്ചാണ് രാവണൻ ലങ്ക സ്വന്തമാക്കിയതെന്നാണ് ആ കഥ. വാസ്തവത്തിൽ രാവണൻ സഞ്ചരിച്ചിരുന്ന പുഷ്പകവിമാനം, കുബേരന്റെ സ്വന്തമായിരുന്നു. അത്യാർത്തി കാരണമാണ് രാവണന് ദാരുണാന്ത്യം ഉണ്ടായത്. സീതയെ തട്ടിക്കൊണ്ട് പോരാനും വളരെപ്പെട്ടെന്ന് ലങ്കയിൽ എത്താനും രാവണനെ സഹായിച്ചത് പുഷ്പകവിമാനം ആയിരുന്നു

Golden Chariot Of Ravana
Image Source: Source
ബന്ധപ്പെട്ടവ: സമ്പത്തിന്റെ ഈശ്വരനായ കുബേരനെ കണ്ടെത്തൽ

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ, രാവണൻ സീതയെ തട്ടിക്കൊണ്ട് പോയത് പല സംഭവങ്ങൾക്കും വഴിവച്ചു. അതിലൊന്നാണ് ഹനുമാൻ ലങ്ക സന്ദർശിച്ചത്. തന്റെ വാലിൽ കൊളുത്തിയ തീകൊളുത്തിക്കൊണ്ട് ഹനുമാൻ ലങ്കാനഗരത്തിന് തീയിട്ടുവെങ്കിലും, ലങ്കയുടെ സൗന്ദര്യം കണ്ട് ഹനുമാൻ പോലും ഞെട്ടിയെന്നാണ് കഥ. കൊട്ടാരം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതിനാൽ അത് ആക്രമിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ശ്രീരാമനോട് ഹനുമാൻ പറഞ്ഞത്! സ്വർണ്ണത്തിൽ പണികഴിപ്പിക്കപ്പെട്ട ആ കൊട്ടാരത്തിന് ചുറ്റുഭാഗത്തും ഒരു കോട്ടയും ഉണ്ടായിരുന്നു, ഈ കോട്ടയും സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്. കോട്ടയ്ക്കകത്ത്, നഗരത്തിന് ചുറ്റും വൈരവും മുത്തും പവിഴവും പതിച്ചിരുന്നു . അതിശക്തമായൊരു പാലവും അവിടെ ഉണ്ടായിരുന്നു, സ്വർണ്ണത്തൂണുകളിലാണ് അത് നിന്നിരുന്നത്

Golden City Of Lanka
Image Source: Source

രാവണനെ തോൽപ്പിച്ചുകൊണ്ട് സീതയെ ശ്രീരാമൻ വീണ്ടും സ്വന്തമാക്കി. ശ്രീരാമനും സീതയും തിരികെ നാട്ടിലേക്ക് പറന്നത് അതേ സ്വർണ്ണരഥമായ പുഷ്പക വിമാനത്തിൽ തന്നെയായിരുന്നു.

ലങ്കയുടെ ഈ ഐതിഹ്യ കഥകളൊക്കെ നമുക്ക് അറിയാമെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: അത്തരത്തിലുള്ള ഒരു നഗരം ശരിക്കും ഉണ്ടായിരുന്നോ? ആധുനിക ശ്രീലങ്കയാണ് രാവണന്റെ ലങ്കയെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും , ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, പടിഞ്ഞാറൻഒഡീഷയിലെ സോണെപൂർ എന്നൊരു ഇടത്തിന് അരികിലാണ് യഥാർത്ഥ ലങ്ക സ്ഥിതി ചെയ്തിരുന്നത് എന്നാണ് പറയയുന്നത്. ഇതിന് യാതൊരു ഉറപ്പും ഇല്ലെങ്കിലും, രാവണന്റെ നഗരം സ്വർണ്ണനഗരം ആയിരുന്നു എന്നാണ് 'സോണെപൂർ' എന്ന പേർ സൂചിപ്പിക്കുന്നത് എന്നുമാത്രം പറയാം

Sources:

Source1, Source2Source3Source4Source5