Published: 20 Aug 2018

സ്വർണ്ണസമ്മാനങ്ങളുടെ നികുതിവിവക്ഷകൾ

Tax On Gold Gifts In India

ഏതൊരു സ്വർണ്ണസമ്മാനവും മംഗളകരവും വിലയേറിയതും ആമൂല്യവുമാണ്. എന്നാൽ അതിന്റെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമുക്കൊന്ന് പരിശോധിക്കാം.

‘ഗിഫ്റ്റി’ന്റെ നിർവചനം

ഗിഫ്റ്റ് ടാക്സ് ആക്ട് 1958ന് കീഴിൽ വിലയേറിയ സമ്മാനങ്ങൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ടാണ് ‘ഗിഫ്റ്റ്’ എന്ന പദം ഉപയോഗിക്കപ്പെടുന്നത്. പിന്നീട്, ഫൈനാൻസ് ആക്ട് 1998 പ്രകാരം ആ നികുതി പിൻവലിച്ചു. എന്നാൽ, ഫൈനാൻസ് ആക്ട് 2004 സമ്മാന നികുതി തിരികെ കൊണ്ടുവരികയും അതിനെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു.

എന്താണ് നിയമം അനുശാസിക്കുന്നത്?

ഈ നിയമം താഴെ പറയുന്ന സമ്മാനങ്ങളെ ബാധിക്കുന്നു:

  • നിയപ്രകാരമുള്ള നാണയങ്ങളും നോട്ടുകളും
  • ഭൂസ്വത്തുപോലുള്ള സ്ഥാവര വസ്തുക്കൾ (സ്വത്തുക്കൾ)
  • ഓഹരികൾ, ആഭരണങ്ങൾ, പുരാവസ്തുശേഖരങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയ ജംഗമവസ്തുക്കൾ

ഒഴിവാക്കപ്പെട്ടിട്ടുള്ളവ എന്തെല്ലാമാണ്?

  • ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ: ജീവിതപങ്കാളികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അഥവാ ഹിന്ദു അവിഭക്തകുടുംബത്തിലെ ഏതെങ്കിലും അംഗം എന്നിവർ ബന്ധുക്കളിൽപ്പെടുന്നു.

എന്നാൽ സമ്മാനത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന വരുമാനം നികുതിയുടെ പരിധിയിൽ വന്നേക്കാം!

  • വിവാഹസമ്മാനങ്ങൾ: സുഹൃത്തുക്കളിൽ നിന്നായാലും കുടുംബാംഗങ്ങളിൽ നിന്നായാലും വിവാഹസമ്മാനങ്ങൾ നികുതിവിമുക്തമാണ്. വിവാഹദിനമോ അതിനടുത്തുള്ള തിയതിയോ രേഖപ്പെടുത്തിയ ഒരു സമ്മാനപത്രിക ഉണ്ടായിരിക്കുന്നത് ഉചിതമായിരിക്കും. പണമിടപാടൊന്നുമില്ലാത്ത ഒരു സമ്മാനക്കൈമാറ്റമാണെന്ന് വിവരിക്കുന്ന ഒരു രേഖയാണത്. നൽകുന്ന ആളിനെയും വാങ്ങുന്നയാളിനെയും തിരിച്ചറിയുന്നതും, സമ്മാനമായി നൽകിയ സ്വർണ്ണാഭരണത്തിന്റെ വിവരണങ്ങളുമടങ്ങിയ ഒന്നായതിനാൽ അത് കൊടുക്കൽവാങ്ങലിന്റെ സത്യസന്ധതയെ വെളിവാക്കുന്നു. മറ്റൊരാളും അതിന്റെ ഉടമസ്ഥത അവകാശപ്പെടാതിരിക്കാനും ഇതുകൊണ്ട് സാധ്യമാകുന്നു. തന്റെ മൊത്തം വാർഷികവരുമാനം അതാത് ആദായനിർണ്ണയ വർഷം സർക്കാർ പ്രഖ്യാപിക്കുന്ന പരിധി കവിയുന്നെങ്കിൽ മാത്രമേ കൈവശമുള്ള സ്വർണ്ണാഭരണങ്ങളുടെ വിശദാംശങ്ങൾ സമ്മാനം ലഭിച്ചയാൾ വെളിപ്പെടുത്തേണ്ടതുള്ളൂ. സാമ്പത്തിക വർഷം 2016-17ൽ ആ പരിധി 50 ലക്ഷം രൂപയായിരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ദമ്പതിമാരുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ബാധകമാണെന്നതാണ്.`
  • വിൽപ്പത്രപ്രകാരമോ പൈതൃകമായോ ലഭിക്കുന്ന സമ്മാനങ്ങൾ

എന്നാൽ, നിങ്ങളുടെ കൈവശം ഈ തെളിവുകളുണ്ടെന്ന് ഉറപ്പുവരുത്തണം:

  • വിൽപ്പത്രത്തിന്റെ ഒരു പകർപ്പ്
  • ലഭിച്ച ആഭരണത്തിന്റെ മൂല്യം നിർണ്ണയിക്കുന്ന
  • സാക്ഷ്യപത്രത്തിന്റെ പകർപ്പോ, മരിച്ചയാൾ ആ ആഭരണം ധരിച്ചുനിൽക്കുന്ന ചിത്രങ്ങളോ

പരിധികൾ:

ബന്ധുക്കളല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന 50,000 രൂപയോ അതിൽ താഴെയോ വിലമതിക്കുന്ന സമ്മാനങ്ങൾക്ക് നികുതിയടക്കേണ്ടതില്ല. സമ്മാനമായി ലഭിച്ച ആഭരണത്തിന്റെ വില 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ആ മൊത്തം തുക ‘ഇതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാന’മായി കണക്കാക്കി നികുതിബാധകമായ മൊത്തം വരുമാനത്തിൽ ഉൾപ്പെടുത്തുകയും ഒരാളുടെ ആദായനനികുതി സ്ലാബിന്റെ നിരക്കനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യുന്നു.

അതിനുപുറമേ, സമ്മാനമായി ലഭിച്ച സ്വർണ്ണം മൂന്നുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന ലാഭത്തെ അപ്പോൾ ബാധകമായ ആദായനികുതി സ്ലാബിന്റെ നിരക്കനുസരിച്ച് ഒരു ഹൃസ്വകാല മൂലധന നേട്ടമായി കണക്കാക്കും. മൂന്നവർഷത്തിന് ശേഷമുള്ള വില്പനയിൽ നിന്ന് ലഭിക്കുന്ന ലാഭത്തെ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കി 20.6% നിരക്കിൽ നികുതിയീടാക്കും. ആ നിരക്ക് പുറപ്പെടുവിപ്പിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആണ്.

ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ബാധകമായ നികുതിയിൽ നിന്ന് ഒഴിവ് അവകാശപ്പെടാനുള്ള മാർഗ്ഗമാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ (RECL) ബോണ്ടുകളിലോ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ബോണ്ടുകളിലോ, അല്ലെങ്കിൽ വീട് പണിയാനുള്ള വസ്തുവിലോ നിക്ഷേപിക്കുകയെന്നത്. ചില നിബന്ധനകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ നികുതിയിളവ് ലഭിക്കുക.

സ്വത്തു തികുതി

  • വെളിപ്പെടുത്തിയ വരുമാനത്തിൽ നിന്നോ, നികുതി ബാധമകല്ലാത്ത കാർഷിക വരുമാനത്തിൽ നിന്നോ കുടുംബസമ്പാദ്യത്തിൽ നിന്നോ വാങ്ങിയതോ അഥവാ പൈതൃകമായി ലഭിച്ചതോ ആയ ആഭരണത്തിനോ സ്വർണ്ണത്തിനോ നികുതി ബാധകമല്ല.
  • നിങ്ങൾക്ക് സ്വർണ്ണം ദാനമായി ലഭിച്ച വിൽപ്പത്രത്തിന്റെ ഒരുപകർപ്പ് പൈതൃകസ്വത്തിന് തെളിവായി സൂക്ഷിക്കണം.
  • സ്വത്തു നികുതി നിർത്തലാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ആസ്തികളുടെ – ഒഴിഞ്ഞുകിടക്കുന്ന രണ്ടാം ഗൃഹം, നഗരത്തിലെ ഭൂസ്വത്ത്, സ്വർണ്ണം, സ്വന്തമായ കാർ, വിലപിടിപ്പുള്ള ചിത്രങ്ങൾ, വാച്ച് മുതലായവയുടെ മൊത്തം മൂല്യം 30 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിലോ, നികുതിബാധകമായ വരുമാന 50 ലക്ഷം രൂപയ്ക്ക് മുകളിലോ ആണെങ്കിൽ അത് വെളിപ്പെടുത്തണം. അങ്ങനെയായാൽ, ആദായത്തിൽ കാണിച്ചിട്ടുള്ള സ്വർണ്ണത്തെ നിങ്ങളുടെ നിയമപ്രകാരമുള്ള സ്വത്തായി കണക്കാക്കും.
  • ഒരു ആദായനികുതി റെയ്ഡിൽ കൈവശമുള്ള സ്വർണ്ണത്തിന്റെ സ്രോതസ്സ് വിശദീകരിക്കാനാവാതെവന്നാൽ താഴെ പറയുന്ന പരിധികളിലുള്ളവ പിടിച്ചെടുക്കാനാവില്ല.
    • വിവാഹിതരായ സ്ത്രീകൾക്ക് – 500 ഗ്രാം
    • അവിവാഹിതകളായ സ്ത്രീകൾക്ക് – 250 ഗ്രാം
    • പുരുഷൻമാർക്ക് – 100 ഗ്രാം

    എന്നാൽ ഓർക്കുക, ഈ പരിധികൾ:

    • സ്വർണ്ണാഭരണങ്ങൾക്ക് മാത്രം ബാധകമാണ്. ഇതിൽ നാണയങ്ങളോ കട്ടികളോ പെടില്ല.
    • നിങ്ങൾ വാങ്ങിയതും പൈതൃകമായി ലഭിച്ചതുമായ സ്വർണ്ണം പെടും, എന്നാൽ സുഹൃത്തിനോ ബന്ധുവിനോ വേണ്ടി കൈവശം വെച്ചവ പെടില്ല.

കൂടാതെ, പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് കുടുംബാചരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ച് വലിയ അളവിലുള്ള സ്വർണ്ണം പിടിച്ചെടുക്കാതിരിക്കുകയും ചെയ്യാം.

സ്വർണ്ണസമ്മാനം നിങ്ങളുടെ പ്രയിപ്പെട്ടവരെ ഈ അമൂല്യലോഹത്തിന്റെ അപരിമേയമായ സാമൂഹ്യ, സാമ്പത്തിക, സൗന്ദര്യ മൂല്യത്തിന്റെ ഗുണഭോക്താക്കളാകാൻ പര്യാപ്തരാക്കുന്നു. മുകളിൽ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങൾ കാര്യജ്ഞാനത്തോടെ അടുത്തതവണ സ്വർണ്ണ വാങ്ങാൻ നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉറവിടങ്ങൾ:
ഉറവിടങ്ങൾ 1