Published: 11 Sep 2017
ക്ഷേത്രാഭരണങ്ങൾ - സ്വർണ്ണവും പാരമ്പര്യവും
ഭാരതത്തിന്റെ ദക്ഷിണഭാഗത്തുള്ള ക്ഷേത്രങ്ങൾ വിവിധ തരത്തിലുള്ള ദൈവങ്ങളുടെ വാസസ്ഥലമാണ്. ഈ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ പുരാധന കാലം മുതലേ സ്വർണ്ണവും വിലമതിക്കാനാവാത്ത അമൂല്യ രത്നങ്ങളാലും അലങ്കരിക്കാറുണ്ട്. അവരുടെ ആഭരണങ്ങൾ ക്ഷേത്ര സ്വത്ത് എന്ന നിലയിൽ നൂറ്റാണ്ടുകളായി നിധിപോലെ സൂക്ഷിക്കപ്പെടുന്നു. ഈ ആഭരണങ്ങൾ ക്ഷേത്രാഭരണങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
ക്ഷേത്രാഭരണങ്ങൾ പരിശുദ്ധമായ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ കിരീടങ്ങൾ, തലയിൽ അണിയുന്ന ആഭരണങ്ങൾ, കമ്മലുകൾ, മാലകൾ വളകൾ, അരപ്പട്ട, ചിലങ്ക എന്നിവയും ഉൾപ്പെടുന്നു. ഈ ആഭരണങ്ങൾ ദൈവങ്ങൾക്ക് മാത്രമായി ഉണ്ടാക്കിയവയോ ക്ഷേത്രത്തിന് സംഭാവനയായി സമർപ്പിക്കുന്ന ചേർച്ചയില്ലാത്ത ആഭരണങ്ങൾ സ്വർണക്കട്ടികൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയതോ ആണ്. ദൈവങ്ങളെ പോലെ തോന്നുവാൻ ക്ഷേത്ര കലാകാരന്മാരും അവരുടെ പൗരാണികപരമായ അവതരണങ്ങളിൽ ഈ ആഭരണങ്ങൾ ധരിക്കാറുണ്ട്. ഈ ആഭരണങ്ങൾ അതുകൊണ്ട് നൃത്താഭരണങ്ങൾ എന്നും അറിയപ്പെടുന്നു.
ഇന്ന് ഈ പൗരാണിക ക്ഷേത്രാഭരണങ്ങളൊന്നും ദൈവങ്ങൾക്കോ കലാകാരന്മാർക്കോ ചാർത്തുന്നില്ല. ഇന്ന് ഇത്തരത്തിലുള്ള ആഭരണങ്ങൾ പരമ്പരാഗതമായ രൂപകൽപ്പനയെ ഇഷ്ട്ടപെടുന്ന ചെറുപ്പക്കാർ പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളെ പുതിയ മാതൃകയിൽ രൂപകൽപ്പന ചെയ്ത് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ആഭരണങ്ങൾ സ്ത്രീകളിന്ന് ഭംഗിക്കുവേണ്ടി ധരിക്കുന്നു. അത് അവരുടെ ദിവസേനയുള്ള ഭംഗിയുടെ ഭാഗമായോ അല്ലെങ്കിൽ ഏതെങ്കിലും വിശേഷ നാളുകളിലോ ധരിക്കുന്നു.
ക്ഷേത്രാഭരണങ്ങളുടെ മാതൃകയിലെ പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ആഭരണങ്ങളാണ് കമ്മലുകൾ, വളകൾ, മാലകൾ, കൈ വളകൾ, മോതിരങ്ങൾ, കാൽ മോതിരങ്ങൾ എന്നിവ. എല്ലാ ക്ഷേത്രാഭരണങ്ങളിലും വച്ച് മണിയുടെ ആകൃതിയിലുള്ള കമ്മലുകളാണ് സ്ത്രീകൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്, ഈ കമ്മലുകൾ സാധാരണയായി ഉണ്ടാക്കാറുള്ളത് സ്വർണ്ണം കൊണ്ടുമാത്രമാണ്. അത് പുരാതന ശൈലിയെ ചിത്രീകരിക്കുന്നു. അതുപോലെ തന്നെ മണികൾ തൂക്കിയിട്ട വളകളും ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.
മറ്റൊരു പ്രശസ്തമായ ക്ഷേത്രാഭരണമെന്നത് ദൈവങ്ങളുടെ രൂപം, സ്വർണ്ണ നാണയങ്ങൾ, പൂക്കൾ, ചെറിയ ഇതൾ ആകൃതികൾ (പേയ്സ്ലി), രുദ്രാക്ഷ കല്ലുകൾ എന്നിവ അറ്റത്ത് ബന്ധിപ്പിച്ചിട്ടുള്ള സ്വർണ്ണ മാലകളാണ്. മാലകൾക്കു പുറമെ സ്തീകൾക്ക് ഏറ്റവുമിഷ്ടം ഐശ്വര്യ ദേവതയായ ലക്ഷ്മിയുടെ കഴുത്തിൽ ചാർത്താറുള്ള വജ്രഹാരങ്ങളോടാണ്.
ശാസ്ത്രീയ നർത്തകികളും നവവധുക്കളുമെല്ലാം അവരുടെ നീളമുള്ള മുടി അലങ്കരിക്കുവാൻ വേണ്ടി ക്ഷേത്ര മാതൃകയിലുള്ള ആഭരണങ്ങൾ ഉപയോഗിച്ചു വരുന്നു അവരുടെ പരമ്പരാഗത വേഷത്തിന് മോടികൂട്ടുവാൻ ഇത് സഹായിക്കുന്നു. അതിലൊരു ആഭരണം അരപ്പട്ടയാണ് സ്വർണ്ണ തകിടുകൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഇതിൽ മണികൾ കൊണ്ടലങ്കരിച്ചിരിക്കുന്നു.
ക്ഷേത്രാഭരണങ്ങൾ ഭാരതത്തിന്റെ നൂറ്റാണ്ടുകളായുള്ള ദൈവികവും രാജകീയവും ആത്മീയവുമായ പൈതൃകത്തിന്റെ കഥ പറയുന്നു. ഈ ആഭരണ ശൈലികൾ ഇന്ത്യയിലും പുറം രാജ്യങ്ങളിലും ശ്രദ്ധ നേടിയതിനു കാരണക്കാരായ യഥാർത്ഥ അവകാശികൾ ഈ ആഭരണങ്ങൾ കൈകൊണ്ടുണ്ടാക്കിയ ദക്ഷിണേന്ത്യയിലെ പരമ്പരാഗത ഗോത്ര കുടുബക്കാരാണ്. ഈ ആഭരണങ്ങളുടെ ഇന്നത്തെ പ്രാധാന്യവും ആവശ്യകതയുമനുസരിച്ച് നോക്കുമ്പോൾ, ക്ഷേത്രാഭരണങ്ങൾ വരും കാലത്തും എല്ലാവരുടെയും ഇഷ്ട ആഭരണ മാതൃകയായി തുടരുമെന്നാണ് ഞങ്ങൾക്കു തോന്നുന്നത്.