Published: 17 Aug 2018
പശ്ചിമ ബംഗാളിൽ പ്രചാരത്തിലുള്ള സ്വർണ്ണാഭരണ ഡിസൈനുകൾ
ബംഗാളികളുടെ ശീലങ്ങളിൽ സ്വർണ്ണത്തിന് വലിയ പ്രാധാന്യമുണ്ട്. വിവാഹങ്ങൾ, മതപരമായ ആഘോഷങ്ങൾ, സുപ്രധാന ഉത്സവങ്ങളായ ദുർഗപൂജ, കാളി പൂജ തുടങ്ങിയ വിശേഷവേളകളിൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇന്നും പ്രചാരത്തിലുള്ള ചില പരമ്പരാഗത ബംഗാളി സ്വർണ്ണാഭരണ ഡിസൈനുകളെ നമുക്ക് പരിചയപ്പെടാം:
-
തിക്ളി
കണ്ടാൽ മാംഗ്ടിക്കയെ പോലിരിക്കുന്ന നെറ്റിയിൽ ധരിക്കുന്ന സങ്കീർണ്ണമായ ചിത്രപണികളുള്ള ആഭരണമായ തിക്ളി, എല്ലാ പരമ്പരാഗത ബംഗാളി വധുക്കളും ഇത് ഉപയോഗിക്കുന്നു.
-
ചിക്
ബംഗാളി സ്ത്രീകൾ വിവാഹവേളകളിലും ദുർഗപൂജ പോലുള്ള വിശേഷാവസരങ്ങളിലും ധരിക്കുന്ന കഴുത്തിൽ ഇറുകികിടക്കുന്ന വിപുലമായ ഡിസൈനുകളോടുകൂടിയ സ്വർണ്ണനെക്ലസാണ് ചിക്. ഇത് ചോക്കർ എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.
Courtesy: JKS Jewels
-
കാൺ
ചെവി എന്നാണ് കാണിന്റെ പരിഭാഷ. ബംഗാളി സ്ത്രീകൾ ധരിക്കുന്ന ചെവിയുടെ രൂപത്തിലുള്ള ഒരുതരം കർണ്ണാഭരണമാണിത്. ‘കാൺ ബല’ എന്നും വിളിക്കപ്പെടുന്ന ഈ ആഭരണം സ്വർണ്ണത്തിന്റെ നേർത്ത പാളികൾകൊണ്ട് നിർമ്മിച്ചവയാണ്.
കടപ്പാട്: മലബാർ ഗോൾഡ്
കടപ്പാട്: ഡികെ ബാസക് ജ്വല്ലേഴ്സ്
-
ചൂർ
ജോടികളിലായി വരുന്ന കനത്ത കൈവളയാണ് ചുർ. ഇതിന്റെ ഒരു ജോടിയുണ്ടാക്കാൻ 40-50 ഗ്രാം സ്വർണ്ണം ഉപയോഗിക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.
കടപ്പാട്: സുജോയ് ജ്വല്ലേഴ്സ്
കടപ്പാട്: സെൻകോ ഗോൾഡ്
-
രതൻചൂർ
മുഗളൻമാർ ഇന്ത്യയിൽ അവതരിപ്പിച്ച കൈയിലണിയുന്ന അഴകാർന്ന ഒരാഭരണമാണ് രതൻചൂർ. ധരിക്കുന്നയാളുടെ കൈയുടെ പിൻവശത്ത് തൂങ്ങികിടക്കുന്ന, ഒരു കൈവളയോട് ബന്ധിച്ച നേർത്ത ചങ്ങലയുള്ള ഒരു മോതിരമാണിത്.
കടപ്പാട്: സെൻകോ ഗോൾഡ്
-
ബൗട്ടി
നിത്യോപയോഗത്തിന് യോജിച്ച രണ്ടറ്റങ്ങളുള്ള ഒരു സ്വർണ്ണവളയാണ് ബൗട്ടി. ഇത് കുടുംബിനികളുടെ പ്രിയ ആഭരണമാണ്.
കടപ്പാട്: സെൻകോ ഗോൾഡ്
-
ബെലൊയരി ചൂരി
ബെലൊയരി എന്ന പേരിൽ അറിയപ്പെടുന്ന ഒരു കട്ട് ഡിസൈനോടുകൂടിയ ഒരുതരം സ്വർണ്ണവളയായതിനാലാണ് ഇതിനെ ബെലൊയരി ചൂരി എന്നു വിളിക്കുന്നത്.
കടപ്പാട്: സെൻകോ ഗോൾഡ്
-
ഷൊണ ബധനോഷഖപോല
ബംഗാളി വിവാഹങ്ങളിൽ സാധരണയായി കാണപ്പെടുന്ന ശംഖും സ്വർണ്ണവും കൊണ്ടുണ്ടാക്കിയ വളകളാണിവ.
കടപ്പാട്: സെൻകോ ഗോൾഡ്
-
ബൊകുൾമാല
ബൊകുൾ എന്ന പേരുള്ള ഒരു പൂവിനാൽ പ്രചോദിതതമായ ഡിസൈനുള്ള ഈ സ്വർണ്ണമാല ബംഗാളി കുടുംബിനികൾ നിത്യവും ധരിക്കുന്നു.
-
ഗാല ബോറ ബല
ബലത്തിനും ഈടിനുമായി മെഴുക് നിറച്ച ഒരു സ്വർണ്ണവളയാണിത്. ബംഗാളി സ്ത്രീകൾ ഇഷ്ടപ്പെടുന്ന മറ്റൊരു നിത്യോപയോഗ ആഭരണമാണിത്.
പശ്ചിമ ബംഗാളിന്റെ പ്രൗഢമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് അവിടുത്തെ സ്വർണ്ണാഭരണങ്ങൾ. അതിനാൽ അവയ്ക്ക് ബംഗാളികളുടെ പരമ്പരാഗത ചടങ്ങുകളിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്