Published: 20 Aug 2019
കർണാടകയിൽ നിന്നുള്ള പരമ്പരാഗത സ്വർണാഭരണ ഡിസൈനുകൾ
കർണാടക സംസ്കാരത്തിൽ സ്വർണാഭരണങ്ങൾക്ക് വളരെയെറെ പ്രാധാന്യം ഉണ്ട്. എല്ലാദിവസവും ധരിക്കുന്നതുമുതൽ വിശേഷാവസരങ്ങളിൽ സമ്മാനിക്കുന്നതു വരെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ സ്വർണാഭരണങ്ങൾ. വിവാഹത്തിന്റെ കാര്യം വരുമ്പോൾ സ്വർണത്തിളക്കത്തോടെയാകണം കന്നഡ വധു എന്നത് ഒഴിച്ചുകൂടാനാകാത്തതാണ്.
കർണാടകയിൽ നിന്നുള്ള പരമ്പരാഗത സ്വർണാഭരണങ്ങളുടെ ഡിസൈനുകളിൽ ഏതാനും ചിലത് നോക്കാം:
-
ലക്ഷ്മി സര
‘സര’ എന്നതിനർത്ഥം ഒരു ചെയിൻ അല്ലെങ്കിൽ മാല എന്നാണ്. ലക്ഷ്മി സര എന്നത് ലക്ഷ്മിദേവിയുടെ രൂപം കൊത്തിയിട്ടുള്ള ചെറിയ സ്വർണ നാണയം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള നീളമുള്ള ചെയിൻ ആണ്.
കടപ്പാട്: ഇന്ത്യ ബിജൗക്സ്
-
വ്യാഘ്രനഖാസ്
പൊതുവെ പുലി നഖം എന്നറിയപ്പെടുന്ന വ്യാഘ്രനഖ മന്ത്രത്തകിടിന്റെ വ്യത്യസ്ത രൂപങ്ങളിലുള്ള സ്വർണ പതക്കമാണ്. പുലിയുടെ ധൈര്യത്തിന്റെ പ്രതീകമാണിതെന്ന് പറയപ്പെടുന്നു. കാർത്തികേയ, മഞ്ജുശ്രീ എന്നീ യുവ ദൈവങ്ങളുമായും ഈ സ്വർണ വ്യാഘ്രനഖ പതക്കത്തിന് ബന്ധമുണ്ട്, അതിനാലാണ് സാധാരണയായി കുട്ടികൾ ഇത് ധരിക്കുന്നത്, ഇത് ദുർദേവതകളിൽ നിന്നുള്ള രക്ഷാകവചമായും അറിയപ്പെടുന്നു.
-
എന്റെലെ സര
അടുക്കുകളായി നീളമുള്ള സ്വർണ നെക്ലേസ് ആണിത്, പരമ്പരാഗതമായി കന്നഡ വധുക്കൾ ധരിക്കുന്നു, എന്റെലെ സരയ്ക്ക് അനേകം അടുക്കുകൾ ഉണ്ട്, അവയെല്ലാം സ്വർണമണികളാൽ കെട്ടിയിരിക്കുന്നു
കടപ്പാട്: മലബാർ ഗോൾഡ്
കടപ്പാട്: ഉത്സവ്പീഡിയ
-
ഹാരം
ഹാരം എന്നത് കഴുത്തിന് ചുറ്റും ധരിക്കുന്ന മറ്റൊരു തരത്തിലുള്ള സ്വർണാഭരണമാണ്. നീളവും കട്ടിയുള്ളതുമായ സ്വർണ ചെയിന്റെ നടുവിലായി വിവിധ ഡിസൈനുകളോടു കൂടിയ വലിയ സ്വർണ പതക്കവും ഉള്ളതാണ് ഇത്.
കടപ്പാട്: കോത്താരി ജ്വല്ലറി
കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്
-
മാവിനാകായി അഡ്ഡിഗെ
പരമ്പരാഗതമായ ഈ കഴുത്തിലണിയുന്ന ആഭരണം കേരളത്തിലെ മാങ്ങാമാലയോട് സാമ്യമുള്ളതാണ് ഈ ആഭരണം. സ്വർണം കൊണ്ട് നിർമ്മിച്ച മാങ്ങയുടെ ആകൃതിയിലുള്ള ചെറിയ അലങ്കാരമുണ്ട് ഈ നെക്ലേസിന്. മാവിനാകായി അഡ്ഡിഗെ എന്നത് ഒരു പരമ്പരാഗത കന്നഡ വധുവിന് ഒഴിച്ചുകൂടാത്തതാണ്.
-
കഡഗാസ്
“കൂർഗ് കഡഗാസ്” എന്നും അറിയപ്പെടുന്ന ഇവ പരമ്പരാഗത സ്വർണ വളകളാണ്, ഇവ കട്ടിയുള്ളതോ അല്ലെങ്കിൽ ഉൾഭാഗം പൊള്ളയായതോ ആണ്. അവ ഒരു ചുറ്റോ രണ്ട് ചുറ്റോ അല്ലെങ്കിൽ മൂന്ന് ചുറ്റോടെയോ കൂടിയതാകാം. ചില വളകൾ സ്വർണ നിർമ്മിതമാണെങ്കിൽ ചില കഡഗാസ് വിലയേറിയ കല്ലുകളാൽ അലങ്കരിച്ചിട്ടുള്ളതാണ്.
-
പഥക്
കൂർഗ് വധു നിർബന്ധമായും അണിഞ്ഞിരിക്കേണ്ട സ്വർണാഭരണമാണ് ഇത്. മുകൾഭാഗത്ത് മൂർഖൻ പാമ്പിന്റെ പത്തിയുടെ ചിത്രമുള്ള സ്വർണ ചെയിനായ നെക്ലേസാണ് പഥക്.
കടപ്പാട്: മലബാർ ഗോൾഡ്
കടപ്പാട്: മലബാർ ഗോൾഡ്
ഇക്കാലത്തും, ഏതാണ്ടെല്ലാ കന്നഡ കുടുംബങ്ങളിലും, മേൽപ്പറഞ്ഞ തരത്തിലുള്ള പരമ്പരാഗത സ്വർണാഭരണങ്ങൾ കാണാം. സംസ്ഥാനത്തിലെ ജനങ്ങൾ, സ്വന്തം സംസ്ക്കാരവും ചരിത്രവുമായി അത്ര കണ്ട ബന്ധത്തിലാണെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ പരമ്പരാഗത ആഭരണങ്ങളുടെ സാന്നിധ്യം.