Published: 10 Aug 2017

ആധുനിക വനിതകൾക്കായി പരമ്പരാഗതമല്ലാത്ത സ്വർണ്ണാഭരണം

നിങ്ങൾ സ്വർണ്ണത്തെ പ്രണയിക്കുന്നു, എന്നാൽ നിങ്ങൾക്ക് വേണ്ടത് മഞ്ഞലോഹത്തെ അലങ്കരിക്കുന്നതിനുള്ള ആധുനികവും ‘സ്റ്റൈലിഷും ഫങ്കി’യുമായൊരു മാർഗ്ഗമാണോ? നിങ്ങൾ സ്വർണ്ണാഭരണങ്ങൾ അണിയുന്നത് ജോലിക്ക് പോകുമ്പോഴോ വെറും ആനന്ദത്തിനോ ആകട്ടെ, പ്രതിദിന അടിസ്ഥാനത്തിൽ സ്വർണ്ണാഭരണങ്ങൾ അണിയുന്നതിനും 20-കളിലോ 30-കളിലോ ഉള്ളവർക്ക് സമ്മാനമായി സ്വർണ്ണാഭരണങ്ങൾ നൽകുന്നതിനും ശരിക്കും അസാധാരണമായ ചില മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം!

 
  1. കാതുകളെ അലങ്കരിക്കുന്നതിനുള്ള സ്വർണ്ണാഭരണം

    ഈ ആധുനിക യുഗ ഡിസൈനുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

    20-കളിലുള്ള സ്ത്രീകൾക്കിടയിൽ ഏറെ ജനപ്രിയമാണ് ഇയർ കഫുകൾ. നിങ്ങളുടെ വസ്ത്രത്തിന് സ്വർണ്ണ ചാരുത ചേർക്കുന്നതിനൊരു ഫങ്കി, ട്രെൻഡി മാർഗ്ഗം.

    Chic Gold Earring Designs
    Trendy Gold Earring

    ചെവിയുടെ മാംസളമായ കീഴ്ഭാഗത്തെ മാത്രമല്ല കമ്മലുകൾ അലങ്കരിക്കുക, കാതുകളുടെ കോണുകളെയും അതലങ്കരിക്കും. ചിലവ കാതുകൾക്കുള്ളിൽ നിന്നാണ് പ്രത്യക്ഷപ്പെടുന്നത്, എന്നാൽ ചിലവയാകട്ടെ കാതിന്റെ വളവിന് അതിരിടുന്നു. ചിലവ, ചെറിയ വളയങ്ങൾ ഉപയോഗിച്ച് കൊളുത്തിയിടാൻ അല്ലെങ്കിൽ ഒന്നിലധികം പാളികളുള്ള മാല പോലെ രമണീയമായി തൂക്കിയിടാം.

    Modern Gold Earrings Design
    Customised Gold Earring Options
    Gold Chain Based Gold Earring
    Stylish Hoop Designed Gold Earring

  2. കണ്ഠത്തെ അലങ്കരിക്കുന്നതിനുള്ള സ്വർണ്ണാഭരണം

    നിങ്ങളുടെ കഴുത്തിനെ ആകർഷകമാക്കുന്നതിനുള്ള സ്വർണ്ണാഭരണ മാർഗ്ഗങ്ങൾ!

    സ്വർണ്ണ നെക്ലേസുകൾ ഇഷ്ടാനുസൃതമാക്കുന്നതിനുള്ള ഏറ്റവും ജനപ്രിയ മാർഗ്ഗമാണ് അർത്ഥപൂർണ്ണമായൊരു പതക്കം തിരഞ്ഞെടുക്കുന്നത്. ചെറിയ മൃഗങ്ങൾ മുതൽ നിങ്ങളുടെ ഇനീഷ്യലുകളുടെ അക്ഷരങ്ങളോ ജനനത്തീയതിയോ വരെയുള്ളവ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

    Band Styled Gold Necklace
    Gold Chain With Custom Gold Pendant
    Designer Gold Chain With Pendant
    ആകർഷകമായ മാലകൾ തിരഞ്ഞെടുക്കുകയാണ് മറ്റൊരു ജനപ്രിയ രീതി. ഫ്ലോറൽ മോട്ടീഫുകളും നാണയങ്ങളും ഉപയോഗിച്ച് ലൈനിട്ടിട്ടുള്ള മാലകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം അല്ലെങ്കിൽ സ്വർണ്ണ ബെൽറ്റിന്റെ ചോക്കർ ആകൃതിയിലുള്ള മാലകൾ തിരഞ്ഞെടുക്കാം.

     

    Daily Wear Elegant Gold Chain
    Fancy Belt Styled Gold Necklace

    നിങ്ങളുടെ പകൽ സമയത്തെ ലുക്ക്, സെക്കൻഡുകൾ കൊണ്ട് കൂടുതൽ ആകർഷകമായ നൈറ്റ് ലുക്ക് ആക്കി മാറ്റുന്നതിന് സഹായിക്കുന്ന പുതിയൊരു ആഭരണം സൃഷ്ടിക്കുന്നതിന് ഒന്നിലധികം ആഭരണ പീസുകൾ സംയോജിപ്പിക്കുന്ന സ്റ്റൈലിഷ് ആയ മാർഗ്ഗമാണ് പാളികളുള്ള നെക്ലേസുകൾ.

    Gold Chains For Stunning Look
    Gold Chains With Pendant For Stylish Look

  3. കേശാലങ്കാരത്തിന് സ്വർണ്ണാഭരണം

    നിങ്ങൾക്ക് തലയുയർത്തി നടക്കാം!

    നിങ്ങൾക്ക് മുടിയിഴകൾക്ക് സ്വർണ്ണ സ്പർശം നൽകാൻ കഴിയുക വിവാഹാവസരത്തിൽ മാത്രമല്ല! സ്വർണ്ണ തൊങ്ങലുള്ള ക്ലിപ്പുകളോ രാജകീയ പ്രതീതി ജനിപ്പിക്കുന്ന നേർത്ത സ്വർണ്ണ ശിരോമാലയോ നക്ഷത്രങ്ങൾ ഉപയോഗിച്ച് ഡിസൈൻ ചെയ്തിട്ടുള്ള സ്വർഗ്ഗീയമായൊരു ഹെയർ ആക്സസറിയോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

    Gold Jewellery Options For Hair
    Stylish Gold Head Chain
    Customised Gold Chain For Head
    Indian Jewellery Inspired Gold Head Chain
    Star Designed Gold Accessory For Hair

  4. ശരീരത്തെ അലങ്കരിക്കുന്നതിനുള്ള സ്വർണ്ണാഭരണം

    എന്തിനാണ് പരമ്പരാഗത സ്വർണ്ണാഭരണങ്ങളിൽ കടിച്ചുതൂങ്ങുന്നതും പഴയ ട്രെൻഡുകൾ പിന്തുടരുന്നതും?

    സ്വർണ്ണം അണിയുന്നതിന് ഒരുപാട് അതിശയിപ്പിക്കുന്ന മാർഗ്ഗങ്ങളുണ്ട്. സ്ലീവ്ലെസ് ടോപ്പിനെ സ്റ്റൈലിഷ് ആക്കുന്നതിന് നിങ്ങൾക്കൊരു ആം ബാൻഡ് ധരിക്കാം, നിങ്ങളുടെ ശരീരാകൃതി എടുത്തുകാട്ടുന്ന ബോഡി ചെയിൻ ധരിക്കാം അല്ലെങ്കിൽ സുഭഗമായൊരു സ്വർണ്ണ പ്രദർശനത്തിലേക്ക് നിങ്ങളുടെ ചുമലുകളെ നയിക്കുന്ന ഒരു വിപുലീകൃത നെക്ലേസ് ധരിക്കാം.

    Designer Gold Arm Band
    Gold Chain Accessory To Match Outfit
    Trendy Gold Chain For Waist
    Off Shoulder Gold Accessory
    Gold Accessory For Wrist Wearing

    പരമ്പരാഗത സ്വർണ്ണാഭരണമാണ് നിങ്ങൾ അണിയുന്നതെങ്കിൽ, വസ്ത്രവും അതിനനുസരിച്ച് ധരിക്കുന്നതിന് നിങ്ങൾ നിർബന്ധിതരാകാം. എന്നാൽ, ദൈനംദിന ഉപയോഗത്തിന്, പരമ്പരാഗതമല്ലാത്ത ഈ സ്വർണ്ണാഭരണ ഇനങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കാം, നിങ്ങളുടെ ലുക്കിന് ഒരൽപ്പം സ്വർണ്ണസ്പർശവും ഗ്ലാമറും ഇവ നൽകും.