Published: 15 Sep 2017

സ്വർണ്ണനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

സമ്പത്ത്, സമൃദ്ധി, ആഢംബരം, പ്രതാപം, വിശിഷ്ടത എന്നിങ്ങനെയുള്ള ഗുണകണങ്ങൾ സ്വർണ്ണവുമായി ബന്ധപ്പെട്ടതാണെന്ന് നമുക്കറിയാം, എന്നാൽ സ്വർണ്ണത്തിന് നമുക്കറിയാത്ത ഗുണകണങ്ങളും ഉണ്ട്. സ്വർണ്ണനിറം ഇനിപ്പറയുന്നവയ്ക്ക് കൂടി ദൃഷ്ടാന്തമാണെന്ന് നിങ്ങൾക്കറിയാമോ:

എന്തുകൊണ്ടാണ് ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് സ്വർണ്ണമെഡൽ നൽകുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇതിന് കാരണം, മഹാമനസ്കതയെയും വിവേകത്തെയും സ്വർണ്ണം ദ്യോതിപ്പിക്കുന്നു എന്നതും നേട്ടത്തിന്റെയും വിജയത്തിന്റെയും നിറമായി സ്വർണ്ണനിറത്തെ കണക്കാക്കുന്നു എന്നതുമാണ്.

സൗന്ദര്യശാസ്ത്രപരമായി മഞ്ഞ, ബ്രൗൺ എന്നീ നിറങ്ങൾക്ക് അടുത്താണ് സ്വർണ്ണനിറത്തിന്റെ സ്ഥാനം; ദീപ്തി, ആർദ്രത, ധൈര്യം, ആവേശം, അത്ഭുതം എന്നിവയൊക്കെ സ്വർണ്ണം ദ്യോതിപ്പിക്കുന്നു.

സ്വർണ്ണവർണ്ണമാണ് സൂര്യനും എന്നതിനാൽ, സ്വർണ്ണനിറം പൗരുഷത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്നു. അങ്ങനെ, മറ്റ് നിറങ്ങൾക്ക് മുകളിൽ സ്വർണ്ണനിറത്തിന് മേൽക്കോയ്മ ലഭിക്കുന്നു.

സ്വർണ്ണനിറം നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

സ്വർണ്ണം ധരിക്കുമ്പോൾ നിങ്ങൾക്ക് പോസിറ്റീവ് ഊർജ്ജം ലഭിക്കുന്നു. സ്വർണ്ണനിറം നിങ്ങൾക്ക് ശക്തി പകരുന്നു, ശുഭാപ്തി വിശ്വാസം നൽകുന്നു, നെഗറ്റീവ് ഊർജ്ജത്തെ അകറ്റി നിർത്തുന്നു.

സ്വർണ്ണത്തിന് രോഗം ഭേദമാക്കുന്നതിനുള്ള കഴിവുമുണ്ട്. ആസക്തികളെയും വിഷാദത്തെയും അകറ്റുന്നതിന് സ്വർണ്ണം സഹായിക്കുന്നു.

നിറങ്ങളിൽ ഏറ്റവും ആകർഷകമാണ് സ്വർണ്ണനിറം. കണ്ണുടക്കിപ്പോവുന്നതും ഊഷ്മളവുമാണ് സ്വർണ്ണനിറം, അതിനാൽ സ്വർണ്ണം ഉള്ള എന്തിനും തനതായൊരു ആകർഷകത്വം കൈവരുന്നു. അതുകൊണ്ടാണ്, വിവാഹം പോലുള്ള സവിശേഷാവസരങ്ങൾക്ക് സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്തതാകുന്നത്.

മതങ്ങളുമായി ബന്ധപ്പെട്ടും സ്വർണ്ണത്തിന് ആഴത്തിലുള്ള ആന്തരാർത്ഥങ്ങളുണ്ട്:

ക്രിസ്തുമത വിശ്വാസമനുസരിച്ച്, ദൈവത്തിന്റെ ദൈവികതയുടെ പ്രതിനിധീകരണമാണ് സ്വർണ്ണം. മഹത്വത്തിന്റെയും പവിത്രതയുടെയും ധാർമ്മികതയുടെയും മകുടോദാഹരണമാണ് സ്വർണ്ണം.

ഹിന്ദുമതം അനുസരിച്ച്, സ്വർണ്ണം എന്ന ലോഹം അറിവിന്റെയും പഠനത്തിന്റെയും ധ്യാനത്തിന്റെയും ദൃഷ്ടാന്തമാണ്. അതുകൊണ്ടാണ്, ഹിന്ദു ദേവിദേവന്മാരെ സ്വർണ്ണ വലയത്തോടെ ചിത്രീകരിക്കുന്നത്.

ഇസ്ലാം മത വിശ്വാസമനുസരിച്ച്, സ്വർണ്ണ നിറത്തിനോടൊപ്പം പച്ച ചേരുന്നത് പറുദീസയെ സൂചിപ്പിക്കുന്നു.

Sources:

Source1, Source2, Source3, Source4, Source5, Source6