Published: 17 Aug 2017
ദാന്തെരാസ് സമയത്ത് സ്വർണ്ണം വാങ്ങുന്നത് ശുഭകരമാവുന്നത് എന്തുകൊണ്ട്?
രണ്ട് സംസ്കൃതം വാക്കുകളിൽ നിന്നാണ് ദാന്തെരാസ് എന്ന വാക്കുണ്ടായിരിക്കുന്നത്: 'ധനം' (സമ്പത്ത്) എന്ന വാക്കിൽ നിന്നും 'തേരസ്' (പതിമൂന്നാമത്തെ ദിവസം) എന്ന വാക്കിൽ നിന്നും. ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് ദാന്തെരാസ് ആഘോഷിക്കുന്നത്.
രാജ്യത്ത്, സ്വർണ്ണാഭരണങ്ങളും നാണയങ്ങളും ബാറുകളും വാങ്ങുന്ന ഏറ്റവും വലിയ ആഘോഷമാണ് ദാന്തെരാസെന്ന് നിങ്ങൾക്കറിയാമോ?
ദാന്തെരാസ് സമയത്ത് സ്വർണ്ണം വാങ്ങുന്ന ചടങ്ങ് എങ്ങിനെയാണ് നിലവിൽ വന്നതെന്നതിനെ കുറിച്ച് നമുക്ക് ആഴത്തിൽ മനസ്സിലാക്കാം.
ഐതിഹ്യമനുസരിച്ച്, ഹിമ രാജാവിന്റെ മകനേറ്റ ശാപമാണ് ദാന്തെരാസ് ആഘോഷവുമായി ബന്ധപ്പെട്ട ഒരു കഥ. 16 വയസ്സുള്ളപ്പോഴാണ് ഹിമ രാജാവിന്റെ മകന് ശാപമേറ്റത്, മകന്റെ വിവാഹം കഴിഞ്ഞ് പതിനാറാമത്തെ വയസ്സിൽ അവൻ മരിക്കുമെന്നായിരുന്നു ശാപം. രാജകുമാരന്റെ വിവാഹം കഴിഞ്ഞു. തന്റെ ഭർത്താവിന്റെ ശാപമറിഞ്ഞ രാജകുമാരി അദ്ദേഹത്തെ രക്ഷിക്കുന്നതിനൊരു പദ്ധതി തയ്യാറാക്കി. വിവാഹത്തിന്റെ നാലാം ദിവസം രാത്രി ഉറങ്ങരുതെന്ന് രാജകുമാരി, ഭർത്തിനോട് ആവശ്യപ്പെട്ടു. രാജകുമാരിന്റെ കിടക്കറ മുഴുവനും സ്വർണ്ണാഭരണങ്ങൾ കൊണ്ട് രാജകുമാരി അലങ്കരിച്ചു. രാജകുമാരന്റെ ചുറ്റും സ്വർണ്ണാഭരണങ്ങൾ വച്ചു. വീടിന് ചുറ്റും രാജകുമാരി വിളക്കുകളും കത്തിച്ചുവച്ചു. ഭർത്താവ് അറിയാതെ ഉറങ്ങാതിരിക്കുന്നതിന് അവൾ അദ്ദേഹത്തിന് കഥകൾ പറഞ്ഞുകൊടുത്തു, പാട്ടുകളും പാടിക്കേൾപ്പിച്ചു. അധികം താമസിയാതെ, മരണ ദേവനായ യമരാജൻ ഒരു സർപ്പത്തിന്റെ രൂപത്തിൽ രാജകുമാരന്റെ അരികിലെത്തി. എന്നാൽ, ആഭരണങ്ങളിൽ നിന്നും സ്വർണ്ണ നാണയങ്ങളിൽ നിന്നും വിളക്കുകളിൽ നിന്നുമുള്ള കണ്ണഞ്ചിക്കുന്ന പ്രകാശം യമരാജനെ അന്ധനാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. രാജകുമാരനെ കൊല്ലുന്നതിന് പകരം, യമരാജൻ സ്വർണ്ണാഭരണങ്ങളിൽ അമർന്നിരുന്ന് രാജകുമാരി പറയുന്ന കഥകളും പാടുന്ന പാട്ടുകളും ശ്രവിച്ചു. പ്രഭാതമായപ്പോൾ, യമരാജൻ പാതാളത്തിലേക്ക് തിരികെപ്പോയി, രാജകുമാരന്റെ ജീവനെടുക്കാതെ.
തുടർന്നങ്ങോട്ട് ദാന്തെരാസ് എന്ന ആഘോഷം 'യമദീപ്ധാൻ' എന്നും അറിയപ്പെട്ടു. മരണത്തിന്റെ ദേവനായ യമരാജനെ ഓർമ്മിപ്പിക്കുന്നതിനാണ് ദാന്തെരാസിന് അങ്ങനെയൊരു പേര് കൂടി വന്നത്. ദാന്തെരാസ് ആഘോഷ സമയത്ത് ആളുകൾ വീടെങ്ങും വിളക്കുകൾ തെളിയിക്കുന്നു. ദാന്തെരാസ് സമയത്ത് ആളുകൾ സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വാങ്ങുന്നതിന്റെ പിന്നിലെ ഒരു കാരണം ഈ ഐതിഹ്യ കഥയാണ്. ദാന്തെരാസ് എല്ലാവരുടെയും ആഘോഷമാണ്, എന്നാൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന ബിസിനസ്സുകാരുടെ കാര്യത്തിൽ ഈ ആഘോഷം പതിന്മടങ്ങ് വലുതാണ്. ലക്ഷ്മീപൂജയ്ക്ക് തൊട്ട് മുമ്പുള്ള ദിവസമാണ് ദാന്തെരാസ് ആഘോഷിക്കുന്നത്, തന്റെ ഭക്തരുടെ മേൽ ലക്ഷ്മി ദേവി അനുഗ്രഹങ്ങൾ ചൊരിയുന്ന ദിവസമാണ് ലക്ഷ്മീപൂജ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പുതിയ സാധനങ്ങളോ സ്വർണ്ണമോ വാങ്ങുന്നത് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിനുള്ള മാർഗ്ഗമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സമ്പത്തിന്റെ ദേവനായ കുബേരനെയും പൂജിക്കുന്നു. വാസ്തവത്തിൽ, ദാന്തെരാസ് സമയത്ത് ഭക്തർ കുബേര-ലക്ഷ്മി പൂജ നടത്തുന്നു. സ്വർണ്ണം - 'ധനം' - വാങ്ങുന്നത് സൗഭാഗ്യത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ്, ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങളുള്ള സ്വർണ്ണാഭരണങ്ങളും സ്വർണ്ണ നാണയങ്ങളും ആളുകൾ വാങ്ങുന്നത്.
ദാന്തെരാസ് സമയത്ത് സ്വർണ്ണം വാങ്ങുന്നതിനുള്ള ചില ലാഭകരമായ മാർഗ്ഗങ്ങൾ ഇവിടെ വായിക്കാം.