Published: 20 Aug 2018

സ്വർണ്ണം വാങ്ങുമ്പോൾ നിർബന്ധമായും ഇൻവോയ്സ് ആവശ്യപ്പെടേണ്ടത് എന്തുകൊണ്ട്?

Buying gold with an invoice ensures safeguarding your purchase

ചില സ്വർണ്ണവ്യാപാരികൾ ഇൻവോയ്സിന് പകരം കിഴിവുകൾ നൽകുന്നതിനെപ്പറ്റിയും, അതുമല്ലെങ്കിൽ ഒരു വെള്ള കടലാസിൽ താല്ക്കാലിക ബിൽ തരുന്നതിനെപ്പറ്റിയും ഒക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും.

ഇനി നിങ്ങൾ സ്വർണ്ണം വാങ്ങാൻ പോകുമ്പോൾ ഇങ്ങനെയൊരു അവസ്ഥ നേരിടുകയാണെനങ്കിൽ നിങ്ങൾ എന്താണ് ചെയ്യുക? സ്ഥിരതയുള്ള ബില്ല് തരുന്ന ഒരു ജ്വല്ലറിയിൽ നിന്നു മാത്രമേ സ്വർണ്ണം വാങ്ങുകയുള്ളു എന്ന് നിങ്ങൾ നിർബന്ധം പിടിക്കുമോ? അതോ, ഒരു താല്ക്കാലിക ബില്ലോ അഥവാ ബില്ലില്ലായ്മയോ നിങ്ങൾക്ക് പ്രശ്നമല്ലെന്നുണ്ടോ?

സ്വർണ്ണം വാങ്ങുമ്പോൾ സുസ്ഥിരതയുള്ള ഒരു ബില്ല് വാങ്ങേണ്ടത് പല കാരണങ്ങൾകൊണ്ടും ഒരാവശ്യമാണ്.

പക്ഷേ, അത് വിവരിക്കുന്നതിനു മുമ്പ് ഒരു താല്ക്കാലിക ബില്ലും സ്ഥിരതയുള്ള ബില്ലും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്ക് നോക്കാം:

താല്ക്കാലിക ബില്ലും സുസ്ഥിരബില്ലും തമ്മിലുള്ള വ്യത്യാസം


ഒരു വ്യാപാരി സ്വർണ്ണം വാങ്ങുന്നയാൾക്ക് തന്റെ അക്കൗണ്ട് ബുക്കിൽ പ്രതിഫലിക്കാത്ത ഒരു കടലാസു തുണ്ട് നൽകുന്നതിനെയാണ് താല്ക്കാലിക ബില്ല് എന്നുപറയുന്നത്. അതുവഴി വ്യാപാരിയ്ക്ക് ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാകാം. സ്വർണ്ണം വാങ്ങുന്നയാൾക്കും പല നികുതികളിൽ (ഇപ്പോൾ ജി.എസ്.ടി) നിന്നും രക്ഷപ്പെടാം. ഒരു താല്ക്കാലിക ബില്ലിൽ ജ്വല്ലറിയുടെയും നിങ്ങൾ വാങ്ങിയ ആഭരണത്തിന്റെയും പേരുകൾ മാത്രമേ ഉണ്ടാവൂ. പലപ്പോഴും അത് ഒരു വെള്ള കടലാസ്സിലായാരിക്കും, അല്ലെങ്കിൽ ‘എസ്റ്റിമേറ്റ്’ എന്നെഴുതിയ ഒരു ബില്ലായിരിക്കും. ഇങ്ങനെയുള്ള ഇടപാടുകളാണ് കള്ളപ്പണമുണ്ടാവുന്നിന് ഇട നൽകുന്നത്.

നേരെമറിച്ച് ഒരു പെർമനന്റ് ബില്ല് അഥവാ ഇൻവോയ്സ് ഒരു നിയമാനുസൃത ഇടപാടിനെ സൂചിപ്പിക്കുന്നതാണ്. അതിൽ താഴെ പറയുന്നതുൾപ്പടെയുള്ള പല വിശദാംശങ്ങളുമുണ്ടാകും:

  1. വാങ്ങിയ സ്വർണ്ണത്തിന്റെ പരിശുദ്ധി
  2. ജ്വല്ലറിയുടെ പേരും കോഡും
  3. വാങ്ങുന്ന സ്വർണ്ണത്തിന്റെ ഇനം തിരിച്ചുള്ള കൃത്യമായ കണക്ക്, പണിക്കൂലി, തേയ്മാനക്കുറവ് തുടങ്ങിയ അധികക്കൂലികളും
  4. വ്യാപാരിയുടെ ജി.എസ്.ടി. നമ്പർ
ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം വാങ്ങൽ ലളിതവൽക്കരിച്ചിരിക്കുന്നു: മെയ്ക്കിംഗ് - വേസ്റ്റേജ് നിരക്കുകൾ കണക്കുകൂട്ടൽ
ആയതിനാൽ, നിങ്ങളുടെ ഇടപാടിനെ ക്യത്യമായി രേഖപ്പെടുത്തുന്ന ഒരു പെർമനന്റ് ബില്ല് വാങ്ങേണ്ടത് സുപ്രധാനമാകുന്നതെന്തുകൊണ്ട്?
  1. പരിശുദ്ധിയുടെ തെളിവ്

    ഒരു പെർമനന്റ് ബില്ല് നിങ്ങൾ സ്വർണ്ണം വാങ്ങിയതിന്റെ ഔദ്യോഗിക രേഖയാണ്. അത് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുക മാത്രമല്ല, നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായകമാവുകയും ചെയ്യും.

  2. നിയമപ്രകാരമുള്ളതെന്നതിന്റെ തെളിവ്

    ശരിയായ ബില്ലില്ലാതെ സ്വർണ്ണം വാങ്ങുകയെന്നത് നിയമവിരുദ്ധമായ വ്യാപാരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാകും. പരാമർശിക്കപ്പെട്ട പരിശുദ്ധിയും വിലയുമുള്ള സ്വർണ്ണാഭരണം കൃത്യമായ ബില്ല് നൽകുന്ന വ്യാപാരിയിൽ നിന്ന് നിങ്ങൾ വാങ്ങുന്നു എന്നതിന്റെ തെളിവാണ് ഒരു ഇൻവോയ്സ് പ്രഖ്യാപിക്കുന്നത്. അങ്ങനെ അത് നിങ്ങളും വ്യാപാരിയും തമ്മുലുള്ള നിയമാനുസൃതമായ ഒരു ഇടപാടിന്റെ സ്ഥിരീകരണമാകുന്നു.

  3. വാങ്ങുന്ന സ്വർണ്ണത്തിന് കൃത്യമായ മൂല്യം

    മിക്ക ജ്വല്ലറികളും അവരുടെ സ്വർണ്ണം തിരിച്ചെടുക്കുന്ന രീതികളും മറ്റ് വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പ്രസ്താവിച്ചിട്ടുണ്ടാകും. നിങ്ങളുടെ പക്കൽ ശരിയായ ഒരു ഇൻവോയ്സ് ഇല്ലെങ്കിൽ അവർ നിങ്ങൾ നൽകുന്ന ആഭരണങ്ങളിൽ മാറ്റങ്ങൾ വരുത്താനോ പകരം നൽകാനോ വിമുഖരായിരിക്കും. ഒരു കൃത്യമായ ഇൻവോയ്സിൽ പണിക്കൂലിയുടെയും സ്വർണ്ണനിരക്കിന്റെയും, വാങ്ങുന്നയാൾ അടയ്ക്കുന്ന ജി.എസ്.ടിയുടെ വിശദാംശങ്ങൾ കൂടിയുണ്ടാകും. ഈ വിശദാംശങ്ങളുടെ അഭാവത്തിൽ നിങ്ങളിൽ നിന്ന് കൂടുതൽ പണം ഈടാക്കപ്പെടും.

    ബന്ധപ്പെട്ട ലേഖനം: നിങ്ങൾ അധികമണിയാത്ത ആഭരണങ്ങളുണ്ടോ? നിങ്ങൾക്ക് ചെയ്യാവുന്ന 5 കാര്യങ്ങൾ
  4. നിയമപ്രകാരമുള്ള ഉടമസ്ഥാവകാശത്തിന്റെ തെളിവ്

    ഡിസംബർ 2016ൽ ഭാരത സർക്കാർ ആദായ നികുതി അധികാരികൾ നടത്തുന്ന പരിശോധനയിലൂടെയും പിടിച്ചെടുക്കലിലൂടെയും കണ്ടെത്തപ്പെടുന്ന വെളിപ്പെടുത്താത്ത സമ്പത്തിനുമേൽ പിഴചുമത്താനുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇതിനർത്ഥം, പൈതൃകമായി ലഭിച്ച കണക്കിൽപ്പെടുന്ന സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുന്നതിന് പരിധിയില്ലെങ്കിലും, കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താനാവാത്ത, പരിധിയിൽ കവിഞ്ഞ സ്വർണ്ണം കൈവശംവെക്കുന്നതായി കണ്ടെത്തിയാൽ നിങ്ങൾക്ക് പിഴ അടക്കേണ്ടതായി വരും. നിങ്ങളുടെ പക്കലിലുള്ള സ്വർണ്ണത്തിന്റെ നിയമപ്രകാരമുള്ള ഉടമ നിങ്ങളാണെന്ന് തെളിയിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇൻവോയ്സ്. കൃത്യമായ ബില്ലുണ്ടെങ്കിൽ നിങ്ങളും നിങ്ങളുടെ സ്വർണ്ണവും സൂക്ഷമപരിശോധനയ്ക്ക് വിധേയമാകില്ല. തെളിവ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങളുടെ പക്കൽ അനുവദനീയമായ പരിധിയ്ക്കപ്പറുമുള്ള സ്വർണ്ണത്തിന്റെ 60 ശതമാനത്തോളും പിഴയായി അടയ്ക്കേണ്ടിവരും. അതിനുപുറമേ 25% അധികനികുതിയും.

    ബന്ധപ്പെട്ട ലേഖനം: നിങ്ങളുടെ സ്വർണ്ണത്തിന്റെ നിയസാധുത തെളിയിക്കുന്നതിനുള്ള 7 വഴികൾ- നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ എന്ത് സംഭവിക്കും

സ്വർണ്ണം വാങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങുകയെന്നത് നിങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. നിങ്ങളും നിങ്ങളുടെ വിലപ്പെട്ട സ്വർണ്ണാഭരണങ്ങളും എന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉറപ്പാണ് ആ ഇൻവോയ്സ് നൽകുന്നത്. അങ്ങനെ നിങ്ങൾക്ക് ഈ അമൂല്യ ലോഹം കൈവശമുള്ളതിന്റെ നിരവധി സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക പ്രയോജനങ്ങൾ ആസ്വദിക്കാൻ സാധ്യമാകുന്നു.

ഉറവിടങ്ങൾ:
ഉറവിടങ്ങൾ 1, ഉറവിടങ്ങൾ 2