Published: 21 Aug 2017

ലോകത്തെ ഏറ്റവും അപൂർവ്വവും ഏറ്റവും വിലപിടിപ്പുള്ളതുമായ സ്വർണ്ണ നാണയങ്ങൾ

ലോകമെമ്പാടുമുള്ള പുരാതന രാജവംശങ്ങളും സംസ്കാരങ്ങളും ഇറക്കിയിട്ടുള്ളവയാണ് പൊതുവെ സ്വർണ്ണ നാണയങ്ങൾ. കച്ചവടത്തിലും വ്യാപാരത്തിലും ഇത്തരം നാണയങ്ങൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇന്നും അവയിൽ കുറച്ച് സ്വർണ്ണ നാണയങ്ങൾ ബാക്കിയുണ്ട്. ഇവയാകട്ടെ അതുല്യവും ഏറ്റവും വിലപിടിപ്പുള്ളവയും ആയാണ് കണക്കാക്കപ്പെടുന്നത്. ഭാവനയിൽ പോലും കാണാൻ സാധിക്കാത്ത വിലയായിരിക്കും ഇവയോരോന്നിനും. ലോകമെമ്പാടുമുള്ള ഏറ്റവും അപൂർവ്വവും ഏറ്റവും വിലപിടിപ്പുള്ളതുമായ അഞ്ച് സ്വർണ്ണ നാണയങ്ങൾ ഏതൊക്കെയെന്ന് നമുക്ക് കാണാം:

 
  1. ടെക്സ്റ്റ്: 2010-ൽ ഒരു സ്പാനിഷ് കമ്പനി, 4 മില്യൻ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ, മേപ്പിൾ ലീഫ് കോയിൻ എന്ന സ്വർണ്ണ നാണയം കൈക്കലാക്കിയത്. റോയൽ കനേഡിയൻ മിന്റിലാണ് ഈ സ്വർണ്ണ നാണയം നിർമ്മിച്ചത്. ഇതിന്റെ തൂക്കം 100 കിലോയാണ്. ഇതിൽ ഉപയോഗിച്ച്രിക്കുന്ന സ്വർണ്ണത്തിന് 999.99% ശുദ്ധിയുണ്ട്. ഇതിൽ ചിത്രീകരിച്ചിരിക്കുന്നതാകട്ടെ, രണ്ടാം എലിസബത്ത് രാജ്ഞിയെയാണ്.

    World's Largest Gold Coin

    Image Source: Source
  2. ടെക്സ്റ്റ്: 1343 എഡ്വേർഡ് III ഫ്ലോറിൻ കോയിൻ എന്ന് വിളിക്കുന്ന, പതിനാലാം നൂറ്റാണ്ടിലെ ഒരു സ്വർണ്ണ നാണയത്തിന്റെ മൂല്യം 6.8 ഡോളറാണ്. 108 ഗ്രാമാണ് ഇതിന്റെ തൂക്കം. ഇത്തരം മൂന്ന് സ്വർണ്ണ നാണയങ്ങളാണ് ഇറക്കിയതെങ്കിലും 700 വർഷം കഴിഞ്ഞപ്പോൾ, ഇന്ന് ബാക്കിയുള്ളത് ഒരെണ്ണം മാത്രമാണ്.

    Ancient Gold Coin From 14th Century

    Image Source: Source
  3. വാൾ സ്ട്രീറ്റിലെ ഒരു കമ്പനി, 2011-ൽ, ‘1787 എഫ്രായേം ബ്രാഷർ ഡബ്ലൂൺ’ എന്ന സ്വർണ്ണ നാണയം വാങ്ങിയത് 7.4 മില്യൺ ഡോളറിനാണ്. ന്യൂയോർക്ക് നഗരത്തിലെ ഒരു വെള്ളിപ്പണിക്കാരനും സ്വർണ്ണപ്പണിക്കാരനും ആയിരുന്ന എഫ്രായേം ബ്രാഷറിനെ സൂചിപ്പിക്കുന്നതിന് നാണയത്തിൽ ചിത്രീകരിച്ചിരിക്കുന്ന കഴുകന്റെ നെഞ്ചിൽ ഇബി എന്നൊരു അടയാളം കാണാം.

    Valuable rare Gold Coin

    Image Source: Source
  4. കാലിഫോർണിയ ഗോൾഡ് റഷിന്റെ സമയത്ത് ഇറക്കിയ 20 ഡോളറിന്റെ സ്വർണ്ണ നാണയമാണ് '1849 ലിബർട്ടി ഹെഡ് ഡബിൾ ഈഗിൾ'. ഇന്നതിന്റെ വില 15 മില്യൺ ഡോളർ ആണ്, സ്മിത്സ്റ്റോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

    Rare Gold Coin From Golden Rush Era

    Image Source: Source
  5. 1933 ഡബിൾ ഈഗിൾ സ്വർണ്ണ നാണയത്തിന്റെ മുഖവില വെറും 20 ഡോളർ ആണെങ്കിലും, 2002-ൽ ഈ നാണയം വിറ്റുപോയത് 7.6 മില്യൺ ഡോളറിനാണ്. 1933-ൽ ഈ നാണയങ്ങൾ മിന്റുചെയ്തപ്പോൾ, ഇവ പുറത്തിറക്കുന്നത് യുഎസ് പ്രസിഡന്റ് റൂസ്വെൽറ്റ് നിരോധിച്ചു, ആളുകൾ സ്വർണ്ണം കൈവശം വയ്ക്കുന്നതും പ്രസിഡന്റ് വിലക്കി. എന്നാൽ, ഈ നാണയങ്ങളിൽ 20 എണ്ണം എങ്ങനെയോ മിന്റിൽ നിന്ന് പുറത്തുവന്നു, അതുകൊണ്ടാണ് ഈ നാണയങ്ങൾക്ക് ഇത്രയും വില.

    Double Eagle Gold Coin

    Image Source: Source
    Sources:
    Source