Published: 01 Sep 2017
സ്വർണ്ണത്തിന്റെ ശുദ്ധി നിങ്ങൾക്ക് വീട്ടിൽ പരിശോധിക്കാം
2017,ജനുവരി 1-ൽ ‘ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സി’ൽ (ബിഐഎസ്) നിന്നും ഒരു സ്വാഗതാർഹമായ മാറ്റമുണ്ടായി. ബിഐഎസ് ഇന്ത്യയുടെ സ്വർണ്ണ വെള്ളി മികവിന്റെ മുദ്രയുടെ നിലവാരം പരിഷ്കരിച്ചു; ബിഐഎസ് ഇന്ത്യയുടെ സ്വർണ്ണ വ്യാപാരികൾക്ക് ആഭരണങ്ങളുടെ മൂല്യത്തിനനുസരിച്ച് മൂന്ന് തരമായി തിരിച്ച് മുദ്ര കുത്തുവാനുള്ള അനുമതി കൊടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അന്നു മുതൽ സ്വർണ്ണവും സ്വർണ്ണാഭരണങ്ങളും അവർ കൊടുത്തിരിക്കുന്ന മൂല്യ മുദ്രയ്ക്ക് അനുസരിച്ച് 22,18,14 എന്നീ മൂന്ന് തരത്തിൽ തരം തിരിച്ചു. ഈ മാർഗ്ഗ നിർദ്ദേശ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് വിവിധ ഗുണനിലവാരത്തിലുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് സഹായകമായി.
സ്വർണ്ണം ഒരു മൃദുല ലോഹമായതിനാൽ സാധാരണയായി മറ്റു ലോഹങ്ങളായ വെള്ളി, ചെമ്പ്, പ്ലാറ്റിനം, അല്ലെങ്കിൽ നിക്കൽ എന്നിവയിലേതെങ്കിലും ചേർത്താണ് സ്വർണ്ണം നിർമ്മിക്കുന്നത്. സ്വർണ്ണത്തിന്റെ പരിശുദ്ധത അതിൽ ചേർത്തിട്ടുള്ള മറ്റു ലോഹങ്ങളുടെ അളവിനനുസരിച്ച് കാരറ്റ് ആയാണ് മൂല്യത്തെ കണക്കാക്കുന്നത്; 24 കാരറ്റ് ആണ് പരിശുദ്ധ സ്വർണ്ണം. ഒരു കാരറ്റ് എന്നത് ഒരു ഭാഗം മാത്രം പരിശുദ്ധ സ്വർണ്ണവും 23 ഭാഗങ്ങൾ ലോഹ മിശ്രിതവുമാണെന്നാണ്. ആറ് ഭാഗങ്ങൾ മറ്റു ലോഹങ്ങളും 18 ഭാഗങ്ങൾ പരിശുദ്ധ സ്വർണ്ണവുമാണെങ്കിൽ 18 കാരറ്റ് എന്ന് പറയുന്നു.
സ്വർണ്ണത്തിന്റെ മൂല്യം ഉറപ്പുവരുത്തുവാൻ അത് പ്രധാനമായും അളക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങൾക്ക് ‘അസ്സെ ടെസ്റ്റ് കിറ്റ്’ ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ അളക്കുവാൻ സാധിക്കുമെന്നാണ് പറയുന്നത്. ഈ കിറ്റ്, സ്വർണ്ണത്തിന്റെ മൂല്യമളക്കാൻ ഉപഭോക്താക്കളെ സഹായിക്കും, ഇത് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഇതിൽ വീര്യം കുറഞ്ഞ നൈട്രിക് ആസിഡിന്റെ വിവിധ തരത്തിലുള്ള ലായനികൾ, 14 കാരറ്റെന്നും 18 കാരറ്റെന്നും 22 കാരറ്റെന്നും ലേബെൽ ഒട്ടിച്ച വിവിധ കുപ്പികളും ഒരു ഉരകല്ലുമാണ് ഉള്ളത്. ആ കല്ല് കറുത്ത ആസിഡിനെ പ്രതിരോധിക്കുന്ന സ്ലേറ്റ് പോലുള്ള കല്ലാണ്.
ഇത് ഉപയോഗിക്കേണ്ട വ്യക്തികൾ ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പിന്തുടരേണ്ടതാണ്:
- സ്വർണ്ണാഭരണത്തെ കല്ലിൽ അതിന്റെ അടയാളം വരുന്നതു വരെയും ഉരയ്ക്കുക.
- ആ അടയാളത്തിലേക്ക് 2-3 തുള്ളി “14കെ ആസിഡ്” കുപ്പിയിൽ നിന്നും ഒറ്റിക്കുക.
- സ്വർണ്ണം നിറം മാറുകയാണെങ്കിൽ, ആഭരണം 14 കാരറ്റോ അതിനേക്കാൾ ചെറിയ അളവിൽ വ്യത്യാസമുള്ളതോ ആണ്.
അതെന്തു തന്നെയായാലും, സ്വർണ്ണം നിറം മാറിയില്ലെങ്കിൽ വീര്യം കൂടിയ കാരറ്റ് ആസിഡുകൾ ഒഴിച്ചു നോക്കുക ഉദാഹരണത്തിന്, 18 കാരറ്റ്, 22 കാരറ്റ് തുടങ്ങിയവ സ്വർണ്ണത്തിന്റെ നിറം മാറുന്നതു വരെ ഒഴിച്ചു നോക്കേണ്ടതാണ്. ഈ പ്രക്രിയയിൽ സ്വർണ്ണത്തിന്റെ മൂല്യം അവസാനം ഉപയോഗിച്ച ആസിഡിന്റെ വീര്യം നോക്കി മനസിലാക്കാൻ സാധിക്കും.
ഇതൊരു പരിശോധനാ പരീക്ഷണം മാത്രമാണ്. ഈ പരീക്ഷണത്തിൽ മൂല്യം നിങ്ങൾ വിചാരിച്ചതിലും കുറവാണങ്കിൽ, ഒരു സർക്കാർ അംഗീകൃത ആഭരണങ്ങളുടെ മാറ്റ് നോക്കുന്നയാളെ കണ്ട് ആഭരണത്തിന്റെ ശരിയായ മൂല്യമറിയുക.