Published: 25 Nov 2024

നകാഷി ആഭരണങ്ങളുടെ സുവർണ്ണ ചരിത്രം കണ്ടെത്തൽ

നകാഷി ആഭരണങ്ങളുടെ ചരിത്രം

സങ്കീർണ്ണമായ കരകൗശലത്തിൻ്റെ ഈ തമിഴ്‌ പാരമ്പര്യത്തിന് ഏകദേശം രണ്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നിരവധി സവിശേഷസൃഷ്ടികളായ ആഭരണങ്ങൾ അതിന്റെ ഭാഗമാണ്. അത്തരത്തിലുള്ള  കലാസൃഷ്ടികളുടെ ഒരു വിഭാഗമാണ് കോയമ്പത്തൂരിലെ നകാഷി ജ്വല്ലറി.തമിഴ്നാടിന്റെ സംസ്കാരത്തിൽ അതിന് അഗാധമായ പ്രാധാന്യമുണ്ട്. നകാഷി ജ്വല്ലറിയുടെ ആഴമേറിയ സാംസ്കാരിക-മത പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അതിന്റെ സുവർണ്ണ ചരിത്രം. തലമുറകളിലൂടെ സമൃദ്ധിയുടെയും ഭക്തിയുടെയും പ്രതീകമായി വികസിച്ചുവന്നിരിക്കുന്നവയാണ് ഈ ആഭരണങ്ങൾ.

നകാഷി ആഭരണങ്ങൾ ക്ഷേത്രാഭരണങ്ങളിൽ നിന്നാണ് പരിണമിച്ചുവന്നിരിക്കുന്നത് - അതായത് ദൈവങ്ങളെ അലങ്കരിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത പരമ്പരാഗത ആഭരണങ്ങൾ. കാലക്രമേണ, ആഭരണ നിർമ്മാണം വികസിച്ചപ്പോൾ, ഈ രണ്ട് ശൈലികളും പരസ്പരം പ്രചോദനം ഉൾക്കൊണ്ട് ആധുനിക ടെമ്പിൾ ജ്വല്ലറിക്ക് രൂപം നൽകി.

നകാഷി ജ്വല്ലറിയുടെ സുവർണ്ണ ചരിത്രത്തെക്കുറിച്ചും അത് നിർമ്മിക്കുന്നതിനുള്ള ദൈവികവും സൂക്ഷ്മവുമായ പ്രക്രിയയെ കുറിച്ചും കൂടുതലറിയാം. കരകൗശലത്തൊഴിലാളികളായ വിശ്വകർമ സമൂഹത്തിൽ ഈ ആഭരണങ്ങൾക്കുള്ള ആത്മീയ പ്രാധാന്യവും ഈ ആഭരണങ്ങളുടെ ഭാഗമായ നിരവധി വിശിഷ്ടമായ രൂപങ്ങളും കണ്ടു മനസ്സിലാക്കാം.

 

കോയമ്പത്തൂരിലെ നകാഷി ജ്വല്ലറിയുടെ സുവർണ്ണ ചരിത്രം 

ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്വർണ്ണം എപ്പോഴും സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. സമുദ്ര മഥനം പോലുള്ള പുരാണങ്ങളും നകാഷി ആഭരണങ്ങളിലെ സ്വർണ്ണത്തിൻ്റെ ചരിത്രവും പ്രാധാന്യവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2000 വർഷങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിലെ ആഭരണ നിർമ്മാണ കലയെ ഇത് സ്വാധീനിച്ചു.

സമ്പന്നമായ കരകൗശലത്തിൻ്റെ ദീർഘകാല പാരമ്പര്യമുള്ള നകാഷി ജ്വല്ലറി ദൈവങ്ങൾക്കായി സമർപ്പിച്ച ഒരു കലാസൃഷ്ടിയായാണ് ആരംഭിച്ചത്. 22 കാരറ്റ് സ്വർണ്ണവും വിലയേറിയ കല്ലുകളും കൊണ്ട് നിർമ്മിച്ച ഈ ആഭരണങ്ങൾ തമിഴ്‌നാട്ടിലെ ക്ഷേത്രഗോപുരങ്ങളിൽ നിന്നും (പ്രവേശന ഗോപുരങ്ങളിൽ നിന്നും) അലങ്കരിച്ച മണ്ഡപങ്ങളിൽ നിന്നും (ആചാരങ്ങൾക്കുള്ള പുണ്യസ്ഥലങ്ങൾ) പ്രചോദനം ഉൾക്കൊണ്ടവയാണ്.

9-ആം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്റെ കാലത്താണ് ദൈവങ്ങൾക്ക് അതിലോലമായ ക്ഷേത്രാഭരണങ്ങൾ സൃഷ്ടിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. കലയെയും വാസ്തുവിദ്യയെയും വളർത്തുന്നതിന് പേരുകേട്ടവരായിരുന്നു ചോളന്മാർ. ഈ കാലഘട്ടത്തിലെ ക്ഷേത്രാഭരണങ്ങളിൽ നിരവധി ഹിന്ദു ദേവതകളുടെ രൂപങ്ങൾ കാണാവുന്നതാണ്.  വിജയനഗര സാമ്രാജ്യത്തിൻ്റെ കാലത്തും തുടരുകയും ഈ പാരമ്പര്യം നകാഷി ജ്വല്ലറിയുടെ വികസനത്തിലേക്ക് നയിക്കുകയും ചെയ്തു.

ഇന്ന്, വിശ്വകർമ സമുദായമാണ് ഈ കലാസൃഷ്ടിയുടെ സംരക്ഷകർ. ഇവരിൽ ഭൂരിഭാഗം പേർക്കും ഒരു തൊഴിൽ എന്നതിലുപരി ഇത് ദൈവാരാധനയുടെ ഒരു അനുഷ്ഠാനമാണ്. ആധുനിക സ്ത്രീകൾ നകാഷി ആഭരണങ്ങൾ വാങ്ങുന്നത് സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അനുഗ്രഹങ്ങൾ തേടാനാണ്. പുരാതന ബ്രൈഡൽ ടെമ്പിൾ ആഭരണങ്ങൾ  വിശേഷ ദിവസങ്ങളിൽ നിരവധി സ്ത്രീകളുടെ വേഷങ്ങൾ അലങ്കരിക്കുന്നു.

 

നകാഷി ജ്വല്ലറിയിലെ രൂപങ്ങൾ: പ്രകൃതിയിൽ നിന്നും ദൈവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവ

ക്ഷേത്രാഭരണങ്ങളുടെ ഒരു വിഭാഗമായ നകാഷി ആഭരണങ്ങൾ ക്ഷേത്രച്ചുവരുകളിലെ സമ്പന്നമായ കലാസൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള രംഗങ്ങൾ പ്രദർശിപ്പിക്കുന്ന ഈ ആഭരണങ്ങളിൽ പലപ്പോഴും ലക്ഷ്മി, മുരുകൻ, കൃഷ്ണൻ, വിഷ്ണു തുടങ്ങിയ ദൈവങ്ങളുടെ രൂപങ്ങൾ കാണാം. കാലക്രമേണ, നകാഷി ആഭരണങ്ങൾ വികസിച്ചുവന്നപ്പോൾ, മുഗൾ കാലഘട്ടത്തിലെ കരകൗശല വിദഗ്ധർ, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപങ്ങൾ അവയിൽ ഉൾപ്പെടുത്താൻ തുടങ്ങി.

നകാഷി ആഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണത്തിൻ്റെ ചരിത്രത്തിലുടനീളമായി വികസിച്ചുവന്ന ഈ പ്രതീകങ്ങൾ അലങ്കാരമല്ല, അവ തമിഴ്‌നാടിൻ്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുള്ള ചെറുരംഗങ്ങൾ തന്നെയാണ്. കോയമ്പത്തൂരിലെ ടെമ്പിൾ ആഭരണങ്ങളിൽ നിങ്ങൾക്ക് സാധാരണമായി കാണാൻ കഴിയുന്ന പൊതുവായ ചില രൂപങ്ങൾ താഴെപ്പറയുന്നവയാണ്- 

  • ലക്ഷ്മീ ദേവിയുടെ രൂപങ്ങൾ - സമ്പത്തും സമൃദ്ധിയുമായി അടുത്ത ബന്ധം ഉള്ളതിനാൽ തന്നെ ലക്ഷ്മിദേവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപങ്ങൾ നകാഷി ആഭരണങ്ങളിൽ സാധാരണമാണ്.
  • ശിവനും പാർവതിയുമായി ബന്ധപ്പെട്ട രൂപങ്ങൾ - ശക്തിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ് ഈ രൂപങ്ങൾ. പ്രപഞ്ചത്തിൻ്റെ ദൈവികമായ സന്തുലിതാവസ്ഥയെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.
  • പൂക്കളുടെ രൂപങ്ങൾ - ക്ഷേത്ര ആഭരണങ്ങളിലെ മുഗൾ സ്വാധീനമാണ് പ്രകൃതി സൗന്ദര്യത്തിൻ്റെ സ്പർശം നൽകുന്നതിനായി പുഷ്പ രൂപങ്ങളെ അവയുടെ രൂപകൽപ്പനയുടെ ഒരു പ്രധാന ഭാഗമാക്കി മാറ്റിയത്.
  • ഭഗവാൻ കൃഷ്ണൻ്റെയും വിഷ്ണുവിൻ്റെയും രൂപങ്ങൾ - ഭഗവാൻ കൃഷ്ണൻ, ഒപ്പം വിഷ്ണുഭഗവാന്റെ മറ്റ് രൂപങ്ങളും ചാരുതയുടെയും കൃപയുടെയും പ്രതീകമായി ക്ഷേത്രാഭരണ ഡിസൈനുകളിൽ പലപ്പോഴും ഉൾപ്പെടുത്താറുണ്ട്.
  • മൃഗങ്ങളുടെ പ്രതീകങ്ങൾ - നകാഷി ആഭരണങ്ങളിൽ മയിൽ, സിംഹം തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളും സാധാരണമാണ്, സൗന്ദര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണ് ഇവ.

 

നകാഷി ആഭരണങ്ങളുടെ നിർമ്മാണ പ്രക്രിയ

വിശ്വകർമ സമുദായത്തിലെ കരകൗശലത്തൊഴിലാളികളുടെ തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്നിട്ടുള്ള നകാഷി ആഭരണങ്ങളുടെ നിർമ്മാണപ്രക്രിയ ഏറെക്കുറെ ഒരു ആത്മീയ പ്രക്രിയയാണ്. കരകൗശല വിദഗ്ധർ ഈ ക്ഷേത്രാഭരണങ്ങളുടെ നിർമ്മാണത്തെ ഒരു ആരാധനയായിട്ടാണ് കണക്കാക്കുന്നത്. ഓരോ നകാഷി ആഭരണവും ഭക്തിയോടെ, സങ്കീർണ്ണമായ ഒരു ഘട്ടം-ഘട്ട പ്രക്രിയയിലൂടെ നിർമ്മിക്കുന്നതാണ് -

  • രൂപകല്പനയും വരയും - പുരാതന ക്ഷേത്രങ്ങളുടെ ചുവരുകളിൽ നിന്നാണ് നകാഷി ആഭരണങ്ങളുടെ രൂപകല്പന സാധാരണയായി പ്രചോദനം ഉൾക്കൊള്ളാറുള്ളത്. ടെമ്പിൾ ജ്വല്ലറി സെറ്റുകളുടെ ഡിസൈനുകൾ തയ്യാറാക്കാൻ ദേവന്മാരുടെയും ദേവതകളുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് കരകൗശല വിദഗ്ധർ വിശദമായ ഡിസൈൻ ആശയങ്ങൾ സൃഷ്ടിക്കുന്നത്.

drawing jewellery

  • എംബോസിംഗ് - ഡിസൈൻ കടലാസിൽ വരച്ചുകഴിഞ്ഞാൽ, അതിന്റെ ഒരു ഇംപ്രിന്റ് ലഭിക്കുന്നതിനായി എംബോസിംഗിലൂടെ അതിനെ സ്വർണ്ണ ഷീറ്റിന് മുകളിലൂടെ മാറ്റുന്നു. ഇത് ജ്വല്ലറി സെറ്റിൻ്റെ ഡിസൈൻ ഘടകങ്ങളുടെ ഒരു അടിസ്ഥാന ഘടന സൃഷ്ടിക്കുന്നു.

embossing jewellery

  • ഡീറ്റെയിലിങ് -ഈ പ്രക്രിയയിലെ ഏറ്റവും സൂക്ഷ്മമായ ഘട്ടങ്ങളിലൊന്നാണ്  ഇത്. കരകൗശലത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആരാധനയുടെ ഒരു പ്രവൃത്തിയായി ഈ ഘട്ടം വേറിട്ടു നിൽക്കുന്നു. ഈ ഘട്ടത്തിൽ, കരകൗശല വിദഗ്ധർ ചുറ്റികയുടെ കൃത്യതയാർന്ന പ്രയോഗത്തിലൂടെ എംബോസ് ചെയ്യപ്പെട്ടിട്ടുള്ള ഡിസൈനിന് വിശദമായ ഡീറ്റെയിലിങ് നല്കുന്നു.

detailing

  • സോൾഡറിംഗ് - ഈ ഘട്ടത്തിൽ നിരവധി മണിക്കൂറുകൾ നീളുന്ന അധ്വാനത്തിന് ശേഷം, എല്ലാ ഡിസൈൻ ഘടകങ്ങളും തയ്യാറായിക്കഴിഞ്ഞിരിക്കും. വിവിധ ഭാഗങ്ങൾ സോൾഡറിംഗ് ചെയ്തു യോജിപ്പിച്ച് ആഭരണത്തിന് അവസാനരൂപം കൊടുക്കുന്നത് ഈ ഘട്ടത്തിലാണ്. 

soldering

  • പോളിഷിംഗ് - അവസാനമായി, കരകൗശല വിദഗ്ധർ പുതുതായി തയ്യാറാക്കിയ നകാഷി ആഭരണങ്ങൾ പോളിഷ് ചെയ്ത് അവയിലെ സ്വർണ്ണത്തിനും വിലയേറിയ കല്ലുകൾക്കും കൂടുതൽ തിളക്കം നല്കുന്നു.

polishing

 

നകാഷി ജ്വല്ലറിയുടെ പാരമ്പര്യം ഉൾക്കൊള്ളൽ

Nakashi necklace

മതപരമായ ആരാധനയുടെയും കരകൗശലത്തിൻ്റെയും സമ്പന്നമായ പാരമ്പര്യമുള്ള നകാഷി ആഭരണങ്ങൾ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകർഷണീയതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ്. നകാഷി ജ്വല്ലറിയിൽ ഉപയോഗിക്കുന്ന സ്വർണ്ണത്തിൻ്റെ ചരിത്രം കലാവൈഭവത്തിൻ്റെ പ്രകടനം മാത്രമല്ല, തമിഴ്‌നാടിൻ്റെ സാംസ്‌കാരിക പൈതൃകത്തിൻ്റെ പ്രതീകവുമാണ്.

റെഡ് കാർപ്പറ്റിൽ ധരിക്കുന്ന സ്റ്റേറ്റ്‌മെൻ്റ് പീസുകൾ മുതൽ ഫ്യൂഷൻ ലുക്ക് സൃഷ്ടിക്കുന്ന വിപുലമായ ആഭരണങ്ങൾ വരെയുള്ള നകാഷി ആഭരണങ്ങൾ മിക്കവാറും എല്ലാ സ്ത്രീകളുടെയും ആഭരണശേഖരത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. തലമുറകളിലൂടെ കൈമാറി വന്നിട്ടുള്ള പുരാതന ആഭരണങ്ങളായാലും വധുക്കൾ ധരിക്കുന്ന ആധുനിക കാലത്തെ ഡിസൈനുകളായാലും, ഈ ആഭരണ ഡിസൈനുകളുടെ ആത്മീയ പ്രാധാന്യം എന്നും നിലനിൽക്കുന്നതാണ്.