Published: 20 Feb 2018
ഇന്ത്യയിലെ മനോഹരമായ 4 സുവർണ്ണ ക്ഷേത്രങ്ങൾ
ലോകത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന ലോഹമാണ് സ്വർണ്ണം. വിവിധ യുഗങ്ങളിൽ മനുഷ്യ സംസ്കാരങ്ങളും നാഗരികതയും ഈ മഞ്ഞ ലോഹത്തെ അഭിനന്ദിക്കാതെയും ആരാധിക്കാതെയും മറികടന്ന് പോകാൻ കഴിഞ്ഞില്ല. വാസ്തുശില്പകലയിൽ ഉപയോഗിക്കുമ്പോൾ , ഇത് താപത്തെ പ്രതിഫലിപ്പിക്കുകയും ഊർജ്ജ ചെലവുകളും കാർബൺ ഉദ്വമങ്ങളും കുറക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, ചൂട് വികിരണത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ സ്വഭാവം നമ്മുടെ പുരാതന എഞ്ചിനീയർമാരുടെയും വാസ്തുശില്പികളെയും വ്യക്തിപരമായി പ്രിയങ്കരമാക്കിത്തീർത്തു! വാസ്തുശില്പകലയിൽ സ്വർണ്ണത്തെ ഉപയോഗപ്പെടുത്തുന്ന ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ചിലത് ഇന്ത്യയിലെ ക്ഷേത്രങ്ങളിലാണ് . ക്ഷേത്രങ്ങളിൽ സ്വർണ്ണം പൂശുന്നതിന്റെ ഫലമായി ക്ഷേത്ര പരിസരങ്ങളിൽ ശൈത്യകാലത്ത് ചൂടും വേനൽക്കാലത്ത് തണുപ്പും ലഭിക്കുന്നതിന് സഹായിക്കുന്നു .
നമ്മുടെ പുരാതന ഇൻഡ്യൻ ക്ഷേത്രങ്ങളിൽ ചിലത് നോക്കാം, അവയുടെ വാസ്തുവിദ്യാ വിസ്മയങ്ങളിലേക്ക് ഒരു ഉൾക്കാഴ്ച ലഭിക്കും.
-
പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം, കേരളം
കേരളത്തിന്റെയും ദ്രാവിഡ വാസ്തുശില്പത്തിന്റെയും ഒത്തുചേരലാണ് ഈ ക്ഷേത്രം. 2.5 അടി കട്ടിയും 20 അടി ചതുരവുമുള്ള ഒരു ഒറ്റ സ്ളാബ് ഗ്രാനൈറ്റ് കൊണ്ടാണ് ഇവിടുത്തെ ഒറ്റക്കൽ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. അതിന്റെ കരിങ്കൽ തൂണുകൾ സ്വർണ്ണങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അടുത്തുള്ള വനപ്രദേശത്ത് നിന്ന് കൊണ്ടുവന്ന എൺപത് അടി ഉയരമുള്ള ഒരു ദ്വാരക സ്തംഭം, കിഴക്കേ വരാന്തക്ക് സമീപം സ്ഥിതി ചെയ്യുന്നു. ശാസ്ത്രങ്ങൾ അനുസരിച്ച്, തേക്ക് മരം (ഈ ധ്രുവത്തിൽ ഉപയോഗിക്കുന്നത്) ഗതാഗത സമയത്ത് നിലത്തു തൊടരുത്. ഈ ധ്രുവം പൂർണ്ണമായും സ്വർണ്ണ ചുറ്റ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു . ക്ഷേത്രത്തിലെ ഏഴു നില ഗോപുരം ദ്രാവിഡ ശൈലി വാസ്തുശില്പത്തിന് ഉത്തമ ഉദാഹരണമാണ് . ഈ 35 മീറ്റർ ഉയരമുള്ള ഗോപുരത്തിലെ 7 സുവർണ ഗോളങ്ങളൾ ഏഴു ഉലകത്തെ സൂചിപ്പിക്കുന്നു
-
സുവർണ്ണക്ഷേത്രം, അമൃത്സർ
1577 ൽ പണി കഴിപ്പിച്ച ഈ ക്ഷേത്രം ഹിന്ദു - ഇസ്ലാമിക വാസ്തു ശില്പത്തിന്റെ ഒരു മാസ്മരിക കൂടിച്ചേരലാണ് . താജ്മഹലിൽ കാണുന്ന പോലെ, ഇതിന്റെ താഴത്തെ തട്ടിൽ മൃഗങ്ങളാലും പുഷ്പങ്ങളാലും അലങ്കരിച്ച (പിയട്ര ഡ്യൂറ വർക്ക് ) ഒരു മാർബിൾ തട്ടുണ്ട്. ഇതിന്റെ രണ്ടാം നിലയിൽ സ്വർണ്ണ കൊത്തുപണികളോടുകൂടിയ മിന്നുന്ന ഒരു മാർബിൾ ഉണ്ട് . ഇതിനു മുകളിൽ 750 ഗ്രാം ശുദ്ധ സ്വർണ്ണം കൊണ്ടു പൊതിഞ്ഞ ഒരു താഴികക്കുടം ഉണ്ട്.
-
വെല്ലൂർ സുവർണ്ണക്ഷേത്രം, തമിഴ്നാട്
ഈ ക്ഷേത്രത്തിന്റെ പ്രധാന സ്വഭാവസവിശേഷതകളിൽ ഒന്നാണ് മഹാലക്ഷ്മി അല്ലെങ്കിൽ ലക്ഷ്മി നാരായൺ ക്ഷേത്രം. ക്ഷേത്രത്തിന്റെ അകവും പുറവും ശുദ്ധ സ്വർണ്ണത്താൽ പൂശിയ അർദ്ധ മണ്ഡപവും വൈമാനവും ഉണ്ട്. 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം നൂറുകണക്കിന് വിദഗ്ധ സ്വർണ്ണ ഡിസൈനർമാർ സൃഷ്ടിച്ച സങ്കീർണമായ പ്രതിമകളാണ്. പുറം ഭാഗത്തു സ്വർണ്ണ തകിടുകളാലും പ്ലേറ്റുകളാലും മൂടപ്പെട്ട ഈ ക്ഷേത്രത്തിന്റെ ആകെ നിർമ്മാണ ചെലവ് 300 കോടി (ഏകദേശം 65 ദശലക്ഷം അമേരിക്കൻ ഡോളർ) ആണ്. ഈ ക്ഷേത്രനിർമ്മാണത്തിന് 1500 കിലോഗ്രാം സ്വർണം ഉപയോഗിച്ചിരുന്നു.
-
കാശി വിശ്വനാഥക്ഷേത്രം, വാരണാസി
ശിവന് സമർപ്പിച്ചിട്ടുള്ള ഈ പ്രശസ്തമായ ക്ഷേത്രം സുവർണ്ണക്ഷേത്രം എന്നും അറിയപ്പെടുന്നു. മറാത്താ രാജ്ഞിയായിരുന്ന മഹാറാനി അഹിയ്യാഭായ് ഹോൽക്കർ 1780 ൽ നിർമിച്ചതാണ് ഈ ക്ഷേത്രം. പഞ്ചാബ് കേസരി മഹാരാജാവായിരുന്ന രഞ്ജിത് സിംഗ് വാഗ്ദാനം ചെയ്തതാണ് ഈ രണ്ട് താഴികക്കുടങ്ങൾ. ഉത്തർ പ്രദേശ് സർക്കാരിന്റെ മത-സാംസ്കാരിക വകുപ്പാണ് മൂന്നാമത്തെ സ്വർണ്ണ താഴികക്കുടം വാഗ്ദാനം ചെയ്തത്.
ഉയർന്ന സാങ്കേതിക മികവും ഘടനയും ഉപയോഗിച്ച് നിർമ്മിച്ച ഈ ക്ഷേത്രം പുരാതന ഇൻഡ്യൻ വാസ്തു ശില്പത്തിന്റെ മകുടോദാഹരണമായി തെളിയിക്കപ്പെടുന്നു .