Published: 09 Aug 2017
നിങ്ങളുടെ ചർമ്മത്തിന് സ്വർണ്ണം കൊണ്ടുള്ള പ്രയോജനങ്ങൾ
ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്ര ഉറങ്ങിയിരുന്നത് സ്വർണ്ണം കൊണ്ടുള്ള മുഖംമൂടി ധരിച്ചായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? പുരാതന ഈജിപ്തുകാരും റോമാക്കാരും സ്വർണ്ണം ചർമ്മത്തിന് ഉത്തമമാണെന്ന് കരുതിയിരുന്നു, എന്നാൽ ഇവർ മാത്രമല്ല അങ്ങനെ വിശ്വസിച്ചിരുന്നത്. സ്വർണ്ണം ഏതൊക്കെ തരത്തിൽ ചർമ്മത്തെ സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നതെന്ന് അറിയാൻ കൂടുതൽ വായിക്കുക.
-
അകാലവാർദ്ധക്യത്തെ തടയുന്നു
ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നത് ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ‘കൊല്ലാജെൻ’ എന്നൊരു മാംസ്യമാണ്. പ്രായമാവുന്നതോടെ കൊല്ലാജെന്റെ അളവ് കുറയാൻ തുടങ്ങുന്നു. സ്വർണ്ണത്തിന് കൊല്ലാജെൻ നില ഒരേപോലെ നിലനിർത്തുന്നതിനും ചർമ്മത്തിന്റെ ഇലാസ്തികത കാത്തുസൂക്ഷിക്കുന്നതിനും കഴിയും, അതുവഴി വാർദ്ധക്യത്തിന്റെ ലക്ഷണമായ ചുളിവുവീണ ചർമ്മത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം.
-
ചർമ്മത്തിൽ വരുന്ന ചുളിവുകൾ ഒഴിവാക്കുക
നിങ്ങളുടെ ചർമ്മത്തിന്റെ അടിസ്ഥാന കോശങ്ങൾ സജീവമാക്കുന്നതിനും അതുവഴി ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും സ്വർണ്ണം സഹായിക്കുന്നു. ഇതിന്റെ ഫലമായി, ചർമ്മത്തിലെ ചുളിവുകളും പാടുകളും കളങ്കങ്ങളും വരകളും കുറയും, തുടർന്ന് നിങ്ങളുടെ ചർമ്മം ശുദ്ധിയുള്ളതാകും.
-
ചർമ്മത്തിലെ നീർവീക്കം കുറയ്ക്കുന്നു
നീർവീക്കത്തെയും ബാക്റ്റീരിയകളെയും ഇല്ലാതാക്കുന്നതിനുള്ള ഗുണകണങ്ങൾ സ്വർണ്ണത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ആന്റിഓക്സിഡന്റ് ആയും സ്വർണ്ണം പ്രവർത്തിക്കുന്നു, ചർമ്മ കോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നു. അതിനാൽ, മുഖക്കുരു, പാടുകൾ, മറ്റ് ചർമ്മ അലർജികൾ എന്നിവ കുറയ്ക്കാൻ സ്വർണ്ണം സഹായിക്കുന്നു.
-
വെയിലിൽ നിന്നുള്ള കേടുപാട് ചികിത്സിക്കുന്നു
ഏറെ നേരം നമ്മുടെ ചർമ്മം, മലിനീകരണവുമായി സമ്പർക്കത്തിലേർപ്പെടുകയും വെയിലേൽക്കുകയും ചെയ്യുകയാണെങ്കിൽ മെലാനിന്റെ ഉൽപ്പാദനം കൂടുന്നു, ചർമ്മത്തിന്റെ നിറം കെടുത്തുന്ന പിഗ്മെന്റാണ് മെലാനിൻ. മെലാനിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കാൻ സ്വർണ്ണത്തിന് കഴിയും, അതുവഴി വെയിലിൽ നിന്ന് ചർമ്മത്തിനേൽക്കുന്ന കേടുപാട് നിയന്ത്രിക്കുകയും ചെയ്യാം. ചർമ്മത്തിന് പ്രകൃതിദത്ത തിളക്കവും നിറവും നൽകുന്നതിനും ചർമ്മം ഈർപ്പമുള്ളതായും ടോൺഡ് ആയും നിലനിർത്തുന്നതിനും, പല സലൂണുകളിലും സ്വർണ്ണം ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ ഉപയോഗിച്ചുവരുന്നു.
ആഭരണപ്പെട്ടിയിലെ ഒരിനം മാത്രമല്ല സ്വർണ്ണം, നിങ്ങളുടെ ചർമ്മ പരിചരണ കിറ്റിലേക്ക് ഒരു ഉൽപ്പന്നം പുതിയതായി ചേർക്കാൻ അടുത്ത തവണ ശ്രമിക്കുമ്പോൾ സ്വർണ്ണം അതിലെ ചേരുവയാണോ എന്ന് തീർച്ചയായും നോക്കുക.