Published: 04 Sep 2017

വ്യത്യസ്ത മതങ്ങളിൽ സ്വർണ്ണത്തിന്റെ ആന്തരാർത്ഥം

Lohri Celebration & Significance Of Gold

സ്വർണ്ണത്തിന്റെ സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മൂല്യത്തിന് പുറമെ, ദൈവികതയും വിശുദ്ധിയുമായി ബന്ധപ്പെട്ടാണ് ലോകമതങ്ങൾ സ്വർണ്ണത്തെ കാണുന്നത്.

ധർമ്മത്തിന്റെ ലോകമത ചിഹ്നം

സ്വർണ്ണം, സ്വയ-വിശുദ്ധീകരണ പ്രക്രിയയെ പ്രതിനിധീകരിക്കുന്നതായി മതഗ്രന്ഥങ്ങളിൽ നിന്നുള്ള അധ്യായങ്ങൾ സൂചിപ്പിക്കുന്നു. ധർമ്മനിഷ്ഠകളുടെ തികവുറ്റ സംയോജനത്തിലൂടെ സ്വയ-അഭിവൃദ്ധിക്കായുള്ള അന്വേഷണത്തെയാണ് ഈ പ്രക്രിയ പ്രതിനിധാനം ചെയ്യുന്നത്. അത്യാഗ്രഹം, വിദ്വേഷം, സ്വാർത്ഥത എന്നീ തിന്മകളിൽ നിന്ന് സ്നേഹത്തിലേക്കും സഹാനുഭൂതിയിലേക്കും ആത്മാവ് പരിവർത്തിക്കപ്പെടുമ്പോൾ അന്വേഷകൻ 'സ്വർണ്ണം കണ്ടെത്തുന്നു'

തീവ്രമായ താപമേറ്റാലും പൂർവ്വസ്ഥിതി പ്രാപിക്കാൻ സ്വർണ്ണത്തിന് കഴിയുമെന്ന ഗുണം, എന്നും നിലനിൽക്കുന്നതാണെന്ന ഖ്യാതി സ്വർണ്ണത്തിന് നേടിക്കൊടുത്തിട്ടുണ്ട്, അതുകൊണ്ട് സ്വർണ്ണത്തിന് അനശ്വരതയുമായി ബന്ധമുണ്ട്.

ലോകമെങ്ങും, സൂര്യപ്രഭയോടാണ് സ്വർണ്ണത്തിന്റെ ശോഭ താരതമ്യപ്പെടുത്തുന്നത്. ദൈവികമായ സ്നേഹവും, ചൈതന്യം, സ്വച്ഛത, വിവേകം എന്നിവ നിറഞ്ഞിരിക്കുന്ന ആരോഗ്യകരമായ ജീവിതവുമാണ് സ്വർണ്ണനിറം സൂചിപ്പിക്കുന്നത്.

ക്രിസ്തുമതം

പത്ത് കൽപ്പനകൾ അടങ്ങിയിരിക്കുന്ന പെട്ടി പൂർണ്ണമായും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ ആജ്ഞപ്രകാരം, രണ്ട് സ്വർണ്ണ മാലാഖമാരുടെ രൂപങ്ങൾ കൊണ്ട് ഈ പെട്ടി അലങ്കരിച്ചിരിക്കുന്നു. വാഗ്ദത്ത ദേശത്തേക്കുള്ള പ്രയാണത്തിൽ ഇസ്രയേൽ ജനതയ്ക്ക് മുന്നിൽ നീങ്ങിക്കൊണ്ടിരുന്നത് ഈ പെട്ടിയാണ്. ഈ പെട്ടി ചലിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് മുകളിൽ ദൈവസാന്നിധ്യം ഉണ്ടായിരുന്നു.

കൂടാതെ, ഉണ്ണിയീശോയെ കാണാൻ പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ, കാഴ്ചയായി കൊണ്ടുവന്നത് പൊന്നും കുന്തുരുക്കവും മീറയുമാണ്.

പലപ്പോഴും പള്ളികളുടെ അൾത്താരയ്ക്കും പ്രതിമകൾക്കും സ്വർണ്ണനിറം നൽകാറുണ്ട്, ദൈവത്തിന്റെ മഹത്വവും ദൈവികത്വവും ഭക്തർക്ക് അനുഭവവേദ്യമാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ, പകലിന്റെ പ്രകാശം ചിത്രീകരിക്കുന്നതിന് വെളുത്ത നിറത്തിനൊപ്പം സ്വർണ്ണവും ഉപയോഗിക്കുന്നതിന് മാർപ്പാപ്പ അനുമതി നൽകിയത് മുതൽ ഈ സമ്പ്രദായം നിലവിലുണ്ട്. വയലറ്റ്, ചുവപ്പ്, കറുപ്പ്, പച്ച, നീല എന്നിങ്ങനെയുള്ള മറ്റ് അഞ്ച് നിറങ്ങൾ, പാപപരിഹാരം പോലുള്ള മറ്റ് കാര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

രസകരമെന്ന് പറയട്ടെ, സ്വർണ്ണത്തിന്റെ ഭാരം അളക്കുന്നതിനുള്ള ഒരു യൂണിറ്റ് ആയിരുന്നു താലന്ത്. 34.3 കിലോഗ്രാം സ്വർണ്ണമായിരുന്നു ഒരു താലന്ത് ആയി കണക്കാക്കിയിരുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് നിലവിലെ ഏകദേശം 3,200 രൂപ വരുമെന്നതിനാൽ, ഇപ്പോൾ ഒരു താലന്തിന് 10,97,600 രൂപ (ഏകദേശം 11 ലക്ഷം) രൂപാ വില വരും.

Christianity

ബന്ധപ്പെട്ടവ: ഇന്ത്യയുടെ സ്വർണ്ണപ്രേമം വിശദീകരിക്കുന്ന 6 ലളിതമായ ചാർട്ടുകൾ

ബൈബിളിൽ സ്വർണ്ണത്തെ കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്.

 
  • ഏദൻ തോട്ടത്തിലെ നദിയുടെ ഒരു കൈവഴിയായ ഫിഷൻ എന്ന നീർച്ചാലാണ് ഹാവില എന്ന് വിളിക്കുന്ന സ്വർണ്ണഭൂമിക്ക് ചുറ്റും ഒഴുകുന്നതെന്ന് പഴയ നിയമത്തിൽ പറയുന്നു. ഹാവിലയിലെ സ്വർണ്ണം ഏറ്റവും മികച്ചതാണെന്ന് കരുതപ്പെടുന്നു.
  • ദൈവത്തിന്റെ സിംഹാസനത്തിന് ചുറ്റും നിൽക്കുന്ന 24 ജ്ഞാനവൃദ്ധന്മാർക്ക് സ്വർണ്ണക്കിരീടങ്ങളുണ്ടെന്ന പരാമർശമാണ് മറ്റൊന്ന്. സ്വർണ്ണപ്പാത്രങ്ങളിലാണ് അവർ ദൈവത്തിന് ധൂപം പുകയ്ക്കുന്നത്. ദൈവത്തിനോടുള്ള വിശുദ്ധരുടെ പ്രാർത്ഥനകൾ സ്വർണ്ണപ്പാത്രങ്ങളിലാണ് നിക്ഷേപിക്കപ്പെടുന്നതെന്ന പരാമർശവും ബൈബിളിലുണ്ട്. ദൈവത്തിന്റെ സിംഹാസനത്തിന് ചുറ്റും നിൽക്കുന്ന 24 ജ്ഞാനവൃദ്ധന്മാർക്ക് സ്വർണ്ണക്കിരീടങ്ങളുണ്ട്.
  • ഓഫീർ, പർവായ്മ്, ഷേബ, താർഷീഷ്, ഉപ്ഹാസ് എന്നിങ്ങനെ സ്വർണ്ണത്തിലുള്ള അഞ്ച് ഇടങ്ങൾ കൂടിയുണ്ട്.
  • സ്വർണ്ണത്തിന് ഹീബ്രുവിൽ ഏഴോളം പര്യായങ്ങളുണ്ട്. ഈ പര്യായപദങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് സാഹാബ് എന്ന വാക്കാണ്, 'മിന്നുന്നത് അല്ലെങ്കിൽ തിളങ്ങുന്നത്' എന്നൊക്കെയാണ് ഇതിനർത്ഥം. ശുദ്ധമായ സ്വർണ്ണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പാസ് എന്ന വാക്കാണ് രണ്ടാമത്തേത്, ആത്മീയ വിശുദ്ധിയെയും മഹത്വത്തിനെയും ഇത് സൂചിപ്പിക്കുന്നു.

പ്രധാന ബൈബിളിൽ മാത്രമല്ല, ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലും സ്വർണ്ണത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, പല രൂപങ്ങളിലാണ് വെളിപാടിന്റെ പുസ്തകത്തിൽ സ്വർണ്ണം പ്രത്യക്ഷപ്പെടുന്നത്. ഏത് സ്വർണ്ണവിളക്ക് സ്റ്റാൻഡുകളെ കുറിച്ചുള്ള മൂന്ന് പരാമർശങ്ങൾ ഇതിലുണ്ട്, പുസ്തകത്തിന്റെ പ്രവചനങ്ങളെ വെളിപ്പെടുത്തുന്നതിന് യോഹന്നാന് ദർശനം കൊടുക്കുമ്പോൾ സ്വർണ്ണത്തിന്റെ അരക്കച്ച ധരിച്ചാണ് യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നത്.

ഹിന്ദുമതം

ലോകത്തിലെ മതങ്ങൾ ഏറ്റവും പഴയ മതങ്ങളിലൊന്നായ ഹിന്ദുമതത്തിൽ, വിജ്ഞാനം, പഠനം, ധ്യാനം, മാനസിക വികാസം എന്നിവയെ പ്രതിനിധീകരിക്കുന്ന ശുദ്ധലോഹമായിട്ടാണ് സ്വർണ്ണത്തെ പരിഗണിക്കുന്നത്.

ഹിന്ദു പരമ്പരാഗത സമ്പ്രദായങ്ങളിലും മതപരമായ ചടങ്ങുകളിലും സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത് ശാസ്ത്രീയമായ കാരണങ്ങളെ അടിസ്ഥാനമാക്കിയാണ്. ധരിക്കുന്നയാളുടെ ഊർജ്ജത്തിലും തേജോവലയത്തിലും പോസറ്റീവ് ആയ ഒരു പ്രഭാവം സ്വർണ്ണമുണ്ടാക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മംഗളസൂത്രത്തിലെ സ്വർണ്ണനൂൽ, നെഗറ്റീവ് ആയ വൈബ്രേഷനുകളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

സമൃദ്ധിയുടെ ഹിന്ദു ദേവതയായി അറിയപ്പെടുന്ന ലക്ഷ്മീദേവിയെ ചിത്രീകരിക്കുന്നത് ഇടത് കൈ കൊണ്ട് താഴേക്ക് സ്വർണ്ണ നാണയങ്ങൾ ചൊരിയുന്ന രൂപത്തിലാണ്. ആത്മീയവും ഭൗതികവുമായ സമൃദ്ധിയെ ഈ സ്വർണ്ണ നാണയങ്ങൾ പ്രതിനിധീകരിക്കുന്നു. ലക്ഷ്മീദേവിക്ക് മേൽ സ്വർണ്ണകുംഭങ്ങളിൽ നിന്ന് വെള്ളം ചൊരിയുന്ന നാല് ആനകൾ പ്രതിനിധീകരിക്കുന്നത്, വിവേകത്തോടെയും വിശുദ്ധിയോടെയും ധർമ്മത്തോടെയും കൂടിയ പ്രയത്നം, കടമ, ഉദ്ദേശ്യം, അഭിലാഷം, മോക്ഷം എന്നിവയുടെ ശക്തമായ ചങ്ങലയാണ്. അഗ്നി കൊണ്ടുണ്ടാക്കിയിട്ടുള്ള ഒരു കണ്ണാടിയും, പരലോകത്തിലെത്തുന്ന ആത്മാക്കളെ തൂക്കിനോക്കുന്നതിന് സ്വർണ്ണം കൊണ്ടുള്ള ഒരു തുലാസും പിടിച്ചുനിൽക്കുന്ന രൂപത്തിലാണ് നീതിയുടെ ദേവനായ യമദേവനെ ചിത്രീകരിക്കുന്നത്.

സ്വർണ്ണ വസ്ത്രങ്ങൾ ധരിപ്പിച്ച് ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന പ്രതിഷ്ഠകൾക്ക് സ്വർണ്ണ പ്രഭ നൽകിക്കാണാറുണ്ട്. ഈശ്വരന്റെ ശക്തിയുടെയും അറിവിന്റെയും ദൃഷ്ടാന്തമായാണ് ഈ പ്രഭ നൽകുന്നത്.

മറ്റ് പ്രധാന മതങ്ങളിലെ സ്വർണ്ണക്കഥകൾ

സിഖ് മതം, ബുദ്ധമതം, ജൂതമതം, ഇസ്ലാം മതം എന്നിങ്ങനെയുള്ള മറ്റ് മതങ്ങളും ദേവീദേവന്മാരുടെ വിശുദ്ധിയും വിശ്വാസവുമായി ബന്ധപ്പെട്ട് സ്വർണ്ണത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

സിഖ് മതം

ഇന്ത്യയിലെ പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ്ണ ക്ഷേത്രം തന്നെയാണ് സിഖുകാരുടെ സ്വർണ്ണവുമായുള്ള ബന്ധത്തിന്റെ മകുടോദാഹരണം. നാനാജാതിയിലും മതത്തിലും പെട്ട ആയിരക്കണത്തിന് സന്ദർശകർ സുവർണ്ണ ക്ഷേത്രം കാണുന്നതിന് എത്തുന്നുണ്ട്. 1830-ൽ, മഹാരാജാ രൺജീത് സിംഗ്, ഹർമീന്ദർ സാഹിബിലെ ഗുരുദ്വാര സ്വർണ്ണം കൊണ്ട് ആവരണം ചെയ്തു, അക്കാലത്ത് അതിന് 65 ലക്ഷം ചെലവായി. , ഗുരുദ്വാര പണിത് രണ്ട് നൂറ്റാണ്ടിന് ശേഷമാണ് സ്വർണ്ണം കൊണ്ട് ആവരണം ചെയ്യുന്നത്. ഇന്ന്, ഈ ഗുരുദ്വാര ആവരണം ചെയ്തിരിക്കുന്ന സ്വർണ്ണത്തിന്റെ മൊത്തം തൂക്കം 500 കിലോയിലും അധികമാണ് എന്ന് കണക്കാക്കുന്നു.

Golden Temple

Related: 7 Amazing Facts about the Golden Temple

ബുദ്ധമതത്തിൽ സൂര്യനെയോ അഗ്നിയെയോ സൂചിപ്പിക്കുന്നതാണ് സ്വർണ്ണം, ഹിന്ദുമതത്തിൽ വെളിച്ചത്തിന്റെ ദേവനാണല്ലോ സൂര്യൻ.

ജൂതമതത്തിൽ, ദൈവിക പ്രകാശത്തിന്റെയും ദൈവത്തിന്റെ മഹത്വത്തിന്റെയും അടയാളമാണ് സ്വർണ്ണം.

Judaism

ഇസ്ലാം മതത്തിൽ, സ്വർണ്ണ നിറം, പച്ചയുമായി സംയോജിക്കുമ്പോൾ സ്വർഗ്ഗത്തെ സൂചിപ്പിക്കുന്നു.

ദൈവികത്വത്തിന്റെ സ്വർണ്ണം

ഈശ്വരനോടുള്ള ഭക്തി-ബഹുമാനങ്ങളുടെ അടയാളമാണ് സ്വർണ്ണം. തിളക്കം, ബലം, വഴക്കം, അപൂർവ്വത എന്നിങ്ങനെയുള്ള ഭൗതിക ഗുണങ്ങളിൽ നിന്നാണ് ഈ ചിത്രീകരണം ഉടലെടുക്കുന്നത്. അതിനാൽ, ആരാധനയ്ക്കുള്ള വിഗ്രഹങ്ങൾ സ്വർണ്ണം കൊണ്ട് നിർമ്മിക്കുകയും അവയിൽ സ്വർണ്ണാഭരണങ്ങൾ ചാർത്തുകയും ചെയ്യുന്നു. ആരാധനാലയങ്ങളുടെ ചുവരുകളും മച്ചുകളും സ്വർണ്ണം കൊണ്ടുള്ള സൃഷ്ടികൾ ഉപയോഗിച്ച് ആവരണം ചെയ്യുന്നു. മത പുസ്തകങ്ങളിലും കഥകളിലും, സ്വർണ്ണപ്പാത്രങ്ങളിൽ നിന്ന് ഭക്ഷിക്കുന്നവരും സ്വർണ്ണക്കിടക്കയിൽ കിടക്കുന്നവരും സ്വർണ്ണ സിംഹാസനങ്ങളിൽ ഇരിക്കുന്നവരുമായി ദേവീദേവന്മാരുടെ അനേകം പരാമർശങ്ങൾ കാണാം.

ഇന്ത്യയിൽ ആചരിക്കപ്പെടുന്ന മതപരവും സാസ്കാരികവുമായ ചടങ്ങുകളിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം പ്രകടമാണ്. വിവാഹം, ജന്മദിനം, ഉത്സവങ്ങൾ എന്നിങ്ങനെയുഌഅ സവിശേഷാവസരങ്ങളിൽ വാങ്ങേണ്ട ശുഭകരമായൊരു വസ്തുവായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും ഈശ്വരൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും ദേവീദേവന്മാർക്ക് സ്വർണ്ണം കാണിക്കയായി നൽകിവരുന്നു. സ്വർണ്ണം വാങ്ങാതെയും സ്വർണ്ണത്തെ ആരാധിക്കാതെയും ദീപാവലി, ഓണം, പൊങ്കൽ, ദുർഗാപൂജ, ദാന്തെരാസ്, ദസറ, കൊയ്ത്തുകാലം എന്നിങ്ങനെയുള്ള അവസരങ്ങൾ പൂർണ്ണമാകില്ല.

അങ്ങനെ, ലോകത്തിലുള്ള എല്ലാ മതങ്ങളിലും, സ്വർണ്ണത്തിന് മംഗളകരവും വിലമതിക്കാനാവാത്തതുമായ അർത്ഥ വ്യാഖ്യാനങ്ങളുണ്ട്

Sources:
Source1Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10, Source11, Source12, Source13, Source14, Source15