Published: 25 Oct 2017

സ്വർണവും പരിസ്ഥിതിയും

സ്വർണത്തിനു പാരിസ്ഥിക പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, നമ്മുടെ കാലാവസ്ഥയിലെ കരിയും പുകയും കുറച്ചുകൊണ്ടുവരാൻ ഈ മഞ്ഞ ലോഹത്തിന് എങ്ങനെ സഹായിക്കാമെന്ന് കണ്ടെത്താം.

 

  1. പുനരുപയോഗിക്കാവുന്ന ഊർജ്ജം
    Giant Photovoltaic

    പ്രശ്നം:

    ജൈവ ഇന്ധനങ്ങൾ ഒരു വലിയ ഊർജ്ജ സ്രോതസ്സാണെങ്കിലും പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കുന്നതാണ്, മാത്രമല്ല അവ പരിമിതമായ അളവിൽ ലഭിക്കുകയുള്ളു. അതുകൊണ്ട്, കാറ്റ്, സൗരോർജ്ജം, തിരമാലകൾ എന്നിവപോലുള്ള ശുദ്ധവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ബദൽ ഊർജ്ജ സ്രോതസ്സുകൾ ശാസ്ത്രജ്ഞർ അന്വേഷിക്കുന്നു.

    രണ്ടായിരത്തി അമ്പതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സായി സൗരോർജ്ജം മാറുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പ്രതീക്ഷിക്കുന്നു. പക്ഷെ ഇപ്പോൾ, കാര്യക്ഷമമായ സൗരോർജ്ജ സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള ഉയർന്ന ചെലവ് ആശങ്കയ്ക്ക് കാരണമാകുന്നു.

    പരിഹാരം:

    ലോകമെമ്പാടുമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങൾ ചെറിയ അളവിൽ സ്വർണം ഉപയോഗിക്കുന്നത് (ചെറിയ നാനോകണങ്ങളുടെ രൂപത്തിൽ) പലവിധത്തിലുള്ള ശുദ്ധമായ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. സൗരോർജ്ജ മേഖലയിൽ, സ്റ്റാൻഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ സ്വർണ നാനോകണങ്ങളുടെ ഒരു പാളി ഉൾകൊള്ളുന്ന ഒരു നൂതന സോളാർ പാനൽ സൃഷ്ടിച്ചു. പാനലിലെ ഓരോ സോളാർ സെല്ലിന്റെയും കാര്യക്ഷമത 20% ൽ നിന്ന് 22% ആക്കാൻ ഈ പാളി സഹായിച്ചു. ഇത് ഒരു ചെറിയ വർധനവായി തോന്നുമെങ്കിലും കാര്യക്ഷമമായ ഒരു "യഥാർത്ഥ ലോകത്തെ" മെച്ചപ്പെടുത്താൻ ഇതിനു കഴിയുന്നു.

  2. രാസത്വരകങ്ങളുടെ പരിവർത്തകർ
    Catalytic Converters

    പ്രശ്നം:

    2017 ഏപ്രിലിൽ ഇന്ത്യയിൽ 2,54,290 കാറുകൾ രജിസ്റ്റർ ചെയ്തു, അനവധി ടാക്സികൾ ഓടുന്നുമുണ്ട്. ഇത് സാമ്പത്തിക പുരോഗതിയും കൂടുതൽ വാങ്ങൽ ശേഷിയും കാണിക്കുമ്പോൾ തന്നെ, കൂടുതൽ കാറുകൾ എന്നാൽ കൂടുതൽ വായുമലിനീകരണം എന്നാണർത്ഥം.

    പരിഹാരം:

    എൻജിനിൽ ഇന്ധനം കത്തുന്നത് മൂലമുണ്ടാവുന്ന അപകടകരമായ വായുമലിനീകരണം ഒഴിവാക്കാൻ സഹായിക്കുന്ന കാറ്റലിക് കൺവെർട്ടറുകൾ കാറുകളിൽ ഘടിപ്പിച്ചിരിക്കുന്നു. 2011-ൽ വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) പിന്തുണയോടെ ഒരു പുതിയ കാറ്റലറ്റിക് കൺവെർട്ടർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാസപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനു വേണ്ടി,ഈ ഉപകാരണങ്ങൾ മറ്റു വിലപിടിച്ച ലോഹങ്ങളുമായി ചേർത്ത് സ്വർണത്തെ ഒരു ഉത്തേജകമായി ഉപയോഗിക്കുന്നു.(പ്രവർത്തനവേളയിൽ ഒട്ടും പാഴാവാതെ തന്നെ). ഈ കാറ്റലിസ്റ്റ് രൂപീകരണം കാർ നിർമ്മാതാക്കൾക്ക് ഒരു പുതിയ പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഈ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയതും മെച്ചപ്പെട്ടതുമായ ഉൽപ്പന്നങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കാറ്റലറ്റിക് കൺവെർട്ടർ നിർമ്മാതാക്കളിനൊന്നിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്.

  3. ശുദ്ധമായ ഭൂഗർഭജലം
    Clean groundwater

    പ്രശ്നം:

    ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ വെള്ളത്തിൽ ഫ്ലൂറൈഡ് മലിനീകരണം കണ്ടെത്തിയിട്ടുണ്ട്, കുറഞ്ഞത് 10 സംസ്ഥാനങ്ങളിലെ ഭൂഗർഭ ജലത്തിൽ ആർസെനിക് മാലിന്യവും ഉണ്ട്. മലിനമായ ജലവിതരണവും അനുബന്ധമായുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെയും ഇത് സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുന്നു.

    പരിഹാരം:

    ജല മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളിലൊന്നാണ് മലിനീകരണം ഇല്ലാതാക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത രാസ ഉൽപ്രേരകങ്ങൾ. റൈസ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ഡ്യുപോണ്ട് കെമിക്കൽ എന്നിവയിലെ ഗവേഷകർ ഒരു സ്വർണ്ണ, പല്ലേഡിയം കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് മലിനമായ ഭൂഗർഭജലത്തിൽ നിന്ന് അപകടകരമായ ക്ലോറിനേറ്റ് സംയുക്തങ്ങളെ ഫലപ്രദമായി നീക്കംചെയ്യുന്നു.

    അടിക്കുറിപ്പ്:

    ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്ന സ്വർണം ഭൂതകാലത്തിന്റെ പ്രതീകമായി മാത്രമല്ല, സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ശുദ്ധവും ഹരിതവുമായ ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ്.