Published: 28 Oct 2021
സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളും സ്വർണ്ണ ഓഹരികളും: എന്താണ് വ്യത്യാസം?
തങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുകയോ സംഭരണത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നവർക്ക് ലഭ്യമായ രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് ഗോൾഡ് ഫ്യൂച്ചറുകളും ഗോള്‍ഡ് ബാക്ക്ഡ് ഇടിഎഫുകളും. മെറ്റീരിയല്‍ രൂപത്തിലല്ലാത്ത സ്വർണ്ണത്തിന്‍റെ ഏറെ പ്രചാരമുള്ള രണ്ട് രൂപങ്ങളാണ് ഇവ. 2020-ൽ, സ്വർണ്ണ ഫ്യൂച്ചറുകൾക്കും ഇടിഎഫുകൾക്കുമുള്ള ആവശ്യം വർദ്ധിച്ചു, ഇടിഎഫുകൾ 47.9 ബില്യൺ ഡോളറിന്‍റെ റെക്കോർഡ് വാർഷിക അറ്റ വരവാണ് രേഖപ്പെടുത്തിയത്.
ലിക്വിഡിറ്റി, ലെവറേജ്, ചെലവ് എന്നിവയുടെ കാര്യത്തിൽ ഗോള്‍ഡ് ഫ്യൂച്ചറുകളും iഗോള്‍ഡ് ബാക്ക്ഡ് ഇടിഎഫുകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഏതിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നു എന്നതു സംബന്ധിച്ച ഒരു നിക്ഷേപകന്‍റെ തീരുമാനത്തെ സ്വാധീനിക്കുന്ന വ്യത്യാസങ്ങളാണ് ഇവ.
സ്വർണ്ണാധിഷ്ഠിത ഇടിഎഫുകളും ഗോൾഡ് ഫ്യൂച്ചറുകളും നിർവ്വചിക്കുന്നു
സ്വർണ്ണ ഫ്യൂച്ചറുകളും സ്വർണ്ണാധിഷ്ഠിത ഇടിഎഫുകളും എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്ന സാമ്പത്തിക ഉപകരണങ്ങളാണ്, എന്നാൽ ഇവ രണ്ടും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്.
ഗോൾഡ് ഫ്യൂച്ചറുകൾ: ഭാവിയിലെ ഒരു നിശ്ചിത തീയതിയിൽ, ഒരു നിശ്ചിത അളവിലുള്ള സ്വർണ്ണം ഒരുനിശ്ചിത വിലയ്ക്ക് വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങുന്നതിന് വാങ്ങുന്നയാൾ സമ്മതിക്കുന്ന കരാറുകളാണ് ഗോൾഡ് ഫ്യൂച്ചറുകൾ. സ്വർണ്ണ ഫ്യൂച്ചറുകൾ റിഡീം ചെയ്യാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പണത്തിലൂടെ അല്ലെങ്കിൽ ശരിക്കും സ്വർണ്ണം (കരാറിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ) സ്വീകരിക്കുന്നതിലൂടെ അതു ചെയ്യാനാകും
സ്വർണ്ണാധിഷ്ഠിത ഇടിഎഫ്: മെറ്റീരിയല്‍ ആയിട്ടല്ലാതെ, പേപ്പർ രൂപത്തിലുള്ള സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന കമ്മൊഡിറ്റി ഫണ്ടുകളാണ് സ്വര്‍ണ്ണാധിഷ്ഠിത ഇടിഎഫുകള്‍. നിക്ഷേപകർ സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾ റിഡീം ചെയ്യുമ്പോൾ, തതുല്യമായ പണമോ സ്വര്‍ണമോ നേടാം. കുറഞ്ഞത് 1 കിലോ സ്വർണം റിഡീം ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകർക്കാണ് ശരിക്കുള്ള സ്വർണം ലഭ്യമാക്കുക
ലെവറേജ്
ഒരു നിക്ഷേപത്തിലെ പ്രതീക്ഷിതവരുമാനം വർദ്ധിപ്പിക്കാനായി കടമെടുത്ത മൂലധനം ഉപയോഗിക്കുന്ന ഒരു നിക്ഷേപ ഉപായമാണ് ലെവറേജ്. ഇക്കാര്യത്തില്‍ ഇടിഎഫുകളെയും ഗോൾഡ് ഫ്യൂച്ചറുകളെയും ഒന്ന് താരതമ്യം ചെയ്യാം.:
ഗോൾഡ് ഫ്യൂച്ചറുകൾ : ഫ്യൂച്ചറുകൾ ലെവറേജ്ഡ് ഉൽപ്പന്നങ്ങളാണ്. അതായത്, നിക്ഷേപകൻ പ്രധാനമായും ഒരു ചെറിയ മാർജിൻ നൽകിയ ശേഷം, നിക്ഷേപത്തിന്‍റെ അടിസ്ഥാനമായ കമ്മൊഡിറ്റിയുടെ വില നീങ്ങാന്‍ സാധ്യതയുള്ള ദിശയിൽ തന്‍റെ ബെറ്റ് ഉറപ്പിക്കുന്നു. വിപണിയിലെ ഒരു പ്രത്യേക അവസരം മുതലെടുക്കാൻ ലെവറേജ് അല്ലെങ്കിൽ വായ്പാ മൂലധനം ഉപയോഗിക്കാൻ ഇത് നിക്ഷേപകരെ പ്രാപ്തമാക്കുന്നു.
ഇന്ത്യയിൽ, ഗോൾഡ് ഫ്യൂച്ചറുകൾക്കുള്ള മാർജിനുകൾ കരാറിന്‍റെ സാങ്കൽപ്പിക മൂല്യത്തിന്റെ 4%ന് അടുത്താണ്; ഇതിനർത്ഥം തുടക്കത്തിൽ നിക്ഷേപകർ കരാർ മൂല്യത്തിന്‍റെ 4% മാത്രമേ നൽകുന്നുള്ളൂ എന്നാണ്.
സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾ: ഒരു ഇടിഎഫിന് അതിന്‍റെ മൂല്യം ലഭിക്കുന്നത് അതില്‍ "ഉള്‍ച്ചേര്‍ത്തിട്ടുള്ള ആസ്തി"കളിൽ നിന്നാണ്; ഇവിടെ അത് സ്വർണ്ണമാണ്. ഇടിഎഫുകളുടെ കാര്യത്തിൽ ഒരു ലെവറേജ് ഇല്ല, കാരണം ഇവിടെ "നല്ല വിശ്വാസ മാർജിൻ" എന്നത് വരുന്നില്ല. ഇടിഎഫുകൾ വാങ്ങാൻ ചില ബ്രോക്കർമാർ വായ്പകൾ നൽകിയേക്കാം, എന്നാൽ ഇവ മറ്റെല്ലാ വായ്പകള്‍ക്കും സമാനമായി അനുബന്ധ ചെലവുകളോട് കൂടിയതാണ്.
ചെലവുകൾ
സാക്ഷാൽ സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമില്ലാത്തതോ അതു താങ്ങാനാവാത്തതോ ആയ നിക്ഷേപകർക്കു വേണ്ടി ചെലവു കുറഞ്ഞ ബദല്‍ മാർഗ്ഗങ്ങളാണ് ഫ്യൂച്ചറുകളും ഇടിഎഫുകളും പ്രാപ്യമാക്കുന്നത്. അവയുമായി ബന്ധപ്പെട്ട ചെലവുകൾ ഇവയാണ്:
ഗോൾഡ് ഫ്യൂച്ചറുകൾ : ഇവിടെ നിക്ഷേപകർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് സ്വർണ്ണം വാങ്ങാനോ വിൽക്കാനോ കഴിയും., മാത്രമല്ല ഇടപാടു ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ല. അതു പോലെ മാനേജ്മെന്റ് ഫീസും ഉൾപ്പെട്ടിട്ടില്ല., നിക്ഷേപകർക്കായി മൂന്നാം കക്ഷികൾ തീരുമാനങ്ങൾ എടുക്കുന്നുമില്ല; നിക്ഷേപകർക്ക് കരാറിന്‍റെ ഭാഗമായസ്വർണം ഏത് സമയത്തും സ്വന്തമാക്കാനാകും.
എന്നിരുന്നാലും, ഒറിജിനൽ കരാറിന്‍റെ കാലഹരണ തീയതി നീട്ടാൻ ആഗ്രഹിക്കുന്ന ദീർഘകാല നിക്ഷേപകരുടെ കാര്യത്തിൽ ബ്രോക്കർ അക്കൗണ്ട് തുറക്കുന്നതിനുള്ള ചാർജുകളും ബ്രോക്കറേജ് കമ്മീഷനും നല്‍കേണ്ടിവരും. ഒരു നിക്ഷേപകൻ തന്‍റെ ഫ്യൂച്ചേര്‍സ് കരാറുകളില്‍ പുനഃനിക്ഷേപിക്കാന്‍ ശ്രമിച്ചാലും അതിന് ചില ചെലവുകൾ വരുന്നുണ്ട്.
സ്വർണ്ണാധിഷ്ഠിത ഇടിഎഫ്: വാർഷികാടിസ്ഥാനത്തിലുള്ള ഡീമാറ്റ് അക്കൗണ്ട് ചാർജുകള്‍, വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ബ്രോക്കറേജ് ചാർജുകള്‍, ഫണ്ട് മാനേജ്മെന്‍റ് ചെലവുകള്‍ എന്നിവ ഇടിഎഫുകളുമായി ബന്ധപ്പെട്ട ചെലവുകളിൽ ഉൾപ്പെടുന്നു. മൊത്തം ഫണ്ട് മൂല്യത്തിന്‍റെ ഒരു ചുരുങ്ങിയ ശതമാനമാണ് ഫണ്ട് മാനേജ്മെന്‍റ് ചെലവ്. സ്വര്‍ണ്ണാധിഷ്ഠിത ഇടിഎഫുകള്‍ ചില ഘട്ടങ്ങളില്‍ചില "ട്രാക്കിംഗ് പിശകുകൾ" കാണിക്കാം. ഇത് ഫണ്ട് മൂലമുണ്ടാകുന്ന ഏതെങ്കിലും ചെലവുകൾ കാരണം, അഥവാ കരാറില്‍ ഉള്‍പ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം ഫണ്ടിന്‍റെ ചെലവുകൾക്കായി വിൽക്കുന്നതു കാരണമാണ് ഉണ്ടാകുന്നത്.
നികുതികൾ
ട്രേഡര്‍, രാജ്യം, കൈവശം വെച്ചിരിക്കുന്ന കാലയളവ് എന്നിവയെ ആശ്രയിച്ചാണ് സ്വർണ്ണ ഫ്യൂച്ചറുകൾക്കും സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾക്കുമുള്ള നികുതി നിരക്കുകൾ ക്രമീകരിച്ചിട്ടുള്ളത്.
ഗോൾഡ് ഫ്യൂച്ചറുകൾ: ഫ്യൂച്ചറുകളുടെ ട്രേഡിംഗുമായി ബന്ധപ്പെട്ട നികുതി ഘടന മനസ്സിലാക്കുക എന്നത് വളരെ ദുഷ്കരമാണ്. അന്തർലീന ആസ്തി എന്ന നിലയിൽ സ്വർണ്ണം വരുന്ന ഡെറിവേറ്റിവ് കരാറുകളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക നികുതി വ്യവസ്ഥകളുണ്ട്, പ്രാഥമികമായി ഇത്തരം കരാറുകള്‍ ബിസിനസുകൾക്കു മാത്രമാണ് ലഭ്യമായിരിക്കുന്നത്. നികുതി ഇളവ് നേടുന്നതിനായി ബിസിനസുകൾക്ക് ഗോള്‍ഡ് ഡെറിവേറ്റിവുകളില്‍ നിന്നുള്ള വരുമാനം ക്ലെയിം ചെയ്യാവുന്നതാണ്.
സ്വർണ്ണാധിഷ്ഠിത ഇടിഎഫ്: സ്വർണ്ണാധിഷ്ഠിത ഇടിഎഫുകളുടെ വിൽപ്പനയിൽ നിന്നുള്ള ഏത് നേട്ടത്തിനും ചുമത്തുന്ന നികുതികൾ, യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പനയ്ക്കുള്ള നികുതികള്‍ക്ക് സമാനമാണ്.. മൂന്നു വർഷത്തിൽ താഴെ മാത്രമുള്ള കാലയളവിൽ കൈവശം വെക്കുന്നഇടിഎഫുകളില്‍ നിന്നുള്ള ഹ്രസ്വകാല മൂലധന നേട്ടം നിക്ഷേപകന്റെ വരുമാനമായി കണക്കാക്കും. സ്വാഭാവികമായും നിലവിലുള്ള സ്ലാബിന് അനുസൃതമായി അതിന് നികുതി ചുമത്തപ്പെടും. കൂടുതൽ കാലത്തേക്കു കൈവശം വെക്കുകയാണെങ്കിൽ, അവ ദീർഘകാല മൂലധന നേട്ടത്തിനുള്ള 20.8% സെസിന് വിധേയമായിരിക്കും.
വിലയിലെ വ്യതിയാനങ്ങൾ
സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾക്കും സ്വർണ്ണ ഫ്യൂച്ചറുകൾക്കും വ്യത്യസ്ത തലത്തിലാണ് വില വ്യതിയാനങ്ങൾ ഉള്ളത്, എന്നിരുന്നാലും സ്വർണ്ണ ഫ്യൂച്ചറുകളുടെ തനതു സവിശേഷതകൾ വില വ്യതിയാന സാധ്യതകള്‍ വർദ്ധിപ്പിക്കുന്നു.
ഗോൾഡ് ഫ്യൂച്ചറുകൾ: വലിയ വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ലെവറേജ്ഡ് ഉൽപ്പന്നങ്ങളാണ് ഗോൾഡ് ഫ്യൂച്ചറുകൾ. എന്നിരുന്നാലും, മറുവശം നോക്കിയാൽ, നഷ്ടങ്ങളും വലുതായിരുന്നേക്കാം. ഫ്യൂച്ചറുകൾക്ക് "റോൾഓവർ" എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സവിശേഷതയുമുണ്ട്. ഇതനുസരിച്ച് നിക്ഷേപകർക്ക് കാലാവധി തീരുന്നതിനു മുമ്പ് അവരുടെ പൊസിഷന്‍ ക്ലോസ് ചെയ്യാനും, കാലവധി തീരുന്ന ഫ്യൂച്ചറുകളിലെ നിക്ഷേപങ്ങൾ ഭാവിയില്‍ കാലവധി തീരുന്ന മറ്റ് ഫ്യൂച്ചറുകളുടെ കരാറുകളിലേക്ക് മാറ്റാനും സാധിക്കും.. ഇത് വിലയുടെ ചാഞ്ചാട്ടത്തെയും സ്വാധീനിക്കും
സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾ: ഫ്യൂച്ചറുകളുമായുള്ള താരതമ്യത്തിൽ, ഇടിഎഫുകൾ കുറഞ്ഞ തോതിലുള്ള ചാഞ്ചാട്ടമാണ് കാണിക്കുന്നത്. കാരണം, സ്വർണ്ണ ഇടിഎഫുകൾ ഒരു വിനിമയവസ്തു എന്ന നിലയിൽ സ്വർണ്ണത്തിന്‍റെ വിപണി വിലയെ പിന്തുടരുന്നു. നിലവിലെ സ്വര്‍ണ്ണ വിലയാണ് പ്രസക്തമായിരിക്കുന്നത്, , അല്ലാതെ ഭാവിയിലെ ഒരു നിശ്ചിത തീയതിയില്‍ ഉണ്ടാകാനിടയുള്ളവിലയല്ല. അടിസ്ഥാനപരമായി, ശരിക്കുള്ള സ്വർണ്ണത്തിന്‍റെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് സമാനമാണ് സ്വർണ്ണാധിഷ്ഠിത ഇടിഎഫുകളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍..
സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾക്കും സ്വർണ്ണ ഫ്യൂച്ചറുകൾക്കും നേട്ടങ്ങളുമുണ്ട് കോട്ടങ്ങളുമുണ്ട്. സ്വർണ്ണ ഫ്യൂച്ചറുകൾ റിസ്കുള്ള നിക്ഷേപങ്ങളാണെങ്കിലും, അവയ്ക്ക് വളരെ ഉയർന്ന വരുമാനം നൽകാനുള്ള കഴിവുണ്ട്. നിങ്ങൾ സ്വർണ്ണ വിപണി മനസ്സിലാക്കി അത് പതിവായി പിന്തുടരുന്ന ആളാണെങ്കിൽ, അത് വളരെ ലാഭകരമായ ഒരു നിക്ഷേപ സംവിധാനമാണ്. എന്നിരുന്നാലും, സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾ ഉയർന്ന ലിക്വിഡിറ്റിയുള്ള സുരക്ഷിത ഉപകരണങ്ങളാണ്. നിങ്ങൾ സ്വർണ്ണ നിക്ഷേപത്തിൽ തുടക്കം കുറിക്കുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്ക് അനുയോജ്യം സ്വർണ്ണാധിഷ്ഠിത ഇടിഎഫുകൾ ആണ്.