Published: 07 Sep 2017

എന്താണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ കയറ്റുമതി രാജ്യമായി മാറ്റുന്നത്?

Gold Jewellery Export from India

2015-2016 കാലയളവിൽ, 8.6 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സ്വർണ്ണമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

2004 മുതൽ, 369 ബില്യൺ യുഎസ് ഡോളറിൽ (19,024 ബില്യൺ രൂപ) കൂടുതൽ പണമാണ് സ്വർണ്ണ വ്യവസായവും ആഭരണ വ്യവസായവും വിദേശനാണ്യമായി ഇന്ത്യക്ക് നേടിക്കൊടുത്തത്. അടുത്ത പത്ത് വർഷം പരിഗണിക്കുമ്പോൾ, വാർഷികാടിസ്ഥാനത്തിൽ ഈ തുകയിൽ 5%–7% വർദ്ധനവ് ഉണ്ടാകുന്നതിനാണ് സാധ്യത.

എന്നാൽ, രസകരമായ മറ്റൊരു സംഗതിയുണ്ട്. 2015-ൽ രണ്ട് ടണ്ണിൽ താഴെ സ്വർണ്ണമാണ് ഇന്ത്യയിൽ ഖനനം ചെയ്തെടുത്തത്. എന്നാൽ, ഇതേ വർഷം തന്നെ, ഇന്ത്യൻ സ്വർണ്ണ ഡിമാൻഡ് തൃപ്തിപ്പെടുത്തുന്നതിന് 950 ടണ്ണിലധികം സ്വർണ്ണം ഇറക്കുമതി ചെയ്യുകയുണ്ടായി. . അപ്പോൾ, എന്താണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ കയറ്റുമതി രാജ്യമായി മാറ്റുന്നത്?

സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾ

2015-2016 കാലയളവിൽ, യുഎഇ, ഹോംഗ് കോംഗ്, യുഎസ്, യുകെ, സിംഗപ്പൂർ എന്നിവ ഉൾപ്പെടെ, ഏകദേശം 90 രാജ്യങ്ങളിലേക്ക് ഇന്ത്യ സ്വർണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യൻ ജനത വളരെയധികമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾക്കുള്ള ഡിമാൻഡ് വരുന്നത്. ഇന്ത്യൻ സ്വർണ്ണാഭരണ കയറ്റുമതിയിൽ 50 ശതമാനത്തോളം നടക്കുന്നത് യുഎഇയിലേക്കാണ്. ഈ രാജ്യത്ത് 2.6 മില്യൺ പ്രവാസി ഇന്ത്യക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി ജനത ഇന്ത്യക്കാരാണ് .


സ്വർണ്ണ ഡിസൈനുകൾ

ഇന്ത്യ കയറ്റുമതി ചെയ്യുന്ന സ്വർണ്ണാഭരണങ്ങളിൽ ഏതാണ്ട് 50 ശതമാനവും പ്ലെയിൻ സ്വർണ്ണാഭരണങ്ങളാണ്. പൊതുവെ, ഈ സ്വർണ്ണാഭരണങ്ങൾ കയറ്റിയയയ്ക്കുന്നത് മുംബൈ, കൊൽക്കൊത്ത എന്നീ നഗരങ്ങളിൽ നിന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നുമാണ്. ദക്ഷിണേന്ത്യ, പ്രത്യേകിച്ച് തമിഴ്നാടും കേരളവും, തനത് സ്വർണ്ണാഭരണ ഡിസൈനുകൾക്ക് പ്രശസ്തമാണ്. പ്രകൃതിയിൽ നിന്ന് പ്രചോദനം കൊണ്ടിട്ടുള്ള ഇത്തരം സ്വർണ്ണാഭരണ ഡിസൈനുകൾ സങ്കീർണ്ണവും അതീവ ആകർഷണീയവുമാണ്.

ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണങ്ങളുടെ അതുല്യവും വൈവിധ്യമുള്ളതുമായ ഡിസൈനുകളാണ്, ലോകത്തെമ്പാടും ഇന്ത്യൻ സ്വർണ്ണാഭരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതും കൈകൊണ്ട് നിർമ്മിക്കുന്നതുമായ സ്വർണ്ണാഭരണങ്ങൾക്ക് ലോകമെമ്പാടും വലിയ ഡിമാൻഡാണ്. പരമ്പരാഗത ഇന്ത്യൻ സ്വർണ്ണാഭരണ ഡിസൈനുകളും സ്വർണ്ണപ്പണിക്കാരുടെ കരകൗശല ചാതുര്യവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുഗൾ രാജവംശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവയാണ് കുന്ദൻ, മീനകരി എന്നിങ്ങനെയുള്ള സ്വർണ്ണാഭരണ ശൈലികൾ, ഇത്തരത്തിലുള്ള ആഭരണങ്ങൾക്ക് വലിയ ഡിമാൻഡാണുള്ളത്.


സ്വർണ്ണ വ്യാപാരം

കയറ്റുമതി ചെയ്യുന്നത് ആഭരണമോ ബാറുകളോ കോയിനുകളോ ആകട്ടെ, കയറ്റുമതി ചെയ്യുന്ന യഥാർത്ഥ രാജ്യത്തിലേക്ക് വീണ്ടും ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് അത് ഉരുക്കുക എന്ന ഏക ഉദ്ദേശ്യത്തോട സ്വർണ്ണം കയറ്റുമതി ചെയ്യുന്നതിനെ യാണ് റൗണ്ട് ട്രിപ്പിംഗ് എന്ന് പറയുന്നത്. ഈ പ്രക്രിയ, വ്യത്യസ്ത രാജ്യങ്ങൾക്കിടയിൽ സ്വർണ്ണത്തിന്റെ വർത്തുളമായ ഒഴുക്കിന് വഴിവയ്ക്കുന്നു. വ്യാപാര സ്ഥിതിവിവരക്കണക്കുകളും പെരുപ്പിച്ച് കാട്ടുന്നു.

'റൗണ്ട് ട്രിപ്പിംഗി'ന് പിന്നിലെ അന്തർലീനമായ കാരണങ്ങൾ വ്യത്യാസപ്പെടാം. ഇന്ത്യയുടെ കാര്യത്തിൽ, എന്തായിരിക്കും ഈ റൗണ്ട് ട്രിപ്പിംഗിന് കാരണം? ഇന്ത്യയുടെ സാഹചര്യത്തിൽ, വ്യാപാരം ചെയ്ത ചരക്കിന്റെ അളവ് കൃത്രിമമായി കൂട്ടാനും അതിലൂടെ ചെലവ് കുറഞ്ഞ വായ്പ കരസ്ഥമാക്കാനുമാണ് സ്ഥാപനങ്ങൾ പൊതുവെ റൗണ്ട് ട്രിപ്പിംഗ് ചെയ്യുന്നത്. ഇന്ത്യയുടെ വ്യാപാരം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ചില നയങ്ങൾ കൈക്കൊണ്ടിട്ടുണ്ട്, ചില നിയന്ത്രണാധികാര സ്ഥാപനങ്ങളെ നിയമിച്ചിട്ടുമുണ്ട്. ഇവയെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:

 
  1. GJEPC

    1966-ലാണ് വാണിജ്യ മന്ത്രാലയം 'ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ' (GJEPC) രൂപീകരിച്ചത്, വൈര - സ്വർണ്ണ ആഭരണ കയറ്റുമതിക്ക് ഊർജ്ജം പകരുകയും അന്തർദ്ദേശീയ വിപണികളിൽ ഇന്ത്യൻ ആഭരണങ്ങൾ പ്രശസ്തി ഉണ്ടാക്കുകയുമാണ് കൗൺസിലിന്റെ ലക്ഷ്യം. ഇതിന്റെ ഫലമായി, 1966 -67 കാലയളവിൽ 28 മില്യൺ യുഎസ് ഡോളറായിരുന്ന കയറ്റുമതി, 2013-2014 കാലയളവിൽ 35 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.

  2. സെസുകൾ

    വിദേശ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരംഭമായി ഏപ്രിൽ 2000-ത്തിൽ ഇന്ത്യയൊരു സ്പെഷ്യൽ എക്കണോമിക്ക് സോൺ (SEZ) സംരംഭം അവതരിപ്പിച്ചു. എക്സ്പോർട്ട് പ്രോസസ്സിംഗ് സോൺ (EPZ) സജ്ജമാക്കുന്നത് വളരെ കാര്യക്ഷമമാവുമെന്ന് സർക്കാർ മനസ്സിലാക്കി, അത്തരം സോൺ സജ്ജമാക്കുന്ന ഏഷ്യയിലെ ഏറ്റവുമാദ്യത്തെ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.

  3. SEEPZ

    സാന്താക്രൂസ് ഇലക്ട്രോണിക്സ് എക്സ്പോർട്ട് പ്രോസസ്സിംഗ് സോൺ (SEEPZ) സ്ഥാപിക്കപ്പെട്ടത് 1973-ലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി മേഖലകളിൽ ഒന്നാണിത്. ഇവിടെ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്നത് സ്വർണ്ണാഭരണങ്ങളാണ്: ഈ മേഖലയിൽ നിന്നുള്ള ആഭരണ കയറ്റുമതിയുടെ 84 ശതമാനവും (.8 ബില്യൺ യുഎസ് ഡോളർ) സ്വർണ്ണമാണ്.

വൈരക്കൽ സ്വർണ്ണ ആഭരണ വ്യവസായത്തിന്റെ ഭാവി ശോഭനമാണ്, ഇറക്കുമതി കയറ്റുമതി സ്ഥാപനങ്ങൾക്ക് മാത്രമല്ല, തൊഴിലാളികൾക്കും. എടി കിയേർണെ എന്ന കൺസൾട്ടിംഗ് കമ്പനി നടത്തിയ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, 2.4 മില്യണിലധികം ആളുകളാണ് രത്ന - ആഭരണ വ്യവസായമേഖലയിൽ ജോലി നോക്കുന്നത്, 2020 ആകുന്നതോടെ 0.7–1.5 മില്യൺ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ ഈ മേഖലയ്ക്ക് കഴിയുമെന്ന് കണക്കാക്കപ്പെടുന്നു . വളർന്നുവരുന്ന ഈ മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് കൂടുതൽ അറിയുന്നതിന്, ജ്വല്ലറി ഡിസൈൻ - എ ഡാസ്ലിംഗ് കരിയർ ചോയ്സ് വായിക്കുക

Source: India’s gold market: evolution and innovation-International jewellery trade- 37
 
Sources

Source1, Source2, Source3, Source4, Source5, Source6