Published: 18 Jun 2018
സ്വർണ്ണം, സ്ത്രീയുടെ ധനം
'സ്ത്രീധന'ത്തിന് മേൽ സ്ത്രീക്ക് നിസ്സംശയമായ അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ഭർത്താവിൽ നിന്ന് പിരിഞ്ഞാലും വിവാഹമോചനം നടത്തിയാലും തന്റെ സ്ത്രീധനം കൈവശം വയ്ക്കാൻ സ്ത്രീയ്ക്ക് ഇപ്പോൾ കഴിയും. പലപ്പോഴും സ്വന്തം വീട്ടുകാർ വിവാഹസമയത്ത് അണിയിച്ച സ്വർണ്ണാഭരണങ്ങൾ ഉപേക്ഷിച്ച് പോകേണ്ട ഗതി സ്ത്രീകൾക്ക് വരാറുണ്ട്. എന്നാൽ ഇങ്ങനെ സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങ്ങൾ ഉപേക്ഷിക്കാൻ സ്ത്രീയെ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാണെന്നാണ് സുപ്രീം കോടതിയുടെ വിധിന്യായത്തിൽ പറയുന്നത്. ഹിന്ദു നിയമം അനുസരിച്ച്, വിവാഹരത്തിന് മുമ്പോ വിവാഹ ശേഷമോ സ്ത്രീക്ക് ലഭിക്കുന്ന, സ്ഥാവരവും ജംഗമവുമായ ,വിലപിടിപ്പുള്ള വസ്തുക്കളെയും സ്വത്തുക്കളെയും സ്ത്രീധനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
സമൂഹ നിയമങ്ങൾ രൂപപ്പെടാൻ തുടങ്ങിയ കാലം മുതൽ തന്നെ സ്ത്രീധന സമ്പ്രദായം നിലവിലുണ്ട്. ഭർത്താവിനൊപ്പം പോകുന്ന മകൾക്ക് തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം മാതാപിതാക്കൾ നൽകുക എന്നതാണ് സ്ത്രീധന സമ്പ്രദായം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭൂമിക്ക് പുറമെ വിലപിടിപ്പുള്ള സ്വർണ്ണവും മകൾക്ക് നൽകുന്ന രീതി നിലനിന്ന് പോന്നിരുന്നു. ഇപ്പോഴും അത് പല രൂപത്തിലും തുടരുകയും ചെയ്യുന്നു. തനിക്ക് ലഭിച്ച ഭൂമിയും സ്വർണ്ണവും ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് സ്ത്രീക്ക് തീരുമാനിക്കാമായിരുന്നു.
കാലക്രമത്തിൽ ചട്ടങ്ങളും സമ്പ്രദായങ്ങളും ദുരാഗ്രഹത്തിന് വഴിപ്പെട്ടു. അങ്ങനെ, ഭാര്യക്ക് ലഭിച്ച സ്ത്രീധനം ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ കൈയാളാൻ തുടങ്ങി. അതിനുള്ള മറുപടിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായം. ഇതിന് മുമ്പ് ഇന്ത്യൻ നിയമങ്ങൾ ശ്രദ്ധയൂന്നിയിരുന്നത് മാതാപിതാക്കളുടെ സ്വത്തിൽ മകനുള്ള അവകാശങ്ങളെ കുറിച്ചും ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കുള്ള അവകാശത്തെയും കുറിച്ചാണ്. എന്നാൽ 'സ്ത്രീധന'മെന്ന ആശയം ഈ കാഴ്ചപ്പാടുകളെയെല്ലാം തകിടം മറിച്ചു. വധുവിന് മാതാപിതാക്കൾ നൽകുന്ന സ്വർണ്ണം ശുഭകരമായി കരുതപ്പെട്ടു, ഒപ്പം തന്നെ വധുവിന്റെ ഭാവി ഭദ്രമാക്കാനുള്ള ഒരു മാർഗ്ഗമായും എണ്ണപ്പെട്ടു. സുരക്ഷിതമായൊരു നിക്ഷേപ മാർഗ്ഗമായി കരുതപ്പെടുന്ന ഒരു വിലപിടിപ്പുള്ള നിക്ഷേപ രീതിയാണ് സ്വർണ്ണം. കാലാന്തരത്തിൽ സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. വധുവിന്, തനിക്ക് ആവശ്യമുള്ള സമയത്ത് ആശ്രയിക്കാവുന്ന ഒരുപാധിയായി സ്വർണ്ണം മാറി.
സത്യത്തിൽ, ഇന്ത്യൻ സംസ്ക്കാരം എപ്പോഴും ഒന്നുന്നത് ലിംഗനീതിയിലാണ്. പരമ്പരാഗതമായി സ്ത്രീയെയും പുരുഷനെയും തുല്യരായാണ് ഇന്ത്യൻ സംസ്ക്കാരം കരുതിവരുന്നത്. അങ്ങിനെ തന്നെയാണ് ആകേണ്ടതും.