Published: 12 Mar 2018
സ്വർണ്ണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുപയോഗിക്കുന്ന പ്രയോഗങ്ങൾ
ആളുകളെ ആകർഷിക്കുന്ന തരത്തിൽ എഴുതാനും സംസാരിക്കാനും പഴഞ്ചൊല്ലുകൾ സഹായിക്കുമെന്ന് നിങ്ങൾ കേട്ടിരിക്കും. ആളുകളെ ആകർഷിക്കാൻ പഴഞ്ചൊല്ലുകൾ ഉദ്ധരിക്കാൻ നിങ്ങൾക്ക് കഴിയാറുണ്ടോ? ഉണ്ടായാലും ഇല്ലെങ്കിലും, സ്വർണ്ണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലിരിക്കുന്ന കുറച്ച് പഴഞ്ചൊല്ലുകൾ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുകയാണ്. അവയ്ക്ക് പിന്നിലെ കഥകളും ഇവിടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
മിന്നുന്നതെല്ലാം പൊന്നല്ലപുറംപൂച്ച് കണ്ട് ആളുകളെയോ സാധനങ്ങളെയോ അളക്കരുതെന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. പ്രശസ്ത നാടകകൃത്തായ ഷേക്സ്പിയർ എഴുതിയ വെനീസിലെ വ്യാപാരി എന്ന നാടകത്തിലാണ് ഈ പഴഞ്ചൊല്ല് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പോർഷ്യ എന്ന കഥാപാത്രം ഏറ്റവും നല്ല ഭർത്താവിനെ തിരഞ്ഞെടുക്കുന്നതിന് വേടീ ഒരു പരീക്ഷണം ഒരുക്കുന്നു. ഈ പരീക്ഷണത്തിനായി അവൾ മൂന്ന് ചെറിയ ചെപ്പുകൾ നിർമ്മിച്ചു. സ്വർണ്ണം, വെള്ളി, ഈയം എന്നിവ കൊണ്ടാണ് ഈ ചെപ്പുകൾ നിർമ്മിച്ചത്. ഇവയിലൊന്നിൽ പോർഷ്യ തന്റെ ചിത്രം ഒളിപ്പിച്ച് വച്ചു. പോർഷ്യയുടെ ചിത്രമുള്ള ചെപ്പ് തൃത്യമായി തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് അവളെ ഭാര്യയായി ലഭിക്കും എന്നായിരുന്നു വ്യവസ്ഥ. മൊറോക്കോയിലെ രാജകുമാരനായിരുന്നു, ആദ്യം ചെപ്പ് തിരഞ്ഞെടുത്തത്. സ്വർണ്ണത്തിന്റെ ചപ്പായിരുന്നു അയാൾ എടുത്തത്. ചെപ്പ് തുറന്ന രാജകുമാരൻ കണ്ടത്, "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന വാചകമെഴുതിയ ഒരു പേപ്പറാണ്.
സ്വർണ്ണ ഖനിക്ക് മുകളിൽ ഇരിക്കൽഇതിനർത്ഥം അധികം താമസിയാതെ നിങ്ങളുടെ കൈവശം ധാരാളം സമ്പത്ത് വന്നുചേരും എന്നാണ്. അതായത്, ഉടൻ നിങ്ങൾ വളരെയധികം സമ്പത്തിന് അർഹനാകുന്ന ഒരു കാര്യം സംഭവിച്ച് കഴിഞ്ഞു എന്നാണർത്ഥം. ഉദാഹരണത്തിന്, മെർലിൻ മൺറോ എഴുതിയിരുന്ന രഹസ്യ ഡയറി നിങ്ങളുടെ കയ്യിൽ കിട്ടി എന്ന് കരുതുക. എങ്കിൽ, നിങ്ങൾ ഒരു സ്വർണ്ണ ഖനിക്ക് മുകളിലാണ് ഇരിക്കുന്നത്. അമേരിക്കയിൽ ബിഗ് ഹോണിൽ വച്ച് 1877-ൽ വച്ചാണ് ഈ പ്രയോഗം ഉടലെടുത്തത്. തദ്ദേശ അമേരിക്കക്കാരെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു ഒരു പട്ടാളക്കാരൻ. പെട്ടെന്നാണ് മഞ്ഞ നിറത്തിൽ തിളങ്ങുന്ന മണ്ണ് അയാളുടെ കണ്ണിൽ പെട്ടത്. അയാൾ ക്യാപ്റ്റനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു, "ക്യാപ്റ്റൻ, താങ്കളിരിപ്പുന്നത് ഒരു സ്വർണ്ണഖനിക്ക് മുകളിലാണ്!".
മഴവില്ലിന്നവസാനം സ്വർണ്ണകുംഭം കണ്ടെത്തൽഐറിഷ് നാടോടിക്കഥ ഇങ്ങനെ പോകുന്നു: ആളുകളെ കബളിപ്പിക്കുന്ന ജീവികളാണ് ലെപ്രെചാവുനുകൾ. ഐറിഷുകാരെ പറ്റിക്കുന്നതിന് അവർ നാട്ടിലെങ്ങും സ്വർണ്ണകുംഭങ്ങൾ കുഴിച്ചിട്ടു. ആർക്കും എവിടെയാണ് ഈ സ്വർണ കുംഭവങ്ങൾ കുഴിച്ചിട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം, മഴവില്ല് അവസാനിക്കുന്നിടത്ത് നിധി കണ്ടെത്താൻ എന്ന് അവർ കരുതി. എന്നാൽ മഴവില്ലിന് അവസാനമില്ലല്ലോ.
സ്വർണ്ണത്താക്കോൽ ഉണ്ടെങ്കിൽ പല വാതിലും തുറക്കുംപണം കൊണ്ട് ഏതാണ്ടെല്ലാം നമുക്ക് വാങ്ങാൻ കഴിയും. മനുഷ്യ ചരിത്രം ആഴ്ചത്തിൽ മനസ്സിലാക്കിയിട്ടുള്ളവർ ഇത് നിഷേധിക്കില്ല. 1580-ൽ ഇംഗ്ലീഷ് നാടകകൃത്തായ ജോൺ ലിലിയാണ് ഈ പ്രയോഗം ആദ്യമായി എഴുതുന്നത്. എന്നാൽ 1969-ൽ ഇറങ്ങിയ കൾട്ട് സിനിമയായ 'ദ മാജിക്ക് ക്രിസ്ത്യൻ' എന്ന സിനിമയായി ഈ നാടകം മാറിയപ്പോഴാണ് സാധാരണ ജനങ്ങളും ഈ പ്രയോഗം കടമെടുക്കാൻ തുടങ്ങിയത്. ജോസഫ് മക്ഗ്രെത്ത് സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡിയിൽ റിംഗോ സ്റ്റാറും പീറ്റർ സെല്ലേഴ്സും അഭിനയിച്ചു.