Published: 18 Aug 2017

ഇന്ത്യൻ സ്വർണ്ണ നാണയത്തിന്റെ ചരിത്രം

പലപ്പോഴും ഇന്ത്യയെ സ്വർണ്ണപ്പക്ഷി എന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലക്രമത്തിൽ, വിവിധ സംസ്കാരങ്ങൾ ഒരു കറൻസി എന്ന നിലയിൽ സ്വർണ്ണത്തെ ആശ്രയിക്കാൻ തുടങ്ങി, സ്വർണ്ണം അവർക്ക് സമൃദ്ധിയുടെ ചിഹ്നം കൂടിയായിരുന്നു. സ്വർണ്ണത്തോടുള്ള നമ്മുടെ പ്രണയം അനശ്വരമാണെന്ന് തെളിയിക്കുന്ന ഇന്ത്യൻ സ്വർണ്ണ നാണയ ചരിത്രത്തെ കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ വായിക്കുക.
 

ഇന്ത്യയിലെ പ്രാരംഭ കാലത്തെ സ്വർണ്ണ നാണയങ്ങളിൽ ചിലത് അവതരിപ്പിച്ചത് കുഷൻ രാജവംശമാണ്. അവയിൽ ചിലതാണ് താഴെപ്പറയുന്നത്:
 
  1. കനിഷ്ക 1 സ്വർണ്ണ ദിനാർ

    127 സിഇയിൽ, കുഷൻ വംശത്തിലെ രാജാവായ കനിഷ്കൻ ഒന്നാമൻ ഇറക്കിയ സ്വർണ്ണ നാണയമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും ആദ്യത്തെ സ്വർണ്ണ നാണയം എന്ന് പറയപ്പെടുന്നു. ഗ്രീക്കിൽ ഇറക്കിയ ചുരുക്കം സ്വർണ്ണ നാണയങ്ങളിൽ ഒന്ന് 'കനിഷ്ക 1 സ്വർണ്ണ ദിനാർ' തന്നെയായിരുന്നു. കാരണം, പിന്നീട് ഇറങ്ങിയ നാണയങ്ങൾ ഒരു ഇറാനിയൻ ഭാഷയായ ബാക്ട്രിയൻ ഭാഷയിലാണ് ഇറങ്ങിയത്. ബാക്ട്രിയയുടെ (നിലവിൽ ഈ രാജ്യം ഉസ്ബെകിസ്താനും അഫ്ഗാനിസ്താനും തജികിസ്താനുമാണ്) മധ്യ ഏഷ്യൻ മേഖലയിൽ സംസാരിക്കപ്പെട്ടിരുന്ന ഭാഷയായിരുന്നു ഇത്.

    Gold Dinar From Kanishka Reign

  2. ഹുവിഷ്ക സ്വർണ്ണ ദിനാർ

    കനിഷ്കയുടെ മകനായ ഹുവിഷ്കൻ, പല സ്വർണ്ണ നാണയങ്ങളും കാലണകളും ഇറക്കി. ഉദാഹരണങ്ങളിൽ ഒന്നാണിത്. ബാക്ട്രിയൻ ഭാഷയിലും, 155 സിഇ മുതൽ 190 സിഇ വരെയുള്ള കാലയളവിൽ സ്വർണ്ണ നാണയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇറാനിയൻ സൂര്യദേവനായ മിത്രനായിരുന്നു ഈ നാണയങ്ങളിൽ ഉണ്ടായിരുന്ന ചിത്രങ്ങളിലൊന്ന്.

    Gold Coin From Huvishka Era

  3. വാസുദേവ 1 സ്വർണ്ണ ദിനാർ

    ഒരു ഹിന്ദു ഭാര്യയിൽ ഹുവിഷ്കന് ഉണ്ടായ മകനാണ് വാസുദേവൻ 1 എന്ന് 'വാസുദേവൻ' എന്ന പേര് സൂചിപ്പിക്കുന്നു. 195 സിഇയിൽ വാസുദേവൻ ഇറക്കിയ സ്വർണ്ണ നാണയങ്ങളൊലൊന്നാണിത്, ശിവനെയും നന്ദിയെയും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

    Gold Coin With Lord Shiva & Nandi Design

  4. കനിഷ്ക II സ്വർണ്ണ ദിനാർ

    ചുരുങ്ങിയത് 20 വർഷം അധികാരത്തിലിരുന്ന കനിഷ്കൻ രണ്ടാമൻ ഇറക്കിയ സ്വർണ്ണ നാണയങ്ങളിലും ശിവനെയും നന്ദിയെയും കാണാം. 227 സിഇയ്ക്കും 247 സിഇയ്ക്കും ഇടയിൽ ഇറക്കിയ സ്വർണ്ണ നാണയമാണ് ഇവിടെ നൽകിയിരിക്കുന്നത്. സൂക്ഷ്മമായ ചില വിശദാംശങ്ങളുടെയും ലിഖിതത്തിന്റെയും കാര്യത്തിലാണ് മുമ്പിറക്കിയ നാണയങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാകുന്നത്.

    Shiva & Nandi Inspired Gold Coins

  5. വസിഷ്ക സ്വർണ്ണ ദിനാർ

    247 സിഇക്കും 265 സിഇക്കും ഇടയിൽ വസിഷ്കൻ ഇറക്കിയ ഈ സ്വർണ്ണ നാണയത്തിന്റെ ഇടതുഭാഗത്തെ രാജാവിനെയും വലതുഭാഗത്ത് ഇറാനിയൻ ദേവതയായ ആർഡോഷോയെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

    Gold Dinar Issued by Vashishka

  6. വാസുദേവ II

    275 സിഇക്കും 300 സിഇക്കും ഇടയിൽ വഇറക്കിയ ഈ സ്വർണ്ണ നാണയവും മുമ്പത്തെ സ്വർണ്ണ നാണയവുമായി പ്രകടമായ സാമ്യമുള്ളതാണ്.

    Ancient Gold Coin Issues By Vasudeva II

  7. ശക സ്വർണ്ണ ദിനാർ

    നാഗരികത, സംസ്കാരം, കലകൾ എന്നിവയുടെ സുവർണ്ണ കാലഘട്ടമായിരുന്നു ഗുപ്ത സാമാജ്യത്തിന്റെ കാലം, സ്വർണ്ണ നാണയങ്ങളും ഇവർ വേണ്ടുവേളം ഇറക്കി. ഇന്ത്യയിൽ ഇറങ്ങിയ സ്വർണ്ണ നാണയങ്ങളിൽ ഏറ്റവും മികച്ചവയിൽ ഉൾപ്പെടുത്താവുന്നവയാണ് ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിൽ ഇറങ്ങിയവ. 335 സിഇക്കും 375 സിഇക്കും ഇടയിലാണ് ഇവയിറങ്ങിയത്. ആ കാലഘട്ടത്തിൽ നിന്നുള്ള വ്യത്യസ്ത തരം സ്വർണ്ണ നാണയങ്ങൾ ഇവിടെ കാണാവുന്നതാണ് :

    Designer Gold Coins From Shaka Reign

    വാസുദേവൻ രണ്ടാമന് ശേഷം, കുഷൻ രാജവംശത്തെ കുറിച്ച് കൃത്യമായ ചരിത്രമൊന്നും ലഭ്യമല്ല. അതിനാൽ ശക സ്വർണ്ണ നാണയങ്ങൾ ഇറങ്ങിയത് വളരെക്കാലം കഴിഞ്ഞായിരിക്കാം, ശക എന്ന് പേരുള്ള രാജാവാണ് ഈ സ്വർണ്ണ നാണയങ്ങൾ ഇറക്കിയത് എന്ന് പറയപ്പെടുന്നു. മറ്റുള്ള സ്വർണ്ണ നാണയങ്ങളെ അപേക്ഷിച്ച് ശക സ്വർണ്ണ നാണയങ്ങൾ കൂടുതൽ ഭംഗിയുള്ളവയായിരുന്നു, നാലാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തിലാണ് ഇവ ഇറക്കിയത്. മറ്റുള്ള സ്വർണ്ണ നാണയങ്ങളെ പോലെ തന്നെ ഈ നാണയത്തിലും രാജാവിനെയും ദേവതയായ അർഡോഷോയെയും ചിത്രീകരിച്ചിരിക്കുന്നു.

  8. ചെങ്കോൽ

    "സാധാരണ തരം" സ്വർണ്ണ നാണയമായി കണക്കാക്കപ്പെടുന്നത് ഇത്, ആദ്യ ഗുപ്ത സ്വർണ്ണ നാണയങ്ങളിൽ ഒന്നാണ്. ചെങ്കോൽ ഏന്തിനിൽക്കുന്ന രാജാവിനെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

    Spectre- Gold Coin From Gupta Reign

  9. രാജാവും രാജ്ഞിയും

    ചന്ദ്രഗുപ്തൻ ഒന്നാമനും ലിച്ചാവിയിലെ രാജകുമാരിയായ കുമാരദേവിയും തമ്മിലുള്ള വിവാഹമാണ് ഈ നാണയം ചിത്രീകരിക്കുന്നത്. ഈ വിവാഹത്തിലൂടെ രാജാവിന് ധാരാളം സമ്പത്ത് ലഭിക്കുകയും ഈ സമ്പത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട് സാമ്രാജ്യം വിപുലീകരിക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തതിനാൽ, പ്രാരംഭ ഗുപ്ത ചരിത്രത്തിലെ പ്രധാനപ്പെട്ടൊരു സംഭവമായാണ് ഈ വിവാഹം കണക്കാക്കപ്പെടുന്നത്.

    King & Queen Design Inspired Gold Dinar

  10. വില്ലാളി

    വളരെ സാധാരണമായ ഗുപ്ത സ്വർണ്ണ നാണയങ്ങളിൽ ഒന്നാണിത്, ഇടതുകയ്യിൽ വില്ലും വലത് കയ്യിൽ അമ്പും ഏന്തി നിൽക്കുന്ന രാജാവിനെയാണ് ഈ നാണയത്തിൽ കാണാൻ കഴിയുക.

    Gold Coins With Archer Designs

  11. പോർമഴു

    ഇടത് കയ്യിൽ പോർമഴി ഏന്തിനിൽക്കുന്ന രാജാവിനെയാണ് ഈ നാണയത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ചെങ്കോൽ, വില്ലാളി, രാജാവും രാജ്ഞിയും എന്നിങ്ങനെയുള്ള നാണയങ്ങളിൽ ഉള്ളതുപോലെ തന്നെ ഈ നാണയത്തിന്റെ മറുവശത്ത് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ കൊത്തിയിരിക്കുന്നു.

    Gold Coin With Battle Axe

  12. അശ്വമേധം

    പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു കുതിരയെയാണ് ഈ നാണയത്തിൽ കാണാൻ കഴിയുക. വേദിക് കാലഘട്ടത്തിൽ, അശ്വമേധം നടത്തിക്കൊണ്ടാണ് രാജാക്കന്മാർ സാമ്രാജ്യം വിപുലമാക്കിയിരുന്നത്. ഈ നാണയത്തിന് മറുവശത്ത് ഒരു രാജ്ഞിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

    Gold Dinar With Horse Design

  13. സംഗീതജ്ഞൻ

    ഈ നാണയം സവിശേഷതയുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്, ഒരു സംഗീതോപകരണം വായിക്കുന്ന രാജാവാണ് ഇതിലുള്ളത്. സമുദ്രഗുപ്ത രാജാവ് പ്രശസ്തനായൊരു സംഗീതജ്ഞൻ ആയിരുന്നു.

    Lyrics Embossed Famous Gold Dinar

  14. കടുവ വേട്ട

    രാജാവിന്റെ ആയുധ പ്രാവീണ്യം ചിത്രീകരിക്കുന്നതാണ് ഈ കടുവ വേട്ട നാണയവും. അമ്പെയ്ത് ഒരു കടുവയെ വീഴ്ത്തുന്ന രാജാവിനെയാണ് ഈ നാണയത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

    Tiger Slaying Design On Ancient Coin

  15. കച്ച

    ഗുപ്ത സ്വർണ്ണ നാണയങ്ങളിൽ അവസാനത്തേതാണെന്നാണ് കച്ച നാണയങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു ചക്രം പിടിച്ചുനിൽകുന്ന രാജാവിനെയാണ് ഈ നാണയത്തിൽ കൊത്തിയിട്ടുള്ളത്.

    Chakra Design On Gold Coin

    ഗുപ്തന്മാരുടെ കാലഘട്ടത്തിന് ശേഷം, ഹർഷ രാജവംശവും മധ്യകാലഘട്ടത്തിലെ രജപുത്ര വംശങ്ങളും ആകർഷകമായ രൂപകൽപ്പനകളുള്ള സ്വർണ്ണ നാണയങ്ങളാണ് ഇറക്കിയത്. ഈ കാലഘട്ടത്തിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ ശരിക്കും ഭ്രമിപ്പിക്കുന്നവയാണ്

  16. ഇരിക്കുന്ന ലക്ഷ്മീദേവിയുടെ നാണയങ്ങൾ

    കാലചുരിയുടെ ഭരണാധികാരിയായ ഗാംഗേയദേവൻ ഇറക്കിയ ഈ സ്വർണ്ണ നാണയങ്ങൾ വളരെ ജനപ്രീതി നേടി. മറ്റ് ഭരണാധികാരികളും ഈ സ്വർണ്ണ നാണയ രൂപകൽപ്പനയെ അനുകരിക്കാൻ ശ്രമിച്ചു.

    Lakshmi coins

  17. കാളയും അശ്വാരൂഢനുമുള്ള നാണയങ്ങൾ

    രജപുത്ര വംശം ഇറക്കിയ ഈ സ്വർണ്ണ നാണയങ്ങളിൽ ഏറ്റവും പൊതുവായ മോട്ടിഫുകളായിരുന്നു കാളയുടെയും അശ്വാരൂഢന്റെയും ചിത്രങ്ങൾ.

    Bull Coins

ഛത്രപതി ശിവജിയുടെ ഭരണകാലത്ത് ഇറക്കിയ സ്വർണ്ണ നാണയങ്ങൾ വേറിട്ടുനിൽക്കുന്നവയാണ്.
1674-നും 1680-നും ഇടയിൽ ഇറക്കിയ ഈ സ്വർണ്ണ നാണയങ്ങൾ അത്യപൂർവ്വ സ്വർണ്ണ നാണയങ്ങളായി കണക്കാക്കുന്നു. ശ്രീ രാജ ശിവ് എന്ന് വിളിക്കപ്പെടുന്ന ശിവജിയാണ് ഒരു വശത്തെങ്കിൽ, ഛത്രപതിയാണ് അല്ലെങ്കിൽ ക്ഷത്രിയന്മാരുടെ പ്രഭുവാണ് മറുവശത്തുള്ളത്.

Shivaji Coins

സ്വർണ്ണവുമായുള്ള ഇന്ത്യയുടെ കേളികേട്ട ബന്ധത്തിൽ സ്വർണ്ണ നാണയങ്ങൾ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് സുരക്ഷിതത്വവും ശുദ്ധതയും അഭിമാനവും മൂല്യവും ഒത്തൊരുമിച്ചിട്ടുള്ള ഇന്ത്യൻ ഗോൾഡ് കോയിൻ നിലവിൽ വന്നതോടെ, ഒരിക്കൽ കൂടി സ്വർണ്ണം നമ്മുടെ ഹൃദയങ്ങളിലും പോക്കറ്റിലും ഇടം കണ്ടെത്തുന്നു!

Sources:

Source1, Source2