Published: 08 Aug 2017
സാമ്പത്തിക പ്രതിസന്ധികളുടെ വേളയിൽ സ്വർണ്ണത്തിന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
നിങ്ങളുടെ വിലപിടിപ്പുള്ള ആഭരണ ശേഖരത്തിലേക്ക് ചേർക്കുന്ന മറ്റൊരു വിലപിടിപ്പുള്ള വസ്തു മാത്രമല്ല സ്വർണ്ണം, സാമ്പത്തിക പ്രസന്ധികൾ അഭിമുഖീകരിക്കുന്ന സമയത്ത് വിലമതിക്കാനാവാത്തൊരു സുഹൃത്താകാനും സ്വർണ്ണത്തിന് കഴിയും. അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഏതൊക്കെ തരത്തിൽ സ്വർണ്ണത്തെ ആശ്രയിക്കാമെന്ന് മനസ്സിലാക്കുക:
-
എളുപ്പത്തിൽ പണമാക്കിമാറ്റൽ
കൈവശമുള്ള സ്വർണ്ണം നിങ്ങൾക്ക് ദിവസേന 10,000 രൂപാ വരെ പണമാക്കി മാറ്റാം. . കൈവശമുള്ളത് ഹാൾമാർക്കുള്ള സ്വർണ്ണമാണെങ്കിൽ നിങ്ങൾക്ക് പരമാവധി മൂല്യം ലഭിക്കും. സ്വർണ്ണത്തിന്റെ ആധികാരികതയും സ്ഫുടത്വവും (ഫൈൻനസ്സും)ശുദ്ധതയും ഈ മാർക്ക് ഉറപ്പാക്കുന്നു. അതിനാൽ, ഹാൾമാർക്കുള്ള സ്വർണ്ണത്തിന്റെ ശുദ്ധതയ്ക്ക് അനുസരിച്ചാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്.
-
വായ്പാ ലഭ്യത
പണം ലഭിക്കുന്നതിന് നിങ്ങൾ എല്ലായ്പ്പോഴും സ്വർണ്ണം വിൽക്കേണ്ടതില്ല. കൈവശമുള്ള സ്വർണ്ണം പണയം വച്ചാൽ നിങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും, അതുകൊണ്ടാണ് മഞ്ഞലോഹം എളുപ്പത്തിൽ പണമാക്കിമാറ്റാം എന്ന് പറയുന്നത്. വായ്പ നൽകുന്ന സ്ഥാപനത്തിൽ സ്വർണ്ണം പണയം വച്ചുകൊണ്ട്, നിങ്ങൾക്കതിന്റെ മൂല്യത്തിന്റെ 75% വരെ കടമെടുക്കാവുന്നതാണ് . വായ്പ നൽകുന്ന സ്ഥാപനം സ്വർണ്ണം കൈവശം വയ്ക്കുകയും നിങ്ങൾക്ക് പണം നൽകുകയും ചെയ്യും, ഇതിന് അഞ്ച് മിനിറ്റ് പോലും എടുക്കില്ല . ഈ ഗുണം, അടിയന്തിര ഘട്ടങ്ങളിൽ സ്വർണ്ണത്തെ രക്ഷകനാക്കും. സ്വർണ്ണ വായ്പകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെ നൽകിയിരിക്കുന്നു.
-
സ്വർണ്ണം പണമാക്കിമാറ്റൽ പദ്ധതിയിലൂടെയുള്ള പലിശ വരുമാനം
നിങ്ങളുടെ ഏത് രൂപത്തിലുള്ള - ആഭരണമായാലും ബാറുകളായാലും നാണയങ്ങളായാലും - ബാങ്കിൽ നിക്ഷേപിക്കുന്നതിനും പലിശ നേടുന്നതിനും സ്വർണ്ണം പണമാക്കിമാറ്റൽ പദ്ധതി (ജിഎംഎസ്) നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് 30 ഗ്രാമോളം ചെറിയ അളവിൽ സ്വർണ്ണം നിക്ഷേപിക്കാനും നിശ്ചിത ഇടവേളകളിൽ നികുതിയില്ലാത്ത പലിശ നേടുകയും ചെയ്യാം. അളവിനെയും വിപണിയിലെ സ്വർണ്ണ വിലയെയും അടിസ്ഥാനമാക്കി, ഈ സ്വർണ്ണം തുടർന്ന് നിങ്ങൾക്ക് പലിശ നേടിത്തരും. ബാങ്ക് സേവിംഗ്സ് അക്കൗണ്ടിൽ നിങ്ങൾ സ്വർണ്ണം സൂക്ഷിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് വന്നേക്കാവുന്ന ബാങ്ക് ലോക്കർ നിരക്കുകളും നിങ്ങൾക്ക് ലാഭിക്കാൻ കഴിയും.
-
ഫണ്ടുകളിലെ വരുമാനം
പണ ഞെരുക്കം വരുന്ന സമയത്ത്, ഇലക്‌ട്രോണിക്ക് രൂപത്തിലുള്ള സ്വർണ്ണത്തിനും നിങ്ങളെ സഹായിക്കാൻ കഴിയും. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെയോ ഒരു ഗോൾഡ് ഫണ്ടിലൂടെയോ (ഇടിഎഫ്) ഇത് സാധ്യമാണ്. ഗോൾഡ് ഇടിഎഫുകൾ മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമാണ്. സ്വർണ്ണത്തിൽ ഈ ഫണ്ടുകൾ നിക്ഷേപിക്കുകയും നിങ്ങളുടെ പേരിൽ സ്വർണ്ണം കൈവശം വയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഓഹരികൾ പോലെ തന്നെ, ഇവയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിരിക്കുന്നു. അതുകൊണ്ട്, ഒരു ബ്രോക്കർ6 വഴി ഏത് സമയത്തും നിങ്ങൾക്ക് ഇടിഎഫുകൾ സൗകര്യപ്രദമായി വാങ്ങുകയും വിൽക്കുകയും ചെയ്യാം, ഇതിന് ചുരുങ്ങിയ സമയവും പ്രയത്നവും മാത്രമാണ് ചെലവിടേണ്ടത്. ആവശ്യമുള്ള സമയത്ത് നിങ്ങളുടെ ഇടിഎഫ് റിഡീം ചെയ്യുന്നതും നിങ്ങളുടെ സ്വർണ്ണ നിക്ഷേപത്തിന്6 തത്തുല്യമായ പണം സ്വീകരിക്കുന്നതും ഇത് എളുപ്പമുള്ളതാക്കുന്നു. നിക്ഷേപം6 റിഡീം ചെയ്യുന്നതിന് പകരമായി, നിങ്ങളുടെ കൈവശമുള്ള ഗോൾഡ് ഇടിഎഫുകൾക്ക് മേൽ നിങ്ങൾക്ക് വായ്പയെടുക്കാനും കഴിയും.
-
ഡിജിറ്റൽ സ്വർണ്ണം
ഇപ്പോൾ നിങ്ങൾക്ക് ഡിജിറ്റൽ വാലറ്റുകളിലൂടെ മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി സുരക്ഷിതമായി നിങ്ങളുടെ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. സ്വർണ്ണം ഡിജിറ്റലായി വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും നിങ്ങളെ അനുവദിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്. സ്വർണ്ണം ഓൺലൈനായി വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ..
നിങ്ങൾക്കിഷ്ടം പണത്തിനായി ഭൗതികമായ കൈമാറ്റമോ ഡിജിറ്റൽ പ്രക്രിയയോ ആണെന്നിരിക്കട്ടെ, സ്വർണ്ണം ഉപയോഗിച്ച് പണം ലഭ്യമാക്കുന്നതിന് അനവധി മാർഗ്ഗങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ പ്രക്രിയകൾക്ക് സമയമൊട്ടും എടുക്കുകയില്ല എന്നതാണ് - അടിയന്തിര ഘട്ടങ്ങളിൽ ഇതൊരു പ്രധാന സംഗതി തന്നെയാണ്.