Published: 07 Jul 2017
തലവാചകം: 2017ൽ നിങ്ങളുടെ സ്വർണനിക്ഷേപങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം?
2016 നമ്മളെ പഠിപ്പിച്ചത് അപ്രതീക്ഷിതമായതിനുവേണ്ടി തയാറെടുപ്പു നടത്താനായിരുന്നു. ബ്രെക്സിറ്റായാലും അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ ട്രംപ് ആയാലും വമ്പൻ പ്രതീക്ഷകളിൽനിന്ന് ഏറെ അകലെയായിരുന്നു വാസ്തവം. ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും സ്വർണവിലയിലെ നിശ്ചലതയും കണക്കിലെടുക്കുമ്പോൾ 2017-ൽ സ്വർണത്തോടുള്ള ലാഭകരമായ നിക്ഷേപ സമീപനം എന്തായിരിക്കാം.
പ്രവചനാതീതമായ കാര്യങ്ങളുണ്ടെങ്കിലും നിങ്ങളുടെ സ്മ്പത്തിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന ആസ്തിയെന്ന നിലയിൽ സ്വർണത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സന്തുലിതമായ ഒരു നിക്ഷേപ സംവിധാനമുണ്ടാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഇവയാണ്:
സ്വർണനാണയങ്ങൾ, സ്വർണക്കട്ടികൾ, ആഭരണങ്ങൾ
നിയന്ത്രണമൊന്നുമില്ലാത്ത തുകയ്ക്കും തവണകൾക്കും സ്വർണം വാങ്ങുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള അനായാസതയും അയവുമാണ് സ്വർണനാണയങ്ങളെയും സ്വർണക്കട്ടികളെയും ആസ്തിയെന്ന നിലയിൽ ആകർഷകമാക്കുന്നത്.
സ്വർണാഭരണങ്ങൾക്ക് നമ്മുടെ രാജ്യത്ത് സാംസ്കാരികവും ആലങ്കാരികവുമായ പ്രാധാന്യമുണ്ട്. കുടുംബ പാരമ്പര്യങ്ങളെ സജീവമാക്കി നിലനിർത്തുന്നതിൽ തലമുറകളായി കൈമാറിവരുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ പിന്തുടർച്ചക്കാരനാണ് സ്വർണം.
സ്വർണത്തിൻറെ വർദ്ധിച്ചുവരുന്ന പെരുമ കണക്കിലെടുത്ത് ഇന്ത്യ ഈയിടെ ഇന്ത്യൻ ഗോൾഡ് കോയിൻ എന്ന പേരിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ഹാൾമാർക്കുളള ഇന്ത്യയിലെ ഏക സ്വർണനാണയം പുറത്തിറക്കിയിരുന്നു. സുരക്ഷിതതവും അനായാസമായ പുനർസംസ്കരണം ഉറപ്പാക്കി വ്യാജൻ നിർമിക്കാതിരിക്കുന്നതിനുള്ള സമ്പൂർണ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടുത്തി 999 മൂല്യത്തിൽ 24 കാരറ്റ് പരിശുദ്ധിയോടെ നശിപ്പിക്കാനാവാത്ത പാക്കേജിങിലാണ് ഈ സ്വർണം പുറത്തിറക്കിയത്. നിങ്ങളുടെ നിക്ഷേപ സംവിധാനത്തിൽ ഉൾപ്പെടുത്താവുന്ന സ്വർണം നിശ്ചിതവും അംഗീകൃതവുമായ എംഎംടിസി കേന്ദ്രങ്ങളിൽനിന്നും രജിസ്റ്റേർഡ് ബാങ്ക് ശാഖകളിൽനിന്നും അഞ്ച്, പത്ത്, ഇരുപത് ഗ്രാമുകളായി വാങ്ങാം.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകൾ
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) യൂണിറ്റുകളിൽ നിക്ഷേപിക്കുന്നത് കമ്പനികളുടെ വിപണി ഓഹരികളിൽ നിക്ഷേപിക്കുന്നതിനു തുല്യമാണ്. ഓഹരികൾ ബന്ധപ്പെട്ട കമ്പനികളുടെ ഉടമസ്ഥതയിലെ പങ്കാളിത്തമാണെങ്കിൽ സ്വന്തമായുള്ള ഓരോ ഇടിഎഫും അര ഗ്രാം മുതൽ ഒരു ഗ്രാം വരെയുള്ള സ്വർണത്തെ പ്രതിനിധാനം ചെയ്യുന്നു. ഓരോ യൂണിറ്റിൻറെയും വില സ്വർണത്തിൻറെ വിപണി വിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിപണിയിലെ ഏറ്റക്കുറച്ചിലുകളും സ്വർണത്തിൻറെ ആവശ്യവും ലഭ്യതയുമെല്ലാം ഈ വിലയെ സ്വാധീനിക്കുന്നു.
ഇടിഎഫുകളിൽ നിങ്ങൾ നിക്ഷേപിക്കണമെന്നു പറയുന്നതിൻറെ പ്രധാന കാരണങ്ങൾ ഇവയാണ്:
- സുതാര്യവും നിയന്ത്രിതവുമായ വില
- സ്വർണത്തെ ഡീമെറ്റീയരലൈസ്ഡ് രീതിയിലാക്കിയതിനാൽ സൂക്ഷിക്കാനെളുപ്പം
- അനായാസം കൈകാര്യം ചെയ്യാം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ഇടിഎഫുകൾ വിൽക്കാം
- 99.5 ശതമാനം നല്ല സ്വർണമായിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നതിനാൽ ഗുണനിലവാരം ഉറപ്പാണ്
- അര ഗ്രാം യൂണിറ്റുകൾ വരെ വാങ്ങാം. അതുകൊണ്ട് ചെറിയ നിക്ഷേപം പോലും സാധ്യമാണ്
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഗോൾഡ് മ്യൂച്വൽ ഫണ്ട് കൂട്ടായ നിക്ഷേപ പദ്ധതിയാണ്. ഇവിടെ മ്യൂച്വൽ ഫണ്ട് കമ്പനി വലിയൊരു വിഭാഗം നിക്ഷേപകരിൽനിന്ന് ശേഖരിച്ച പണം ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നു. നിങ്ങൾക്ക് നേരിട്ട് ഇടിഎഫുകളിൽ നിക്ഷേപിക്കാമെന്നിരിക്കെ എന്തിനാണ് നിങ്ങൾ ഗോൾഡ് ഫണ്ടുകളുടെ യൂണിറ്റുകൾ വാങ്ങുന്നത്? ഓഹരി ബന്ധിതമായ മ്യൂച്വൽ ഫണ്ട് നേരിട്ട് ഓഹരികൾ വാങ്ങുന്നതിനേക്കാൾ സുരക്ഷിതവും നേരിട്ട് ഓഹരികൾ വാങ്ങുന്നതിനേക്കാൾ അനായാസവുമാണ്. സ്വർണ നിക്ഷേപ വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഒരു പ്രൊഫഷണൽ ഫണ്ട് മാനേജർ വേണമെന്നുള്ളവർക്ക് ഗോൾഡ് മ്യൂച്വൽ ഫണ്ടാണ് മെച്ചപ്പെട്ട മാർഗം.
ഗോൾഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട മറ്റു ചില കാര്യങ്ങൾ:
- ഡീമാറ്റ് അക്കൌണ്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങാവുന്നതാണ്
- ക്രമാനുഗതവും തടസമില്ലാത്തതുമായ സ്വർണ നിക്ഷേപം ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് ഒരു എസ്ഐപി അക്കൌണ്ട് തെരഞ്ഞെടുക്കാം
- എളുപ്പം പണമാക്കി മാറ്റാനാവാത്ത സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ഒരു പ്രൊഫഷണൽ മാനേജരുടെ വൈദഗ്ധ്യം നേടാം.
സോവറീൻ ഗോൾഡ് ബോണ്ടുകൾ
സോവറീൻ ഗോൾഡ് ബോണ്ട് എന്നു പറയുന്നത് കേന്ദ്ര സർക്കാർ അതതുസമയത്തെ സ്വർണ വില അടിസ്ഥാനമാക്കി പുറപ്പെടുവിക്കുന്ന കടപ്പത്രമാണ്. എട്ടു വർഷമാണ് കാലാവധി.എന്നാൽ അഞ്ചാംവർഷമാകുമ്പോൾ നിങ്ങൾക്ക് പദ്ധതിയിൽനിന്ന് പുറത്തുപോകാം. തുടക്കത്തിലുള്ള നിക്ഷേപത്തിന്മേൽ നിക്ഷേപകർക്ക് വാർഷിക സ്ഥിരപലിശ നിരക്കായി നൽകുന്നത് 2.75 ശതമാനമാണ് (ആറു മാസത്തിലൊരിക്കൽ ലഭിക്കും).
കടപ്പത്രം പണമാക്കാവുന്നത് അന്ന് സ്വർണത്തിൻറെ വിപണിവിലയുടെ അടിസ്ഥാനത്തിലായിരിക്കും. സ്വർണത്തിൻറെ മൂല്യവർധനയുടെ പ്രയോജനം നിക്ഷേപകർക്ക് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾ സ്വർണത്തിൻറെ ഗ്രാം നിരക്ക് 3000 രൂപയായിരിക്കെ പത്ത് എസ്ജിബി 30000 രൂപയ്ക്ക് വാങ്ങിയെന്നിരിക്കട്ടെ. കാലാവധി പൂർത്തിയാകുമ്പോൾ സ്വർണത്തിൻറെ വില ഗ്രാമിന് 9000 രൂപയാകുന്നെന്നു കരുതുക. നിങ്ങൾക്ക് 90,000 രൂപയ്ക്ക് കടപ്പത്രം വിറ്റ് 60,000 രൂപയുടെ ലാഭമുണ്ടാക്കാം.
നിക്ഷേപത്തിന് ചെറിയ കാലാവധിയുള്ളതുകൊണ്ട് എസ്ജിബി-യെ ഇടക്കാല നിക്ഷേപ സാധ്യതയായി കണക്കാക്കാവുന്നതാണ്. നിങ്ങൾ കണക്കിലെടുക്കേണ്ടത് ഇക്കാര്യങ്ങളാണ്:
- കേന്ദ്ര സർക്കാരിൻറെ പിന്തുണ പദ്ധതിക്കുള്ളതുകൊണ്ട് നഷ്ടസാധ്യതയില്ലാതെ ആദായം ലഭിക്കും.
- ഡീമാറ്റ് അല്ലെങ്കിൽ പേപ്പർ രൂപത്തിലാണ് നിക്ഷേപം നിലനിൽക്കുന്നത്. സ്വർണം അതിൻറേതായ രൂപത്തിലല്ലാത്തതുകൊണ്ട് പരിശുദ്ധി നഷ്ടപ്പെടുകയോ സുരക്ഷിതത്വമില്ലാതാവുകയോ നിക്ഷേപകന് സൂക്ഷിപ്പുചെലവു വരികയോ ഇല്ല.
- സ്വർണത്തിന് വില കുറഞ്ഞാലും സ്ഥിരമായ പലിശനിരക്കുള്ളതുകൊണ്ട് മറ്റു സ്വർണ നിക്ഷേപങ്ങളിലുണ്ടാകുന്നതുപോലെ നഷ്ടസാധ്യത കുറവാണ്.
- സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതുകൊണ്ട് നല്ല ആദായം ലഭിച്ചുവെന്നു തോന്നിയാൽ നിക്ഷേപകന് അഞ്ചു വർഷം മുമ്പുപോലും പദ്ധതിയിൽനിന്ന് പിൻവാങ്ങാം.
- ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പ വാങ്ങുന്നതിന് ഈടായി എസ്ജിബി ഉപയോഗിക്കാം.
ചുരുക്കത്തിൽ ഈ വർഷം നിങ്ങൾക്ക് സ്വർണ നിക്ഷേപം ഇങ്ങനെ ആസൂത്രണം ചെയ്യാം:
പേപ്പർരഹിത നിഷ്ക്രിയ നിക്ഷേപ മാനേജ്മെൻറാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ ഇടിഎഫ്-നെ ആശ്രയിക്കാം. |
സക്രിയ, പ്രൊഫഷണൽ നിക്ഷേപ മാനേജ്മെൻറിലാണ് താല്പര്യമെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളുടെ വലിയ നിരയിൽനിന്ന് തെരഞ്ഞെടുക്കാം. |
നിങ്ങളുടെ നിക്ഷേപ വിഭാഗത്തെ ശക്തിപ്പെടുത്തുന്ന ഉത്തരവാദിത്തമുള്ള പലിശ നിരക്കിലാണ് താല്പര്യമെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ളതുമായ ലോഹത്തിന്മേലുള്ള 2017 സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യുവിനായി കാത്തിരിക്കുക. |