Published: 20 Feb 2018
ഇന്ത്യയുടെ സ്വർണ്ണം, ഇംഗ്ലണ്ടിന്റെ ലാഭം?
നിങ്ങൾക്കറിയാമോ സർ ഐസക് ന്യൂട്ടൺ - അതെ, ചലനത്തിന്റെയും ഗുരുത്വാകർഷണത്തിന്റെയും നിയമങ്ങൾ ആവിഷ്ക്കരിച്ച ഐസക് ന്യൂട്ടണെ കുറിച്ച് നിങ്ങൾ സ്കൂളിലും കോളേജിലും പഠിച്ച് കാണും - ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്ന്? ഇന്ത്യൻ ഗണിതശാസ്ത്രം പൊക്കാനും പുരാതന ഭാരതത്തിലെ മഹർഷിയായ ആര്യഭട്ടൻ ആവിഷ്ക്കരിച്ച ഗുരുത്വ സിദ്ധാന്തം അടിച്ചുമാറ്റാനും അല്ല ന്യൂട്ടൺ ഇന്ത്യ സന്ദർശിച്ചത്. പല വെബ്സൈറ്റുകളും അങ്ങനെ പറയുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, റോയൽ മിന്റ് എന്ന കമ്പനിയിലെ മാസ്റ്ററായിരുന്നു ഐസക് ന്യൂട്ടൺ.
1699-ലാണ്, റോയൽ മിന്റിന്റെ മാസ്റ്ററായി ന്യൂട്ടൺ നിയമിക്കപ്പെട്ടത്. ബ്രിട്ടന്റെ കോയിനേജിന്റെയും അയയ്ക്കിടയിലുള്ള എക്സ്ചേഞ്ചിന്റെയും ഉത്തരവാദിത്തം ന്യൂട്ടണായിരുന്നു. ഈ പദവി ഏറ്റെടുക്കാൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു ന്യൂട്ടൺ. 1727 വരെ റോയൽ മിന്റിന്റെ മാസ്റ്ററായി ന്യൂട്ടൺ തുടർന്നു.
1702-ൽ ഇംഗ്ലണ്ട് ഒരു യുദ്ധത്തിൽ ഏർപ്പെട്ടു. ഫ്രാൻസുമായി കൈകോർത്ത്, നെതർലെന്റ്സിനും സ്പെയിനും എതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ യുദ്ധം. യുദ്ധം 13 വർഷം നീണ്ടുനിന്നു. 1714-ൽ യുദ്ധം കഴിയുന്നതിന് മുമ്പ് ഇംഗ്ലണ്ടിന്റെ സ്വർണ്ണ കരുതൽ ശേഖരവും കറൻസിയും ശുഷ്കിച്ചു. ഇന്ത്യയിലാകട്ടെ, സ്വർണ്ണം സുലഭമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ വെള്ളിയും സ്വർണ്ണവും തമ്മിലുള്ള അനുപാതം ഇന്ത്യയിൽ 1:10 മുതൽ 1:9 വരെയായിരുന്നു. ഇംഗ്ലണ്ടിലെ അനുപാതമാകട്ടെ 1:15 ആയിരുന്നു. അതിനാൽ ഇംഗ്ലണ്ടിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയിൽ നിന്ന് 'കുറഞ്ഞ നിരക്കിൽ' സ്വർണ്ണം വാങ്ങാനാകുമോ എന്ന് നോക്കാൻ ന്യൂട്ടൺ ഇന്ത്യയിലെത്തി.
ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ട് സ്വർണ്ണം കൊണ്ടുപോയ ഏക സന്ദർഭമൊന്നുമല്ല ന്യൂട്ടണ്ട് സന്ദർശനം. രണ്ട് ലോക മഹായുദ്ധങ്ങൾക്കും ഇടയിലുള്ള കാലത്ത്, ഇന്ത്യയിലെ അന്തർദ്ദേശീയ സ്വർണ്ണ വില 10 ഗ്രാമിന് 21 രൂപയായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലാകട്ടെ സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 34 രൂപയായിരുന്നു. അതിനാൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ഇംഗ്ലണ്ടിന് ലാഭകരമായിരുന്നു.
1931-ൽ, ബ്രിട്ടൺ സ്വർണ്ണ മാനദണ്ഡം വേണ്ടെന്ന് വച്ചു. കറൻസിയായ പൗണ്ട് സ്റ്റെർലിംഗിന്റെ വിലയിടിയുകയും ചെയ്തു. പൗണ്ട് സ്റ്റെർലിംഗിനോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന രൂപയുടെയും വില ഇടിഞ്ഞു. ലണ്ടനിൽ സ്വർണ്ണ വില അധികമായതിനാൽ, ഇന്ത്യ ഏറ്റവും വലിയ സ്വർണ്ണ കയറ്റുമതി രാജ്യമായി മാറി. 1931 മുതൽ 1938 വരെയുള്ള കാലഘട്ടത്തിൽ 250 മില്യൺ പൗണ്ടിലധികം സ്വർണ്ണമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
എങ്ങനെയാണിത് സംഭവിച്ചത്? അതിജീവനത്തിനും കടം വീട്ടുന്നതിനും ഇന്ത്യൻ കുടുംബങ്ങൾ സ്വർണ്ണം വിറ്റഴിച്ച് കാശാക്കുകയായിരുന്നു. അങ്ങനെ ചെയ്യുക വഴി, ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് ആവശ്യത്തിന് സ്വർണ്ണം ലഭിച്ചു. അങ്ങനെ 1929-ലെ മഹാ മാന്ദ്യത്തിന്റെ പ്രത്യാഘാതം കുറയാൻ കാരണമായി. പല തരത്തിലും പല സന്ദർഭങ്ങളിലും ഇന്ത്യൻ സ്വർണ്ണം ഇംഗ്ലണ്ടിനെ സഹായിച്ചിട്ടുണ്ട്.