Published: 11 Sep 2018
ജമ്മു കാശ്മീരും സ്വർണ്ണാഭരണങ്ങളും
ജമ്മു കാശ്മീരിന്റെ സത്തയാണ് പാരമ്പര്യവും സംസ്ക്കാരവും. ജമ്മു കാശ്മീരിന്റെ കവിതാ സംസ്ക്കാരവും തനത് പാചകരീതിയും വ്യതിരിക്തമായ ഫാഷൻ പ്രവണതകളും ഒക്കെ ഇതിന് ഉദാഹരണമായി കാണിക്കാം.
കാശ്മീരി സ്വർണ്ണാഭരണങ്ങളിൽ സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിക്കുന്നുണ്ട്. സങ്കീർണ്ണതയും ഗംഭീര കരകൗശലപ്പണി കൊണ്ട് അലങ്കരിച്ച ഡിസൈനുകളും തനതും സൂക്ഷ്മവുമായ രൂപഘടനയും ഈ ആഭരണങ്ങളുടെ പ്രത്യേകതയാണ്. ഇത്തരം ആഭരണങ്ങളുടെയെല്ലാം പേരുകൾ പേർഷ്യനിൽ നിന്നും സംസ്കൃതത്തിൽ നിന്നും എടുത്തിരിക്കുന്നവയാണ്. വാസ്തവത്തിൽ, മുഗൾ രാജ്ഞിയായ നൂർ ജഹാൻ ആണെത്രെ, സ്വർണ്ണാഭരണത്തിന്റെ സങ്കീർണ്ണമായ തരങ്ങൾ കാശ്മീരിൽ അവതരിപ്പിച്ചതെത്രെ.
കശ്മീരിലെ തദ്ദേശീയരായ സ്വർണ്ണപ്പണിക്കാർക്ക് സ്വർണ്ണാഭരണ നിർമ്മാണത്തിൽ അതീവ വൈദഗ്ധ്യം ഉണ്ടായിരുന്നു. അവരുടെ രീതികൾ പഴയതും പരമ്പരാഗതവുമായിരുന്നു, എന്നാൽ പുനർനിർമ്മിക്കുക അസാധ്യമായിരുന്നു.
ജമ്മു കാശ്മീരിന്റെ തനതായ സ്വർണ്ണാഭരണ തരങ്ങളിൽ പ്രധാനപ്പെട്ടവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാം:
ജിഗ്നി:
നെറ്റിയിൽ അണിയുന്ന ആഭരണമാണിത്. സ്വർണ്ണം കൊണ്ടാണിത് നിർമ്മിക്കുന്നത്, തൂക്കിയിടുന്ന പവിഴങ്ങളും സ്വർണ്ണ ഇലകളും കൊണ്ട് ഈ ആഭരണത്തിന് തൊങ്ങൽ ചാർത്തുന്നു. ഈ ആഭരണം പൊതുവെ ത്രികോണാകൃതിയിലോ അർദ്ധ-വൃത്താകൃതിയിലോ വൃത്താകൃതിയിലോ കാണപ്പെടുന്നു.
കടപ്പാട്: പിന്റെരെസ്റ്റ്
കടപ്പാട്: mirraw.com
കടപ്പാട്: mirraw.com
കടപ്പാട്: Pinterest
ഹൽഖാബാൻഡ്:
ഇറുക്കമുള്ള, പരമ്പരാഗത ചോക്കറായ ഹൽഖാബാൻഡ് അണിയുന്നത് കഴുത്തിലാണ്. പൊതുവെ സ്വർണ്ണം കൊണ്ടാണിത് നിർമ്മിക്കുന്നത്, ഇതിന്റെ കൊളുത്തുകൾ നൂല് കൊണ്ടാണ് കൂട്ടിയിണക്കുന്നത്.
കടപ്പാട്: Pinterest
കടപ്പാട്: Pinterest
ഡെജിഹോർ:
വിവാഹിതയായി എന്നതിന്റെ സൂചനയായി ഓരോ പണ്ഡിറ്റ് സ്ത്രീയും അണിയുന്ന ആഭരണമാണിത്. ചെവിയുടെ മുകൾ ഭാഗത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കർണ്ണാഭരണമാണിത്. വിവാഹിതരായ സ്ത്രീകളിൽ ദൈവിക ശക്തി ആവാഹിക്കുന്നതിനായി പുരാതന കാലത്തെ കാശ്മീരി ആചാര്യന്മാർ രൂപകൽപ്പന ചെയ്തെടുത്തതാണ് ഈ ആഭരണമെന്ന് വിശ്വസിക്കപ്പെടുന്നു.
കടപ്പാട്: amazon.com
അട്ട-ഹോർ:
കാശ്മീരി പണ്ഡിറ്റ് സ്ത്രീകൾ അണിയുന്ന മറ്റൊരു ആഭരണമാണിത്. ഇരുചെവികളിലും അട്ട-ഹോർ അണിയുന്നു. തലയ്ക്ക് മുകളിൽ അണിയുന്ന ഒരു സ്വർണ്ണ മാല ഉപയോഗിച്ച് ഇവ രണ്ടും ബന്ധിപ്പിക്കുകയും ചെയ്യുന്നു.
കാന-ദൂർ:
ചെറുപ്പകാരായ സ്ത്രീകൾക്ക് ഇടയിൽ ജനപ്രിയമായ ആഭരണമാണിത്. കാന-ദൂറും ഒരു കർണ്ണാഭരണമാണ്. സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെടുന്ന ഇത് ചുവപ്പോ പച്ചയോ പവിഴങ്ങൾ പതിക്കുന്നു. കശ്മീരി കവിതയിൽ 'കാന-ദൂർ' എന്ന വാക്കിനർത്ഥം "പ്രണയി" എന്നാണ്.
കടപ്പാട്: rediff.com
കടപ്പാട്: mirraw.com
ഗുണൂസ്:
കണങ്കയ്യിൽ അണിയുന്ന ആഭരണമാണിത്. ഗുണൂസ് ഒരു കട്ടിയുള്ള സ്വർണ്ണ വളയാണ്. രണ്ട് അറ്റങ്ങളിലും ഒരു പാമ്പിന്റെയോ സിംഹത്തിന്റെയോ തലയും കാണാം. . വന്യജീവിതം പ്രചോദിപ്പിച്ചിട്ടുള്ള അനേക സ്വർണ്ണാഭരണ ഡിസൈനുകളിൽ ഒന്നാണിത്.
കടപ്പാട്: Pinterest
കടപ്പാട്: Shopify
സോൺഡൂസ് അല്ലെങ്കിൽ ബ്രാൻഷിൽ:
വിവാഹത്തെ ചിഹ്നവൽക്കരിക്കുന്ന മറ്റൊരു ആഭരണമാണിത്. ലഡാക്കിലെ സ്ത്രീകളാണ് പൊതുവെ ഈ ആഭരണം അണിയുന്നത്. വിവാഹത്തിന്റെ സമയത്ത്, മകൾക്ക് അമ്മ കൈമാറുന്ന ആഭരണമാണ് സോൺഡൂസ് അല്ലെങ്കിൽ ബ്രാൻഷിൽ. ഇടത് ചുമലിലാണ് ഈ സ്വർണ്ണാഭരണം അണിയുന്നത്. കുറച്ച് സ്വർണ്ണ ഡിസ്ക്കുകൾ ബന്ധിപ്പിക്കുന്ന നീണ്ട വെള്ളി പിരികളും ഈ ആഭരണത്തിനുണ്ട്.
മാംഗ് ടിക്ക
വിവാഹ സമയത്ത് ഒഴിച്ച് കൂടാനാകാത്ത മറ്റൊരു സ്വർണ്ണാഭരണമാണ് മാംഗ് ടിക്ക. നെറ്റിയിൽ ധരിക്കുന്ന ആഭരണം കൂടിയാണിത്. സ്വർണ്ണ ഫിലിഗ്രി വർക്കുള്ള കഡ അല്ലെങ്കിൽ വളയും സ്ത്രീകൾ കണങ്കയ്യിൽ ധരിക്കുന്നു.
കടപ്പാട്: Pinterest
കടപ്പാട്: Fashionmantra
ജമ്മു കാശ്മീരിന്റെ സംസ്ക്കാരത്തിൽ സ്വർണ്ണാഭരണ സംസ്ക്കാരവും അന്തർലീനമാണ്. നൂറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ അലങ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി സ്വർണ്ണാഭരണങ്ങൾ തുടരുന്നത് അതിന് ഉത്തമോദാഹരണം. ജമ്മു കാശ്മീരിന്റെ സങ്കീർണ്ണമായ സ്വർണ്ണാഭരണ ഡിസൈനുകൾ, ആധുനിക കാലഘട്ടത്തിലെ സ്വർണ്ണപ്പണിക്കാർക്കും ഡിസൈനർമാർക്കും പ്രചോദനമായി തുടരുകയാണ്.