Published: 17 Aug 2017
സ്വർണ്ണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുടെ രീതി
1980-നും 2000-നും ഇടയിൽ ജനിച്ച വ്യക്തികളുടെ ഗ്രൂപ്പിനെയാണ് മില്ലെനിയൽസ് എന്ന് വിളിക്കുന്നത്., സാങ്കേതികവിദ്യയിലെയും സാമ്പത്തികരംഗത്തെയും ദ്രുത ചലനങ്ങൾ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളവരാണിവർ. മുമ്പത്തെ തലമുറകളെ അപേക്ഷിച്ച് അവരുടെ ഉപഭോക്തൃ പെരുമാറ്റങ്ങൾ, പ്രതീക്ഷകൾ, ഡിമാൻഡുകൾ എന്നിവ വ്യത്യസ്തങ്ങളാണ്, പല കമ്പനികളും ഇവർക്ക് വേണ്ടി തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ പുനരാവിഷ്കരിക്കേണ്ടി വന്നിട്ടുണ്ട്. മില്ലെനിയലുകളുടെ ആശയങ്ങളും അഭിരുചികളും, അവരുടെ മാതാപിതാക്കളിൽ നിന്ന് തീർത്തും വിഭിന്നമായിരിക്കുന്നതിൽ അത്ഭുതമൊന്നുമില്ല’.
സ്വർണ്ണം വാങ്ങുന്നതിലും ഇവരുടെ വിഭിന്നരീതി പ്രതിഫലിക്കുന്നു.
പരിണമിക്കുന്ന അഭിരുചികൾപണത്തിന്റെ കാര്യത്തിൽ, ചെലവാക്കുന്നതും നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത ആശയങ്ങളെ മില്ലെനിയലുകൾ പാലിക്കുന്നില്ല. ഇന്ന്, ആഡംബര ഉൽപ്പന്നങ്ങളും ഫാഷൻ ഉൽപ്പന്നങ്ങളുമാണ് ഇത്തരക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത്, അവരുടെ മാതാപിതാക്കളുടെ കാര്യം അങ്ങനെയായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹൈ-എൻഡ് സ്വർണ്ണാഭരണങ്ങൾ മുതൽ ഡിസൈനർ വസ്ത്രങ്ങളും സ്പോർട്സ് കാറുകളും വാച്ചുകളും സ്മാർട്ട്‌ഫോണുകളും വരെയുള്ള വിഭിന്നങ്ങളായുള്ള ഉൽപ്പന്നങ്ങളിലാണ് ഇവർക്ക് താൽപ്പര്യം. വിവേചനാധികാര പ്രകാരം എന്തും വാങ്ങിക്കൊള്ളാൻ 50,000 ലഭിക്കുകയാണെങ്കിൽ, എന്തുചെയ്യുമെന്ന ചോദ്യത്തിന്, ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്ന, 34 വയസ്സിനും മുകളിലുള്ള 42% പേർ പറഞ്ഞത് സ്വർണ്ണാഭരണങ്ങൾ വാങ്ങുമെന്നാണ്. 18 വയസ്സിനും 33 വയസ്സിനും ഇടയിലുള്ള മില്ലെനിയലുകളുടെ കാര്യത്തിൽ ഇത് 33% ആയി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത്, ഉപഭോക്താക്കളാകാൻ സാധ്യതയുള്ള യുവ തലമുറയ്ക്ക് സ്വർണ്ണത്തേക്കാൾ താൽപ്പര്യമുള്ള മറ്റ് പ്രലോഭനങ്ങൾ ഉണ്ടെന്നാണ്
മുഹൂർത്ത ദിവസങ്ങൾക്ക് പകരം താഴ്‌ന്ന വിലകൾമതപരമായ ഉത്സവങ്ങളും അക്ഷയ തൃതീയയും ദാന്തെരെസും പോലുള്ള ശുഭകരമായ മുഹൂർത്തങ്ങളും ആയിരുന്നു പണ്ട് സ്വർണ്ണം വാങ്ങുന്നതിന് പ്രധാനപ്പെട്ട ദിവസങ്ങളായി കണക്കാക്കിയിരുന്നത്, എന്നാൽ പുതിയ തലമുറയിൽ പെട്ടവരാകട്ടെ, വില കുറവുള്ള സമയമാണ് സ്വർണ്ണം വാങ്ങാൻ ശുഭമുഹൂർത്തമെന്നാണ് കരുതുന്നത്. സ്വർണ്ണം വാങ്ങുന്നതിന് സവിശേഷ മുഹൂർത്തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതിന് പകരം, വില കുറയുന്ന സമയത്ത് ഇക്കൂട്ടർ സ്വർണ്ണം വാങ്ങുന്നു.
ഉപ-ബ്രാൻഡുകൾ സൃഷ്ടിക്കൽഡിമാൻഡ് രീതികൾ പലതരത്തിലുള്ള മാറ്റങ്ങൾ വന്നിരിക്കുന്നതിനാൽ, പല പ്രധാനപ്പെട്ട ജ്വല്ലറി ബ്രാൻഡുകളും, പ്രത്യേക ഉപഭോക്തൃ ഗ്രൂപ്പുകളുടെ സവിശേഷ ആവശ്യങ്ങൾ നിറവേറ്റുന്ന ഉപ-ബ്രാൻഡുകൾ അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരുപാട് ജ്വല്ലറി ബ്രാൻഡുകൾ, ജോലിക്ക് പോകുന്ന ചെറുപ്പക്കാരായ സ്ത്രീകളെ ആകർഷിക്കുന്നതിന് ഭാരം കുറഞ്ഞതും വലിയ ആർഭാടം തോന്നിക്കാത്തതുമായ ഡിസൈനുകൾ ഉപയോഗിക്കുന്ന ഉപ-ബ്രാൻഡുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.
ബന്ധപ്പെട്ടവ: സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള ഗൈഡ്
Sources:
Source1, Source2
സമാന്തര വിപണികൾ
പുതിയതും 'വ്യത്യസ്തവും' ആയ ആശയങ്ങൾക്ക് വേണ്ടിയാണ് മില്ലെനിയലുകൾ എല്ലായ്പ്പോഴും തേടുന്നത്. അവരുടെ ഡിമാൻഡുകൾ നിറവേറ്റുന്നതിന് വിപണി വിഷമിക്കുകയാണ്. ഉദാഹരണത്തിന്, ഡിസൈനുകളും സ്റ്റൈലുകളും ഉപയോഗിച്ച് പരീക്ഷണം നടത്താൻ തയ്യാറായ ചെറുപ്പക്കാരായ ഷോപ്പർമാർക്കായി (പ്രത്യേകിച്ചും 25 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരായ സ്ത്രീകൾക്കായി) ഓൺലൈൻ കമ്പനികൾ വിപണി തുറന്നിരിക്കുന്നു. സമാനമായി, പരമ്പരാഗത ജ്വല്ലറികൾ, പുതിയ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നു.
ദീർഘ-കാല സ്ഥിരതഡിമാൻഡ് രീതികളിൽ മാറ്റങ്ങൾ ഉണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, മില്ലെനിയലുകൾക്കിടയിൽ സ്വർണ്ണത്തിനായുള്ള ഡിമാൻഡ് ശക്തമായ നിലയിൽ തുടരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഏറ്റവും ശക്തമായ നിക്ഷേപമായി സ്വർണ്ണം തുടരുന്നതിനാൽ, സ്വർണ്ണത്തിന്റെ ഉടമയായിരിക്കുക എന്ന ആശയം ഇന്ത്യൻ മനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്നു.
ഇതിന് പുറമെ, വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി, 2020 എത്തുന്നതോടെ 35% കണ്ട് വർദ്ധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനർത്ഥം, ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ വരുമാന നിലകൾ (2013 ആകുന്നതോടെ ലോകത്തിലെ ഏറ്റവും വലുതാകാൻ പോവുകയാണ് ഇന്ത്യൻ മധ്യവർഗ്ഗം), വരും വർഷങ്ങളിലെ സ്വർണ്ണ ഡിമാൻഡിനെ പിന്തുണയ്ക്കും എന്നാണ്.
ബന്ധപ്പെട്ടവ: സ്വർണ്ണം വാങ്ങൽ—ആധുനിക രീതികൾ ഉപയോഗിച്ച് വാങ്ങുന്നതിനുള്ള സമയമാണിത്
അടിസ്ഥാന വിവരംവ്യത്യസ്തമായാണ് മില്ലെനിയലുകൾ കാര്യങ്ങൾ ചെയ്യുന്നത്. ഈ വ്യത്യസ്തതയാണ് അവരെ നിർവചിക്കുന്ന സവിശേഷത. സ്വർണ്ണത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. സ്വർണ്ണം വാങ്ങുന്നതിനും സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനും പുതിയതും വ്യത്യസ്തവുമായ മാർഗ്ഗങ്ങളാണ് അവർ തേടുന്നത്. മില്ലെനിയലുകളുടെ ഡിമാൻഡുകളെ നിറവേറ്റുന്ന തരത്തിൽ സ്വാഭാവികമായും തങ്ങളുടെ തന്ത്രങ്ങൾ മാറ്റുകയാണ് വിൽപ്പനക്കാർ ചെയ്യേണ്ടത്, അല്ലാതെ തങ്ങളുടെ രീതികൾക്ക് അനുസരിച്ച് മില്ലെനിയലുകൾ മാറും എന്ന് കരുതരുത്.