Published: 17 Aug 2017
ലോകോൽപ്പത്തിയിലെ സ്വർണ്ണത്തിന്റെ പങ്ക്
അതിപുരാതന കാലം മുതൽ തന്നെ മനുഷ്യ സംസ്കാരത്തിന്റെ ഭാഗമായിരുന്നു സ്വർണ്ണം. സ്വർണ്ണത്തിനോടുള്ള നമ്മുടെ ബന്ധം അത്രമാത്രം ദൃഢമായതിനാൽ ഐതിഹ്യങ്ങളിലേക്കും മതത്തിലേക്കും സ്വർണ്ണം കടന്നുവന്നു. ക്രിസ്ത്യൻ വിശ്വാസം അനുസരിച്ച്, സ്വർഗ്ഗത്തിന് സ്വർണ്ണവീഥികളാണുള്ളത് . ഇന്ത്യൻ ഐതിഹ്യത്തിലും മതപരമായ ഗ്രന്ഥങ്ങളിലും സ്വർണ്ണത്തെ കുറിച്ച് ഒട്ടേറെ പരാമർശങ്ങൾ ഉണ്ട്, പ്രത്യേകിച്ചും രാമായണത്തിൽ.
എന്നിരുന്നാലും, ഇതിനേക്കാളൊക്കെ അതിശയിപ്പിക്കുന്നതാണ് ലോകസൃഷ്ടിയിൽ സ്വർണ്ണം പ്രധാനപ്പെട്ടൊരു പങ്ക് വഹിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നത്.
ഹിന്ദുമതത്തിൽ സ്വർണ്ണം
ത്രിമൂർത്തികളെയാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്:
ബ്രഹ്മാവ്, വിഷ്ണു, ശിവൻ3
സ്രഷ്ടാവ്. പരിപാലകൻ. സംഹാരകൻ.
എന്നാൽ, ഈ മൂന്ന് മൂർത്തികളെയും പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന ഒരു നൂലുണ്ട്: സ്വർണ്ണം.
മതഗ്രന്ഥങ്ങളിൽ സ്വർണ്ണംവേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഐതിഹ്യങ്ങൾ (രാമായണം, മഹാഭാരതം, ഭഗവദ്‌ഗീത) എന്നിങ്ങനെ ഹിന്ദു മതത്തിന് ഒരുപാട് വിശുദ്ധ ഗ്രന്ഥങ്ങളുണ്ട്. ഇവയല്ലാതെ വേറെയും ഗ്രന്ഥങ്ങളുണ്ട്: മനുധർമ്മം, ശതാപ്ത ബ്രാഹ്മണ, ഗൃഹ്യസൂത്രം.
ഇവയാണ് നാല് വേദങ്ങൾ: ഋഗ്‌വേദം, സാമവേദം, യജുർവേദം, അഥർവവേദം ബ്രഹ്മാവാണ് നമ്മുടെ ലോകത്തെ സൃഷ്ടിച്ചതെന്ന് ഋഗ്‌വേദം പറയുന്നു.4 അതിൽ എന്താണ് പറയുന്നതെന്ന് നമുക്ക് കാണാം:
- ഹിരണ്യഗർഭം എന്ന് പേരുള്ള ഒരു സ്വർണ്ണ മുട്ടയുടെ സാന്നിധ്യം ഒരു വരിയിൽ പരാമർശിക്കുന്നുണ്ട്.
- ആരാണ് മികച്ചതെന്നതിനെ ചൊല്ലി വിഷ്ണുവും ബ്രഹ്മാവും തമ്മിൽ തർക്കമുണ്ടായപ്പോൾ, സൃഷ്ടിയുടെ ഉത്തരാദിത്തം ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവൻ ഏൽപ്പിച്ചുവെന്ന് ശിവമഹാ പുരാണത്തിൽ പറയുന്നു. തുടർന്ന്, ബ്രഹ്മാവിന് ശിവനൊരു സ്വർണ്ണ മുട്ട നൽകി. അത് രണ്ട് ഭാഗങ്ങളായി പിളർന്ന് സ്വർഗ്ഗവും ഭൂമിയും ഉണ്ടായി.
- മത്സ്യപുരാണം പോലെയുള്ള ചില ഗ്രന്ഥങ്ങളിൽ ബ്രഹ്മാവിനെ ഹിരണ്യഗർഭനെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ലോകം രൂപപ്പെടാൻ തുടങ്ങിയതോടെ പരമാത്മാവ് ജനിച്ചു. സ്വയംഭൂ എന്നാണ് ഈ പരമാത്മാവ് അറിയപ്പെടുന്നത്. സ്വയംഭൂ ജലം സൃഷ്ടിക്കുകയും ഒരു സ്വർണ്ണ വിത്ത് അതിൽ നടുകയും ചെയ്തു. കാലക്രമത്തിൽ, മുട്ട വിരിയുകയും ബ്രഹ്മാവ് ജന്മമെടുക്കുകയും ചെയ്തു!
സ്വർണ്ണനിറം ഉള്ളവരായാണ് ദേവീദേവന്മാരെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ഐതിഹ്യങ്ങളിൽ സ്വർണ്ണരഥങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും അവനധി കാണാം. സ്വർണ്ണ വസ്ത്രങ്ങൾ ധരിപ്പിച്ച് ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന പ്രതിഷ്ഠകൾക്ക് സ്വർണ്ണ പ്രഭ നൽകിക്കാണാറുണ്ട്. ഈശ്വരന്റെ ശക്തിയുടെയും അറിവിന്റെയും ദൃഷ്ടാന്തമായാണ് ഈ പ്രഭ നൽകുന്നത്.
വാസ്തവത്തിൽ, എല്ലാ പ്രധാന മതങ്ങളിലും സ്വർണ്ണത്തിന് നിരവധി രസകരങ്ങളായ വ്യംഗ്യാർത്ഥങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.