Published: 15 May 2018
പുരുഷജീവിതത്തിൽ സ്വർണ്ണത്തിനുള്ള പങ്ക്
സ്വർണ്ണം നിരവധി വഴികളിലൂടെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.
നിങ്ങളുടെ വീട്ടിലെ അത്താഴവിരുന്നുകളിൽ നിങ്ങളുടെ ഭാര്യ അവരുടെ ഏറ്റവും മുന്തിയ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നു.
സ്വർണ്ണച്ചട്ടയണിഞ്ഞ നിങ്ങളുടെ വിവാഹസുദിനത്തിന്റെ ഛായാചിത്രം നിങ്ങളുടെ കിടപ്പറയെ അലങ്കരിക്കുന്നു.
നിങ്ങൾ സുപ്രധാന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം നിങ്ങളുടെ പിതാവിന്റെ സ്വർണ്ണവാച്ച് ധരിക്കുന്നു.
പിന്നെ, നിങ്ങളും നിങ്ങളുടെ പ്രിയപത്നിയും ചേർന്ന് സ്വാതന്ത്ര്യദിനത്തിൽ വാങ്ങിയ ഇന്ത്യൻ സ്വർണ്ണനാണയം നിങ്ങൾ അഭിമാനത്തോടെ ഭദ്രമായി സൂക്ഷിക്കുന്നു. നിങ്ങളുടെ രാജ്യസ്നേഹത്തിന്റെ പ്രതീകമായി, നിങ്ങളുടെ കുഞ്ഞിനുള്ള ആദ്യ ഭാവിനിക്ഷേപമായി.
കാലം ചെല്ലുന്തോറും സ്വർണ്ണം നിങ്ങൾക്ക് വളരെയേറെ പ്രിയപ്പെട്ടതായി. നിങ്ങളുടെ ഉപനയനത്തിന് നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും നിങ്ങളുടെ കൈത്തണ്ടയിൽ ഒരു സ്വർണ്ണച്ചരട് കെട്ടിത്തന്നു. അത് വളരെ തിളക്കമാർന്നതും മനോഹരവുമായിരുന്നു. അത് എവിടെ പോകുമ്പോഴും നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ഫോട്ടോ ആൽബങ്ങളിലും അതു കാണാം
ജ്യോതിഷത്തിൽ നിങ്ങളുടെ അമ്മയ്ക്കുള്ള വിശ്വാസത്തിന് ഒരു ചാഞ്ചാട്ടവുമായില്ല, അവരിലുള്ള നിങ്ങളുടെ വിശ്വാസത്തിനും. അവർ നിങ്ങൾക്ക് തന്ന സ്വർണ്ണമാല നിങ്ങളിപ്പോഴും ധരിക്കുന്നു. അത് നിങ്ങളെ സുരക്ഷിതനായി നിലനിർത്തുമെന്നവർ വിശ്വസിക്കുന്നു. അത് അവരെ എന്നും സന്തോഷവതിയാക്കുമെന്ന് നിങ്ങളും വിശ്വസിക്കുന്നു. അവർ തന്ന സ്വർണ്ണമാല നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആഭരണമാണ്. അത് നിങ്ങൾക്ക് അവരോടുള്ള സ്നേഹത്തിന്റെ പ്രതീകം മാത്രമല്ല, അത് നിങ്ങൾക്ക് ജനസമ്മതിനേടിത്തരുന്ന ഒരു പരിഷ്കാര പ്രസ്താവനകൂടിയാണ്.
നിങ്ങളുടെ ബിരുദധാന ചടങ്ങ് നിങ്ങൾ ആഘോഷമാക്കി. മേശമേൽ നിറയെ സമ്മാനങ്ങളായിരുന്നു. പക്ഷേ നിങ്ങൾക്ക് ഏറ്റവും വിശേഷപ്പെട്ടത് നിങ്ങളുടെ പേര് സ്വർണ്ണലിപികൾകൊണ്ട് മുദ്രണം ചെയ്ത ഒരു പേനയായിരുന്നു. ഒരു സുവർണ്ണ തുടക്കത്തിന് ഒരു സ്വർണ്ണ സമ്മാനം.
നിങ്ങൾക്ക് ആദ്യ ശമ്പളം ലഭിച്ചപ്പോൾ ജീവിതത്തിലാദ്യമായി ഒരു ഗോൾഡ് ഇ.ടി.എഫ്. എടുക്കാൻ നിങ്ങൾ തീരുമാനിച്ചു. അത് നിങ്ങളുടെ മാതാപിതാക്കൾ വിശ്വസിച്ച സ്വർണ്ണത്തിന്റെ സാമ്പ്രദായിക മൂല്യത്തിനും നിങ്ങളുടെ സുഹൃത്തുക്കൾ വിശ്വാസമർപ്പിച്ച ആധുനിക നിക്ഷേപങ്ങൾക്കുമിടയിലെ ഒരു പാലമായിരുന്നത് നിങ്ങൾ ഇഷ്ടപ്പെട്ടു.
നിങ്ങളുടെ പ്രാണപ്രേയസ്സിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വേളയിൽ ഒരു ദിവ്യമായ സ്വർണ്ണമോതിരത്തിന് നിങ്ങളുടെ സ്നേഹത്തിന്റെ ആഴം അവൾക്ക് മനസ്സിലാക്കികൊടുക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട വിവാഹ സമ്മാനം നിങ്ങളുടെ സുഹൃത്ത് നൽകിയ ഒരു മനോഹര തഞ്ചാവൂർ സ്വർണ്ണചിത്രമായിരുന്നു. കലയോടാണ് നിങ്ങൾക്ക് ആദ്യപ്രണയമെന്ന് അദ്ദേഹത്തിന് എന്നും അറിയാമായിരുന്നു.
നിങ്ങളും നിങ്ങളുടെ പത്നിയും നിങ്ങളുടെ ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ്. അടുത്ത ഏഴുമാസത്തിനുള്ളിൽ നിങ്ങൾ ഒരു അരുമക്കുഞ്ഞിന്റെ ഉത്തരവാദിയാവും. അവളുടെ/അവന്റെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങളൊരു സ്വർണ്ണ ഫണ്ട് സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസത്തിനായി എത്രയും നേരത്തെ സമ്പാദ്യം തുടങ്ങുന്നത് അത്രയും നല്ലതാണ്, പ്രത്യേകിച്ച് സ്വർണ്ണം ലാഭകരമായ ഒരു ദീർഘകാല നിക്ഷേപമായതിനാൽ.
നിങ്ങളുടെ മാതാപിതാക്കളുടെ ഇരുപത്തഞ്ചാം വിവാഹവാർഷികത്തിന് ചുരുക്കം ചില ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ നിങ്ങളൊരുഗ്രൻ സമ്മാനം അന്വേഷിക്കുകയാണ്. അപ്പോൾ, സ്വർണ്ണത്തേക്കാൾ നല്ലതായെന്തുണ്ട്? സ്നേഹത്തിന്റെ, ആദരവിന്റെ, പാരമ്പര്യത്തിന്റെ പിന്നെ ശുഭകരമായ എല്ലാത്തിന്റെയും പ്രതീകമായ സ്വർണ്ണത്തേക്കാൾ നല്ലത്