Published: 18 May 2018

സ്ത്രീജീവിതത്തിൽ സ്വർണ്ണത്തിനുള്ള പങ്ക്

Role of gold in many facets of woman's life

എന്നും നിങ്ങൾക്ക് സ്വർണ്ണം ഏറെ പ്രിയപ്പെട്ടതായിരുന്നു.

സ്വർണ്ണവുമായുള്ള നിങ്ങളുടെ ആദ്യസമാഗമം നിങ്ങൾ ജനിച്ചപ്പോൾ നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും സമ്മാനിച്ച ഒരു സ്വർണ്ണമാലയായിരുന്നു. അത് നിങ്ങളുടെ ഭാവിസുരക്ഷിതമാക്കാനുള്ള ആദ്യത്തെ നിക്ഷേപമായിരുന്നു. ചുവരലമാരയിൽ, ഒരു ചെറിയ സഞ്ചിയിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള അത് ഇപ്പോഴും നിങ്ങളുടെ ഏറ്റവും വിലയേറിയ സമ്പത്താണ്.

gold

gold

നിങ്ങൾക്ക് അഞ്ചു വയസ്സായിരുന്നപ്പോൾ നിങ്ങളുടെ അമ്മയുടെ മിന്നുന്ന സ്വർണ്ണ ജിമിക്കികളിൽ നിന്ന് കണ്ണ് എടുക്കാൻ നിങ്ങൾക്കാവില്ലായിരുന്നു. അതായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ സ്വർണ്ണവുമായുള്ള ആദ്യ പരിചയപ്പെടൽ.

gold

ദീപാവലിയ്ക്ക് നിങ്ങളുടെ മാതാപിതാക്കൾ സ്വർണ്ണനാണയങ്ങൾ വാങ്ങിക്കൂട്ടി. ദാന്തേരയ്ക്ക് സ്വർണ്ണം വാങ്ങുന്നത് ശുഭകരമാകുന്നത് എന്തുകൊണ്ടെന്ന കഥ അവർ നിങ്ങളോട് പറഞ്ഞു. ആ ആമൂല്യമായ തിളങ്ങുന്ന നാണയങ്ങൾ എവിടെ സുരക്ഷിതമായി സൂക്ഷിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കൾ ദീർഘനേരം ചർച്ചചെയ്തു.

gold

നിങ്ങൾക്ക് പതിനഞ്ചു വയസ്സായപ്പോൾ ആ ദിനമാഘോഷിക്കാൻ അമ്മ നിങ്ങൾക്ക് ആദ്യത്തെ സ്വർണ്ണക്കമ്മലുകൾ വാങ്ങിത്തന്നു. സ്വർണ്ണം നിങ്ങളുടെ ചർമ്മത്തെ മൃദുലമാക്കുകയും വേദനിപ്പിക്കാതെ സൂക്ഷിക്കുകയും മാത്രമല്ല ചെയ്തത്, അത് നിങ്ങൾ ധരിച്ച എല്ലാം വസ്ത്രങ്ങളോടും ഇണങ്ങുന്നതുമായിരുന്നു. നിങ്ങളുടെ പ്രായത്തിന്റെ പ്രസരിപ്പ് ആഘോഷിക്കാൻ ആകർഷകവും മനോഹരവുമായ സ്വർണ്ണച്ചുറ്റുകൾ!

gold

gold

നിങ്ങളുടെ ആദ്യത്തെ ജോലിയുടെ ആദ്യദിനം നിങ്ങൾ ഒരിക്കലും മറക്കില്ല – നിങ്ങൾ ആദ്യമായി ഒരുദ്യോഗസ്ഥയുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ദിവസം. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് ജോലിയിൽ തിളങ്ങാനുള്ള ആത്മവിശ്വാസവം ആവേശവുമായിരുന്നു നിങ്ങൾക്ക്. എന്നാൽ നിങ്ങളെ കൂടുതൽ സന്തോഷവതിയാക്കിയത് അമ്മ വാങ്ങിത്തന്ന സ്വർണ്ണമോതിരങ്ങളുടെ ഒരു ശേഖരമായിരുന്നു. എല്ലാം ഏറെ പ്രത്യേകതയുള്ളതും നാഗരികവുമായ മോതിരങ്ങൾ!

നിങ്ങൾ ആദ്യം വാങ്ങിയ വലിയ സമ്പാദ്യം ഒരു സ്വർണ്ണവളയായിരുന്നു. നിങ്ങളത് എല്ലാസമയത്തും എല്ലാദിവസവും അണിഞ്ഞു നടന്നു. നടക്കാൻ പോകുമ്പോൾ, കുട്ടുകാരനോടൊത്ത് പുറത്തുപോകുമ്പോൾ, സഹപ്രവർത്തകരുമായി ഉച്ചഭക്ഷണം കഴിക്കുമ്പോൾ, എന്നുവേണ്ട എല്ലായിടത്തും അത് നിങ്ങളുടെ കൈത്തണ്ടയെ അലങ്കരിച്ചു. അത് നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗമായി തീർന്നു.

gold

gold

നിങ്ങൾക്ക് ആദ്യശമ്പളം കിട്ടിയതുമുതൽ നിങ്ങൾ ഈ.ടി.എഫുകളിലൂടെയും ,ഗോൾഡ് ഫണ്ടുകളിലൂടെയും സ്വർണ്ണനിക്ഷേപമാരംഭിച്ചു. സ്വർണ്ണം നൽകുന്ന വലിയ സാമ്പത്തിക മൂല്യത്തിന്റെ ഗുണമനുഭവിക്കാൻ പര്യാപ്തമാക്കുന്ന ആധുനികവും വികസിതവുമായ ഈ മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിച്ചു.

gold

നിങ്ങളുടെ വിവാഹം ഒരു സുവർണ്ണദിനമായിരുന്നു. ഒരുമിച്ചു സഞ്ചാരമാരംഭിക്കാൻ പോകുന്ന പുതിയ യാത്രയുടെ മഹിമയിൽ കുളിച്ച് നിങ്ങളും നിങ്ങളുടെ മണവാളനും തേജോരൂപങ്ങളായി കാണപ്പെട്ട ദിവസം. സ്വന്തം പങ്കാളിയുടെ അണയാത്ത സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ സ്വർണ്ണവിവാഹമോതിരം നിങ്ങളുടെ വിരലിൽ ഇപ്പോഴും തിളങ്ങുന്നു.

പൈതൃകമായി ലഭിച്ച ആമൂല്യങ്ങളായ സ്വർണ്ണാഭരണങ്ങളണിഞ്ഞ് ഇടനാഴിയിലൂടെ നിങ്ങൾ ഒരു ദിവ്യപരിവേഷവുമായി നടന്നു. നിങ്ങളുടെ കുടുംബമൂല്യങ്ങളും പാരമ്പര്യങ്ങളും നിങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് അത് കാണിച്ചു തന്നു.

നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഗംഭീരങ്ങളായ സ്വർണ്ണസമ്മാനങ്ങൾ തന്ന് അവരുടെ വിലപ്പെട്ട അനുഗ്രഹാസ്സികളും നിരുപാധിക സ്നേഹവും നിങ്ങൾക്കുമേൽ ചൊരിഞ്ഞു.

gold

നിങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചപ്പോൾ, നിങ്ങളുടെ അമ്മ ചെയ്തതുപോലെ അവൾക്കൊരുജോഡി ചന്തമുള്ള സ്വർണ്ണവളകൾ സമ്മാനിച്ചു. അവ അവളുടെ കുരുന്നു ചിരിപോലെ തിളങ്ങി.

gold

നിങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വേറിട്ട് കാണപ്പെടാൻ നിങ്ങൾ ഇപ്പോഴും സ്വർണ്ണത്തെയാണ് ആശ്രയിക്കുന്നത്. നിങ്ങളുടെ ജോലിസ്ഥലത്തുള്ളവരും നിങ്ങളുടെ ലളിതസുന്ദരമായ സ്വർണ്ണാഭരണങ്ങളെ ഭയഭക്തിബഹുമാനത്തോടെ കണ്ടു.

gold

gold

എല്ലാവർക്കും പങ്കുവെക്കാവുന്ന മഹത്തായ വൈകാരിക, സാമൂഹ്യ, സൗന്ദര്യാത്മക, സാമ്പത്തിക മൂല്യവുമായി സ്വർണ്ണം ഇന്നും എന്നും തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു കരുത്തായി നിലകൊള്ളും.

gold